« »
SGHSK NEW POSTS
« »

Sunday, May 13, 2012

പൊതു വിജ്ഞാനം-153-ഇന്ത്യ ഭരിച്ച ഒരെയൊരു വനിതാ പ്രധാനമന്ത്രി ആര്?

1. തെക്കുനിന്നുള്ള യോദ്ധാവ് എന്ന പേരിലറിയപ്പെടുന്ന ഇന്ത്യന്‍ സ്വാതന്ത്യ്രസമര  നായകനാര്?
2. ഷിന്റോയിസം ഏത് രാജ്യത്തിന്റെ ഔദ്യോഗിക മതമാണ്?
3. യൂക്കാലിപ്റ്റസ് മരങ്ങളുടെ ജന്മദേശമായി അറിയപ്പെടുന്ന രാജ്യമേത്?
4. പ്രശ്നക്കാരായ കുട്ടികളുടെ രാജ്യം എന്ന്  അറിയപ്പെടുന്നത് ഏത് രാജ്യത്തെയാണ്?
5.  ഇന്ത്യയിലാദ്യമായി ഓണ്‍ലൈന്‍ ബാങ്കിംഗ് സംവിധാനം നടപ്പിലാക്കിയ ബാങ്ക് ഏത്?
6. അക്ഷയ പദ്ധതി കേരളത്തില്‍ ആദ്യം നടപ്പിലാക്കിയത് ഏത് ജില്ലയിലാണ്?
7.  അമ്പെയ്ത്ത് ദേശീയ കായിക വിനോദമായിട്ടുള്ള രാജ്യം?
8.  സൈമണ്‍ കമ്മിഷനെതിരെ പട നയിച്ച് മരണമടഞ്ഞ ഇന്ത്യന്‍ സ്വാതന്ത്യ്രസമര സേനാനി ആര്?
9. തമിഴ്നാട്ടിലെ ഏറ്റവും ചെറിയ ജില്ലയേത്?
10. ഗ്രീന്‍ലാന്‍ഡ് കണ്ടെത്തിയത് ആര്?
11. ലോകത്ത് ആദ്യമായി കുടുംബാസൂത്രണം നടപ്പിലാക്കിയ രാജ്യം?
12. തോറ ആരുടെ വിശുദ്ധഗ്രന്ഥമാണ്?
13. ഇന്ത്യയില്‍ ആദ്യമായി രൂപ ഉപയോഗത്തില്‍ കൊണ്ടുവന്നത്?
14. ഒളിമ്പിക്സ് പതാക നിലവില്‍വന്നത് ഏത് വര്‍ഷംമുതലാണ്?
15.  ബംഗാളി നോവലിസ്റ്റായ ആശാപൂര്‍ണ ദേവിക്ക് ജ്ഞാനപീഠം നേടിക്കൊടുത്ത കൃതിയേത്?
16. തിരുവിതാംകൂര്‍ സന്ദര്‍ശിച്ച ആദ്യ ബ്രിട്ടീഷ് വൈസ്രോയി?
17. ദി സ്റ്റോറി ഒഫ് മൈ ലൈഫ് ആരുടെ ആത്മകഥയാണ്?
18. കടല്‍യാത്ര നടത്തിയ ആദ്യ തിരുവിതാംകൂര്‍ രാജാവ്?
19. 1970 വരെ ഏതായിരുന്നു ഗുജറാത്തിന്റെ തലസ്ഥാനം?
20.  ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് റൂറല്‍ മാനേജ്മെന്റിന്റെ ആസ്ഥാനം എവിടെയാണ്?
21. ശത്രുജ്ഞയ കുന്നിലെ 863 ഓളം ക്ഷേത്രങ്ങളടങ്ങിയ പാലിത്താന ക്ഷേത്രങ്ങള്‍ ഏത് മതവുമായി ബന്ധപ്പെട്ടതാണ്?
22. സ്വകാര്യ മെയില്‍ ആരംഭിച്ച ഇന്ത്യയിലെ ആദ്യ തുറമുഖം എവിടെയാണ്?
23. ഗുജറാത്തിന്റെ സംസ്ഥാന മൃഗം?
24. ഇന്ത്യയില്‍ സ്വന്തമായി റേഡിയോ സ്റ്റേഷന്‍ തുടങ്ങിയ ആദ്യ സര്‍വകലാശാല ഏതാണ്?
25. 1949 ല്‍ സാരാഭായ് ഫൌണ്ടേഷന്‍ അഹമ്മദാബാദില്‍ സ്ഥാപിച്ച വസ്ത്രങ്ങളും തുണികളുമായി ബന്ധപ്പെട്ട പ്രശസ്ത മ്യൂസിയം ഏതാണ്?
26. അഹമ്മദാബാദ് നഗരത്തിന്റെ സ്ഥാപകന്‍ ആരാണ്?
27. ഏത് സംസ്ഥാനം വിഭജിച്ചാണ് മഹാരാഷ്ട്രയും ഗുജറാത്തും രൂപവത്കൃതമായത്?
28. ഗുജറാത്തിലെ ആദ്യ മുഖ്യമന്ത്രി ആരായിരുന്നു?
29. നര്‍ത്തകര്‍ വട്ടത്തില്‍ നിന്ന് ദണ്ഡ എന്ന  കോലടിച്ച് ചെയ്യുന്ന ഗുജറാത്തിലെ ഏറ്റവും പ്രശസ്തമായ നൃത്തം?
30. കടല്‍ത്തീര ദൈര്‍ഘ്യം ഏറ്റവും കൂടിയ ഇന്ത്യന്‍ സംസ്ഥാനം ഏതാണ്?
31. ഗുജറാത്തിലെ ഒരേയൊരു ഹില്‍ സ്റ്റേഷന്‍ ഏതാണ്?
32. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്നപ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നത്?
33. മോത്തിലാല്‍ നെഹ്റു ആരംഭിച്ച ദിനപ്പത്രം?
 34. നെഹ്റുവിന്റെ ജന്മദിനം എന്തുദിനമായിട്ടാണ് ഇന്ത്യ ആചരിക്കുന്നത്?
35. നെഹ്റു ആദ്യമായി കോണ്‍ഗ്രസ് അദ്ധ്യക്ഷനായ സമ്മേളനം?
36. 1942 ലെ ക്വിറ്റ് ഇന്ത്യാ പ്രമേയം എഴുതി തയ്യാറാക്കിയത്?
37. നെഹ്റു ഇന്ത്യയുടെ പ്രധാനമന്ത്രി ആയത്?
38. ഭാരതരത്നം ലഭിച്ച ആദ്യ പ്രധാനമന്ത്രി?
39. ജവഹര്‍ലാല്‍ നെഹ്റു തുറമുഖം സ്ഥിതിചെയ്യുന്നത്?
40. നെഹ്റു ട്രോഫി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
41. ആദ്യമായി അവിശ്വാസപ്രമേയം നേരിട്ട പ്രധാനമന്ത്രി?
42. ഇന്ത്യയിലെ ആദ്യവനിതാമന്ത്രി ആര്?
43. ഇന്ത്യയുടെ ആദ്യ വനിതാ അംബാസഡര്‍ ആര്?
44. വിജയലക്ഷ്മി പണ്ഡിറ്റ് ഏതെല്ലാം രാജ്യങ്ങളില്‍ ഇന്ത്യയുടെ വനിതാ അംബാസിഡര്‍ ആയിട്ടുണ്ട്?
45. ഇന്ത്യ ഭരിച്ച ഒരെയൊരു വനിതാ പ്രധാനമന്ത്രി ആര്?

  ഉത്തരങ്ങള്‍
1) സി. രാജഗോപാലാചാരി, 2) ജപ്പാന്‍, 3) ഓസ്ട്രേലിയ, 4) പാകിസ്ഥാന്‍, 5) എച്ച്.ഡി. എഫ്.സി, 6) മലപ്പുറം, 7) ഭൂട്ടാന്‍, 8) ലാലാ ലജ്പത്റായ്, 9) ചെന്നൈ, 10) റോബര്‍ട്ട് പിയറി, 11) ഇന്ത്യ, 12) ജൂതന്മാരുടെ, 13) ഷേര്‍ഷ, 14) 1920, 15) പ്രഥമ പ്രതിശ്രുതി, 16) കഴ്സണ്‍ പ്രഭു, 17) ഹെലന്‍ കെല്ലര്‍, 18) ശ്രീചിത്തിര തിരുനാള്‍, 19) അഹമ്മദാബാദ്, 20) ആനന്ദ്, 21) ജൈനമതം, 22) പിപാവാവ്, 23) ഏഷ്യാറ്റിക് സിംഹം, 24) സര്‍ദാര്‍ പട്ടേല്‍ സര്‍വകലാശാല, 25) കാലിക്കോ മ്യൂസിയം, 26) അഹമ്മദ് ഷാ ഒന്നാമന്‍, 27) മുംബയ് 28) ജീവ് രാജ് മേത്ത, 29) ഗര്‍ബ, 30) ഗുജറാത്ത്, 31) സപുതര, 32) മോത്തിലാല്‍ നെഹ്റു, 33) ദി ഇന്‍ഡിപ്പെന്‍ഡന്‍സ്, 34) ശിശുദിനം, 35) 1929 ലെ ലാഹോര്‍ സമ്മേളനം, 36) ജവഹര്‍ലാല്‍ നെഹ്റു, 37) 1947 ആഗസ്റ്റ് 15ന്, 38) ജവഹര്‍ലാല്‍ നെഹ്റു, 39) മുംബയില്‍, 40) വള്ളംകളി, 41) നെഹ്റു, 42) വിജയലക്ഷ്മി പണ്ഡിറ്റ്, 43) വിജയലക്ഷ്മി പണ്ഡിറ്റ്, 44) അമേരിക്ക, സ്പെയിന്‍, മെക്സിക്കോ,  യു. എസ്. എസ്. ആര്‍. (റഷ്യ), 45) ഇന്ദിരാഗാന്ധി.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites