« »
SGHSK NEW POSTS
« »

Monday, May 14, 2012

പൊതു വിജ്ഞാനം-157-തിരിച്ചറിയല്‍ കാര്‍ഡ് നടപ്പിലാക്കിയ ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍?

1. സംസ്ഥാന ഇ-കോടതി പദ്ധതി പ്രവര്‍ത്തനം തുടങ്ങിയത്?
2. 2010-ലെ വേള്‍ഡ് സ്റ്റേറ്റ്സ്മാന്‍ അവാര്‍ഡിന് അര്‍ഹനായത്?
3. പഞ്ചായത്ത് രാജ് ..... ഒരു വിഷയമാണ്?
4. പഞ്ചായത്തില്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്തിരിക്കുന്നത് എത്ര സീറ്റുകളാണ്?
5. ലോക്സഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ എത്ര അംഗങ്ങളുടെ അംഗീകാരം വേണം?
6. മദ്ധ്യപ്രദേശിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി?
7. മൌലിക കര്‍ത്തവ്യങ്ങള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്ത കമ്മിഷന്‍?
8. തിരിച്ചറിയല്‍ കാര്‍ഡ് നടപ്പിലാക്കിയ ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍?
9. ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന പദം സൂചിപ്പിക്കുന്നത്?
10. പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ നടക്കുന്ന ഭാഷ?
11. ഏറ്റവും കൂടുതല്‍ വികസിതരാജ്യങ്ങള്‍ ഉള്ള ഭൂഖണ്ഡം?
12. ഏഷ്യയിലെ വികസിതരാജ്യം?
13. മൂന്നാം ലോകരാഷ്ട്രങ്ങള്‍ എന്നറിയപ്പെടുന്നത്?
14. വികസ്വര രാജ്യങ്ങളില്‍ ദേശീയ വരുമാനത്തിന്റെ ഏറിയ പങ്കും ലഭിക്കുന്നത്?
15. ആധുനിക സാമ്പത്തികശാസ്ത്രത്തിന്റെ പിതാവ്?
16. വ്യാവസായിക വിപ്ളവവും കാര്‍ഷിക വിപ്ളവവും ആരംഭിച്ചത്?
17. സാമ്പത്തിക ശാസ്ത്ര നൊബേല്‍ ലഭിക്കുന്ന ആദ്യ വനിത?
18. ഉത്പാദന വിതരണ മേഖലകള്‍ സ്വകാര്യ ഉടമസ്ഥതയിലുള്ളത്?
19. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യ മേഖലയ്ക്ക് വില്‍ക്കുന്ന പ്രക്രിയ?
20. ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം?
21. ജനസംഖ്യ ഏറ്റവും കൂടുതലുള്ള ഭൂഖണ്ഡം?
22. ലോകത്ത് ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള രാജ്യം?
23. ഇന്ത്യന്‍ ജനസംഖ്യ 100 കോടിയാക്കി പിറന്ന കുട്ടിക്ക് നല്‍കിയ പേര്?
24. ജനസംഖ്യയെക്കുറിച്ചുള്ള പഠനം?
25. മൂലധന വിപണിയില്‍ ഒന്നാംസ്ഥാനമുള്ള ബാങ്ക്?
26. ലോഹവിലയെക്കാള്‍ മുഖവില കൂടിയ നാണയമാണ്
27. യൂറോ നോട്ട് രൂപകല്പന ചെയ്തത്?
28. രാജ്യങ്ങള്‍ തമ്മില്‍ നാണയവിനിമയം നടത്തുന്ന നിരക്ക്?
29. എ.ടി.എമ്മുകളുടെ മുന്‍ഗാമി എന്നറിയപ്പെടുന്നത്?
30. ന്യൂയോര്‍ക്ക് കെമിക്കല്‍ ബാങ്കിനു വേണ്ടി ഡോക്യുടെല്‍ മെഷീന്‍ സ്ഥാപിച്ച വര്‍ഷം?
31. 2008-ലെ ലോകസാമ്പത്തികപ്രതിസന്ധിയെത്തുടര്‍ന്ന് പാപ്പരായി പ്രഖ്യാപിച്ച യു.എസ്. ബാങ്ക്?
32. കടബാദ്ധ്യതകള്‍ തീര്‍ക്കുന്നതിനായി ഗവണ്‍മെന്റ് സ്വന്തം ലാഭത്തില്‍ നിന്ന് നീക്കി വയ്ക്കുന്ന തുക?
33. 1905-ല്‍ സാധുജന പരിപാലന യോഗം രൂപീകരിച്ചത്?
34. ജോലി ചെയ്തില്ലെങ്കില്‍ ശമ്പളമില്ല (ഡയസ്നോണ്‍) എന്ന നിയമം കേരളത്തില്‍ കൊണ്ടുവന്നത്?
35. കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രി?
36. 'കോവിലന്‍' എന്ന പേരിലറിയപ്പെടുന്ന സാഹിത്യകാരന്‍?
37. 'ചെറിയ മനുഷ്യരും വലിയ ലോകവും' എന്ന കാര്‍ട്ടൂണ്‍ പരമ്പരയുടെ സ്രഷ്ടാവ്?
38. ഇരയിമ്മന്‍ തമ്പി ചരിച്ച പ്രമുഖ ആട്ടക്കഥകള്‍?
39. 1995-ല്‍ ജ്ഞാനപീഠ പുരസ്കാരം നേടിയത്?
40. പ്രഥമ മുട്ടത്തുവര്‍ക്കി സാഹിത്യപുരസ്കാരം ലഭിച്ച സാഹിത്യകാരന്‍?
41. മഹാകവി കുമാരനാശാന്‍ മരണമടയാന്‍ ഇടയായ ബോട്ടപകടം നടന്ന നദി?
42. തിരുവിതാംകൂറിലെ ഉത്തരവാദ പ്രക്ഷോഭണത്തിന്റെ മുന്നണി നേതാവ്?
43. ഏറ്റവും അവസാനം അധികാരത്തിലുണ്ടായിരുന്ന തിരുവിതാംകൂര്‍ മഹാരാജാവ്?
44. ചന്തുമേനോന്റെ അപൂര്‍ണ്ണ നോവല്‍?
45. മലയാള കാവ്യലോകത്തെ ഗാനഗന്ധര്‍വ്വന്‍ എന്നറിയപ്പെടുന്നത്?

  ഉത്തരങ്ങള്‍
1) 2009 ഡിസംബര്‍ 4, 2) ഡോ. മന്‍മോഹന്‍സിംഗ്, 3) സ്റ്റേറ്റ് ലിസ്റ്റില്‍പ്പെടുന്ന, 4) 50 ശതമാനം, 5) 50 അംഗങ്ങളുടെ, 6) ഉമാഭാരതി, 7)  സ്വരണ്‍സിംഗ് കമ്മിഷന്‍, 8) ടി.എന്‍. ശേഷന്‍, 9) പത്രങ്ങള്‍, 10) ഹിന്ദി, ഇംഗ്ളീഷ്, 11) യൂറോപ്പ്, 12) ജപ്പാന്‍, 13) വികസ്വര രാജ്യങ്ങള്‍, 14) പ്രാഥമിക മേഖലയില്‍ നിന്ന്, 15) ആഡംസ്മിത്ത്, 16) ഇംഗ്ളണ്ടില്‍, 17) എലിനോര്‍ ഓസ്ട്രോം (2009-ല്‍), 18) മുതലാളിത്തം, 19) സ്വകാര്യവല്‍ക്കരണം, 20) ചൈന, 21) ഏഷ്യ, 22) മൊണോക്കോ, 23) ആസ്ത, 24) ഡെമോഗ്രഫി, 25) ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്സ്യല്‍ ബാങ്ക് ഒഫ് ചൈന, 26) ടോക്കണ്‍ നാണയം, 27) റോബര്‍ട്ട് കുലീന, 28) വിദേശനാണ്യ വിനിമയ നിരക്ക്, 29) ഡോക്യുടെല്‍ മെഷീന്‍, 30) 1969, 31) ലീമാന്‍ ബ്രദേഴ്സ്, 32) സിങ്കിങ് ഫണ്ട്, 33) അയ്യങ്കാളി, 34) സി. അച്യുതമേനോന്‍, 35) എ.കെ. ആന്റണി, 36) വി.വി. അയ്യപ്പന്‍, 37) ജി. അരവിന്ദന്‍, 38) ദക്ഷയാഗം, കീചകവധം,ഉത്തരാസ്വയംവരം, 39) എം.ടി. വാസുദേവന്‍ നായര്‍, 40) ഒ.വി. വിജയന്‍, 41) പല്ലനയാര്‍, 42) സി. കേശവന്‍, 43) ശ്രീചിത്തിരതിരുനാള്‍, 44) ശാരദ, 45) ചങ്ങമ്പുഴ കൃഷ്ണപിള്ള

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites