അന്‍പത് കഴിഞ്ഞാല്‍പ്പിന്നെ എപ്പോ വേണമെങ്കിലും പൊളിഞ്ഞു വീഴാവുന്ന ഒന്നായി
നമ്മുടെയൊക്കെ ഹൃദയം മാറുന്നുണ്ട്. എപ്പോ വേണമെങ്കിലും അറ്റാക്ക് വരാവുന്ന
ഒരാളായി നമ്മുടെ ജീവിതരീതി നമ്മളെ മാറ്റുന്നുണ്ട്. എന്നാല്‍ അതിനെല്ലാം
ഒരു പരിഹാരമായിട്ടാണ് പോളിപിന്‍ ഗുളികകള്‍ വരുന്നത്. കുറഞ്ഞ വിലയ്ക്ക്
കിട്ടുന്ന പോളിപിന്‍ ഗുളികകള്‍ കഴിച്ചാല്‍ പിന്നെ ഹൃദയത്തിന്റെ
കാര്യത്തില്‍ കാര്യമായൊന്നും ശ്രദ്ധിക്കേണ്ടതില്ലെന്നാണ് ഗവേഷകര്‍
പറയുന്നത്. കൊളസ്‌ട്രോള്‍ കുറയ്ക്കും, രക്തസമ്മര്‍ദ്ദം കുറയ്ക്കും, കൂടാതെ
ഹാര്‍ട്ട് അറ്റാക്കിനുള്ള സാധ്യത കുറയ്ക്കും തുടങ്ങിയ കാര്യങ്ങളാണ്
പോളിപില്‍ എന്ന ഒറ്റ മരുന്നുകൊണ്ട് ഉണ്ടാകാന്‍ പോകുന്നത്. വര്‍ഷം 200,000
പേരാണ് ഹൃദയസംബന്ധമായ അസുഖങ്ങള്‍ മൂലം മരിക്കുന്നത്. എന്നാല്‍ യുകെയിലെ
ഹൃദ്രോഗികളില്‍ എല്ലാവരും ഈ മരുന്ന് ഉപയോഗിച്ചാല്‍ അറ്റാക്ക്
ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ വരുന്നവരുടെ എണ്ണത്തില്‍ നല്ലോരു ശതമാനം
കുറവ് വരുത്താന്‍ സാധിക്കുമെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനിലെ ഗവേഷകര്‍
പറയുന്നു. ഒരു ദിവസത്തെ പോളിപിന്‍ മരുന്നിന് കേവലം 50 പെന്‍സ് മാത്രമാണ്
വില വരുന്നത്. ഇത് കഴിച്ചാല്‍ നല്ല ആശ്വാസമുണ്ടാകുമെന്നാണ് കരുതുന്നത്. ഈ
മരുന്നുമൂലം രക്തസമ്മര്‍ദ്ദം കുറയുന്നു. കൂടാതെ സ്‌ട്രെസ് കുറയുന്നു.
ഇതെല്ലാംകൊണ്ടുതന്നെ കാര്യമായ രീതിയില്‍ ഹൃദ്രോഗങ്ങളെ കൈകാര്യം ചെയ്യാന്‍
സാധിക്കും. മൂന്നുമാസത്തെ പരിശോധനങ്ങള്‍ക്ക് ശേഷമാണ് പോളിപിന്‍
രക്തസമ്മര്‍ദ്ദം കുറയ്ക്കാനും മറ്റും ഉപയോഗിക്കാവുന്ന മരുന്നാണെന്ന്
കണ്ടെത്തിയിരിക്കുന്നു. 39 ശതമാനം കൊളസ്‌ട്രോളും 12 ശതമാനം
രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ ഈ മരുന്നുകൊണ്ട് സാധിക്കുന്നുണ്ട്. ഈ
മരുന്ന് എല്ലാദിവസവും കഴിച്ചാല്‍ ഹൃദ്രോഗ സാധ്യത 72 ശതമാനം കുറവും
പക്ഷാഘാത സാധ്യതയില്‍ 64 ശതമാനം കുറവും വരുത്താന്‍ സാധിക്കും. അന്‍പത് വയസ്
കഴിഞ്ഞവരില്‍ പോളിപിന്‍ ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ ഏതാണ്ട് 28 ശതമാനം
പേര്‍ക്കും പ്രയോജനം ലഭിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നാണ്
ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. ഡേവിഡ് വാള്‍ഡ് പറഞ്ഞത്. അന്‍പത് വയസ്
കഴിഞ്ഞ 84 സ്ത്രീപുരുഷന്മാരിലാണ് പരീക്ഷണം നടത്തിയത്
0 comments:
Post a Comment