« »
SGHSK NEW POSTS
« »

Wednesday, February 01, 2012

പൊതു വിജ്ഞാനം-83 ( G K )-മനുഷ്യശരീരത്തിലെ ഏറ്റവും വലിയ നാഡി?

1. പെട്രോളിയത്തില്‍നിന്ന് പെട്രോള്‍,  ഡീസല്‍ എന്നിവ വേര്‍തിരിച്ചെടുക്കാന്‍ ഉപയോഗിക്കുന്ന പ്രക്രിയ?
2. ഒരു മൂലകത്തെ മറ്റൊരു മൂലകമാക്കി മാറ്റുന്നതിനുള്ള പേര്?
3. ഓക്സിജന്റെ അപരരൂപം ഏത്?
4. സസ്യ എണ്ണകള്‍ കൊഴുപ്പാക്കി മാറ്റാനുപയോഗിക്കുന്ന പ്രക്രിയ?
5. മൃഗങ്ങളുടെ പല്ലിലും എല്ലിലും ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്ന പദാര്‍ത്ഥം?
6. മണലിന്റെ രാസനാമം?
7. കാര്‍ബണിന്റെ പ്രധാനപ്പെട്ട അപരരൂപങ്ങള്‍?
8. ഫോസ്ഫറസിന്റെ പ്രധാനപ്പെട്ട അപരരൂപങ്ങള്‍?
9. ഏറ്റവും കൂടുതല്‍ സംയുക്തങ്ങളില്‍ അടങ്ങിയിട്ടുള്ള മൂലകം?
10. അയണിന്റെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ചൂളയുടെ പേര്?
11. അമോണിയയുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത മൂലകങ്ങള്‍?
12. ഏത് അസുഖത്തിനുള്ള ചികിത്സയ്ക്കാണ് ക്ളോറോക്വിന്‍ ഉപയോഗിക്കുന്നത്?
13. രാസപരമായി എന്തുതരം സംയുക്തങ്ങളാണ് എന്‍സൈമുള്‍?
14. മഗ്നീഷ്യത്തിന്റെ ഏത് സംയുക്തമാണ് ഭേദിയുപ്പായി ഉപയോഗിക്കുന്നത്?
15. ഈഥൈല്‍ ആല്‍ക്കഹോളിന്റെ ദുരുപയോഗം തടയാന്‍ അതില്‍ ചേര്‍ക്കുന്ന പദാര്‍ത്ഥം?
16. ബയോളജി എന്ന പദത്തിന്റെ ഉപജ്ഞാതാവ്?
17. രോഗാണുവാദത്തിന്റെ ഉപജ്ഞാതാവ്?
18. സസ്യകോശം കണ്ടെത്തിയത്?
19. കോശമര്‍മ്മം കണ്ടുപിടിച്ചത്?
20. നാഡീ വ്യവസ്ഥയില്ലാത്ത ജീവി?
21. സസ്യങ്ങളില്‍നിന്ന് ജന്തുകോശത്തിലേക്കുള്ള പരിണാമം പ്രദര്‍ശിപ്പിക്കുന്ന ജീവി?
22. മണ്ണിര ഉള്‍ക്കൊള്ളുന്ന ജീവവിഭാഗം?
23. കക്ക, ചിപ്പി എന്നിവ ഉള്‍ക്കൊള്ളുന്ന ജീവവിഭാഗം?
24. ഷഡ്പദങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജീവവിഭാഗം?
25. ഷഡ്പദങ്ങളില്‍ ആശയവിനിമയത്തിനും മറ്റും സഹായിക്കുന്ന പദാര്‍ത്ഥമാണ്?
26. ബ്ളാക്വിഡോ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജീവി?
27. കേരളത്തിലെ പക്ഷികള്‍ എന്ന പുസ്തകം രചിച്ചത്?
28. ആരുടെ ജന്മദിനമാണ് ദേശീയ പക്ഷിനിരീക്ഷണ ദിനമായി ആചരിക്കുന്നത്?
29. ജര്‍മ്മനിയില്‍ ആവിര്‍ഭവിച്ച മനുഷ്യവിഭാഗം?
30. പ്രായപൂര്‍ത്തിയായ ഒരാളുടെ മസ്തിഷ്കത്തിന്റെ ശരാശരിഭാരം?
31. ലിറ്റില്‍ബ്രെയിന്‍ അഥവാ മിനി ബ്രെയിന്‍ എന്നറിയപ്പെടുന്ന തലച്ചോറിന്റെ ഭാഗം?
32. വിശപ്പിന്റെയും ദാഹത്തിന്റെയും നാഡീകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന തലച്ചോറിന്റെ ഭാഗം?
33. വേദനസംഹാരികള്‍ പ്രവര്‍ത്തിക്കുന്ന തലച്ചോറിലെ ഭാഗം?
34. മനുഷ്യശരീരത്തിലെ സുഷുമ്നാ നാഡികളുടെ എണ്ണം?
35. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ സിര?
36. മനുഷ്യശരീരത്തില്‍ രക്തം പമ്പ് ചെയ്യുന്ന അവയവം?
37. അരുണ രക്താണുശവപ്പറമ്പ് എന്നറിയപ്പെടുന്നത്?
38. ലൂക്കോസൈറ്റ്സ് എന്നറിയപ്പെടുന്ന രക്തകോശങ്ങള്‍!
39. ഏറ്റവും ആയുസ് കുറഞ്ഞ രക്തകോശങ്ങള്‍?
40. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന ലോഹം?
41. രക്തബാങ്കുകളില്‍ രക്തം സൂക്ഷിക്കുന്നത് ഏത് ഊഷ്മാവിലാണ്?
42. സാര്‍വിക ധാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്?
43. രക്തഗ്രൂപ്പുകള്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍?
44. ആര്‍.എച്ച് ഘടകം കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍?
45. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ നാഡി?

  ഉത്തരങ്ങള്‍
1) അംശിക സ്വേദനം, 2) മൂലകരൂപാന്തരണം, 3) ഓസോണ്‍, 4) ഹൈഡ്രജനീകരണം , 5) കാത്സ്യം ഫോസ്ഫേറ്റ്, 6) സിലിക്കണ്‍ ഡൈ  ഓക്സൈഡ്, 7) ഡയമണ്ട്, ഗ്രാഫൈറ്റ്, വിവിധതരം കരികള്‍, 8) വെള്ള (മഞ്ഞ) ഫോസ്ഫറസ്, ചുവന്ന ഫോസ്ഫറസ്, കറുത്ത ഫോസ്ഫറസ്, 9) ഹൈഡ്രജന്‍, 10) ബ്ളാസ്റ്റ് ചൂള, 11) നൈട്രജന്‍, ഹൈഡ്രജന്‍, 12) മലേറിയയ്ക്ക്, 13) പ്രോട്ടീനുകള്‍, 14) മഗ്നീഷ്യം സള്‍ഫേറ്റ്, 15) മീഥൈല്‍ ആല്‍ക്കഹോള്‍, 16) ലാമാര്‍ക്ക്, 17) ലൂയി പാസ്ചര്‍, 18) എം.ജെ. ഷ്ളീഡന്‍, 19) റോബര്‍ട്ട്ബ്രൌണ്‍, 20) സ്പോഞ്ച്, 21) യുഗ്ളീന, 22) അനലിഡ, 23) മൊളസ്ക, 24) ആര്‍ത്രോപോഡ, 25) ഫിറമോണ്‍, 26) ചിലന്തി, 27) ഇന്ദുചൂഡന്‍ (കെ.കെ. നീലകണ്ഠന്‍), 28) സലിം അലിയുടെ, 29) നിയാണ്ടര്‍താല്‍ മനുഷ്യന്‍, 30) 1400 ഗ്രാം, 31) സെറിബല്ലം, 32) ഹൈപ്പോതലാമസ്, 33) തലാമസ്, 34) 31 ജോടി, 35) അധോമഹാസിര, 36) ഹൃദയം, 37) പ്ളീഹ, 38) വെളുത്തരക്താണുക്കള്‍, 39) പ്ളേറ്റ്ലറ്റുകള്‍, 40) കാത്സ്യം, 41) 4 ഡിഗ്രി സെല്‍ഷ്യസ്, 42) ഒഗ്രൂപ്പ്, 43) കാള്‍ലാന്‍ഡ് സ്കെയ്നര്‍, 44) കാള്‍ലാന്‍ഡ് സ്കെയ്നര്‍, 45) വാഗസ് നാഡി.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites