« »
SGHSK NEW POSTS
« »

Thursday, February 23, 2012

കുടിശിക ശമ്പളം ഒഴിവാക്കി എങ്ങനെ ഈ വര്‍ഷത്തെ ആദായ നികുതി കണക്കു കൂട്ടാം ?

 ആദ്യം എല്ലാ  കിഴിവുകളും കുറച്ചു , ആകെ നികുതി വിധേയ  ശമ്പള വരുമാനം കാണുക.  
 ഇത്  210000 ആണെന്ന്  സംകല്‍പ്പിക്കുക . 
 സ്ത്രീയാണെങ്കില്‍ 190000 നു മുകളില്‍ വരുന്ന തുകയുടെ (അതായത്  20000  രൂപയുടെ) 10 %   tax  കൊടുക്കണം . പുരുഷനാണെങ്കില്‍ 30000  രൂപയുടെ 10 %   .
ഇതില്‍ 20000 രൂപയില്‍ കൂടുതല്‍ കഴിഞ്ഞ  രണ്ടു  വര്‍ഷത്തെ  കുടിശിക ശമ്പളം ആണെന്ന് കരുതുക . ആ തുക ആവര്‍ഷങ്ങളിലെ ശമ്പള ത്തിലേക്ക്  ഉള്‍പ്പെടുത്തുകയാണെങ്കില്‍ ഈ വര്‍ഷം സ്ത്രീ ജീവനക്കാര്‍ നയാ പൈസ  നികുതി കൊടുക്കേണ്ടതില്ല . അപ്പോള്‍  മുന്‍വര്‍ഷങ്ങളിലെ ശമ്പള വരുമാനം കൂടില്ലേ ? കൂടും . അങ്ങനെ കൂടിയാലും  കൂടി കിട്ടുന്ന       ആകെ  തുക  ആവര്‍ഷം 190000 നു താഴെ യാണെങ്കില്‍  സ്ത്രീ ജീവനക്കാര്‍ നയാ പൈസ  നികുതി കൊടുക്കേണ്ട. അത് 160000 നു താഴെയാണെങ്കില്‍ പുരുഷന്മാരും നികുതി കൊടുക്കേണ്ട .  അപ്പോള്‍ ലാഭം എത്ര?  3100 രൂപയോളം  .
ഇനി  തുക 190000  കവിഞ്ഞു പോയാലോ ? കവിഞ്ഞു പോകുന്ന തുകയുടെ മാത്രം 
 10 % മാത്രം  tax  കൊടുത്താല്‍ മതി . അപ്പോഴും  കുറെ രൂപ    ലാഭം  കിട്ടും         
പിന്നെ പലര്‍ക്കുമുള്ള ഒരു സംശയം.
  ഈ വര്‍ഷം പി എഫില്‍  ഇട്ട, കഴിഞ്ഞ വര്‍ഷത്തെ  ശമ്പള   കുടിശിക തുക കഴിഞ്ഞ വര്‍ഷത്തെ  പി എഫില്‍  കാണിച്ചു  നികുതി യിളവു നേടാമോ എന്ന് . 
 പാടില്ല .
  അത് ഈ വര്‍ഷത്തെ ആദായ നികുതി യിളവിനു മാത്രമേ പരിഗണിക്കൂ . (കഴിഞ്ഞ വര്‍ഷത്തെ കുടിശികയാണെങ്കില്‍ പോലും ).

1 comments:

Thank you for the information provided about the incometax calculation

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites