« »
SGHSK NEW POSTS
« »

Thursday, May 24, 2012

പൊതു വിജ്ഞാനം-169-ഏറ്റവും വലിയ പൂവ്?

1. 'മരിയാന ട്രഞ്ച്' ഏത് സമുദ്രത്തിലാണ്?
2. ഋഗ്വേദകാലത്തെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാമൂര്‍ത്തി?
3. ഏത് നദിയില്‍ നിന്നാണ് ഇന്ദിരാഗാന്ധി കനാല്‍ ആരംഭിക്കുന്നത്?
4. ലോകത്തിന്റെ യോഗ തലസ്ഥാനം (യോഗ ക്യാപ്പിറ്റല്‍) എന്നറിയപ്പെടുന്നത്?
5. ഉത്തരാര്‍ദ്ധഗോളത്തിലെ ഏറ്റവും വിസ്തീര്‍ണ്ണം കൂടിയ രാജ്യം
6. ഇന്ത്യയില്‍ ഉദാരവത്കരണത്തിന് തുടക്കമിട്ടത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്?
7. ഏത് ഗ്രഹത്തിലാണ് വസ്തുക്കള്‍ക്ക് ഏറ്റവും കൂടുതല്‍ ഭാരം അനുഭവപ്പെടുന്നത്?
8. ഏത് ഗ്രഹത്തിലാണ് ധ്രുവപ്രദേശങ്ങള്‍ സൂര്യനഭിമുഖമായി പ്രദക്ഷിണം ചെയ്യുന്നത്?
9. മലബാര്‍ സ്പെഷ്യല്‍ പൊലീസിന്റെ ആസ്ഥാനം?
10. മലയാളത്തിലെ, പ്രകൃതിയുടെ കവി എന്നറിയപ്പെട്ടത്?
11. കേരളത്തിലെ ഏക നിത്യഹരിത വനപ്രദേശം?
12. കലിംഗ പ്രൈസ് ഏര്‍പ്പെടുത്തിയ മുന്‍ ഒഡിഷ മുഖ്യമന്ത്രി.
13. മസ്തിഷ്കത്തിന്റെ ഏറ്റവും വലിയ ഭാഗം?
14. ഉയരം അളക്കുന്നതിന് വിമാനത്തില്‍ ഉപയോഗിക്കുന്ന ഉപകരണം?
15. ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റര്‍ എന്നറിയപ്പെടുന്നത്?
16. റബ്ബര്‍ യുദ്ധത്തില്‍ ഏറ്റുമുട്ടിയ രാജ്യങ്ങള്‍?
17. പ്രാചീനകാലത്ത് ഹെല്‍വേഷ്യ എന്ന പേരിലറിയപ്പെട്ടിരുന്ന രാജ്യം?
18. തിരുവനന്തപുരത്ത് വാനനിരീക്ഷണശാല ആരംഭിച്ച രാജാവ്?
19. ദക്ഷിണായനരേഖ രണ്ടുപ്രാവശ്യം മുറിച്ചുകടന്നൊഴുകുന്ന നദി?
20. തിരുവിതാംകൂറിലെ ആദ്യ വനിതാ നിയമസഭാംഗം
21. ലാഹോറിനു പകരം ഡല്‍ഹി തലസ്ഥാനമാക്കിയ അടിമവംശത്തിലെ സുല്‍ത്താന്‍.
22. പ്രസിഡന്റിന്റെ വെള്ളിമെഡല്‍ നേടിയ ആദ്യത്തെ മലയാള ചിത്രം
23. ഗംഗയോട് ഗാന്ധിജി താരതമ്യപ്പെടുത്തിയ നേതാവ്?
24. പ്രച്ഛന്ന ബുദ്ധന്‍ എന്നറിയപ്പെട്ടത്?
25. ഭൂമദ്ധ്യരേഖ കടന്നുപോകുന്ന ഏറ്റവും വലിയ ദ്വീപ്?
26. കാശ്മീര്‍സിംഹം എന്നറിയപ്പെട്ട നേതാവ്?
27. കറുപ്പുയുദ്ധത്തില്‍ (1840) ചൈനയെ തോല്പിച്ച രാജ്യം.
28. ഔറംഗസീബിന്റെ രാജധാനിയില്‍ താമസിച്ച വിദേശസഞ്ചാരി
29. എമര്‍ജന്‍സി ഹോര്‍മോണ്‍ എന്നറിയപ്പെടുന്നത്?
30. പ്രദോഷ നക്ഷത്രം എന്നറിയപ്പെടുന്നത്?
31. എവറസ്റ്റിലെ ടിബറ്റിവെ അറിയപ്പെടുന്ന പേര്?
32. പാലങ്ങളുടെ നഗരം?
33. ആര്‍തര്‍ കോനന്‍ ഡോയലിന്റെ ആദ്യത്തെ അപസര്‍പ്പക നോവല്‍
34. ഫോക്ലാന്‍ഡ് ദ്വീപുകള്‍ ഏത് സമുദ്രത്തിലാണ്
35. എന്റെ ഗുരുനാഥന്‍ എന്ന കവിതയില്‍ വള്ളത്തോള്‍ ആരെക്കുറിച്ചാണ് വര്‍ണ്ണിക്കുന്നത്?
36. ഫ്രഞ്ച് ഓപ്പണ്‍ നടക്കുന്ന കളിസ്ഥലത്തിന്റെ പേര്?
37. മഞ്ഞുകാലത്ത് ചില ജീവികള്‍ നീണ്ട ഉറക്കത്തിലേര്‍പ്പെടുന്ന പ്രതിഭാസം
38. ഏറ്റവും ഭാരം കൂടിയ വാതകമൂലകം?
39. അര്‍ജ്ജുന അവാര്‍ഡ് ലഭിച്ച ആദ്യ മലയാളി വനിത?
40. കൃഷ്ണനദി എവിടെനിന്നാണ് ഉദ്ഭവിക്കുന്നത്?
41. ഏറ്റവും പ്രാചീനമായ മതം?
42. കനിഷ്കന്റെ തലസ്ഥാനം?
43. ആവര്‍ത്തനപ്പട്ടികയിലെ ഏറ്റവും ഭാരം കുറഞ്ഞ മൂലകം?
44. ഏറ്റവും വലിയ പൂവ്?
45.  അക്ബര്‍ ചക്രവര്‍ത്തിയുടെ റവന്യൂ മന്ത്രി?

  ഉത്തരങ്ങള്‍
1) പസഫിക് സമുദ്രം, 2) ഇന്ദ്രന്‍, 3) സത്ലജ് 4) ഋഷികേശ്, 5) റഷ്യ, 6) പി.വി. നരസിംഹറാവു, 7) വ്യാഴം, 8) യുറാനസ്, 9) മലപ്പുറം, 10) ഇടശ്ശേരി, 11) സൈലന്റ്വാലി, 12) ബിജു പട്നായിക്, 13) സെറിബ്രം, 14) ആള്‍ട്ടിമീറ്റര്‍, 15) കോയമ്പത്തൂര്‍, 16) ബൊളീവിയ, ബ്രസീല്‍, 17) സ്വിറ്റ്സര്‍ലന്‍ഡ,് 18) സ്വാതിതിരുനാള്‍, 19)  ലിംപോപോ, 20) മേരി പുന്നന്‍ ലൂക്കോസ്, 21) ഇല്‍ത്തുമിഷ്, 22) നീലക്കുയില്‍, 23) ഗോപാലകൃഷ്ണ ഗോഖലെ, 24) ശങ്കരാചാര്യര്‍, 25) ബോര്‍ണിയോ, 26) ഷേഖ് അബ്ദുള്ള, 27) ബ്രിട്ടണ്‍, 28) നിക്കോളോ മനൂച്ചി, 29) അഡ്രിനാലിന്‍, 30) ശുക്രന്‍, 31) ചോമോലുങ്വ, 32) വെനീസ്, 33) സ്റ്റഡി ഇന്‍ സ്കാര്‍ലറ്റ്, 34) അറ്റ്ലാന്റിക് സമുദ്രം, 35) ഗാന്ധിജി, 36) റോളണ്ട് ഗാരോ, 37) ഫൈബര്‍നേഷന്‍, 38) റാഡോണ്‍, 39) കെ.സി. ഏലമ്മ, 40) മഹാബലേശ്വര്‍, 41) ഹിന്ദുമതം, 42) പുരുഷപുരം, 43) ഹൈഡ്രജന്‍, 44) റഫ്ളീഷ്യ, 45) തോഡര്‍മല്‍

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites