« »
SGHSK NEW POSTS
« »

Sunday, May 13, 2012

പൊതു വിജ്ഞാനം-152-പാഴ്ഭൂമിയിലെ കല്‍പ്പവൃക്ഷം എന്നറിയപ്പെടുന്നത്?

1. കെ.ജെ. റൌളിംഗ് ഏതിലൂടെയാണ് ലോകപ്രസിദ്ധി നേടിയത്?
2. ജെയിംസ് ബോണ്ട് എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്?
3. പാഴ്ഭൂമിയിലെ കല്‍പ്പവൃക്ഷം എന്നറിയപ്പെടുന്നത്?
4. ഇന്ത്യയില്‍ മാജിക് ടൂറിസം പദ്ധതിക്ക് തുടക്കമിട്ട ആദ്യത്തെ സംസ്ഥാനം?
5. ധര്‍മടം ദ്വീപ് ഏത് നദിയിലാണ്?
6. ടിപ്പുസുല്‍ത്താന്‍ വധിക്കപ്പെടുമ്പോള്‍ ഗവര്‍ണര്‍ ജനറല്‍?
7. ടാര്‍സന്‍ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്?
8. ഷെര്‍ഷായുടെ ശവകുടീരം എവിടെയാണ്?
9. ഷെഫീല്‍ഡ് എന്ന സ്ഥലം ഏത് വ്യവസായത്തിനാണ് പ്രസിദ്ധം?
10. സെറി കള്‍ച്ചര്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
11. ചെറുകഥയ്ക്ക് ആദ്യമായി വയലാര്‍ അവാര്‍ഡ് നേടിയത്?
12. ചെമ്മരിയാടിന്റെ രോമം നിര്‍മ്മിച്ചിരിക്കുന്ന പ്രോട്ടീന്‍?
13. ബൈനറി സംഖ്യ അടിസ്ഥാനമാക്കിയ ഉപകരണം?
14. ചെങ്കോട്ട, ദിവാന്‍ ഇ. ഖാസ്, ഡല്‍ഹിയിലെ ജുമാമസ്ജിദ്, മോട്ടി മസ്ജിദ് എന്നിവ നിര്‍മ്മിച്ചത്?
15. ടാറ്റാ അയണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനി എവിടെയാണ്?
16. ടാക്കോഫോബിയ എന്തിനോടുള്ള ഭയമാണ്?
17. ബൈഫോക്കല്‍ ലെന്‍സ് കണ്ടുപിടിച്ചതാര്?
18. ക്രൈസോലൈറ്റ് ആസ്ബസ്റ്റോസ് ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം?
19. ട്രൈക്കോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്?
20. ഹെയ്ലി നാഷണല്‍ പാര്‍ക്ക് ഇപ്പോള്‍ അറിയപ്പെടുന്ന പേര്?
21. റൈന്‍ നദി ഉദ്ഭവിക്കുന്ന രാജ്യം?
22. കേരള സ്റ്റുഡന്റ് പൊലീസ് കാഡറ്റിന്റെ മാസികയുടെ പേര്?
23. ഇംഗ്ളണ്ടിലെ കാര്‍ഡിഫില്‍ നടന്ന അവസാന അന്താരാഷ്ട്ര ഏകദിന മത്സരത്തിനുശേഷം ഏകദിന മത്സരങ്ങളില്‍ നിന്നും വിരമിച്ച ഇന്ത്യന്‍ താരം?
24. കൂടംകുളം ആണവനിലയത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന സമരസമിതിയുടെ കണ്‍വീനര്‍ ?
25. വടക്കന്‍ സുഡാന്റെ ഇപ്പോഴത്തെ പ്രസിഡന്റ്?
26. മ്യാന്‍മറിന്റെ പുതിയ പ്രസിഡന്റ്?
27. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉയരമുള്ള ജലവൈദ്യുത പദ്ധതി?.
28. സൌരോര്‍ജ്ജ സാങ്കേതിക വിദ്യയെക്കുറിച്ച് പാവപ്പെട്ടവര്‍ക്കിടയില്‍ പ്രചാരണം നടത്തിയ, 2011 മാഗ്സസെ അവാര്‍ഡ് നേടിയ ഇന്ത്യക്കാരന്‍?
29. 2011-ലെ ഐ.എഫ്.എ. ഷീല്‍ഡ് ഫുട്ബോളില്‍ വിജയിച്ചത്?
30. 'നാഫെഡ്' അഴിമതി അന്വേഷിച്ച കമ്മിഷന്‍?
31. ഈ വര്‍ഷത്തെ ആശാന്‍ സ്മാരക കവിതാ പുരസ്കാരം ലഭിച്ചത്?
32. ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നോബേല്‍ സമ്മാനം ആര്‍ക്ക്?
33. 2011-ലെ സൂപ്പര്‍ കപ്പ് ഫുട്ബാള്‍ വിജയി?
34. രാജ്യാന്തര ബാലവേല വിരുദ്ധദിനം?
35. ലോകത്തിലെ ആദ്യത്തെ ടെസ്റ്റ്യൂബ് ശിശു?
36. കുട്ടികളുടെ മേല്‍ ലൈംഗികാസക്തി തീര്‍ക്കുന്ന കുറ്റവാളികളെ വിളിക്കുന്നത്?
37. കുട്ടികളുടെ ശാരീരികവും മാനസികവും ആത്മീയവുമായ എല്ലാ ഘടകങ്ങളുടെയും വളര്‍ച്ചയാണ് വിദ്യാഭ്യാസം എന്നു പറഞ്ഞതാര്?
38. ഐക്യരാഷ്ട്രസഭയുടെ പൊതുസഭ അംഗീകരിച്ച കുട്ടികളുടെ അവകാശ പ്രഖ്യാപനരേഖയില്‍ ഇന്ത്യ ഒപ്പുവച്ചത് എന്ന്?
39. കുറ്റാരോപിതരായ കുട്ടികളെ പാര്‍പ്പിക്കുന്നത് എവിടെ?
40. ചില്‍ഡ്രന്‍സ് ഒഫ് ഹെവന്‍ എന്ന  ഇറാനിയന്‍ സിനിമയുടെ സംവിധായകന്‍?
41. ടോട്ടോ - ചാന്‍ എന്ന കൃതിയുടെ കര്‍ത്താവാര്?
42. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുഖപത്രമേത്?
43. 1965-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച കുട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടന.
44. മറന്നുപോയ നാലിലൊന്ന് എന്ന് വിശേഷിപ്പിക്കുന്നതാരെ?
45. കുട്ടികളുടെ രാഷ്ട്രപതി' എന്നു വിശേഷിപ്പിച്ച ശാസ്ത്രജ്ഞനാര്?
  ഉത്തരങ്ങള്‍
1) ഹാരിപോട്ടര്‍ സീരീസ്, 2) ഇയാന്‍ ഫ്ളെമിംഗ്, 3) കശുമാവ്, 4) കേരളം, 5)  അഞ്ചരക്കണ്ടിപ്പുഴ, 6) വെല്ലസ്ളിപ്രഭു, 7) എഡ്ഗാര്‍ റൈസ് ബറോസ്, 8) സസരാം (ബീഹാര്‍), 9) കട്ലറി, 10) പട്ടുനൂല്‍കൃഷി, 11) ടി.പത്മനാഭന്‍, 12) കെരാറ്റിന്‍, 13) കംപ്യൂട്ടര്‍, 14) ഷാജഹാന്‍, 15) ജംഷഡ്പൂര്‍, 16) വേഗം, 17) ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍, 18) ആന്ധ്രാപ്രദേശ്, 19) രോമം, 20) കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക്, 21) സ്വിറ്റ്സര്‍ലന്‍ഡ്, 22) സെല്‍ഫ് സല്യൂട്ട്, 23) രാഹുല്‍ദ്രാവിഡ്, 24) എസ്.പി. ഉദയകുമാര്‍, 25)ഒമര്‍ അല്‍ ബാഷിര്‍, 26) തീന്‍ സെയിന്‍, 27) ച്യുട്ടെക്ക്, 28) ഹരീഷ് ഹാന്‍ഡെ, 29) ചര്‍ച്ചില്‍ ബ്രദേഴ്സ്, 30) ജസ്റ്റിസ് മിശ്ര കമ്മിഷന്‍, 31) എസ്. രമേശന്‍ നായര്‍, 32) ഡാനിയേല്‍ ഷെഷ്മാന്‍ ഇസ്രായേല്‍, 33)  ഈസ്റ്റ് ബംഗാള്‍, 34) ജൂണ്‍ 12, 35) ലൂയി ബ്രൌണ്‍, 36)പാഡോഫയില്‍സ്, 37) മഹാത്മാഗാന്ധി, 38) 1992 നവംബര്‍ 12-ന്. 39) നിരീക്ഷണഭവനം, 40) മജീദ് മജീദി, 41) തെത്സുകോ കുറോയനാഗി, 42) തളിര്, 43) യൂണിസെഫ്, 44) കുട്ടികളെ, 45) ഡോ. എ.പി.ജെ. അബ്ദുള്‍ കലാം.  

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites