« »
SGHSK NEW POSTS
« »

Sunday, February 12, 2012

പൊതു വിജ്ഞാനം-86. രക്തസംക്രമണം കണ്ടുപിടിച്ചത്?

1.റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഉപകരണങ്ങളില്‍നിന്ന് വിവരങ്ങള്‍ പരസ്പരം കൈമാറുന്ന രീതിയാണ്?
2. വേള്‍ഡ് വൈഡ് വെബ് ആവിഷ്കരിച്ചത്?
3. ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ഇന്റര്‍നെറ്റ് വിജ്ഞാനകോശമാണ്?
4. കംപ്യൂട്ടര്‍ ശാസ്ത്രരംഗത്തെ ഒരു പ്രധാന ബഹുമതിയാണ്?
5. ഐ.എസ്.ആര്‍.ഒ പുതുതായി വികസിപ്പിച്ചെടുത്ത ഭൌമനിരീക്ഷണ സോഫ്ട് വെയര്‍?
6. ഇന്റര്‍നെറ്റ് സുരക്ഷാദിനം?
7. കോശത്തിലെ പവര്‍ഹൌസ്?
8. തായ്ത്തടിയില്‍ ആഹാരം സംഭരിച്ച് വയ്ക്കുന്ന സസ്യമാണ്?
9. ഹരിതകമില്ലാത്ത ഒരുസസ്യമാണ്?
10. കലകളെക്കുറിച്ചുള്ള പഠനമാണ്?
11. പ്രകാശത്തിന്റെ നേര്‍ക്ക് വളരാനുള്ള സസ്യങ്ങളുടെ പ്രവണതയാണ്?
12. മലേറിയ രോഗചികിത്സയ്ക്കുള്ള ഔഷധമായ ക്വിനൈന്‍ വേര്‍തിരിച്ചെടുക്കുന്നത്?
13. ഒറിജിന്‍ ഒഫ് സ്പീഷീസ് എന്ന ഗ്രന്ഥം രചിച്ചതാര്?
14. ഉഷ്ണരക്തമുള്ള ജീവികളാണ്?
15. മൌറീഷ്യസില്‍ മാത്രമുണ്ടായിരുന്ന വംശനാശം സംഭവിച്ച പക്ഷിയാണ്?
16. ജ്ഞാനത്തിന്റെ പ്രതീകമായറിയപ്പെടുന്ന പക്ഷി?
17. വംശനാശം സംഭവിക്കാന്‍ സാദ്ധ്യതയുള്ള മൃഗങ്ങളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകമാണ്?
18. ശരീര നിര്‍മ്മാതാവെന്നറിയപ്പെടുന്ന പോഷകാഹാരം?
19. മെര്‍ക്കുറി വിഷബാധ മൂലമുണ്ടാവുന്ന തൊഴില്‍ജന്യരോഗമാണ്?
20. സസ്യശ്രോതസുകളില്‍ മാത്രം കാണുന്ന ജീവകമാണ്?
21. വൈദ്യശാസ്ത്രത്തിന്റെ പിതാവാണ്?
22. ഹൈഡ്രോഫോബിയ എന്നറിയപ്പെടുന്ന രോഗം?
23. രക്തസംക്രമണം കണ്ടുപിടിച്ചത്?
24. ശുദ്ധരക്തം വഹിക്കുന്ന കുഴലുകളാണ്?
25. ആദ്യത്തെ കൃത്രിമ ഹൃദയമാണ്?
26. ശരീരത്തിന്റെ പ്രതിരോധ ഭടന്മാരാണ്?
27. ശരീരത്തിലെ രാസശാലയാണ്?
28. ഏറ്റവും നീളംകൂടിയ അസ്ഥിയാണ്?
29. നിശബ്ദനായ കാഴ്ച അപഹാരകന്‍ ആണ്?
30. ബൊമാന്‍സ് കാപ്സ്യൂള്‍ എവിടെ സ്ഥിതി ചെയ്യുന്നു?
31. മനുഷ്യശരീരത്തിലെ ജൈവ ഘടികാരമാണ്?
32. പോസിറ്റീവ് ചാര്‍ജുള്ള ആറ്റത്തിന്റെ കണമാണ്?
33. പിച്ച്ബ്ളെന്റ് ഏത് മൂലകത്തിന്റെ അയിരാണ്?
34. ട്രാന്‍സിസ്റ്റര്‍ നിര്‍മ്മാണത്തിനുപയോഗിക്കുന്ന ഉപലോഹമാണ്?
35. അര്‍ബുദചികിത്സയ്ക്കുപയോഗിക്കുന്ന ഐസോടോപ്പ്?
36. ധാന്യങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ സഹായിക്കുന്ന രാസവസ്തു?
37. പെന്‍സില്‍ നിര്‍മ്മാണത്തിനുപയോഗിക്കുന്ന രാസവസ്തു?
38. ജലത്തിന്റെ പി.എച്ച് മൂല്യം?
39. വായുവില്‍ പുകയുന്ന ആസിഡാണ്?
40. ആസ്പിരിന്റെ രാസനാമം?
41. ഒരു പദാര്‍ത്ഥത്തിലെ തന്മാത്രകളുടെ ആകെ ഗതികോര്‍ജമാണ്?
42. തരംഗദൈര്‍ഘ്യം കൂടിയ നിറമേത്?
43. വൈദ്യുത ചാര്‍ജിന്റെ യൂണിറ്റാണ്?
44. മഴത്തുള്ളികള്‍ ഗോളാകൃതിയില്‍ കാണുന്നത്!
45. ഭൂകേന്ദ്രത്തില്‍ ഒരു വസ്തുവിന്റെ ഭാരം എത്ര?

ഉത്തരങ്ങള്‍
1) ബ്ളൂടൂത്ത്, 2) ടിംബര്‍ണേഴ്സ്ലി, 3) വിക്കിപീഡിയ, 4) ടൂറിങ് അവാര്‍ഡ്, 5) ഭുവന്‍, 6) ഫെബ്രുവരി 6, 7) മൈറ്റോ കോണ്‍ഡ്രിയ, 8) കരിമ്പ്, 9) കൂണ്‍, 10) ഹിസ്റ്റോളജി, 11) ഫോട്ടോട്രോപ്പിസം, 12) സിങ്കോണമരത്തില്‍നിന്നാണ്, 13) ചാള്‍സ് ഡാര്‍വിന്‍, 14) പക്ഷികള്‍, 15) ഡോഡോ, 16) മൂങ്ങ, 17) റെഡ്ഡാറ്റാബുക്ക്, 18) മാംസ്യം, 19) മീനമാത, 20) ജീവകം സി, 21) ഹിപ്പോക്രാറ്റസ്, 22) പേവിഷബാധയാണ്, 23) വില്ല്യം ഹാര്‍വി, 24) ധമനികള്‍, 25) ജാര്‍വിക് - 7, 26) വെളുത്ത രക്താണുക്കള്‍, 27) കരള്‍, 28) തുടയെല്ല്, 29) ഗ്ളൂക്കോമ രോഗം, 30) വൃക്കയില്‍, 31) പീനിയല്‍ഗ്രന്ഥി, 32) പ്രോട്ടോണ്‍, 33) യുറേനിയം, 34) ജര്‍മേനിയം, 35) കൊബാള്‍ട്ട് 60, 36) സോഡിയം ബെന്‍സോയേറ്റ്, 37) ഗ്രാഫൈറ്റ്, 38) 7., 39) നൈട്രിക് ആസിഡ്, 40) അസറ്റൈല്‍ സാലിസിലിക് ആസിഡ്, 41) താപം, 42) ചുവപ്പ് (കുറഞ്ഞത് വയലറ്റ്), 43) കുളോം, 44) പ്രതലബലം മൂലം, 45) പൂജ്യം.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites