« »
SGHSK NEW POSTS
« »

Monday, June 04, 2012

പൊതു വിജ്ഞാനം-172-തക്കാളിയില്‍ കാണുന്ന ആസിഡ്?

1. കൂണില്‍ അടങ്ങിയിരിക്കുന്ന പ്രധാന പോഷക ഘടകം?
2. ടിഷ്യുകള്‍ച്ചര്‍ എന്ന പ്രജനന രീതിയുടെ പിതാവ്?
3. തക്കാളിയില്‍ കാണുന്ന ആസിഡ്?
4. പാചക ആവശ്യത്തിന് ഉപയോഗിക്കുന്ന കായം ഏത് സസ്യത്തില്‍നിന്ന് ലഭിക്കുന്നു?
5. ആന്റിസെപ്റ്റിക്കായി ഉപയോഗിക്കുന്ന രാസവസ്തുക്കള്‍?
6. സസ്യങ്ങളുടെ വളര്‍ച്ചയുടെ നിരക്ക് അറിയാനുള്ള ഉപകരണം?
7. കൃത്രിമ സസ്യ പ്രജനന രീതി അറിയപ്പെടുന്നത്?
8. മനുഷ്യന്റെ ദഹന പ്രക്രിയയില്‍ ദഹനവിധേയമാകാത്ത ഒരു സസ്യഭാഗം?
9. ചോളത്തിന്റെ ജന്മദേശം?
10. ഐച്ഛിക പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തലച്ചോറിന്റെ ഭാഗം?
11. ചൈന റോസ് എന്നറിയപ്പെടുന്ന പുഷ്പം?
12. വെജിറ്റബിള്‍ ഗോള്‍ഡ് എന്നറിയപ്പെടുന്നത്?
13. വിത്തില്ലാത്ത മാവ് ഇനം?
14. പൂക്കള്‍ക്ക് ചുവപ്പുനിറം കൊടുക്കുന്ന പദാര്‍ത്ഥം?
15. പാവങ്ങളുടെ ഓറഞ്ച് എന്നറിയപ്പെടുന്നത്?
16.  കാണ്ഡത്തിന്റെയും വേരിന്റെയും വളരുന്ന അഗ്രങ്ങള്‍?
17. ഓസോണ്‍ പുറത്തുവിടുന്ന സസ്യം?
18. ഇന്ത്യയില്‍ ആദ്യമായി വികസിപ്പിച്ചെടുത്ത ജനിതക ഉല്‍പരിവര്‍ത്തന സസ്യം?
19. ചേന മുറിച്ചാല്‍ ചൊറിച്ചിലുണ്ടാകുന്ന രാസവസ്തു?
20. കേരളത്തിലെ നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്?
21. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയ്ഡ്?
22. ഒറിജിന്‍ ഒഫ് ലൈഫ് ഓണ്‍ എര്‍ത്ത് എന്ന ബുക്ക് എഴുതിയത്?
23. ഒരുകോശം തുടര്‍ച്ചയായ രണ്ട് വിഭജനങ്ങള്‍ക്ക് ഇടയാകുന്ന പ്രക്രിയ?
24. ശരീരത്തിലെ ഏറ്റവും വലിയ രാസനിര്‍മ്മാണശാല?
25. ജീവികളുടെ രൂപഘടന, ധര്‍മ്മങ്ങള്‍ എന്നിവയുടെ അടിസ്ഥാനഘടകം ഏത്?
26. മനുഷ്യശരീരോഷ്മാവ് 37 ഡിഗ്രി സെന്റിഗ്രേഡില്‍ നിന്നും താഴ്ന്നുപോകുന്ന അവസ്ഥ?
27. കുട്ടികളില്‍ മാത്രം കാണപ്പെടുന്ന ഒരു അന്തഃസ്രാവി ഗ്രന്ഥി?
28. പ്രോട്ടീന്‍ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞന്‍?
29. ഏത് ഗ്രന്ഥിയുടെ പ്രവര്‍ത്തനവൈകല്യമാണ് ഡയബറ്റിസിന് കാരണമാകുന്നത്?
30. ക്രിസ്മസ് രോഗം എന്നറിയപ്പെടുന്നത്?
31. പെരിസ്റ്റാള്‍സിസ് ഏതവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
32. കുഞ്ഞുങ്ങളുടെ ജനനം രേഖപ്പെടുത്തേണ്ട ഏറ്റവും കുറഞ്ഞ കാലയളവ്?
33. സസ്യ എണ്ണകളില്‍ അടങ്ങിയിരിക്കുന്ന അമ്ളം?
34.പി.എച്ച് ഫാക്ടര്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
35. 1946 ല്‍ നിര്‍മ്മിക്കപ്പെട്ട ആദ്യ തലമുറയിലെ കമ്പ്യൂട്ടര്‍?
36. ഇന്റര്‍നെറ്റ് വഴി സന്ദേശങ്ങള്‍ കൈമാറാന്‍ സഹായിക്കുന്ന സംവിധാനം?
37. വേള്‍ഡ് വൈഡ് വെബിന്റെ ഉപജ്ഞാതാവ്?
38. ലോകത്തെ ആദ്യത്തെ പോര്‍ട്ടബിള്‍ കമ്പ്യൂട്ടര്‍?
39. ലോക കമ്പ്യൂട്ടര്‍ സാക്ഷരതാദിനം?
40. സൂപ്പര്‍ കമ്പ്യൂട്ടറുകളുടെ പിതാവ് എന്നറിയപ്പെടുന്നത്?
41. ഇന്ത്യയില്‍ പ്രവര്‍ത്തിപ്പിച്ചആദ്യത്തെ സൂപ്പര്‍ കമ്പ്യൂട്ടര്‍?
42. സെല്ലുലാര്‍ ഫോണിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
43. കമ്പ്യൂട്ടര്‍ സയന്‍സിന്റെ പിതാവെന്നറിയപ്പെടുന്നത്?
44. സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ലിനക്സ് നിര്‍മ്മിച്ചതാരാണ്?
45. ടൈംമാസിക മാന്‍ ഒഫ് ദി ഇയര്‍ ആയി കമ്പ്യൂട്ടറിനെ പ്രഖ്യാപിച്ച വര്‍ഷം?

  ഉത്തരങ്ങള്‍
1) പ്രോട്ടീന്‍, 2) ഹേബര്‍ലാന്‍ഡ്, 3) ഓക്സാലിക് ആസിഡ്, 4) ഫറൂല ഫോയിറ്റിഡ, 5) ബോറിക്കാസിഡ്, ഈഥൈന്‍ ആല്‍ക്കഹോള്‍, പൊട്ടാസ്യം പെര്‍മാംഗനേറ്റ്, 6) ക്രെസ്കോഗ്രാഫ്, 7) ഗ്രാഫ്റ്റിങ്ങ്, 8) സെല്ലുലോസ്, 9) മെക്സിക്കോ, 10) സെറിബ്രം, 11) ചെമ്പരത്തി, 12) കുങ്കുമം, 13) സിന്ധു, 14) ആന്തോ സയാനിന്‍, 15) തക്കാളി, 16) മെരിസ്റ്റം, 17) തുളസി, 18) ബി.ടി. കോട്ടണ്‍, 19) കാല്‍സ്യം ഓക്സലേറ്റ്, 20) പട്ടാമ്പി, 21) കഫീന്‍, 22) ഒപാരിന്‍, 23) മിയോസിസ്, 24) കരള്‍, 25) കോശം, 26) അനോറെക്സിയ, 27) തൈമസ്, 28) ജി.ജെ. മുള്‍ഡന്‍, 29) പാന്‍ക്രിയാസ്, 30) ഹീമോഫീലിയ, 31) വന്‍കുടല്‍, 32) 14 ദിവസം, 33)സിട്രിക് അമ്ളം, 34) രക്തഗ്രൂപ്പ്, 35) എനിയാക്, 36) ഇ മെയില്‍, 37) ടിം ബര്‍ണേഴ്സ് ലീ, 38) ഓസ്ബോണ്‍ 1, 39) ഡിസംബര്‍ 2, 40) സെയ്മൂര്‍ ക്രേ, 41) ക്രേ എക്സ് എം.പി 14, 42) മാര്‍ട്ടിന്‍ കൂപ്പര്‍, 43) അലന്‍ ട്യൂറിങ്, 44) ലിനസ് ടോള്‍വാള്‍ഡ്സ്, 45) 1982.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites