« »
SGHSK NEW POSTS
« »

Monday, May 28, 2012

പൊതു വിജ്ഞാനം-171-വാഹനം ഓടുന്ന വേഗത അളക്കുന്ന ഉപകരണം?

1. അന്തരീക്ഷത്തിലെ നീരാവിയുടെ തോത് അളക്കുന്നതിനുള്ള ഉപകരണം?
2. വൈദ്യുതിയുടെ ദിശ മാറ്റാന്‍ ഉപയോഗിക്കുന്ന ഉപകരണം?
3. വാഹനം ഓടുന്ന വേഗത അളക്കുന്ന ഉപകരണം?
4. ദൂരെയുള്ള വസ്തുക്കളെ അടുത്ത് കാണുന്നതിനുള്ള ഉപകരണം?
5. ശബ്ദതീവ്രത അളക്കുന്നതിനുള്ള ഉപകരണം?
6. പാലിന്റെ സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണം?
7. വാഹനങ്ങള്‍ ഓടിയ ദൂരം അളക്കുന്നതിനുള്ള ഉപകരണം?
8. ഒരു സര്‍ക്യൂട്ടിലെ വൈദ്യുത പ്രവാഹം അളക്കുന്ന ഉപകരണം?
9. ഒരു സര്‍ക്യൂട്ടിലെ പ്രതിരോധത്തില്‍ ക്രമമായി മാറ്റം വരുത്തുന്ന ഉപകരണം?
10. ഇലക്ട്രിക് ചാര്‍ജിന്റെ സാന്നിദ്ധ്യം മനസ്സിലാക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം?
11. വികിരണത്തിന്റെ തീവ്രത അളക്കാനുപയോഗിക്കുന്ന ഉപകരണമേത്?
12. പാലിന്റെ ആപേക്ഷിക സാന്ദ്രത അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം?
13. ദ്രാവകങ്ങളുടെ ക്വഥനാങ്കം അളക്കുന്നതിനുള്ള ഉപകരണം?
14. ട്രാന്‍സ്ഫോര്‍മറിന്റെ ഉപയോഗം?
15. ഭട്ട്നഗര്‍ അവാര്‍ഡ് ഏത് മേഖലയുടെ ശ്രേഷ്ഠതയ്ക്ക് നല്‍കുന്നു?
16. ലേസറില്‍ ഉപയോഗിക്കുന്ന വാതകം?
17. ശബ്ദം ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന മീഡിയം?
18. ആപേക്ഷിക ആര്‍ദ്രത അളക്കാനുപയോഗിക്കുന്ന ഉപകരണം?
19. താപം അളക്കുന്ന യൂണിറ്റ്?
20. ഹെയര്‍ ഡ്രയറില്‍ വൈദ്യുതോര്‍ജ്ജം എന്തായി മാറ്റപ്പെടുന്നു?
21. ഒരു സെക്കന്‍ഡില്‍ അനേകം പ്രാവശ്യം ദിശമാറുന്ന കറന്റിനെ ... എന്നു പറയുന്നു.
22. വിതരണത്തിനുവേണ്ടി വന്‍തോതില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന കേന്ദ്രം?
23. ന്യൂക്ളിയസിലെ കണങ്ങളെ ഒരുമിച്ചു നിറുത്തുന്നത് ... ആണ്.
24. പ്രകാശവേഗതയില്‍ സഞ്ചരിക്കുന്ന റേഡിയോ ആക്ടീവ് വികിരണം?
25. മാസ് നമ്പര്‍ രണ്ടുള്ള ഹൈഡ്രജന്റെ ഐസോടോപ്പ്?
26. രാസപ്രവര്‍ത്തനത്തില്‍ ഇലക്ട്രോണ്‍ നഷ്ടപ്പെടുന്ന മൂലകങ്ങള്‍?
27. റോള്‍ഡ് ഗോള്‍ഡില്‍ അടങ്ങിയിരിക്കുന്നത്?
28. രാസപ്രവര്‍ത്തനത്തില്‍ ഇലക്ട്രോണ്‍ ലഭിക്കുന്ന മൂലകങ്ങള്‍?
29. വ്യാവസായികമായി ലോഹം ഉത്പാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ലോഹധാതുവാണ്
30. സ്റ്റോറേജ് ബാറ്ററികളില്‍ ഉപയോഗിക്കുന്ന ലോഹം?
31. പ്രോട്ടീന്‍ നിര്‍മ്മാണത്തിനാവശ്യമായ ലോഹം?
32. അയണ്‍ തകിടിന്റെമേല്‍ സിങ്ക് പൂശുന്ന പ്രക്രിയ?
33. ഹീമോഗ്ളോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം?
34. സാധാരണയായി കാണപ്പെടുന്ന ഗാങ്?
35. ആസിഡ് ഫ്ളക്സാണ്..?
36. ഇലക്ട്രോണുകളെ വിട്ടുകൊടുക്കുവാനുള്ള പ്രവണത കൂടുതലുള്ള ലോഹം?
37. ഇലക്ട്രിക് ബള്‍ബുകളില്‍ ഫിലമെന്റായി ഉപയോഗിക്കുന്ന ലോഹമൂലകം?
38. അറ്റോമിക് ക്ളോക്കുകളില്‍ ഉപയോഗിക്കുന്ന ലോഹമൂലകം?
39. സോഡിയം സൂക്ഷിച്ചിരിക്കുന്നത്... ലാണ്?
40. മൃദുലോഹത്തിന് ഉദാഹരണം?
41. വൈദ്യുതിയുടെയും താപത്തിന്റെയും ഏറ്റവും നല്ല ചാലകം?
42. ' ആല്‍ക്കലി ലോഹങ്ങള്‍' എന്നറിയപ്പെടുന്നത്?
43.  അത്ഭുതലോഹം?
44. മനുഷ്യന്‍ ആദ്യമായി ഉപയോഗിച്ച ലോഹം?
45. വാഹനങ്ങളില്‍നിന്നും പുറത്തുവിടുന്ന പുകയിലടങ്ങിയിരിക്കുന്ന ലോഹം?

  ഉത്തരങ്ങള്‍
1) ഹൈഗ്രോമീറ്റര്‍, 2) കമ്മ്യൂട്ടേറ്റര്‍, 3) സ്പീഡോമീറ്റര്‍, 4) ടെലിസ്കോപ്പ്, 5) ഫോണോമീറ്റര്‍, 6) ലാക്ടോമീറ്റര്‍, 7) ഓഡോമീറ്റര്‍, 8) അമ്മീറ്റര്‍, 9) റിയോസ്റ്റാറ്റ്, 10) ഇലക്ട്രോസ്കോപ്പ്, 11) ആക്ടിനോമീറ്റര്‍, 12) ലാക്ടോമീറ്റര്‍, 13) ഹൈപ്സോമീറ്റര്‍, 14) വോള്‍ട്ടേജ് വ്യത്യാസം വരുത്താന്‍, 15) ശാസ്ത്രം, 16) ഹീലിയം, 17) സ്റ്റീല്‍, 18) ഹൈഗ്രോമീറ്റര്‍, 19) ജൂള്‍, 20) യാന്ത്രികോര്‍ജ്ജം, 21) അള്‍ട്ടര്‍നേറ്റിംഗ് കറന്റ് , 22) പവര്‍ സ്റ്റേഷന്‍, 23) അണുകേന്ദ്രബലം, 24) ഗാമാ, 25) ഡ്യൂട്ടീരിയം, 26) ലോഹങ്ങള്‍, 27) അലുമിനിയം, ചെമ്പ്, 28)അലോഹങ്ങള്‍, 29) അയിര്, 30)സിങ്ക്, 31) പൊട്ടാസ്യം, 32) ഗാല്‍വനൈസിംഗ്, 33) ഇരുമ്പ്, 34) സിലിക്ക, 35) സിലിക്ക, 36) അലുമിനിയം, 37) ടങ്സ്റ്റണ്‍, 38) സീസിയം, 39) മണ്ണെണ്ണയില്‍, 40) പൊട്ടാസ്യം, സോഡിയം, 41) വെള്ളി, 42) ലിഥിയം, സോഡിയം, പൊട്ടാസ്യം, റൂബീഡിയം, സീസിയം, ഫ്രാന്‍സിയം , 43) ടൈറ്റാനിയം, 44) ചെമ്പ് , 45) ലെഡ്.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites