« »
SGHSK NEW POSTS
« »

Wednesday, February 01, 2012

പൊതു വിജ്ഞാനം - 82 ( G K )-കമ്പ്യൂട്ടര്‍ സയന്‍സിന്റെ പിതാവ്?

1. ഓക്സിജന്‍, നൈഡ്രജന്‍ എന്നീ മൂലകങ്ങള്‍ക്ക് ആ പേര് നിര്‍ദ്ദേശിച്ചത്?
2. ഓക്സിജന്റെയും ഹൈഡ്രജന്റെയും സംയുക്താവസ്ഥയാണ് ജലം എന്ന് തെളിയിച്ചത്?
3. ആവര്‍ത്തനപ്പട്ടികയുടെ പിതാവ്?
4. ആവര്‍ത്തനപ്പട്ടികയിലെ ആദ്യത്തെ മൂലകം?
5. ന്യൂട്രോണില്ലാത്ത ഹൈഡ്രജന്റെ ഐസോടോപ്പ്?
6.  ആറ്റത്തിന്റെ ചാര്‍ജ് നിശ്ചയിക്കുന്ന മൌലികകണം?
7. ആറ്റത്തിലെ ന്യൂക്ളിയസിലെ മൌലികകണങ്ങള്‍?
8. ചാര്‍ജുള്ള ആറ്റം ഗ്രൂപ്പുകളാണ്...?
9. അണുഭാരം ഏറ്റവും കൂടിയ പ്രകൃതിദത്ത മൂലകം?
10. ആവര്‍ത്തനപ്പട്ടികയിലെ ഒന്നാംഗ്രൂപ്പ് മൂലകങ്ങളാണ്...?
11. സ്വതന്ത്ര ലോഹങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്?
12. അക്വാറീജിയയില്‍ ലയിക്കാത്ത ഏക ലോഹം ഏത്?
13. സ്വര്‍ണത്തിന്റെ അറ്റോമിക നമ്പര്‍ എത്രയാണ്?
14. സ്വര്‍ണാഭരണ നിര്‍മ്മാണ സമയത്ത് സ്വര്‍ണത്തോടൊപ്പം ചെമ്പ് ചേര്‍ക്കുന്നത് എന്തിനാണ്?
15. ഭൂവല്‍ക്കത്തില്‍ ഏറ്റവും അപൂര്‍വമായി കാണുന്ന മൂലകം?
16. ഏറ്റവും ഭാരം കൂടിയ (സാന്ദ്രത കൂടിയ) ലോഹം?
17.  മെഴുകിന്റെ ലായകമാണ്...?
18. നനയ്ക്കുന്ന സോപ്പ് നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്നത്?
19. ജലത്തിന്റെ സ്ഥിരകാഠിന്യത്തിന് കാരണമാകുന്ന പദാര്‍ത്ഥം?
20. കമ്പ്യൂട്ടറിന്റെ തലച്ചോറ് എന്നറിയപ്പെടുന്ന ഭാഗമേതാണ്?
21. കമ്പ്യൂട്ടറിലെ മറ്റു പ്രോഗ്രാമുകളെ കേടുവരുത്തുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാം ഏത് പേരിലാണ് അറിയപ്പെടുന്നത്?
22. കമ്പ്യൂട്ടര്‍ കീബോഡിലെ ഏറ്റവും നീളംകൂടിയ കീ ഏതാണ്?
23. കമ്പ്യൂട്ടര്‍ സയന്‍സിന്റെ പിതാവ്?
24. മുഴുവന്‍ വോട്ടര്‍പട്ടികയും കമ്പ്യൂട്ടര്‍വല്‍കരിച്ച ആദ്യസംസ്ഥാനം ഏത്?
25. ഇന്റര്‍നെറ്റുവഴി കോഴ്സുകള്‍ ആരംഭിച്ച ആദ്യ ഇന്ത്യന്‍ സര്‍വകലാശാല?
26. കേരളത്തിലെ ആദ്യത്തെ കടലാസ് രഹിത സര്‍ക്കാര്‍ ഓഫീസ് ഏതാണ്?
27. അക്ഷയ പദ്ധതി ആദ്യമായി ആരംഭിച്ച ജില്ല ഏത്?
28. ഇന്ത്യയിലെ ആദ്യത്തെ ഓണ്‍ലൈന്‍ ബാങ്കിംഗ് സ്ഥാപനം?
29. കൃത്രിമ ഉപഗ്രഹങ്ങളില്‍ വൈദ്യുതിയുടെ സ്രോതസ്?
30. അര്‍ദ്ധചാലകങ്ങള്‍ക്ക് ഉദാഹരണം?
31. ശബ്ദ തീവ്രത അളക്കുന്ന യൂണിറ്റ്?
32. ഭൂമിയിലെ എല്ലാ ഊര്‍ജ്ജത്തിന്റെയും ഉറവിടം ഏത്?
33. വിസ്കോസിറ്റി അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം?
34. വ്യത്യസ്ത ഇനം തന്മാത്രകള്‍ തമ്മിലുള്ള ആകര്‍ഷണ ബലം?
35. സൂര്യനില്‍ ഊര്‍ജ്ജ ഉത്പാദനത്തിന് കാരണം?
36. ജലത്തിന് ഏറ്റവും കൂടുതല്‍ സാന്ദ്രത എത്ര ഡിഗ്രിയിലാണ്?
37.  ഐസ് ഉരുകുമ്പോള്‍ അതിന്റെ വ്യാപ്തം?
38. പ്രകാശത്തിന്റെ പ്രാഥമിക വര്‍ണങ്ങള്‍?
39. മഴവില്ലിന്റെ ഏറ്റവും മുകളിലുള്ള നിറം?
40. ലെന്‍സിന്റെ പവറിന്റെ യൂണിറ്റ്?
41. അതിചാലകത കണ്ടെത്തിയ ശാസ്ത്രഞ്ജന്‍?
42. എ.സി വൈദ്യുതിയെ ഡി.സി ആക്കുന്ന ഉപകരണം?
43. വിമാനങ്ങളുടെ വേഗത്തെ സൂചിപ്പിക്കുന്ന യൂണിറ്റ്?
44. ബാരോമീറ്റര്‍ കണ്ടുപിടിച്ചതാര്?
45. കപ്പലുകളുടെ വേഗത പ്രതിപാദിക്കുന്ന യൂണിറ്റ്?

  ഉത്തരങ്ങള്‍
1) ലാവോസിയ, 2) ഹെന്‍റി കാവന്‍ഡിഷ്, 3) ദിമിത്രി മെന്‍ഡലീവ്, 4) ഹൈഡ്രജന്‍, 5) പ്രോട്ടിയം, 6) പ്രോട്ടോണ്‍, 7) പ്രോട്ടോണ്‍ ന്യൂട്രോണ്‍, 8) റാഡിക്കല്‍, 9) യുറേനിയം, 10) ആല്‍ക്കലി ലോഹങ്ങള്‍, 11) സ്വര്‍ണം, വെള്ളി, പ്ളാറ്റിനം, 12) വെള്ളി, 13) 79, 14) കാഠിന്യം കൂട്ടുന്നതിന്, 15) അസ്റ്റാറ്റിന്‍, 16)ഓസ്മിയം, 17) ടര്‍പെന്റെയിന്‍, 18) സോഡിയം ലവണങ്ങള്‍, 19) ജിപ്സം, 20) സി.പി. യു, 21) വൈറസ്, 22) സ്പേസ്ബാര്‍, 23) അലന്‍ ടൂറിങ്, 24) ഹരിയാന, 25) ആന്ധ്ര സര്‍വകലാശാല, 26) ഐ.ടി മിഷന്‍, 27) മലപ്പുറം, 28) എച്ച്.ഡി. എഫ്.സി ബാങ്ക്, 29) സൌരസെല്ലുകള്‍, 30) സിലിക്കണ്‍, ജര്‍മേനിയം, 31) ഡെസിബെല്‍, 32) സൂര്യന്‍, 33) വെഞ്ചുറിമീറ്റര്‍, 34) അഡ്ഹിഷന്‍ ബലം, 35) ന്യൂക്ളിയര്‍ ഫ്യൂഷന്‍, 36) 4 ഡിഗ്രി സെല്‍ഷ്യസില്‍, 37) കുറയുന്നു, 38) പച്ച, ചുവപ്പ്, നീല, 39) ചുവപ്പ്, 40) ഡയോപ്റ്റര്‍, 41) കാമര്‍ലിംഗ് ഓണ്‍സ്, 42) റെക്ടിഫയര്‍, 43) മാക്നമ്പര്‍, 44) ടോറിസെല്ലി, 45) നോട്ട്.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites