« »
SGHSK NEW POSTS
« »

Sunday, February 12, 2012

പൊതു വിജ്ഞാനം88-തലച്ചോറിലെ ശ്വസനകേന്ദ്രം?

1. കമ്പ്യൂട്ടറിന്റെ ഉപജ്ഞാതാവ്?
2. വിന്‍ഡോസ്, ഡോസ്, ലിനക്സ്, സോളാരിസ് തുടങ്ങിയവ എന്താണ്?
3. വിക്കിപീഡിയയുടെ സ്ഥാപകന്‍?
4. ദേശീയ സ്കൂള്‍ കമ്പ്യൂട്ടര്‍വത്കരണ പദ്ധതിയാണ്?
5. ആഹാരമായി ഉപയോഗിക്കാവുന്ന പുഷ്പമാണ്?
6. വവ്വാല്‍ മുഖേന പരാഗണം നടത്തപ്പെടുന്ന ഒരു സസ്യമാണ്?
7. സസ്യങ്ങള്‍ പുഷ്പിക്കുന്നതിന് സഹായിക്കുന്ന ഹോര്‍മോണാണ്?
8. അടുത്തിടെ തകര്‍ച്ചനേരിട്ട കമ്പ്യൂട്ടര്‍ സ്ഥാപനമാണ്?
9. കേരളത്തില്‍ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായാരംഭിച്ച ഐ.ടി പദ്ധതിയാണ്?
10. സസ്യകോശ ഭിത്തി നിര്‍മ്മിച്ചിരിക്കുന്ന പദാര്‍ത്ഥമാണ്?
11. ഹരിതകത്തിലടങ്ങിയിരിക്കുന്ന മൂലകമാണ്?
12. പരാഗണത്തിന് മഴയെ ആശ്രയിക്കുന്ന സുഗന്ധവ്യഞ്ജനമാണ്?
13. തക്കാളി, പുകയില തുടങ്ങിയ സസ്യങ്ങളെ ബാധിക്കുന്ന വൈറസ് ബാധയാണ്?
14. ജമൈക്കന്‍ പെപ്പര്‍ എന്നറിയപ്പെടുന്നത്?
15.  പ്രകാശസംശ്ളേഷണ സമയത്ത് ഓസോണ്‍ പുറംതള്ളുന്ന സസ്യം?
16. രക്തസമ്മര്‍ദ്ദത്തിന് ഉപയോഗിക്കുന്ന ഔഷധം വേര്‍തിരിച്ചെടുക്കുന്നത്?
17. പരാദ സസ്യങ്ങള്‍ അറിയപ്പെടുന്നത്?
18. മത്സ്യങ്ങളുടെ ഹൃദയത്തിന് എത്ര അറകളുണ്ട്?
19. പാലുല്പാദിപ്പിക്കുന്ന പക്ഷി?
20. മാംസ്യത്തില്‍ അടങ്ങിയ പ്രധാന മൂലകം?
21. വൈറ്റ് പ്ളേഗ് എന്നറിയപ്പെടുന്നത്?
22. ബാക്ടീരിയകളെ നശിപ്പിക്കാനുപയോഗിക്കുന്ന ഔഷധം?
23. സാര്‍വിക ദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പാണ്?
24. ധമനികളില്‍ കൊളസ്ട്രോള്‍ അടിഞ്ഞുകൂടിയുണ്ടാവുന്ന ബ്ളോക്കുകളെ എന്തുപറയുന്നു?
25. ഏറ്റവും വലിയ അന്തര്‍സ്രാവി ഗ്രന്ഥി?
26. തലച്ചോറിലെ ശ്വസനകേന്ദ്രം?
27. വിഷമദൃഷ്ടി പരിഹരിക്കാനുപയോഗിക്കുന്ന ലെന്‍സ്?
28. അന്തര്‍സ്രാവി ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന സ്രവമാണ്?
29. ഒരേതരം ആറ്റങ്ങള്‍ മാത്രമുള്ള ശുദ്ധമായ വസ്തുക്കള്‍?
30. ആധുനിക ആവര്‍ത്തനപ്പട്ടികയുടെ പിതാവാണ്?
31. ക്വിക്ക് സില്‍വര്‍ എന്നറിയപ്പെടുന്നത്?
32. കൃത്രിമ മഴ പെയ്യിക്കാന്‍ സഹായിക്കുന്ന രാസവസ്തു.?
33. ഡി.ഡി.ടി കണ്ടുപിടിച്ചതാര്?
34. തരംഗദൈര്‍ഘ്യത്തിന്റെ യൂണിറ്റ് ഏത്?
35. സാധാരണ ഊഷ്മാവില്‍ ശബ്ദത്തിന്റെ വേഗം എത്ര?
36. പ്രകൃതിയിലെ ഏറ്റവും ചെറിയ ബലം?
37. ഹീറ്റിംഗ് കോയില്‍ നിര്‍മ്മിച്ചിരിക്കുന്നത്?
38. ഹൈഡ്രജന്‍ ബോംബിന്റെ പിതാവ്?
39. വിളക്കുതിരിയില്‍ എണ്ണ മുകളിലേക്ക് നീങ്ങുന്നത്?
40. ഇന്ത്യന്‍ ക്രിക്കറ്റ്ടീം ക്യാപ്ടന്‍?
41.  ഇന്ത്യയിലെ ഏറ്റവുംവലിയ ക്രിക്കറ്റ് സ്റ്റേഡിയം?
42. ഇന്ത്യയില്‍നിന്നും ആദ്യമായി ഓസ്കാര്‍ അവാര്‍ഡ് നേടിയ വ്യക്തി?
43. ഗ്രീക്കുകാര്‍ 'സിന്ദന്‍' എന്ന പദം ഉപയോഗിച്ചിരുന്നത് എന്തിനായിരുന്നു?
44. ഇന്ത്യന്‍ ഭരണഘടനയില്‍ എത്ര ഷെഡ്യൂളുകള്‍ ഉള്‍പ്പെടുന്നു?
45. ഇന്ത്യ-ചൈന സൌഹൃദവര്‍ഷമായി ആചരിച്ചത്?


  ഉത്തരങ്ങള്‍
1) ചാള്‍സ് ബാബേജ്, 2) കമ്പ്യൂട്ടര്‍ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളാണ്. 3) ജിമ്മി വെയില്‍സ്, 4) വിദ്യാവാഹിനി, 5) കോളിഫ്ളവര്‍, 6) വാഴ, 7) ഫ്ളോറിജിന്‍, 8) സത്യം കമ്പ്യൂട്ടേഴ്സ്, 9) ഐ.ടി @ സ്കൂള്‍, 10) സെല്ലുലോസ്, 11) മഗ്നീഷ്യം, 12) കുരുമുളക്, 13) മൊസൈക്ക് രോഗം, 14) സര്‍വസുഗന്ധി, 15)തുളസി, 16) സര്‍പ്പഗന്ധിയില്‍നിന്ന്, 17) എപ്പി ഫൈറ്റുകള്‍, 18) രണ്ട്, 19) പ്രാവ്, 20) നൈട്രജന്‍, 21) ക്ഷയരോഗമാണ്, 22) ആന്റി ബയോട്ടിക്കുകള്‍, 23) ഒ ഗ്രൂപ്പ്, 24) അതിറോസ്ക്ളീറോസിസ്, 25) തൈറോയ്ഡ്, 26) മെഡുല്ലാ ഒബ്ളാംഗേറ്റ, 27) സിലിന്‍ഡ്രിക്കല്‍ ലെന്‍സ്, 28) ഹോര്‍മോണുകള്‍, 29) മൂലകങ്ങള്‍, 30) മോസ്ലി, 31) മെര്‍ക്കുറിയാണ്, 32) സില്‍വര്‍ അയൊഡൈഡ്, 33) പോള്‍മുള്ളര്‍, 34) ആംസ്ട്രോങ്, 35) 340 മീറ്റര്‍/സെക്കന്‍ഡ്, 36) ഗുരുത്വാകര്‍ഷണ ബലം, 37) നിക്രോം ഉപയോഗിച്ച്, 38) എഡ്വേഡ് ടെല്ലര്‍, 39) കേശികത്വംമൂലം, 40) ധോണി, 41) കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ്, 42) ഭാനു അത്തയ്യ, 43) പരുത്തി, 44) 12., 45) 2006.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites