« »
SGHSK NEW POSTS
« »

കല്ലാനിക്കല് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില് കാരിക്കോട് വില്ലേജില് ഇടവെട്ടി പഞ്ചായത്തിലെ ഏഴാം വാര്ഡിലെ പ്രക്രുതി രമണീയമായ കൊച്ചു ഗ്രാമത്തിലാണ് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1936-ല് പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു..

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1956-ല് അത് അപ്പര്പ്രൈമറി സ്കൂളാക്കുകയും ചെയ്തു.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

8-ാം സ്റ്റാന്ഡേര്ട് മൂന്ന് ഡിവിഷനുകിലായി 103 കുട്ടികളോടെ പ്രവര്ത്തനം ആരംഭിച്ചു.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

2 ഏക്കറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

രണ്ടു കെട്ടിടത്തിലായി 9 ക്ലാസ് മുറികളും, വിശാലമായ ഒരു ലൈബ്രറിയും,മനോഹരമായ ഒരു കന്പ്യൂട്ടറ് റൂമും, സുസജ്ജമായ ഒരു സയന്സ് ലാബും ഉണ്ട്.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

ഇടവെട്ടി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഈ വിദ്യാലയം.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

തൊടുപുഴയില്‍നിന്നും 5കി.മി.കിഴക്ക് കാരിക്കോട് വഴി അഞ്ചിരി-ആനക്കയം ബസ്റൂട്ടില് കല്ലാനിക്കല്‍ കത്തോലിക്ക പള്ളിക്ക് സമീപം മെയിന്‍ റോഡില്‍ നിന്നും 200 മീറ്റെര്‍ ദൂരെ

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1964-ല്‍ ഇത്‌ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. 1967-ല്‍ 46 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമടക്കം 56 പേര്‍ എസ്‌.എസ്‌.എല്‍.സി. പരീക്ഷയെഴുതി

Wednesday, September 05, 2012

192-റോമൻ കത്തോലിക്കരുടെ ആത്മീയ തലസ്ഥാനം എന്നറിയപ്പെടുന്നത്?

1. റോമൻ കത്തോലിക്കരുടെ ആത്മീയ തലസ്ഥാനം എന്നറിയപ്പെടുന്നത്?
2. ഹൈദരാബാദ് ഏതു നദീതീരത്ത്?
3. കേരളത്തിനുള്ളിലെ മയ്യഴി  ആരുടെ അധിനിവേശ പ്രദേശമായിരുന്നു?
4. വിയന്ന ഏതു നദിയുടെ തീരത്താണ്?
5. കേരളത്തിലെ ആദ്യ നൃത്യ-നാട്യ പുരസ്‌കാരത്തിന് അർഹയായത്?
6. കേരളത്തിലെ ആദ്യത്തെ ക്രൈസ്തവ പുരോഹിത?
7. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും ജനസംഖ്യ കൂടിയത്?
8. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വിസ്തീർണത്തിൽ കേരളത്തിന്റെ സ്ഥാനം?
9. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ളത്?
10. തെക്കൻ ഏഷ്യയിലെ ഏറ്റവും വലിയ രാജ്യം?
11. ഇന്ത്യൻ റെയർ എർത്ത് എവിടെയാണ്?
12. കേരളത്തിലെ മനുഷ്യാവകാശ കമ്മിഷന്റെ ആദ്യ അദ്ധ്യക്ഷൻ?
13. എ നേഷൻ ഇൻ മേക്കിംഗ് രചിച്ചത്?
14. തെക്കേ അമേരിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യം?
15. ഹണിമൂൺ ദ്വീപും ബ്രേക്ക് ഫാസ്റ്റ് ദ്വീപും ഏതു തടാകത്തിലാണ്?
16. കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് സെക്രട്ടറി?
17. നോവലിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
18. പൊലീസ് സേനയുടെ പിതാവ് എന്നറിയപ്പെടുന്നത്?
19. ഗോൾഡ് കോസ്റ്റ് എന്നറിയപ്പെട്ടിരുന്ന രാജ്യം?
20. സോളങ്കി വംശത്തിന്റെ തലസ്ഥാനം?
21. ഗോവ ഉൾപ്പെടെയുള്ള പോർച്ചുഗീസ് അധീന പ്രദേശങ്ങൾ സ്വതന്ത്രമായ വർഷം?
22. ബോൾഷെവിക് വിപ്ലവം നടന്നത് ഏതു രാജ്യത്താണ്?
23. എ.കെ. ഗോപാലന്റെ പട്ടിണിജാഥയിൽ പങ്കെടുത്ത അനുയായികൾ?
24. എ.ഡി. 644ൽ കേരളം സന്ദർശിച്ച അറബി സഞ്ചാരി?
25. ഗോവർദ്ധന്റെ യാത്രകൾ രചിച്ചത്?
26. എ.ഡി ആറാം ശതകത്തിൽ ജൈനമതഗ്രന്ഥങ്ങൾ എവിടെവച്ചാണ് ക്രോഡീകരിക്കപ്പെട്ടത്?
27. ഇന്ത്യൻ ടെലിഗ്രാഫ് ചെടി എന്നറിയപ്പെടുന്നത്?
28. ക്‌ളോറോഫില്ലിൽ അടങ്ങിയിരിക്കുന്ന ലോഹം?
29. ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് പാലക്കാട് ജില്ലയിൽ എവിടെയാണ്?
30.ഏത് രാജ്യത്തിന്റെ യൂറോപ്യൻ  ഭാഗമാണ് ത്രേസ്?
31. മേഘങ്ങൾ കൂടുതലായി കാണപ്പെടുന്ന അന്തരീക്ഷ പാളി?
32. ഹൂണ വംശത്തിലെ രാജാക്കൻമാരിൽ ഏറ്റവും പ്രശസ്തൻ?
33. കേരളത്തിലെ ആദ്യത്തെ റെയിൽവേ ലൈൻ?
34. ഹോർത്തൂസ് മലബാറിക്കസ് എവിടെനിന്നുമാണ് ആദ്യമായി അച്ചടിച്ചത്?
35. ലോകപ്രശസ്തി നേടിയ ആദ്യത്തെ കേരളീയ ചിത്രകാരൻ?
36. ചേരിചേരാ  പ്രസ്ഥാനത്തിന്റെ പിറവിക്ക് കാരണമായ ബാന്ദുങ് സമ്മേളനം നടന്ന വർഷം?
37. കേരളത്തിലെ ആദ്യത്തെ ടൂറിസം വില്ലേജ്?
38. ലോകത്തിലെ ഏറ്റവും പഴക്കമുള്ള നിയമനിർമ്മാണസഭ ഏതു രാജ്യത്തിന്റേത്?
39. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്നത്?
40. ചിത്രാ വിശ്വേശ്വരൻ ഏതുമായി ബന്ധപ്പെട്ട കലാകാരിയാണ്?
41. ജലാന്തർഭാഗത്തായിരിക്കുമ്പോൾ ഉപരിതലം വീക്ഷിക്കാൻ മുങ്ങിക്കപ്പലുകളിൽ ഉപയോഗിക്കുന്ന ഉപകരണമാണ്
42. ഹൃദയമിടിപ്പുനിരക്ക് ഏറ്റവും കുറഞ്ഞ സസ്തനി?
43. മുസ്ലിങ്ങളുടെ ഏറ്റവും പാവനസ്ഥലമായ കബ ഏത് രാജ്യത്താണ്?
44. കർണാടകത്തിലെ നൃത്തരൂപം?
45. ഡോഗ്രിഭാഷ ഉപയോഗത്തിലുള്ള സംസ്ഥാനം?

ഉത്തരങ്ങൾ
1) വത്തിക്കാൻ, 2) മുസി, 3) ഫ്രഞ്ച്, 4) ഡാന്യുബ്, 5) കലാമണ്ഡലം സത്യഭാമ, 6) മരതകവല്ലി ഡേവിഡ്, 7) ഉത്തർപ്രദേശ്, 8) 21, 9) മിസോറം,10) ഇന്ത്യ, 11) ചവറ, 12) ജസ്റ്റിസ് പരീതുപിള്ള,13) സുരേന്ദ്രനാഥ് ബാനർജി, 14) ബ്രസീൽ,15) ചിൽക്ക, 16) പത്മാ രാമചന്ദ്രൻ, 17) ബൊക്കാഷ്യോ, 18) റോബർട്ട് പീൽ,19) ഘാന, 20) അൻഹിൽവാര, 21) 1961, 22) റഷ്യ,23) 32, 24) മാലിക് ദിൻ ബിനാർ, 25) ആനന്ദ്, 26) വളഭി, 27) രാമനാഥപ്പച്ച, 28) മഗ്‌നീഷ്യം, 29) കഞ്ചിക്കോട്, 30) തുർക്കി, 31) ട്രോപ്പോസ്ഫിയർ,32) മിഹിരകുലൻ, 33) തിരൂർ - ബേപ്പൂർ,34) ആംസ്റ്റർഡാം, 35) രാജാ രവിവർമ്മ,36) 1955, 37) കുമ്പളങ്ങി, 38)  ഐസ്‌ലൻഡ്,39) മാന്നാനം, 40) ഭരതനാട്യം, 41) പെരിസ്‌കോപ്പ്,42) നീലത്തിമിംഗലം, 43) സൗദി അറേബ്യ, 44) യക്ഷഗാനം, 45) ജമ്മു - കാശ്മീർ.

191- വിയറ്റ്‌നാമിലെ വിമോചന പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

1 റഷ്യയും ജപ്പാനും ചൈനയെ കൈവശപ്പെടുത്താതിരിക്കാനായി അമേരിക്കൻ ഐക്യനാടുകൾ ആവിഷ്‌കരിച്ച പദ്ധതി?
2. യൂറോപ്പിലെയും അമേരിക്കയിലെയും വിവിധ രാജ്യങ്ങളിലെ തൊഴിലാളികളുടെ കൂട്ടായ്മയാണ്...?
3. വിവിധ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളി സംഘടനാ നേതാക്കൾ പാരീസിൽ രൂപീകരിച്ച സാർവ്വദേശീയ സംഘ ടന?
4. യൂറോപ്പിൽ താമസിച്ചിരുന്ന ജൂതന്മാർ സ്വിറ്റ്‌സർലന്റിലെ ബാസിലിയയിൽ രൂപംകൊടുത്ത സംഘടന?
5. ഒന്നാംലോകമഹായുദ്ധം നടന്നവർഷം?
6. ഒന്നാം ലോകമഹായുദ്ധ സമയത്തെ ജർമ്മൻ ഭരണാധികാരി?
7. വുഡ്‌റോ വിൽസന്റെ നേതൃത്വത്തിൽ സർ വരാജ്യസഖ്യം രൂപീകരിച്ച വർഷം?
8. യുണൈറ്റഡ് നേഷൻസ് ഓർഗനൈസേഷന്റെ മുൻഗാമി എന്നറിയപ്പെടുന്നത്?
9. ഒന്നാം ലോകമഹായുദ്ധത്തിൽ കീഴടങ്ങിയ ആദ്യരാജ്യം?
10. റഷ്യ ജർമ്മനിയുമായി 1918 ൽ ചെയ്ത സന്ധി?
11. ഇറ്റലിയിലെ ഫാസിസത്തിന്റെ ഉപജ്ഞാതാവ്?
12. ഫാസിയോ ഡി കൊംബാറ്റി മെന്റോ എന്ന സംഘടന രൂപീകരിച്ചത്?
13. ഇറ്റലി റിപ്പബ്‌ളിക്കായത്?
14.ഗാരിബാൾഡി രൂപീകരിച്ച സംഘടന?
15. അഡോൾഫ് ഹിറ്റ്‌ലർ നാസി പാർട്ടി തലവനായി നിയമിതനായതെന്ന്?
16. ഹിറ്റ്‌ലറുടെ ആത്മകഥ?
17. ഫ്യൂറർ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്?
18. നാസി പാർട്ടിയുടെ പതാകയിൽ ഉപയോഗിച്ചിരുന്ന ചിഹ്‌നം?
19. ജപ്പാൻ പേൾഹാർബർ ആക്രമിച്ച വർഷം?
20. അമേരിക്ക ഹിരോഷിമയിൽ ബോംബ് വർഷിച്ചത്?
21. അമേരിക്ക നാഗസാക്കിയിൽ ബോംബ് വർഷിച്ച വർഷം?
22. യു. എൻ. ഒയുടെ രൂപീകരണത്തിന് കാരണമായ യുദ്ധം?
23. അമേരിക്ക വിയറ്റ്‌നാമിൽ പ്രയോഗിച്ച രാസായുധം?
24. ജപ്പാനിൽ അണുബോംബ് വർഷിക്കാൻ നിർദ്ദേശിച്ച അമേരിക്കൻ പ്രസിഡന്റ്?
25. അമേരിക്കയുടെ രാഷ്ട്രീയ പരീക്ഷണശാല എന്നറിയപ്പെടുന്നത്?
26. ശീതസമരം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്?
27. പുരോഹിതസാമ്രാജ്യം എന്നറിയപ്പെടുന്ന രാജ്യം?
28. വിയറ്റ്‌നാമിലെ വിമോചന പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
29. 1936 ൽ സ്‌പെയിനിൽ ആഭ്യന്തര യുദ്ധം നടന്നത് ആരുടെ നേതൃത്വത്തിലാണ്?
30. ആഗോള ആണവ നിരോധന ഉടമ്പടി (2000) ഒപ്പുവച്ച റഷ്യൻ പ്രസിഡന്റ്?
31.പാകിസ്ഥാൻ-ബംഗ്ലാദേശ് യുദ്ധം നടന്നത്?
32. 1972 ൽസ്വാതന്ത്ര്യം നേടിയ ബംഗ്ലാദേശിന്റെ ആദ്യ പ്രധാനമന്ത്രി?
33. മ്യാൻമറിലെ ജനാധിപത്യ നേതാവായ ആങ്‌സാൻ സൂക്കി സ്ഥാപിച്ച സംഘടന?
34. 2002 ൽ കലാപം നടന്ന പാവോൺ ്‌സിറ്റോൺ ജയിൽ ഏത് രാജ്യത്താണ്?
35. രണ്ടാം ലോകമഹായുദ്ധ ആരംഭസമയത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി?
36. 1892 ൽ രൂപീകരിക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ പരിസ്ഥിതി സംരക്ഷണസേന?
37. യൂറോപ്പിലെ ഒരുശക്തിയും ഒരിക്കലും കൈയടക്കിയിട്ടില്ലാത്ത തെക്കുകിഴക്കൻ ഏഷ്യയിലെ ഏക രാജ്യം ഏത്?
38. റോമിന്റെ സുവർണകാലമെന്നറിയപ്പെടുന്നത് ആരുടെ കാലഘട്ടമാണ്?
39. എ.ഡി 1649 ൽ പരസ്യമായി മരണശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട ഇംഗ്ലീഷ് രാജാവ്?
40. എ.ഡി 1774 ൽ അമേരിക്കൻ കുടിയേറ്റക്കാർ ഇംഗ്ലണ്ടിലെ രാജാവായ ജോർജ് മൂന്നാമന് കൊടുത്ത പരാതി ?

ഉത്തരങ്ങൾ
1) തുറന്ന വാതിൽ നയം, 2) ഒന്നാം ഇന്റർനാഷണൽ,3) രണ്ടാം ഇന്റർനാഷണൽ, 4) സിയോണിസ്റ്റ് പ്രസ്ഥാനം, 5) 1914-18, 6) കൈസർ വില്യം രണ്ടാമൻ,7) 1920, 8) ലീഗ് ഒഫ് നേഷൻസ്, 9) ബൽഗേറിയ,10) ബ്രസ്റ്റലിറ്റോവ്‌സ്‌ക് സന്ധി, 11) ബെനിറ്റോ മുസോളിനി, 12) മുസോളിനി, 13) 1946, 14) റെഡ് ഷർട്ട്‌സ്, 15) 1920, 16) മെയിൻ കാഫ്, 17) ഹിറ്റ്‌ലർ, 18) സ്വസ്തിക്, 19) 1941, 20) 1945 ആഗസ്റ്റ് 6, 21)1945 ആഗസ്റ്റ് 9, 22) രണ്ടാം ലോകമഹായുദ്ധം, 23) ഏജന്റ് ഓറഞ്ച്, 24) ഹാരി എസ്. ട്രൂമാൻ, 25) തെക്കേ അമേരിക്ക, 26) ബർണാഡ് ബറൂച്ച, 27) കൊറിയ,28) ഹോച്ച്മിൻ, 29) ജനറൽ ഫ്രാങ്കോ, 30) വ്‌ളാഡിമർ പുടിൻ, 31) 1971, 32) ഷേക്ക് മുജീബുർ റഹ്മാൻ,33) നാഷണൽ ലീഗ് ഫോർ ഡെമോക്രസി, 34) ഗ്വാട്ടിമാല, 35) ചേംബർ ലെയ്ൻ, 36) സിയെറ ക്ലബ്,37) തായ്‌ലാന്റ്, 38) അഗസ്റ്റസ് സീസറിന്റെ,39) ചാൾസ് ഒന്നാമൻ, 40) ഒലിവ് ബ്രാഞ്ച് പെറ്റിഷൻ.

190-വിരലുകളില്ലെങ്കിലും നഖങ്ങൾ ഉള്ള ജീവി?

1. പെൻസിൽ അവാർഡ് ഏതു മേഖലയിലാണ് നൽകുന്നത്?
2. ഉല്ലേഖ ഗായകൻ എന്നറിയപ്പെട്ട മലയാളകവി?
3. റൗലറ്റ് നിയമം ഏതുവർഷമാണ് നിലവിൽ വന്നത്?
4. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം പ്രതിപക്ഷ നേതാവായിരുന്നത്?
5. പൊട്ടാസ്യം എന്ന മൂലകത്തിന് കെ എന്ന പ്രതീകം ലഭിച്ചത് ഏത് ലാറ്റിൻ വാക്കിൽനിന്നാണ്?
6. ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത്?
7. ശക്തൻതമ്പുരാൻ അന്തരിച്ചത് ഏതുവർഷത്തിൽ?
8. ഋഷികേശിൽവച്ച് ഗംഗയുമായി സംഗമിക്കുന്ന നദി?
9. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം ഉപമുഖ്യമന്ത്രിയായത്?
10. ഇന്ത്യൻ കറൻസിയിൽ എത്ര ഭാഷയിൽ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ട്?
11. പെലെയുടെ യഥാർത്ഥ പേര്?
12. ലാല ലജ്പത് റായിയുടെ മരണത്തിന് കാരണക്കാരനായ സാൻഡേഴ്‌സ് എന്ന പൊലീസുദ്യോഗസ്ഥനെ വധിച്ചത്?
13. കബ്രാളിന്റെ കൊച്ചി സന്ദർശനം ഏതുവർഷത്തിൽ?
14. ഏഴു കടലുകളാൽ ചുറ്റപ്പെട്ട രാജ്യം?
15. കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം?
16. ഔറംഗസീബിന്റെ ഭാര്യ റാബിയ ദുരാനിയുടെ ശവകുടീരം?
17. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം മുഖ്യമന്ത്രിയായ വനിത?
18. ലെറ്റ് എന്ന പദം ഏത് കായിക വിനോദവുമായി ബന്ധപ്പെട്ടിരിക്കുന്നു?
19. വിജയനഗരസാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ കാണാൻ കഴിയുന്ന ഹംപി ഏത് സംസ്ഥാനത്താണ്?
20. വ്യഭിചാരക്കുറ്റം ആരോപിച്ചിരുന്ന സ്ത്രീകൾക്കെതിരെ സ്വീകരിച്ചിരുന്ന നടപടി?
21. വിക്‌ടോറിയ വെള്ളച്ചാട്ടം ഏത് നദിയിലാണ്?
22. ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രിയായ ആദ്യ സന്ന്യാസിനി?
23. ലിയോപോൾഡ് ബ്ലൂം ആരുസൃഷ്ടിച്ച കഥാപാത്രമാണ്?
24. ലിംഗായത്തുകളുടെ ആരാധനാമൂർത്തി?
25. കേരളത്തിൽ പൊലീസ് മ്യൂസിയം എവിടെ യാണ്?
26. കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ ഫുട്ബാൾ ക്ലബ്?
27. വിരലുകളില്ലെങ്കിലും നഖങ്ങൾ ഉള്ള ജീവി?
28. സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത?
29. കേരളത്തിൽ തുടർന്നുവരുന്ന സാമുദായിക സംവരണം ഏത് പ്രക്ഷോഭത്തിന്റെ ഫലമാണ്?
30. കേരളത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ ക്കാലം മുഖ്യമന്ത്രിയായത്?
31. ലൂണാർ കാസ്റ്റിക് എന്നറിയപ്പെടുന്നത്?
32. വൈലോപ്പിള്ളി സംസ്‌കൃതിഭവൻ എവിടെയാണ്?
33. ചാൾസ് ഡാർവിൻ നിരീക്ഷണങ്ങൾ നടത്തിയ ഗാലപ്പാഗോസ് ദ്വീപുകൾ ഇപ്പോൾ ഏത് രാജ്യത്തിന്റെ നിയന്ത്രണത്തിലാണ്?
34. കേരളത്തിന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്ന കടൽ?
35. ഹൈപ്പർമൊട്രോപ്പിയ ഏതവയവത്തെ ബാധിക്കുന്ന ന്യൂനതയാണ്?
36. വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള മത്സ്യം?
37. കേരളത്തിന്റെ ഔദ്യോഗിക പക്ഷി?
38. തൈറോക്‌സിന്റെ കുറവുമൂലമുണ്ടാകുന്ന രോഗം?
39. വാസ്‌കോഡഗാമ വൈസ്രോയി ആയി കേരളത്തിൽ എത്തിയ വർഷം?
40. കത്തിയവാഢിലെ സുദർശന തടാകത്തിന്റെ കേടുപാടുകൾ തീർത്തരാജാവ്?
41. കേരളത്തിലെ ആദ്യത്തെ പബ്ലിക് ഹെൽത്ത് ലബോറട്ടറിയുടെ സ്ഥാപകൻ?
42. ജനസംഖ്യയിൽ കേരളത്തിന്റെ സ്ഥാനം?
43. തെയിൻ ഡാം ഇപ്പോൾ അറിയപ്പെടുന്ന പേര്?
44. ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക ചിഹ്നം?
45. നോർത്ത് ഈസ്‌റ്റേൺ ഹിൽ യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനം എവിടെയാണ്?


 ഉത്തരങ്ങൾ
1) വിദ്യാഭ്യാസം, 2) ഉള്ളൂർ, 3) 1919, 4) ഇ.എം.എസ്, 5) കാലിയം, 6) വുഡ്‌സ് ഡെസ്പാച്ച്, 7) എ.ഡി. 1805, 8) ചന്ദ്രഭാഗ,9) അവുക്കാദർകുട്ടിനഹ, 10) 17, 11) എഡ്ഗർ അരാന്റസ് ഡോനാസിമെന്റോ, 12) ഭഗത്‌സിംഗ്, 13) എ.ഡി 1500, 14) സൗദി അറേബ്യ, 15) പ്ലേഗ്,16) ബീബി കാ മഖ്ബര, 17) മായാവതി,18) ലോൺ ടെന്നീസ്, 19) കർണാടകം,20) സ്മാർത്ത വിചാരം, 21) സാംബസി,22) ഉമാഭാരതി, 23) ജെയിംസ് ജോയ്‌സ്,24) ശിവൻ, 25) കൊല്ലം, 26) എഫ്.സി. കൊച്ചിൻ, 27) ആന, 28) മീരാഭായി, 29) നിവർത്തന പ്രക്ഷോഭം, 30) സി. അച്യുതമേനോൻ,31) സിൽവർ നൈട്രേറ്റ്, 32) തിരുവനന്തപുരം,33) ഇക്വഡോർ, 34) അറബിക്കടൽ, 35) കണ്ണ്, 36) ഈൽ, 37) വേഴാമ്പൽ, 38) ഗോയിറ്റർ,39) എ.ഡി 1524, 40) രുദ്രദാമൻ, 41) ഡോ. സി.ഒ. കരുണാകരൻ, 42) 12, 43) രഞ്ജിത് സാഗർഡാം,44) ഭോലു, 45) ഷില്ലോംഗ്‌

189- കേരളത്തിലെ ആദ്യത്തെ പ്രിന്റിംഗ്പ്രസ്?

1. ഏതുഭാഷയിലെ മഹാകവിയായിരുന്നു വിർജിൽ?
2. കോർഡീലിയ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്?
3. ലോകത്തെ ആദ്യത്തെ നിയമാവലി തയ്യാറാക്കിയത്?
4. കേരള സർക്കാരിന്റെ ആദ്യത്തെ പ്രവാസി സാഹിത്യ അവാർഡിന് അർഹനായത്?
5. ജോർജ് അഞ്ചാമൻ രാജാവിന്റെ സന്ദർശനത്തിന്റെ സ്മരണയ്ക്ക് നിർമ്മിക്കപ്പെട്ടത്?
6. കേരള സർക്കാരിന്റെ ഏറ്റവും ഉയർന്ന സാഹിത്യ പുരസ്‌കാരം?
7. 1904 ൽ പ്രസിദ്ധീകരണമാരംഭിച്ച വിവേകോദയത്തിന്റെ എഡിറ്റർ ആയിരുന്നത്?
8. ഭൂമിയിലെ സ്വർഗം എന്ന് കാശ്മീരിനെ വിശേഷിപ്പിച്ച മുഗൾ ചക്രവർത്തി?
9. പ്രകാശം കടത്തിവിടാത്ത ഗ്ലാസ്?
10. ഇന്ത്യയിലെ ആദ്യത്തെ സിമന്റ് ഫാക്ടറി സ്ഥാപിതമായ നഗരം?
11. കേരളത്തിൽ സഭയ്ക്കുപുറത്ത് സത്യപ്രതിജ്ഞ ചെയ്ത ഏക നിയമസഭാംഗം?
12. ഏത് മുഗൾ ചക്രവർത്തിയുടെ കാലത്താണ് മേവാർ മുഗൾ മേൽക്കോയ്മ അംഗീകരിച്ചത്?
13. വേദങ്ങളിലേക്ക് മടങ്ങുക എന്ന് ആഹ്വാനം ചെയ്തത്?
14. ബ്രിട്ടീഷ് ഭരണകാലത്ത് ഏത് നിയമ പ്രകാരമാണ് കൽക്കട്ടയിൽ സുപ്രീംകോടതി സ്ഥാപിതമായത്?
15. 1832 ൽ ഇന്ത്യയിലെ ആദ്യത്തെ പേപ്പർമിൽ സ്ഥാപിക്കപ്പെട്ട സ്ഥലം?
16. ഇന്ത്യയിൽ അറ്റോമിക് എനർജി കമ്മിഷൻ രൂപവത്കൃതമായ വർഷം?
17. 1924 ൽ ശ്രീമൂലം തിരുനാൾ അന്തരിച്ചപ്പോൾ റീജന്റായി അധികാരത്തിൽവന്നത്?
18. രവീന്ദ്രനാഥ ടാഗോർ സ്വയം ആവിഷ്‌കരിച്ച സംഗീത പദ്ധതി?
19. 1984 ജൂൺ 5 ലെ ബ്ലൂസ്റ്റാർ ഓപ്പറേഷനിൽ കൊല്ലപ്പെട്ട സിക്ക് നേതാവ്?
20. രാമാനന്ദന്റെ ഗുരു?
21. രാഷ്ട്രീയ സ്വാതന്ത്ര്യമാണ് ഒരു രാജ്യത്തിന്റെ ജീവശ്വാസം എന്നുപറഞ്ഞത്?
22. ഏതു വ്യവസായത്തിനാണ് ഫറോക്ക് പ്രസിദ്ധം?
23. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം?
24. 1926 ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഇന്ത്യയിലെ ആദ്യത്തെ വനിതാസ്ഥാനാർത്ഥി?
25. അദ്ധ്യാപകരുടെ മികച്ച രചനയ്ക്ക് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയിരിക്കുന്ന അവാർഡ്?
26. മൻസബ്ദാരി സമ്പ്രദായം ആവിഷ്‌കരിച്ചത്?
27. ഏത് നേതാവിന്റെ മരണശേഷമാണ് ഗാന്ധിജി കോൺഗ്രസിന്റെ അനിഷേധ്യ നേതാവായി ഉയർന്നത്?
28. സമുദ്രത്തിലെ സത്രം എന്നറിയപ്പെടുന്നത്?
29. കഴുത്തിന്റെ നീളം ഏറ്റവും കൂടുതലുള്ള ജീവി?
30. അമൃത്‌സർ നഗരത്തിന് അടിത്തറയിട്ട സിക്ക്ഗുരു?
31. വിറ്റികൾച്ചർ എന്തിന്റെ കൃഷിയാണ്?
32. വാകാടകവംശം സ്ഥാപിച്ചത്?
33. വർണാന്ധത കണ്ടുപിടിച്ചത്?
34. ഏത് രോഗത്തിന്റെ ചികിത്സയ്ക്കാണ് ക്ലോറോമൈസെറ്റിൻ ഉപയോഗിക്കുന്നത്?
35. ഏത് രാജ്യത്താണ് കേംബ്രിഡ്ജ് സർവകലാശാല?
36. ഏത് രോഗികൾക്കാണ് റേഡിയേഷൻ തെറാപ്പി നൽകുന്നത്?
37. ഏത് ഭൂമേഖലയിലാണ് ഡോൾഡ്രംസ് ഉണ്ടാകുന്നത്?
38. ഒരു അമാവാസി കഴിഞ്ഞ് അടുത്ത അമാവാസി ആകുവാൻ എത്ര ദിവസം വേണം?
39. കേരളത്തിലെ ഒന്നാം നിയമസഭയിലെ ആകെ അംഗങ്ങൾ?
40. കാർഗിൽ യുദ്ധം നടന്ന വർഷം?
41. കേരളത്തിലെ ആദ്യത്തെ പ്രിന്റിംഗ്പ്രസ്?
42. കേരളത്തിലെ ആദ്യ വനിതാ മജിസ്‌ട്രേട്ട്?
43. കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുതനിലയം?
44. സൂര്യനിൽനിന്ന് ഏറ്റവും അകലെയായിരിക്കുമ്പോൾ ഭൂമിയുടെ സ്ഥാനത്തിന് പറയുന്ന പേര്?
45. ഗീതഗോവിന്ദത്തെ അടിസ്ഥാനമാക്കിയുള്ള കേരളീയ നൃത്തവിശേഷം?

ഉത്തരങ്ങൾ
1) ലാറ്റിൻ, 2) ഷേക്‌സ്പിയർ, 3) ഹമ്മുറാബി, 4) എ.എം. മുഹമ്മദ്, 5) ഗേറ്റ്‌വേ ഓഫ് ഇന്ത്യ,6) എഴുത്തച്ഛൻ പുരസ്‌കാരം, 7) കുമാരനാശാൻ, 8) ജഹാംഗീർ, 9) സെറാമിക് ഗ്ലാസ്, 10) ചെന്നൈ, 11) മത്തായി ചാക്കോ,12) ജഹാംഗീർ, 13) ദയാനന്ദ സരസ്വതി, 14) 1773 ലെ റഗുലേറ്റിംഗ് ആക്ട്, 15) സെഹ്‌റാംപൂർ,16) 1948, 17) സേതുലക്ഷ്മിഭായി, 18) രവീന്ദ്രസംഗീതം, 19) ഭിന്ദ്രൻവാല, 20) രാമാനുജൻ, 21) അരവിന്ദഘോഷ്, 22) ഓടുവ്യവസായം, 23) കാനഡ, 24) കമലാദേവി ചതോപാധ്യായ, 25) ജോസഫ് മുണ്ടശ്ശേരി അവാർഡ്, 26) അക്ബർ,27) ബാലഗംഗാധരതിലകൻ, 28) കേപ്ടൗൺ,29) ജിറാഫ്, 30) രാംദാസ്, 31) മുന്തിരി, 32) വിന്ധ്യാശക്തി, 33) ജോൺഡാൾട്ടൺ, 34) ടൈഫോയ്ഡ്, 35) ബ്രിട്ടൺ, 36) കാൻസർ, 37) ഭൂമധ്യരേഖാപ്രദേശത്ത്, 38) 28, 39) 127,40) 1999, 41) സി.എം.എസ് പ്രസ്, കോട്ടയം,42) ഓമനക്കുഞ്ഞമ്മ, 43) ബ്രഹ്മപുരം,44) അഫിലിയോൺ, 45) അഷ്ടപദിയാട്ടം.

Tuesday, September 04, 2012

ക്രിസ്പി പൊട്ടറ്റോ

ചേരുവകള്‍
ഉരുളക്കിഴങ്ങ്   5
ഉപ്പ്
മുളക് പൊടി
ഗരം മസാല  2 ടി/സ്
പയര്‍ പൊടി  2 ടി/സ്
എണ്ണ  3 ടി/സ്
തയ്യാറാക്കുന്ന വിധം
പുഴുങ്ങിയെടുത്ത ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് നടുവെ മുറിച്ച ശേഷം അതിനെ വീണ്ടും ചെറിയ ചതുരക്കഷ്ണങ്ങളാക്കുക.ഒരു പാനില്‍ എണ്ണ ചൂടാക്കി ഉരുളക്കിഴങ്ങ് ഇതിലിട്ട് വറുത്ത് കോരുക.ഇതിലേക്ക് അല്പം ഉപ്പും,പയര്‍ പൊടിയും വിതറുക.ശേഷം ഇതിലേക്ക് ഗരം മസാല പൊടിയും മുളക് പൊടിയും വിതറുക.വീണ്ടും 4-5 മിനിറ്റ് കൂടി വറുത്ത ശേഷം എണ്ണയില്‍ നിന്ന് കോരിയെടുത്ത് ഉപയോഗിക്കാം.

Monday, September 03, 2012

പാചകം-കോഫി മില്‍ക് ഷേക്

കോഫി ഐസ്ക്രീം     2 സ്കൂപ്
തണുത്ത പാല്‍   അര കപ്പ്
പഞ്ചസാര  1 ടി/സ്
വൈറ്റ് ക്രീം
ചോക്ലേറ്റ് ചിപ്‌സ്
തയ്യാറാക്കുന്ന വിധം
മിക്‌സിയുടെ ജാറിലേക്ക് കോഫി ഐസ്ക്രീം,പാല്‍,പഞ്ചസാര ഇവ ചേര്‍ത്ത് അടിച്ചെടുക്കുക.ഇത് നന്നായി പതഞ്ഞു കഴിയുമ്പേള്‍ ഒരു വലിയ ഗ്ലാസിലേക്ക് പകര്‍ത്തി മുകളില്‍ വൈറ്റ് ക്രീമും ചോക്ലേറ്റ് ചിപ്‌സും വച്ച് അലങ്കരിച്ച് ഉപയോഗിക്കാം.
നുറുങ്ങ്:ചേരുവകളെല്ലാം തണുപ്പിച്ച് ഉപയോഗിക്കണം.

പാചകം- കൂട്ടുകറി

ചേരുവകള്‍
വാഴയ്ക്ക്  2
കടല  1 കപ്പ്
തേങ്ങ ചുരണ്ടിയത്  അര മുറി
മഞ്ഞള്‍ പൊടി  1 നുളള്
ജീരകം  അര ടി/സ്
കുരുമുളക് പൊടി  2 ടി/സ്
ഉണക്കമുളക്  2-3
കടുക്
കറിവേപ്പില
തേങ്ങ
ഉഴുന്ന് പരിപ്പ്
ചെറിയ ഉളളി
വെളളം
ഉപ്പ്
എണ്ണ
തയ്യാറാക്കുന്ന വിധം
കടല തലേന്നു തന്നെ വെളളത്തില്‍ കുതിര്‍ത്തിടണം.പിറ്റേന്ന് കടലയും വാഴയ്ക്കയും ഉപ്പ്,കുരുമുളക് പൊടി,,കുറച്ച് മഞ്ഞള്‍ പൊടി ഇവ ചേര്‍ത്ത് വെവ്വേറെ വേവിക്കണം.ജീരകവും ചുരണ്ടി വച്ചിരിക്കുന്ന തേങ്ങയും മിക്‌സിയിലിട്ട് അരച്ചെടുക്കുക.ശേഷം വേവിച്ചു വച്ചിരിക്കുന്ന കടലയും വാഴയ്ക്കയും കൂട്ടി യോജിപ്പിച്ച ശേഷം ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന തേങ്ങയും ചേര്‍ത്ത് ഈ മിശ്രിതം ചെറു തീയില്‍ തിളപ്പിക്കുക.മറ്റേ അടുപ്പിലേക്ക് ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക്,ഉഴുന്ന് പരിപ്പ്്,കറവേപ്പില,ചെറിയ ഉളളി,ഉണക്കമുളക്,ചുരണ്ടിയ തേങ്ങ ഇവ താളിച്ച് തിളപ്പിച്ചു വച്ചിരിക്കുന്ന കൂട്ടുകറി മിശ്രിതത്തിലേക്ക് ചേര്‍ത്ത് ഇളക്കി ഉപയോഗിക്

പാചകം -റവ പായസം

ചേരുവകള്‍
റവ   1 കപ്പ്
നെയ്യ്   2 ടേ/സ്
പഞ്ചസാര  ആവശ്യത്തിന്
പാല്‍   രണ്ടര കപ്പ്
വാനില എസന്‍സ്  1-2 തുളളി
ഏലയ്ക്ക പൊടി  അര ടി/സ്
കശുവണ്ടി
ഉണക്കമുന്തിരി
തയ്യാറാക്കുന്ന വിധം
പാല്‍,പഞ്ചസാര ഇവ യോജിപ്പിച്ച് നല്ല തീയില്‍ വച്ച് തിളപ്പിച്ചെടുക്കുക.പാല്‍ തിളച്ചു കവിയുമ്പോള്‍ തീ കുറച്ച് ഇതിലേക്ക് റവ ഇടുക.ഇത് കൈയെടുക്കാതെ ഇളക്കി കൊടുത്തു കൊണ്ടിരിക്കണം.ഇത് ഒരു അയഞ്ഞ പരുവത്തിലാകുമ്പോള്‍ നെയ്യില്‍ പകുതി ഇതിലേക്ക് ചേര്‍ക്കുക.കൂടെ വാനില എസന്‍സ്,,ഏലയ്ക്ക പൊടി തുടങ്ങിയവയും ചേര്‍ക്കണം.ശേഷം തീയില്‍ നിന്നെടുത്ത് മൂപ്പിച്ചെടുത്ത കശുവണ്ടിയും ഉണക്കമുന്തിരിയും ഇതിലേക്ക് ചേര്‍ക്കണം.ഇത് മൂപ്പിച്ച നെയ്യും ഇതിലേക്ക് ഒഴിക്കണം.

പാചകം- വെളളരിക്ക പച്ചടി

ചേരുവകള്‍
വെളളരിക്ക   1
പച്ചമുളക്  4-5
തേങ്ങ ചിരകിയത്  അര മുറി
കടുക്   അര ടി/സ്
തൈര്  ഒന്നൊന്നര കപ്പ്
കറിവേപ്പില
ചെറിയ ഉളളി  2
ഉണക്കമുളക്
വെളളം
ഉപ്പ്
എണ്ണ
തയ്യാറാക്കുന്ന വിധം
വെളളം,ഉപ്പ്,കറിവേപ്പില ഇവ ചേര്‍ത്ത് വെളളരിക്ക വേവിച്ചെടുക്കുക.തേങ്ങ,ചെറിയ ഉളളി,പച്ചമുളക്,കാല്‍ ടി/സ് കടുക് ഇവ മിക്‌സിയിലിട്ട് അരച്ചെടുക്കുക.ഇത് വേവിച്ച വെളളരിക്കയിലേക്ക് ചേര്‍ക്കുക.ഇത് ചെറുതീയില്‍ വച്ച് തിളപ്പിക്കുക.ഇത് പാകമായി കഴിയുമ്പോള്‍ വാങ്ങി വച്ച് തണുക്കുമ്പോള്‍ ഇതിലേക്ക് കട്ടയില്ലാതെ അടിച്ചെടുത്ത തൈര് ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക.കടുക്,ഉണക്കമുളക്,കറിവേപ്പില ഇവ താളിച്ച് ചേര്‍ക്കുക.

പാചകം- സേമിയ പായസം

ചേരുവകള്‍
വെര്‍മിസല്ലി  1 കപ്പ്
പാല്‍  3-31/2  കപ്പ്
മില്‍ക്ക് മേഡ്  അര കപ്പ്
കശുവണ്ടി  കാല്‍ കപ്പ്
ഉണക്കമുന്തിരി  കാല്‍ കപ്പ്
വെളളം  അര കപ്പ്
ഏലയ്ക്ക  3
പഞ്ചസാര
നെയ്യ്  2 ടേ/സ്
തയ്യാറാക്കുന്ന വിധം
വെര്‍മിസല്ലി നെയ്യില്‍ വറുത്തെടുക്കുക.ഇതേ പാനില്‍ തന്നെ ഉണക്കമുന്തിരിയും കശുവണ്ടിയും വറുത്തെടുക്കുക.നല്ല ചുവടുകട്ടിയുളള പാത്രത്തില്‍ വെളളവും പാലും ചേര്‍ത്ത് തിളപ്പിക്കുക.ഇതിലേക്ക് പഞ്ചസാരയും ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക.വീണ്ടും തീ കുറച്ച് വച്ച് ഇത് തിളപ്പിക്കുക.ശേഷം ഇതിലേക്ക് വറുത്ത് വച്ചിരിക്കുന്ന വെര്‍മിസല്ലി ചേര്‍ത്ത് ഇളക്കുക.തീ കുറച്ച് വെച്ച് വേവിക്കണം.ഇതിലേക്ക് ഏലയ്ക്ക പൊടിച്ചതും മില്‍ക്ക് ഡേും ചേര്‍ക്കുക.അവസാനം കശുവണ്ടി,ഉണക്ക മുന്തിരി ഇവയും ചേര്‍ത്ത് ഇളക്കി വാങ്ങി വെച്ച് ചൂടോടെ ഉപയോഗിക്കാം.

പാചകം - ബ്രെഡ് റോള്‍

ചേരുവകള്‍
ബ്രെഡ്   8-10
ഉരുളക്കിഴങ്ങ്് പുഴുങ്ങി തൊലികളഞ്ഞത് 2-3
ഗ്രീന്‍ പീസ്  1*2   കപ്പ്
നാരങ്ങാ നീര്  1 ടേ/സ്പൂ
കുരുമുളക്  2 ടേ/സ്പൂ
ഉപ്പ്
പാല്‍ക്കട്ടി  9-10 ടേ/സ്്പൂവെളിച്ചെണ്ണ  1 കപ്പ്
തയ്യാറാക്കുന്ന വിധം
പുഴുങ്ങി വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ഒരു ബൗളിലേക്ക് എടുത്ത് അല്പം ഉപ്പും ചേര്‍ത്ത് കൊയുപയോഗിച്ച് നന്നായി ഉടച്ചെടുക്കുക.ഇതിലേക്ക് ഗ്രീന്‍ പീസ്്,നാരങ്ങാ നീര്,കുരുമുളക് പൊടി ഇവയും ചേര്‍ത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക.ബ്രെഡ് കഷ്ണങ്ങളെടുത്ത് ഇതിന്റെ അരികുവശം ഒരു കത്തിയുപയോഗിച്ച് മുറിച്ചു മാറ്റുക.ശേഷം അല്പം വെളളം ഉപയോഗിച്ച് ബ്രെഡിന്റെ ഇരുവശവും ഒന്നു നനച്ചെടുക്കുക.ബ്രെഡ് അധികം കുതിര്‍ന്ന് പോകാതെ ശ്രദ്ധിക്കണം.വെളളം അധികമായി പോയിട്ടുണ്ടെങ്കില്‍ ഇത് പിഴിഞ്ഞ് മാറ്റണം.ശേഷം ഈ ബ്രെഡിന് മുകളിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് മിശ്രിതമെടുത്ത് വെച്ച ശേഷം ഇത് ചുരുട്ടിയെടുക്കുക.ഇത് കൈയുപയോഗിച്ച് ഒന്നമര്‍ത്തി യെടുക്കുക.ഇങ്ങനെ ഓരോ ബ്രെഡും ഇത്തരത്തില്‍ ചുരുട്ടിയെടുക്കുക.ഒരു ചുവടുകട്ടിയുളള പാനിലേക്ക് അല്പം എണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം തീ കുറച്ച് വച്ച് ബ്രെഡ് ഇതില്‍ വറുത്ത്  ഒരു ടിഷ്യു പേപ്പറിലേക്ക് കോരി വെക്കുക.ചൂടോടെ ഉപയോഗിക്കാം.

അമിത കൊളസ്‌ട്രോള്‍ കൊണ്ടുള്ള ദോഷങ്ങള്‍

കംപ്യൂട്ടര്‍ യുഗത്തിലാണ് നാമിന്ന് ജീവിക്കുന്നത്. കമ്പ്യൂട്ടറിനു മുന്നില്‍ വിരലുകള്‍ മാത്രം ചലിപ്പിച്ചു കൊണ്ട് പത്തും പതിനെട്ടും മണിക്കൂര്‍ കഴിച്ചു കൂട്ടുന്നതിന് ഇന്ന് ആര്‍ക്കും ഒരു മടിയുമില്ല. ഇതുകൊണ്ട് നമ്മുടെ ശരീരത്തിന് ആവശ്യമായ മിതമായ വ്യായമം പോലും ഇന്ന് പലര്‍ക്കും ലഭിക്കുന്നില്ല. ആഹാര കാര്യത്തില്‍ðഭൂരിപക്ഷം ആളുകള്‍ക്കും യാതൊരു നിയന്ത്രണവുമില്ല.  ഹൃദ്രോഗം, പ്രമേഹം, രക്താതി സമ്മര്‍ദ്ദം, വര്‍ധിച്ച കൊളസ്‌ട്രോള്‍, ദുര്‍മേദസ്, ശേഷിക്കുറവ്, വിഷാദ രോഗം എന്നിങ്ങനെ രോഗങ്ങളുടെ വലിയൊരു ശൃംഖലതന്നെയുണ്ടാക്കുന്നു.  കൊളസ്‌ട്രോള്‍ കൂടുതലുള്ള എല്ലാവര്‍ക്കും പൊണ്ണത്തടി ഉണ്ടായിക്കൊള്ളണമെന്നില്ല. എന്നാല്‍ പൊണ്ണത്തടിയുള്ളവരില്‍ ബഹുഭൂരിപക്ഷവും ശരീരത്തില്‍ കൊളസ്‌ട്രോള്‍ ആവശ്യത്തില്‍ കൂടുതലായിരിക്കും.
കൊളസ്‌ട്രോളിന്റെ ധര്‍മ്മങ്ങള്‍
ശീരത്തിനാവശ്യമായ ഊര്‍ജം നല്‍കുക, ശരീരത്തിലെ താപനില സന്തുലിതാവസ്ഥയില്‍ നിറുത്തുക, ആന്തരാവയവങ്ങളെ പുറമേ നിന്നുള്ള ക്ഷതങ്ങളിð നിന്നും സംരക്ഷിക്കുക, ജീവകം ഏ, ഡി, ഇ, കെ എന്നിവയുടെ ആഗീരണത്തെ സുഗമമാക്കുക എന്നിവയാണ് കൊളസ്‌ട്രോളിന്റെ പ്രധാന ധര്‍മ്മങ്ങള്‍.
കൊളസ്‌ട്രോള്‍ ഉണ്ടാകുന്ന വിധം
ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ കൊളസ്‌ട്രോള്‍ രണ്ടു വിധത്തിലാണ് ഉണ്ടാകുന്നത്. ഒന്ന് നാം നിത്യേന കഴിക്കുന്ന ആഹാരത്തില്‍ നിന്നും, രണ്ടാമത് കരളില്‍ ഉത്പാദിപ്പിക്കപ്പെടുന്നതില്‍ നിന്നും. പ്രധാനമായും സസ്യേതര ഭക്ഷണത്തില്‍ കൂടിയാണ് നമുക്ക് ആവശ്യമായ കൊളസ്‌ട്രോളിð കൂടുതല്‍ ഭാഗവും ലഭിക്കുന്നത്. മുട്ട (പ്രത്യേകിച്ചും മഞ്ഞക്കരു) വെണ്ണ, മാംസം (പ്രത്യേകിച്ചും മട്ടണ്‍, ബീഫ്) ഇവയില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുതലാണ്.
ഭക്ഷണത്തിലൂടെ ചെറുകുടലില്‍ എത്തുന്ന കൊഴുപ്പ് ചില എന്‍സൈമുകളുടെ പ്രവര്‍ത്തനഫലമായി ട്രൈഗ്ലിസറൈഡുകള്‍, കൊളസ്‌ട്രോള്‍, ഫാറ്റി ആസിഡുകള്‍ എന്നീ ഘടകങ്ങളുമായി വേര്‍തിരിയുന്നു.രക്തത്തിലുള്ള മറ്റ് കൊഴുപ്പുകളെപ്പോലെ തന്നെ കൊളസ്‌ട്രോളും വെള്ളത്തില്‍ ലയിക്കാത്തവ ആയതിനാല്‍ നേരിട്ട് ആഗീരണം ചെയ്യപ്പെടുന്നില്ലñ. ചില പ്രോട്ടീനുകളുടെ സഹായം കൂടി ഇവയുടെ ആഗീരണത്തിന് ആവശ്യമാണ്. ശരീരത്തില്‍ എത്തുന്ന കൊഴുപ്പിന്റെ പകുതി ഭാഗത്തോളം മാത്രമാണ് ഇപ്രകാരം ആഗീരണം ചെയ്യപ്പെടുന്നത്. ബാക്കി പകുതി ഭാഗം വിസര്‍ജിക്കപ്പെടുന്നു.
രക്തത്തില്‍ എത്തിച്ചേര്‍ന്നതിനു ശേഷവും ഈ കൊഴുപ്പുകള്‍ വീണ്ടും ചില എന്‍സൈമുകളുടെ പ്രവര്‍ത്തനഫലമായി വീണ്ടും വിഘടിക്കപ്പെടുന്നു. ഇതില്‍ ട്രൈഗ്ലിസറൈഡുകളെ പേശികളും മറ്റു ചില കോശങ്ങളും സംഭരിക്കുന്നു. കൊളസ്‌ട്രോള്‍ നേരിട്ട് കരളിലെത്തുകയും ശരീരത്തിന്റെ വിവധ പ്രവൃത്തികള്‍ക്കായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. മിച്ചം വരുന്ന കൊളസ്‌ട്രോളിനെ പിത്തരസവുമായി കൂട്ടിച്ചേര്‍ത്ത് തിരികെ കുടലില്‍ðഎത്തിച്ചതിനു ശേഷം മലത്തിലൂടെ പുറം തള്ളുന്നു.
ശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന കൊഴുപ്പുകള്‍
കരളിലെ കോശങ്ങളിലാണ് പ്രധാനമായും കൊഴുപ്പ് നിര്‍മ്മിക്കപ്പെടുന്നത്. നാം കഴിക്കുന്നó ആഹാരത്തിലെ അന്നജം, മാംസ്യം, കൊഴുപ്പ് ഇവയുടെ ഉപാപചയ പ്രവര്‍ത്തനത്തില്‍ നിന്നും ഉണ്ടാകുന്ന ഒരു ഘടകത്തില്‍ðനിന്നുമാണ് ശരീരകോശങ്ങള്‍ കൊളസ്‌ട്രോളിനെ നിര്‍മ്മിച്ചെടുക്കുന്നത്. ഭക്ഷണത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടിയാല്‍ രക്തത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുകയും കരളിലെ കൊളസ്‌ട്രോളിന്റെ ഉത്പാദനം കുറയുകയും ചെയ്യും.
കരളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന കൊളസ്‌ട്രോളിനെ രക്തത്തിലൂടെ വിവിധ അവയവങ്ങളിലും കോശങ്ങളിലും എത്തിക്കുന്നത് കൊളസ്‌ട്രോളിലെ (ലോ ഡെന്‍സിറ്റി ലൈപ്പോ പ്രോട്ടീന്‍സ്) ആണ് കോശങ്ങളിലെത്തിച്ചേരുന്ന കൊളസ്‌ട്രോള്‍ വിവിധ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നു. രക്തത്തിലെ എð. ഡി. എð കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നതാണ് രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കാന്‍ കാരണമായിത്തീരുന്നത്.
രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവിനെ നിയന്ത്രിച്ചു നിര്‍ത്തി രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കുന്നത് തടയുവാന്‍ സഹായിക്കുന്ന എച്ച്. ഡി. എð (ഹൈ ഡെന്‍സിറ്റി ലൈപ്പോ പ്രോട്ടീന്‍) എന്ന ഒരു വിഭാഗവും കൊളസ്‌ട്രോളിലുണ്ട്. ശരീരത്തിലെ കൊളസ്‌ട്രോളിലെ ഇരുപതു മുതല്‍ മുപ്പത് ശതമാനം വരെ ഇതായിരിക്കും. കരളിലും കുടലിന്റെ ഭിത്തിയിലുള്ള കോശങ്ങളിലുമാണ് ഇവ ഉത്പാദിപ്പിക്കപ്പെടുന്നത്. ശരീരകോശങ്ങളിലും കലകളിലും രക്തക്കുഴലിലും എല്ലാം അളവില്‍ കൂടുതലായി കാണുന്ന കൊളസ്‌ട്രോളിനെ സ്വീകരിച്ച് കരളിലെത്തിക്കുകയും അവിടെ നിന്നും പിത്തരസത്തോടൊപ്പം കലര്‍ത്തി കുടലിലെത്തിച്ച് വിസര്‍ജിക്കുന്നതിന് സഹായിക്കുകയും ചെയ്യുക എന്നതാണ് എച്ച. ഡി. എñത്തിന്റെ പ്രധാന ധര്‍മ്മം. ഇത്രയുമൊക്കെ ഉപയോഗം ചെയ്യുന്നവയായതുകൊണ്ട് ഇവ നല്ല കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്നു.
കൊളസ്‌ട്രോള്‍ പ്രവര്‍ത്തിക്കുന്ന വിധം
ശരീരത്തില്‍ കൊഴുപ്പിന്റെ പചനത്തിലും ആഗീരണത്തിലും വരുന്നó അനുപാകതകളാണ് കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നതിന് കാരണമാകുന്നത്. ശരിയായ രീതിയിലല്ലാത്ത ആഹാര വിഹാരങ്ങള്‍, പൂരിതകൊഴുപ്പുകള്‍, മധുരം എന്നിവ കൂടുതലുള്ള കഫ വര്‍ധകമായ ആഹാരം, അസമയത്തുള്ളതും കൂടുതലുമായ ഉറക്കം, വ്യായമക്കുറവ്, സസ്യേതര വിഭവങ്ങളില്‍ നിന്നും ലഭിക്കുന്ന കൊഴുപ്പുകളുടെ ഉപയോഗം എന്നിവ രക്തത്തില്‍ കൊളസ്‌ട്രോള്‍ കൂടാന്‍ പ്രധാന കാരണമായിത്തീരുന്നു.
അമിത കൊളസ്‌ട്രോള്‍ കൊണ്ടുള്ള ദോഷങ്ങള്‍
രക്തത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് വളരെക്കാലം കൂടുതലായി നിന്നാല്‍ രക്തക്കുഴലുകളുടെ ഉള്‍ഭാഗം കട്ടിയാവുകയും, ഉള്ളിലെ വ്യാസം കുറയുന്നതുമൂലം രക്തസാരം കുറയുകയും ചെയ്യുന്നു.
ഹൃദയപേശികള്‍ക്ക് രക്തം എത്തിക്കുന്ന രക്തക്കുഴലുകളിലാണ് ഇപ്രകാരം സംഭവിക്കുന്നതെങ്കില്‍ ഹൃദയകോശങ്ങള്‍ മൃതപ്രായമാകുകയും ഹൃദയസ്തംഭനത്തനു കാരണമായിത്തീരുകയും ചെയ്യുന്നു.
കൊളസ്‌ട്രോള്‍ കൂടുതലുള്ളവരില്‍ പുകവലിയും പ്രമേഹവും രക്ത സമ്മര്‍ദ്ദവും ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുന്നു. തലച്ചോറിലേക്കുള്ള രക്തക്കുഴലിലാണ് തടസ്സം നേരിടുന്നതെങ്കില്‍ ഓര്‍മ്മക്കുറവ്,  മന്ദത, തലകറക്കം, ബോധക്കേട് എന്നിവയുണ്ടാകുന്നു. അമിത രക്ത സമ്മര്‍ദ്ദം മൂലം രക്തക്കുഴലുകള്‍ പൊട്ടുകയും, ചിലപ്പോള്‍ മരണം വരെ സംഭവിക്കുകയും ചെയ്യാം. രക്തക്കുഴലുകള്‍ അടയുകയോ, പൊട്ടുകയോ ചെയ്യുóതിന്റെ ഫലമായി പക്ഷാഘാതം (ശരീരത്തിന്റെ ഒരു വശം തളരുക) ഉണ്ടാവാം. കൈകള്‍ ഉയര്‍ത്താന്‍ കഴിയാതെ വരുക, ചിലപ്പോള്‍ ശരീരം മുഴുവനായും തളര്‍ന്നു പോകുക, മുഖം ഒരു വശത്തേയ്ക്ക് കോടിപ്പോകുക, നടക്കുമ്പോഴും കയറ്റം കയറുമ്പോഴും കിതപ്പ്, എല്ലാ പ്രവര്‍ത്തികളിലും ഉത്സാഹക്കുറവ്,  എന്നിവയും അമിത കൊളസ്‌ട്രോള്‍ കൊണ്ട് ഉണ്ടാവുന്ന രോഗങ്ങളാണ്.
കൊളസ്‌ട്രോള്‍ നിയന്ത്രണം
കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിന് പ്രധാനമായും രണ്ട് മാര്‍ഗങ്ങളാണ് ആയുര്‍വേദം അനുശാസിക്കുóത്. ഔഷധ സേവയും ഔഷധ ചൂര്‍ണ്ണങ്ങള്‍ ഉപയോഗിച്ചു കൊണ്ടുള്ള തിരുമ്മല്‍.(ഉദ്വര്‍ത്തനം) ഔഷധ സസ്യങ്ങളുടെ ഇലകളോ ഔഷധ ചൂര്‍ണ്ണങ്ങളോ കൊണ്ട് ഉണ്ടാക്കിയ കിഴി ഉപയോഗിച്ച് വിയര്‍പ്പിക്കല്‍. ശരിയായ രീതിയിലുള്ള വ്യായാമം, ആഹാരത്തിലൂടെ അധികം കൊഴുപ്പ് ശരീരത്തില്‍ എത്താതിരിക്കാനുള്ള മാര്‍ഗങ്ങള്‍, ജീവിത ശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍.
ചികിത്സാ വിധികള്‍
വരണാദി കഷായം, വരാദി കഷായം, രസോനാദി കഷായം, വ്യോഷാചിത്രകാദി കഷായം, ദശമൂലഹരീതകി ലേഹ്യം, ത്രിഫല ചൂര്‍ണ്ണം മുതലായവ രോഗിയുടെ ശരീരപ്രകൃതിക്കനുസരിച്ചും, രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവിനനുസരിച്ചും വിധിപ്രകാരം സേവിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായകമാകും. വെളുത്തുള്ളി, നെല്ലിക്ക, പാവയ്ക്ക, കടുക്ക, യവ, അയമോദകം, നീര്‍മരുത്, വേങ്ങക്കാതല്‍ എന്നിവയ്ക്കും അമിത കൊളസ്‌ട്രോളിനെ കുറയ്ക്കാനുള്ള കഴിവുണ്ട്്. നീര്‍മരുത്, വേങ്ങക്കാതð എന്നിവ ചതച്ചിട്ട് വെള്ളം തിളപ്പിച്ചു കുടിക്കുത് ഒരു പരിധിവരെ അമിത കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും.
ആഹാരകാര്യത്തില്‍ ശ്രദ്ധിക്കുക
ഭക്ഷണ കാര്യത്തില്‍ സസ്യാഹാരങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുക. അവിയലും നാര് കൂടുതല്‍ð അടങ്ങിയവയ്ക്ക് ഏറ്റവും പ്രാധാന്യം കൊടുക്കുക. നാര് കൂടുതല്‍ അടങ്ങിയ പയറുവര്‍ഗങ്ങള്‍, തവിടുകളയാത്ത ധാന്യങ്ങള്‍ എന്നിവ രക്തത്തിലെ കൊളസ്‌ട്രോളിനെ നിയന്ത്രിച്ചു നിര്‍ത്തുകയും വിസര്‍ജനത്തെ സഹായിക്കുകയും ചെയ്യും. കാരറ്റ്, വെളുത്തുള്ളി, ചുവന്നുള്ളി തുടങ്ങിയവ സസ്യാഹാരങ്ങളിലെ വളരെ ഗുണമുള്ളവയാണ്. ഇവയിലൊക്കെ അടങ്ങിയിരിക്കുന്ന കരോട്ടിനും നിരോക്‌സീകരണ ഘടകങ്ങളും ആവശ്യത്തില്‍ കൂടുതലുള്ള കൊളസ്‌ട്രോളിനെ പുറം തള്ളാന്‍ സഹായിക്കുകയും ദഹനവ്യവസ്ഥയെ ശരിയാം വണ്ണം പ്രവര്‍ത്തിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ദഹനത്തിനുശേഷം ബാക്കിവരുന്ന അപകടകാരികളായ കൊളസ്‌ട്രോളിനെ മലത്തിലൂടെ വിസര്‍ജിക്കുന്നതിനും ഇവ സഹായിക്കുന്നു. കൂടുതല്‍ ഉപ്പും, മധുരവും ഒഴിവാക്കി പൊണ്ണത്തടി വരാത്ത രീതിയിð ഉയരത്തിനൊത്ത് ശരീരഭാരം ക്രമീകരിച്ച് നിര്‍ത്തുക. മദ്യപാനം, പുകവലി എന്നിവയുള്ളവര്‍ അവ നിശ്ശേഷം ഉപേക്ഷിക്കുക.
പകല്‍ ഉറങ്ങാതെയിരിക്കുകയും രാത്രി അധികസമയം ഉറങ്ങാതെ രാവിലെ കൃത്യ സമയത്ത് എഴുന്നേല്‍ക്കുകയും ചെയ്യുക. കൊളസ്‌ട്രോള്‍ മൂലം പ്രശ്‌നങ്ങളും അപകട സാധ്യതയും ഉള്ളവര്‍ പരമ്പരാഗത ഭക്ഷണരീതികളും, ജീവിത ശൈലികളും പിന്‍തുടരുകയും ഭക്ഷണത്തിലൂടെ ലഭിക്കുന്ന  ആകെ ഊര്‍ജ്ജത്തില്‍ മൂന്നിലൊരു ഭാഗത്തില്‍ താഴെ മാത്രം കൊഴുപ്പില്‍ðനിന്നും ലഭിക്കുന്ന വിധത്തില്‍ ഭക്ഷണക്രമീകരണം നടത്തുകയും വേണം.

പ്രമേഹം മാറാന്‍ മാവില

പ്രമേഹരോഗത്തിന് ധാരാളം പ്രകൃതിദത്ത ചികിത്സകളുണ്ട്. തേന്‍ ഇതിലൊന്നാണ്. ഡയബെറ്റിസ് കാരണം മധുരം കഴിയ്ക്കാനാവാത്ത പലരും പകരം തേന്‍ ഉപയോഗിക്കാറുണ്ട്.
ഇതില്‍ കാര്‍ബോഹൈഡ്രേറ്റുകളും പ്രമേഹത്തെ ചെറുക്കുന്ന ധാരാളം ധാതുക്കളും അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ബി6, ബി2, ബി 3, സി എന്നിവയും മാംഗനീസ്, കോപ്പര്‍, അയേണ്‍, മഗ്‌നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും തേനില്‍ അടങ്ങിയിട്ടുണ്ട്. ഇത്തരം ധാതുക്കള്‍ പ്രമേഹരോഗികള്‍ക്ക് സഹായകമാണ്. സിങ്ക് ഇന്‍സുലിന്‍ നേരായ രീതിയില്‍ ഉപയോഗിക്കാന്‍ ശരീരത്തെ പ്രേരിപ്പിക്കുന്നു.
പ്രമേഹരോഗികളുടെ ശരീരത്തില്‍ മുറിവുണ്ടായാല്‍ ഉണങ്ങാന്‍ കൂടുതല്‍ സമയം പിടിക്കും. തേന്‍ ഇതിന് നല്ലൊരു പ്രതിവിധിയാണ്. മുറിവുണക്കാനുള്ള പ്രകൃതിദത്തമായ കഴിവ് തേനിനുണ്ട്. അണുബാധയെ ചെറുക്കാനും ശരീരത്തിന് കൂടുതല്‍ പ്രതിരോധശേഷി നല്‍കാനും തേനിന് സാധിക്കും.
എന്നാല്‍ എല്ലാ പ്രമേഹരോഗികള്‍ക്കും തേന്‍ ഇഫക്ട് ഒരുപോലെ ആയിരിക്കണമെന്നില്ല. ചിലരുടെ ശരീരം തേനിനാടും പ്രതിരോധം കാണിക്കും. ഇത്തരം രോഗികളില്‍ തേന്‍ പ്രമേഹപ്രതിവിധിയായി പ്രവര്‍ത്തിക്കണമെന്നില്ല. തേന്‍ കഴിയ്ക്കുന്നതിന് മുന്‍പും കഴിച്ച ശേഷം രണ്ടു മണിക്കൂര്‍ കഴിഞ്ഞും ഷുഗര്‍ ടെസ്റ്റ് നടത്തിയാല്‍ തേന്‍ ഒരാളുടെ ശരീരത്തിലും പഞ്ചസാരയുടെ തോതിലും എന്തു വ്യത്യാസമാണ് ഉണ്ടാക്കുന്നതെന്നു തിരിച്ചറിയാന്‍ സാധിക്കും.
പ്രമേഹം മാറാന്‍ മാവില
ഇന്ന് സമൂഹത്തിലെ പകുതിയിലേറെ വരുന്നവര്‍ക്ക് ബാധിച്ചിരിക്കുന്ന രോഗമാണ് പ്രമേഹം. ഈ രോഗത്തിന്റെ പ്രത്യേകത ഒരിക്കല്‍ വന്നാല്‍ പിന്നെ മാറില്ലെന്നതു തന്നെയാണ്. വൈദ്യശാസ്ത്രത്തില്‍ ഇന്‍സുലിന്‍ കുത്തിവയ്പടക്കമുള്ള പ്രതിവിധികള്‍ ഇതിനുണ്ട്. ചില വിട്ടു വൈദ്യങ്ങളുമുണ്ട്.
ഉലുവ ഇതിന് പറ്റിയ നല്ലൊന്നാന്തരം മരുന്നാണ്. ദിവസവും 50 ഗ്രാം വീതം ഉലുവ കഴിയ്ക്കുന്നത് ഇതിന് പറ്റിയ നല്ലൊരു പ്രതിവിധിയാണ്.
മാവിലകള്‍ പ്രമേഹം കുറയ്ക്കും. മാവില രാത്രി മുഴുവന്‍ വെള്ളത്തിലിട്ട് രാവിലെ പിഴിഞ്ഞെടുത്ത് വെറുവയറ്റില്‍ കുടിക്കാം. മാവില ഉണക്കിപ്പൊടിച്ചു കഴിയ്ക്കുന്നതും ഗുണം ചെയ്യും. നെല്ലിക്കാജ്യൂസും പ്രമേഹത്തിന് പറ്റിയ മരുന്നാണ്. നെല്ലിക്ക ദിവസവും കഴിയ്ക്കുന്നതു നന്ന്.
ഞാവല്‍പ്പഴം പ്രമേഹമുള്ളവര്‍ കഴിയ്ക്കുന്നത് നല്ലതാണ്. ഇത് ദിവസവും ഒന്നോ രണ്ടോ കഴിയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കും. പാവയ്ക്കാ നീര് പ്രമേഹം നിയന്ത്രിച്ചു നിര്‍ത്താന്‍ വളരെ നല്ലതാണ്. ദിവസവും രാവിലെ വെറുംവയറ്റിലാണ് ഇത് കഴിയ്‌ക്കേണ്ടത്. പാവയ്ക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.

നടുവേദനയും പ്രധാന കാരണങ്ങളും

യൗവനാരംഭം മുതല്‍ വാര്‍ദ്ധക്യം വരെ ഏതു പ്രായത്തിലുമുള്ളവരെ ബാധിക്കുന്ന സര്‍വസാധാരണമായ ദുരിതമാണ് നടുവേദന. സ്ത്രീകളിലും പുരുഷന്മാരിലും ഇത് ഒരുപോലെ പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകില്‍ കൂടുതല്‍ കാലം നടുവേദന നിലനില്‍ക്കുകയും ചെയ്യുന്നു. കഠിനമായ ജോലി, ആരോഗ്യം,  ഫാഷന്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് സ്ത്രീകള്‍ക്ക് നടുവേദനയ്ക്ക് കാരണമാവുന്നത്.
പുരുഷന്മാര്‍ക്ക് പരിക്കുകളും പ്രായപൂര്‍ത്തിയായവരില്‍ 80 ശതമാനത്തോളം പേരും ഒരിക്കലല്ലെങ്കില്‍ മറ്റൊരവസരത്തില്‍ നടുവേദനയുടെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടുണ്ടാവുമെന്ന് പഠനങ്ങള്‍ പറയുന്നു. ശരീരം പെട്ടെന്ന് വളയുന്ന വിധത്തിലും മുന്നോട്ട് ആയല്‍, പുറകോട്ട് വലിയല്‍ എന്നിവ വേണ്ടിവരുന്ന വിധത്തിലുമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക്, ദീര്‍ഘനേരം ഇരുന്നുകൊണ്ടോ നിന്നുകൊണ്ടോ ജോലി ചെയ്യുന്നവര്‍, കനമുള്ള വസ്തുക്കള്‍ ഉയര്‍ത്തല്‍, വലിക്കല്‍, ശരീരം വളയ്ക്കല്‍ എന്നിവ ജോലിയുടെ ഭാഗമായ സ്ത്രീകളിലുമാണ് നടുവേദന പെട്ടെന്ന് പിടിപെടുന്നത്.
ഗര്‍ഭാവസ്ഥ, കുട്ടികളെ സംരക്ഷിക്കേണ്ട സമയം, മാസമുറ സമയം, ആര്‍ത്തവം നിലയ്ക്കുന്ന സമയം എന്നിവയും സ്ത്രീകള്‍ക്ക് നടുവേദന ഉണ്ടാക്കുന്ന സമയങ്ങളാണ്. ചിലരില്‍ ഹൈഹീല്‍ഡ് ചെരിപ്പും ഇറുക്കം കൂടിയ വസ്ത്രങ്ങളും നടുവേദനയ്ക്ക് കാരണമാവാറുണ്ട്. നടുവേദനയുണ്ടാക്കുന്ന കാരണങ്ങള്‍
ഡിസ്ക് സ്ഥാനം തെറ്റല്‍
നടുവേദനയുടെ പ്രധാന കാരണങ്ങളിലൊന്നാണിത്. ഈ അവസ്ഥയില്‍ ഇന്റര്‍ വെര്‍ട്ടിബ്രല്‍ ഡിസ്കിന്റെ പുറംപാട പൊട്ടുന്നു. ജല്ലി പോലുള്ള വസ്തു പുറത്തേക്ക് ഒഴുകുന്നു.
പേശിവേദന (മസില്‍ എയ്ക്ക്):
വൈറല്‍ ഇന്‍ഫെക്ഷന്‍മൂലം ഉണ്ടാവുന്ന രോഗമാണിത്.
ഓസ്റ്റിയോ പൊറോസിസ് : എല്ല് ശോഷിക്കുന്നതു മൂലം കശേരുക്കളില്‍ സുഷിരങ്ങളുണ്ടാവുന്നു. ഇത് ബലക്ഷയം, ഒടിയല്‍, അംഗഭംഗം എന്നിവക്ക് കാരണമാവുന്നു.
മസ്കുലോ സെ്കലറ്റല്‍ : പേശികള്‍, എല്ല്, സന്ധികള്‍ എന്നിവയിലെ പ്രശ്‌നങ്ങള്‍ കൊണ്ടുണ്ടാവുന്നത്. പേശിപിടിത്തം, കോച്ചിവലിവ് എന്നിവ ഉണ്ടാവുന്നു. നട്ടെല്ലിലെ പരിക്കോ, നട്ടെല്ലിനുണ്ടാവുന്ന അമിത സമ്മര്‍ദമോ മൂലം സംഭവിക്കുന്നു.
സന്ധിവീക്കം (ആര്‍െ്രെതറ്റിസ്)
നട്ടെല്ലിലെ സന്ധികളില്‍ വീക്കമുണ്ടാവുമ്പോള്‍ ഡിസ്കിന്റെ ക്ഷയം മൂലം എല്ല് വളരാനും ഇത് കശേരുക്കളില്‍ തട്ടി വേദനയുണ്ടാകാനും കാരണമാവുന്നു.
തേയ്മാനം (വിയര്‍ ആന്റ് ടിയര്‍)
പ്രായമാകുന്നതോടെ ഡിസ്കിന്റെ ബലക്ഷയം മൂലം കശേരുക്കള്‍ക്കിടയില്‍ സ്ഏപോഞ്ചുപോലുള്ള ഡിസ്ക് വരണ്ട സ്വഭാവമുള്ളതാവുന്നു. മൃദുസ്വഭാവം നഷ്ടപ്പെടുന്നു. ബലം കുറയുന്നു.
സ്കാളിയോസിസ് കൈഫോസിസ് : നട്ടെല്ലിന്റെ ക്രമാതീതമായ വളവ്.
ഗൗരവമായ കാരണങ്ങള്‍
നട്ടെല്ലില്‍ ട്യൂമര്‍, ക്ഷയം (ടിബി), ബ്ലാഡര്‍ ഇന്‍ഫക്ഷന്‍ (മൂത്രസഞ്ചിയിലെ അണുബാധ) അണ്ഡാശയ കാന്‍സര്‍, അണ്ഡാശയ മുഴ,ഗര്‍ഭാവസ്ഥ, വൃക്കരോഗം, ഹൃദ്രോഗം പിള്ളവാതം, ഓസ്റ്റിയോ മലാസിയ വിറ്റാമിന്‍ ഡിയുടെ കുറവുകൊണ്ട് എല്ലിനുണ്ടാവുന്ന ബലക്ഷയം.
ചെറിയ നടുവേദനയ്ക്കുള്ള പ്രതിവിധികള്‍
വേദന കുറയുംവരെ ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള വേദനാസംഹാരികള്‍ മാത്രം ഉപയോഗിക്കുക. ചൂട്, തണുപ്പ് (ഐസ്) ഏല്‍പ്പിക്കല്‍ മസാജിങ് (ഉഴിയല്‍) എന്നിവയും ആശ്വാസമേകും. നടുവിന് ആയാസമുണ്ടാക്കുന്ന ജോലികള്‍ ചെയ്യാതിരിക്കുക. പരിപൂര്‍ണ വിശ്രമം ഒഴിവാക്കണം. വേദന അസഹനീയമാണെങ്കില്‍ ഒന്നോ രണ്ടോ ദിവസം ആവാം. ശരീരഭാരം നിയന്ത്രിക്കുക. ശരിയായ ബാലന്‍സില്‍ നടക്കുക, ഇരിക്കുക. പുറകുവശത്തേയും മുന്‍വശത്തേയും പേശികള്‍ക്ക് വ്യായാമം നല്‍കുക.  ഭാരമെടുക്കുമ്പോള്‍ ശ്രദ്ധിക്കുക. നടുവേദന തടയാനും കുറയ്ക്കാനുംഉറപ്പുള്ള, നിരപ്പായ പായ ഉപയോഗിക്കുക. ഏറെ മൃദുവായതോ കഠിനമായതോ ആയവ നടുവിന് അസ്വസ്ഥതയുണ്ടാക്കുന്നു. കൂനിപ്പിടിച്ചും കമിഴ്ന്നുകിടന്നും ഉറങ്ങരുത്. ശരിയായ രീതിയില്‍ നിങ്ങള്‍ക്ക് ഇണങ്ങുംവിധം സൗകര്യപ്രദമായി മാത്രം ഇരിക്കുക. െ്രെഡവ് ചെയ്യുമ്പോഴും അങ്ങനെതന്നെ. തൂങ്ങിയിരിക്കരുത്. നടു നേരെവരത്തക്കവിധം ദീര്ഘനേരം ഇരിക്കുക.

മസ്തിഷ്കാഘാതവും രോഗകാരണങ്ങളും

തലച്ചോറിന്റെ ഒരു പ്രത്യേക ഭാഗത്തെ പ്രവര്‍ത്തനം പെട്ടെന്ന് നിലയ്ക്കുകയോ ഭാഗീകമായി നാശം സംഭവിക്കുകയോ ചെയ്യുന്ന രോഗാവസ്ഥയാണ് സ്‌ട്രോക്ക് അഥവാ മസ്തിഷ്കാഘാതം എന്നു പറയുന്നത്. തലച്ചോറിലെ കോശങ്ങള്‍ക്ക് പ്രവര്‍ത്തിക്കണമെങ്കില്‍ ആവശ്യത്തിന് ഓക്‌സിജന്‍ സദാ ലഭിച്ചുകൊണ്ടിരിക്കണം. ഏതെങ്കിലും കാരണവശാല്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കുമ്പോള്‍ മസ്തിഷ്ക കോശങ്ങള്‍ക്ക് വേണ്ടത്ര ഓക്‌സിജന്‍ ലഭിക്കാതെവരുന്നു. കോശങ്ങള്‍ക്ക് ഓക്‌സിജന്‍ ലഭിക്കാതെ വന്നാല്‍ കോശങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലാവുകയും അവ നശിച്ചുപോവുകയും ചെയ്യുന്നു. തലച്ചോറിലെ ഏതുഭാഗത്തെ കോശങ്ങള്‍ക്കാണോ ഇത്തരത്തില്‍ നാശമുണ്ടാകുന്നത് ആ ഭാഗം നിയന്ത്രിക്കുന്ന ശാരീരിക പ്രവര്‍ത്തനങ്ങളും നിലയ്ക്കും. തലച്ചോറിന്റെ ഇടുതുഭാഗത്തെ കോശങ്ങള്‍ക്കാണ് നാശമുണ്ടാകുന്നതെങ്കില്‍ ശരീരത്തിന്റെ വലതുഭാഗത്തെയും വലതുഭാഗത്തെ തകരാര്‍ ശരീരത്തിന്റെ ഇടതുഭാഗത്തെയും ബാധിക്കുന്നു. ഒരിക്കല്‍ നശിച്ചാല്‍ പിന്നീട് ഉണ്ടാകാന്‍ കഴിയാത്തതാണ് തലച്ചോറിലെ കോശങ്ങള്‍. ഇത് സ്‌ട്രോക്കിന്റെ അപകടസാധ്യത വര്‍ധിപ്പിക്കുന്നു. തലച്ചോറിലെ കോശങ്ങളിലേക്ക് രക്തമെത്തിക്കുന്ന ധമനികളില്‍ കൊഴുപ്പടിഞ്ഞ് അവ അടഞ്ഞുപോവുകയും, ധമനികളില്‍ രക്തക്കട്ടവന്നു തടഞ്ഞ് രക്തപ്രവാഹം നിന്നുപോവുക, ധമനികള്‍ വീര്‍ത്ത് പൊട്ടി മസ്തിഷ്കത്തില്‍ രക്തസ്രാവമുണ്ടാവുക എന്നീ കാരണങ്ങള്‍കൊണ്ട് സ്‌ട്രോക്ക് ഉണ്ടാകാം. ഇതില്‍ സാധാരണയായി കണ്ടുവരുന്നത് തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന ധമനികളില്‍ രക്തക്കട്ട കൊഴുപ്പ് വന്ന് അടിയുന്നതാണ്. ഏറ്റവും ഗുരുതരമായി കാണപ്പെടുന്നതും ഇതാണ്. ഈ രക്തസ്രാവം തലച്ചോറിനുള്ളിലോ മെനിഞ്ചസിന്റെ സ്തരങ്ങള്‍ക്കിടയിലോ മെനിഞ്ചസിനും തലയോട്ടിക്കും ഇടയിലോ ആവാം. ഇങ്ങനെ രക്തസ്രാവമുണ്ടായി രക്തംകട്ടപിടിക്കുന്നതിനെ സബ്ഡ്യൂറല്‍ ഹെമറ്റോമ എന്നു പറയുന്നു. പ്രധാനമായും രണ്ടു രീതിയിലാണ് സ്‌ട്രോക്ക് കാണപ്പെടുന്നത്. തലച്ചോറിലേക്കുള്ള രക്തധമനികളില്‍ തടസമുണ്ടായി തലച്ചോറില്‍ രക്തയോട്ടം താല്‍ക്കാലികമായി നിലയ്ക്കുന്നതിന്റെ ഫലമായുണ്ടാകുന്ന ഇസ്കീമിക് സ്‌ട്രോക്കും അമിതരക്തസമ്മര്‍ദം മൂലം രക്തധമനികള്‍ പൊട്ടി മസ്തിഷ്കത്തില്‍ രക്തസ്രാവമുണ്ടാകുന്നതിനെത്തുടര്‍ന്നുള്ള ഹെമറാജിക് സ്‌ട്രോക്കും. ഇവ രണ്ടായാലും തലച്ചോറിലെ കോശങ്ങള്‍ക്ക് നാശം സംഭവിക്കുന്നു.
ഇടുതു വലതു സ്‌ട്രോക്ക്
മസ്തിഷ്കത്തില്‍ എവിടെയും സ്‌ട്രോക്ക് ഉണ്ടാകാം. വലതുപകുതിയിലാണ് സ്‌ട്രോക്ക് ഉണ്ടാകുന്നതെങ്കില്‍ ശരീരത്തിന്റെ ഇടതുഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. ഇതിനെ ഇടത് ഹെമിപ്ലീജിയ എന്നുപറയുന്നു. ഇടതുഭാഗത്തുണ്ടാകുന്ന സ്‌ട്രോക്ക് ശരീരത്തിന്റെ വലതുഭാഗത്തെ തളര്‍ത്തും. ഇതിനെ വലത് ഹെമിപ്ലീജിയ എന്നു പറയുന്നു. സംസാരശേഷി, ഭാഷാശേഷി തുടങ്ങിയ കഴിവുകളൊക്കെ നിയന്ത്രിക്കുന്ന് ഇടത് മസ്തിഷ്കമായതിനാല്‍ ഇവയെ ബാധിക്കും. തലച്ചോറിന്റെ പിന്‍ഭാഗമായ സെറിബെല്ലത്തിലും സ്‌ട്രോക്ക് ഉണ്ടാകാറുണ്ട്. തലച്ചോറിന്റെ ചുവടുഭാഗമായ ബ്രയിന്‍സ്‌റ്റെമിനെ ബാധിക്കുന്ന സ്‌ട്രോക്ക് ഗുരുതരമാകാറുണ്ട്. ശരീരം മുഴുവന്‍ തളര്‍ന്നുപോകാന്‍ ഇതിടയാക്കും. എല്ലാ സ്‌ട്രോക്കും ഗുരുതരമാവില്ല. മസ്തിഷകത്തില്‍ ഉണ്ടാകുന്ന തകരാറിന്റെ തീവ്രതയനുസരിച്ചാണ് അപകടസാധ്യത. മൈനര്‍ സ്‌ട്രോക്കും മേജര്‍ സ്‌ട്രോക്കും ഉണ്ട്. മേജര്‍ സ്‌ട്രോക്ക് ഉണ്ടായാല്‍ അടിയന്തിര ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണത്തിനു കാരണമാകാം.
ലക്ഷണങ്ങള്‍ പലത്
പ്രത്യേകിച്ച് മുന്നറിയിപ്പുകളൊന്നും ഉണ്ടാകാതെയാണ് സ്‌ട്രോക്ക് കടന്നുവരുന്നത്. എന്നാല്‍ വ്യക്തമായ ചില ലക്ഷണങ്ങള്‍ സ്‌ട്രോക്കിനുണ്ട്. ശരീരഭാഗങ്ങള്‍ക്ക് പെട്ടെന്നുണ്ടാകുന്ന തളര്‍ച്ചയാണ് ഇതില്‍ പ്രധാനം. ശക്തമായ തലവേദന, നാവു കുഴയുക, സംസാരശേഷി നഷ്ടമാവുക, ശരീരഭാഗങ്ങളിലുണ്ടാകുന്ന തരിപ്പ്, ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുള്ള ബുദ്ധിമുട്ട്, നിവര്‍ന്നു നില്‍ക്കാന്‍ കഴിയാത്തവിധം ബാലന്‍സ് നഷ്ടമാവുക, ഒരു കണ്ണിന്റെ കാഴ്ചശക്തി പെട്ടെന്ന് കുറയുക, മുഖം വശത്തേക്ക് കോടിപ്പോവുക തുടങ്ങിയവയാണ് സ്‌ട്രോക്കിന്റെ സാധാരണ ലക്ഷണങ്ങള്‍. ഒരാള്‍ക്ക് സ്‌ട്രോക്ക് ഉണ്ടായാല്‍ അത് സ്‌ട്രോക്കാണെന്ന് തിരിച്ചറിഞ്ഞ് എത്രയും വേഗം വൈദ്യസഹായം ലഭ്യമാക്കുകയാണ് വേണ്ടത്. അതിനായി സ്‌ട്രോക്ക് തിരിച്ചറിയാന്‍ കഴിയണം. സ്‌ട്രോക്ക് മൂലം കുഴഞ്ഞു വീഴുന്നവര്‍ക്ക് ബോധം നഷ്ടമാകാറില്ല. ശരീരത്തിനുണ്ടാകുന്ന തളര്‍ച്ച ശ്രദ്ധിച്ചാല്‍ സ്‌ട്രോക്കാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കും. ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം അത്യാധുനിക ചികിത്സാ സൗകര്യമുള്ള ആശുപത്രികളില്‍ എത്തിക്കണം
കണക്കുകള്‍ ഞെട്ടിക്കുന്നു
സ്‌ട്രോക്ക് മൂലം മരണം സംഭവിക്കുന്നതില്‍ മൂന്നിലൊന്നും വികസ്വര രാജ്യങ്ങളിലാണെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കണക്കുകള്‍ അനുസരിച്ച് 9.3 ലക്ഷം സ്‌ട്രോക്ക് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 6.4 ലക്ഷം ആളുകളുടെ ജീവന്‍ സ്‌ട്രോക്ക് അപഹരിച്ചു. ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ 2015 ആകുമ്പോഴേക്കും 1.6 മില്യന്‍ സ്‌ട്രോക്ക് രോഗികള്‍ ഇന്ത്യയില്‍ ഉണ്ടാകുമെന്ന മുന്നറിപ്പാണ് കൗണ്‍സില്‍ നല്‍കുന്നത്.
ഹൃദ്രോഗവും കാന്‍സറും കഴിഞ്ഞാല്‍ മരണം സംഭവിക്കാവുന്ന ഗുരുതരമായ രോഗങ്ങളില്‍ മൂന്നാം സ്ഥാനത്താണ് സ്‌ട്രോക്ക്. അതുകൊണ്ടുതന്നെ സ്‌ട്രോക്കിനെതിരേ കരുതല്‍ ആവശ്യമാണ്. അന്‍പതു വയസിനു മുകളില്‍ പ്രായമുള്ളവരിലാണ് സാധാരണ സ്‌ട്രോക്ക് കണ്ടുവരുന്നത്.
എന്നാല്‍ സമീപകാലത്ത് നാല്‍പ്പതുകളിലും സ്‌ട്രോക്ക് ബാധിക്കുന്നവരുണ്ട്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്കാണ് സ്‌ട്രോക്ക് സാധ്യത കൂടുതല്‍.
ഹൃദ്രോഗ സാധ്യത കണക്കാക്കും പോലെ ആര്‍ത്തവ വിരാമത്തിനു ശേഷമാണ് സ്ത്രീകളില്‍ സ്‌ട്രോക്ക് കൂടുതലായും കണ്ടുവരുന്നത്. സ്ത്രീകളിലായാലും പുരുഷന്മാരിലായാലും പ്രായം കൂടുന്തോറും സ്‌ട്രോക്കിനുള്ള സാധ്യത വര്‍ധിച്ചുവരികയാണ്

ഹൃദയസംരക്ഷണത്തിന് പോളിപില്‍ ഗുളികകള്‍

അന്‍പത് കഴിഞ്ഞാല്‍പ്പിന്നെ എപ്പോ വേണമെങ്കിലും പൊളിഞ്ഞു വീഴാവുന്ന ഒന്നായി നമ്മുടെയൊക്കെ ഹൃദയം മാറുന്നുണ്ട്. എപ്പോ വേണമെങ്കിലും അറ്റാക്ക് വരാവുന്ന ഒരാളായി നമ്മുടെ ജീവിതരീതി നമ്മളെ മാറ്റുന്നുണ്ട്. എന്നാല്‍ അതിനെല്ലാം ഒരു പരിഹാരമായിട്ടാണ് പോളിപിന്‍ ഗുളികകള്‍ വരുന്നത്. കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന പോളിപിന്‍ ഗുളികകള്‍ കഴിച്ചാല്‍ പിന്നെ ഹൃദയത്തിന്റെ കാര്യത്തില്‍ കാര്യമായൊന്നും ശ്രദ്ധിക്കേണ്ടതില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. കൊളസ്‌ട്രോള്‍ കുറയ്ക്കും, രക്തസമ്മര്‍ദ്ദം കുറയ്ക്കും, കൂടാതെ ഹാര്‍ട്ട് അറ്റാക്കിനുള്ള സാധ്യത കുറയ്ക്കും തുടങ്ങിയ കാര്യങ്ങളാണ് പോളിപില്‍ എന്ന ഒറ്റ മരുന്നുകൊണ്ട് ഉണ്ടാകാന്‍ പോകുന്നത്. വര്‍ഷം 200,000 പേരാണ് ഹൃദയസംബന്ധമായ അസുഖങ്ങള്‍ മൂലം മരിക്കുന്നത്. എന്നാല്‍ യുകെയിലെ ഹൃദ്രോഗികളില്‍ എല്ലാവരും ഈ മരുന്ന് ഉപയോഗിച്ചാല്‍ അറ്റാക്ക് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ വരുന്നവരുടെ എണ്ണത്തില്‍ നല്ലോരു ശതമാനം കുറവ് വരുത്താന്‍ സാധിക്കുമെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനിലെ ഗവേഷകര്‍ പറയുന്നു. ഒരു ദിവസത്തെ പോളിപിന്‍ മരുന്നിന് കേവലം 50 പെന്‍സ് മാത്രമാണ് വില വരുന്നത്. ഇത് കഴിച്ചാല്‍ നല്ല ആശ്വാസമുണ്ടാകുമെന്നാണ് കരുതുന്നത്. ഈ മരുന്നുമൂലം രക്തസമ്മര്‍ദ്ദം കുറയുന്നു. കൂടാതെ സ്‌ട്രെസ് കുറയുന്നു. ഇതെല്ലാംകൊണ്ടുതന്നെ കാര്യമായ രീതിയില്‍ ഹൃദ്രോഗങ്ങളെ കൈകാര്യം ചെയ്യാന്‍ സാധിക്കും. മൂന്നുമാസത്തെ പരിശോധനങ്ങള്‍ക്ക് ശേഷമാണ് പോളിപിന്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും മറ്റും ഉപയോഗിക്കാവുന്ന മരുന്നാണെന്ന് കണ്ടെത്തിയിരിക്കുന്നു. 39 ശതമാനം കൊളസ്‌ട്രോളും 12 ശതമാനം രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ ഈ മരുന്നുകൊണ്ട് സാധിക്കുന്നുണ്ട്. ഈ മരുന്ന് എല്ലാദിവസവും കഴിച്ചാല്‍ ഹൃദ്രോഗ സാധ്യത 72 ശതമാനം കുറവും പക്ഷാഘാത സാധ്യതയില്‍ 64 ശതമാനം കുറവും വരുത്താന്‍ സാധിക്കും. അന്‍പത് വയസ് കഴിഞ്ഞവരില്‍ പോളിപിന്‍ ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ ഏതാണ്ട് 28 ശതമാനം പേര്‍ക്കും പ്രയോജനം ലഭിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. ഡേവിഡ് വാള്‍ഡ് പറഞ്ഞത്. അന്‍പത് വയസ് കഴിഞ്ഞ 84 സ്ത്രീപുരുഷന്മാരിലാണ് പരീക്ഷണം നടത്തിയത്

ഉപ്പിനെയും ഇനി പ്രമേഹക്കാര്‍ പേടിക്കണം

കൊച്ചുകുട്ടികള്‍ മുതല്‍ ഇന്ന് കണ്ടുവരുന്ന രോഗമാണ് പ്രമേഹം.  പ്രമേഹമെന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ മധുരത്തെയാണ് നമ്മള്‍ പേടിക്കുക, കഴിയ്ക്കാന്‍ അതിയായ ആഗ്രഹം തോന്നിയാലും മധുരമൊന്ന് തൊട്ടുനോക്കാന്‍പോലും പാടില്ലെന്നാണ് പല പ്രമേഹരോഗികള്‍ക്കും കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം.
പ്രമേഹക്കാര്‍ക്ക് ഭക്ഷണത്തിലും നിയന്ത്രണങ്ങളേറെയാണ്. അരിഭക്ഷണം കഴിക്കരുത്, കപ്പ കഴിക്കരുത് എന്നൊക്കെ വിലക്കും.      പക്ഷേ അരിയല്ലാതെ മറ്റെന്തെങ്കിലും പാകം ചെയ്ത് കഴിയ്ക്കുകയാണെങ്കില്‍ ഒന്നിനും വിലക്കില്ല. അതുകൊണ്ടുതന്നെ ഉപ്പും മുളകുമൊക്കെ പാകത്തിന് ചേര്‍ത്ത് മധുരം നഷ്ടപ്പെട്ട സങ്കടം തീര്‍ക്കാന്‍ പലരും മറ്റു ഭക്ഷണങ്ങള്‍ ആവോളം കഴിയ്ക്കും.    നാരങ്ങാ വെള്ളം മധുരമിട്ട് കഴിയ്ക്കാനാണ് ആഗ്രഹമെങ്കിലും പറ്റാത്തതിനാല്‍ ഉപ്പിട്ട് കഴിച്ച് മോഹം തീര്‍ക്കും. എന്നാല്‍ ഉപ്പും പ്രമേഹരോഗികള്‍ക്ക് ശത്രുവാണെന്നാണ് പുതിയ കണ്ടെത്തല്‍. ഭക്ഷണത്തില്‍ ഉപ്പിന്റെ അളവു കുറച്ചാല്‍ ഗുരുതരമായ പ്രശ്‌നങ്ങളില്‍നിന്നു പ്രമേഹരോഗികള്‍ക്ക് രക്ഷനേടാമത്രേ.    ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹബാധിതരായ 254 പേരില്‍ നടത്തിയ 13 പഠനങ്ങളെ ആസ്പദമാക്കി നടത്തിയ അവലോകനത്തിലാണ് കണ്ടെത്തല്‍. പഠനത്തിനു വിധേയരായവരോട് ഉപ്പിന്റെ ഉപഭോഗത്തില്‍ വലിയൊരളവു കുറയ്ക്കാന്‍ നിര്‍ദേശിച്ചു. ടൈപ്പ് 1 പ്രമേഹബാധിതര്‍ക്ക് ദിവാസം 9.11 ഗ്രാം, ടൈപ്പ് 2 രോഗികള്‍ക്ക് 2.7 ഗ്രാം എന്നീ അളവിലാണ് ഉപ്പ് ഉപയോഗിക്കാന്‍ നിര്‍ദേശിച്ചിരുന്നത്.    ഉപ്പിന്റെ അമിതമായ ഉപയോഗം ഉയര്‍ന്ന രക്തസമ്മര്‍ദത്തിനു പ്രധാന കാരണമാകുന്നതായും പ്രമേഹബാധയുള്ളവരില്‍ ഇത് പക്ഷാഘാതം, ഹൃദയാഘാതം, വൃക്കരോഗം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായും കണ്ടെത്തി.     ആരോഗ്യ സംരക്ഷണരംഗത്തു പ്രവര്‍ത്തിക്കുന്ന കോക്രെയ്ന്‍ കൊളാബറേഷന്‍ എന്ന സംഘടനയുടെ പ്രസിദ്ധീകരണമായ ദി കൊക്രെയ്ന്‍ ലൈബ്രറിയില്‍ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സൗന്ദര്യവും ആരോഗ്യവും കൂട്ടാന്‍ നാരങ്ങ

സൗന്ദര്യവും ആരോഗ്യവും കൂട്ടാന്‍ ഇനി നാരങ്ങയും. വിറ്റാമിന്‍ സിയുടെ സാന്നിധ്യമാണ് സൗന്ദര്യവര്‍ധനത്തില്‍ നാരങ്ങ സഹായിയാകുന്നത്.     ഇതിനായി ചില ടിപ്‌സുകള്‍.  രാവിലെ ബെഡ്‌കോഫിക്ക് പകരം ചൂടുവെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞൊഴിച്ച് അല്‍പ്പം തേനും ചേര്‍ത്ത്കഴിക്കുന്നത് പതിവാക്കൂ. വണ്ണം കുറയാനും ചര്‍മത്തിന്റെ തിളക്കം കൂട്ടാനും ഇത് ഏറെ സഹായകമാകും.
എണ്ണമയമുള്ള ചര്‍മമുള്ളവര്‍ നാരങ്ങാ നടുവെ മുറിച്ച് മുഖത്ത് ഉരസിയാല്‍ മതി. കഴുത്തിലും ഇങ്ങനെ ചെയ്യാം. നാരങ്ങാ നീര് ഹെയര്‍കണ്ടീഷണറായും ഉപയോഗിക്കാം. നാരങ്ങാനീരു തലയില്‍ തേക്കുന്നത് പതിവാക്കിയാല്‍ ഡാന്‍ഡ്രഫ് മാറാനും സഹായകമാണ്. ഹെന്നയുമായി ചേര്‍ത്താണ് തലയില്‍ തേക്കുന്നതെങ്കില്‍ മുടിക്ക് തിളക്കവും ലഭിക്കും.  കുളിക്കുന്നതിന് മുന്‍പ് നാരങ്ങാനീരും പാലോ അല്ലെങ്കില്‍ ക്രീമോ ചേര്‍ത്ത മിശ്രിതം ശരീരത്താകെ പുരട്ടുക. 15 മിനിറ്റ് ഇങ്ങനെ വച്ച ശേഷം കഴുകികളയുക. ഇത് പതിവാക്കിയാല്‍ സ്കിന്നിന്റെ തിളക്കം വര്‍ധിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ . നാരങ്ങയും മറ്റു പച്ചക്കറികളും ചേര്‍ത്ത് ഉപയോഗിക്കുന്നത് ചര്‍മത്തിന്റ ആരോഗ്യത്തിന് ഏറെ സഹായകരമാണ്. നാരങ്ങാനീരും വെള്ളരിക്കാ നീരും മഞ്ഞളും ചേര്‍ത്ത മിശ്രിതം മുഖത്ത് തേക്കുക. ഒരു മണിക്കൂറിന് ശേഷം ഇത് കഴുകി കളയുക. പ്രായം കുറഞ്ഞ തിളക്കമേറിയ ചര്‍മം ലഭിക്കും.     ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പ് തിളപ്പിച്ച പാല്‍ തണുപ്പിച്ച് നാരങ്ങാ നീരും ഗ്ലിസറിനും ചേര്‍ത്ത മിശ്രിതം മുഖത്ത് തേച്ച ശേഷം ഉറങ്ങുക. ചര്‍മത്തിന് നല്ല നിറം ലഭിക്കും.

ഹോമിയോപ്പതിയിലൂടെ തൈറോയ്ഡ് ക്രമപ്പെടുത്താം

ശരീരത്തിലെ ഏറ്റവും ചെറിയ ഗ്രന്ഥികളില്‍ ഒന്നാണ് ജോടിയായി കാണപ്പെടുന്ന തൈറോയ്ഡ്. ശരീരത്തിലെ ഓരോ കോശങ്ങളുടെയും ക്രമമായ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ തൈറോയ്ഡ് ഹോര്‍മോണുകള്‍ സുപ്രധാന പങ്കുവഹിക്കുന്നു. അതുകൊണ്ടുതന്നെ ഈ ഹോര്‍മോണിന്റെ ഏറ്റക്കുറച്ചില്‍ ശരീരത്തിന്റെ മൊത്തം പ്രവര്‍ത്തനത്തെ ബാധിക്കുന്നു.
അന്തരീക്ഷത്തിലെ പലതരം അപകടകരമായ കെമിക്കലുകള്‍ നേരിട്ടുതന്നെ തൈറോയ്ഡ് ഗ്രന്ഥികളെ ബാധിക്കുന്നു. ക്‌ളോറൈഡുകള്‍, ബ്രോമൈഡുകള്‍, ഫഌറൈഡുകള്‍. കൂടാതെ ചില പെട്രോ കെമിക്കല്‍ രാസവസ്തുക്കള്‍ തുടങ്ങിയവ നേരിട്ട് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. അലര്‍ജിക്ക് അവസ്ഥകള്‍, പോഷകമൂല്യമുള്ള ആഹാരങ്ങളുടെ കുറവ്, മാനസിക പിരിമുറുക്കം എന്നിവയും തൈറോയ്ഡ് ഗ്രന്ഥിയില്‍ പാകപ്പിഴ ഉണ്ടാക്കാം. ഗര്‍ഭനിരോധന ഗുളികകള്‍, ഹോര്‍മോണ്‍ ഗുളികകള്‍ തുടങ്ങിയവ തൈറോയ്ഡ് ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാക്കാറുണ്ട്.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് തൈറോയ്ഡ് ഹോര്‍മോണ്‍ ഏറ്റക്കുറച്ചില്‍ കൂടുതലായി കാണുന്നു. സ്ത്രീകളുടെ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളില്‍ അതായത് ആര്‍ത്തവം തുടങ്ങുമ്പോള്‍, പ്രസവശേഷം, ആര്‍ത്തവവിരാമശേഷം എന്നിങ്ങനെയുള്ള സമയങ്ങളില്‍ തൈറോയ്ഡ് ഹോര്‍മോണ്‍ വ്യത്യാസം കാണുന്നു. പാരമ്പര്യവും ഒരു പ്രധാന ഘടകമാണ്.
തൈറോയ്ഡ് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനം, ഹൃദയപേശികളുടെ പ്രവര്‍ത്തനം, സ്ത്രീ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു. ക്ഷീണം, തളര്‍ച്ച, തണുപ്പ് സഹിക്കായ്ക, വരണ്ട ചര്‍മ്മം, മുടി കൊഴിച്ചില്‍, ശരീരഭാരം കൂടുക, ഉറക്കം ഇല്ലായ്മ, മലബന്ധം, വിഷാദം, മറവി, ഉത്കണ്ഠ, വിറയല്‍, പ്രതിരോധ ശേഷിക്കുറവ്, ആര്‍ത്തവം കൂടുക, കൊളോസ്‌ട്രോള്‍ ലെവല്‍ കൂടുക എന്നിവ തൈറോയ്ഡ് ഹോര്‍മോണ്‍ അളവ് കുറയുന്നതിന്റെ ലക്ഷണങ്ങളാണ്. രോഗികള്‍ക്ക് പലപ്പോഴും ഇന്‍ഫക്ഷന്‍, ഹൃദ്രോഗങ്ങള്‍, കാന്‍സര്‍ എന്നിവയ്ക്ക് സാദ്ധ്യത കൂടുന്നു. തൈറോയ്ഡ് ഹോര്‍മോണ്‍ അളവ് കൂടുന്നതിന്റെ ഫലമായി ക്ഷീണം, തളര്‍ച്ച, ചൂട് സഹിക്കാന്‍ കഴിയാതിരിക്കുക, വരണ്ട ചര്‍മ്മം, മുടി പൊഴിച്ചില്‍, മെലിച്ചില്‍, ഉറക്കമില്ലായ്മ, വിഷാദം, മറവി, മലശോധന കൂടുക, ഉത്കണ്ഠ, ആര്‍ത്തവ വ്യതിയാനങ്ങള്‍, വെള്ളപ്പോക്ക് ഇവയുണ്ടാകും.
തൈറോയ്ഡ് രോഗം ചികിത്സിക്കാതിരുന്നാല്‍ വന്ധ്യത, എല്ല് തേയ്മാനം, ഗര്‍ഭാശയമുഴ, തളര്‍ച്ച തുടങ്ങിയ അവസ്ഥകള്‍ക്ക് വഴിവയ്ക്കും. മേല്‍പറഞ്ഞ ലക്ഷണങ്ങളില്‍ ഏതെങ്കിലും രണ്ടെണ്ണം കണ്ടാല്‍ രക്തത്തിലെ തൈറോയ്ഡ് ഹോര്‍മോണിന്റെ അളവ് പരിശോധിക്കാവുന്നതാണ്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം ക്രമമാക്കാന്‍ വിറ്റാമിന്‍ ബി12, ബി6, :അയഡിന്‍  എന്നിവ ഉപകാരപ്രദമാണ്. ഹോമിയോപ്പതിയില്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം ക്രമപ്പെടുത്താന്‍ മരുന്നുണ്ട്. ഹോമിയോ മരുന്ന് ഉപയോഗത്തിലൂടെ നമ്മുടെ ശരീരത്തിലെ ജീവശക്തിയുടെ പ്രവര്‍ത്തനം ക്രമപ്പെടുത്തുക വഴി ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ സാധിക്കും. അങ്ങനെ 3 മുതല്‍ 6 മാസം കൊണ്ട് തൈറോയ്ഡ് രോഗങ്ങള്‍ ഭേദമാക്കാം.

ഗ്യസിനെ തുരത്താന്‍ മാര്‍ഗങ്ങള്‍

വറുത്തതും, മസാല അധികം ചേര്‍ത്തതുമായ ആഹാരം, വളരെ തണുത്ത പാനീയങ്ങള്‍, പരിപ്പ്, ഉരുളക്കിഴങ്ങ്, ചെറുപഴം എന്നീ ഭക്ഷ്യവസ്തുക്കളുടെ അമിത ഉപയോഗം മൂലം ഉണ്ടാകുന്ന ഒരു സര്‍വ്വസാധാരണ രോഗമാണ് ഗ്യാസ്ട്രബിള്‍. സമയനിഷ്ഠയില്ലാത്ത ഭക്ഷണരീതി എന്നിവ ഗ്യാസ് വര്‍ദ്ധിപ്പിക്കും. വ്യായാമക്കുറവും, സ്ഥിരമായി ഒരിടത്ത് ഇരിക്കുന്ന രീതിയും ഈ രോഗം ബാധിക്കുവാനുള്ള സാധ്യത കൂടുതലാണ്. മാനസിക സംഘര്‍ഷവും പിരിമുറുക്കവും അസിഡിറ്റി ഉണ്ടാക്കി ആമാശയത്തില്‍ അള്‍സര്‍ ഉണ്ടാക്കാന്‍ കാരണമാവുന്നു. മനോവേദനയും പ്രതികാരചിന്തയും ഭീതിയും കാര്‍ന്നുതിന്നുന്ന എത്രയേ പേര്‍ കിട്ടുന്നതെന്തും തിന്നുകയും അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കുറേ മരുന്നുകള്‍ വാരി വിഴുങ്ങുകയും ചെയ്യുന്നവരാണ് മിക്കവരും അതില്‍ കൂടുതല്‍ നമ്മള്‍ മലയാളികളുമാണ്. വര്‍ദ്ധിച്ച തോതിലുള്ള ഏമ്പക്കം, നെഞ്ചെരിച്ചില്‍, വായില്‍ പുളിച്ച വെള്ളം തികട്ടി വരിക, നെഞ്ചില്‍ എന്തോ ഭാരം കയറ്റിവെച്ചപോലെ തോന്നുക, ഹൃദയം വരിഞ്ഞുമുറുക്കിയിരിക്കുന്നതുപോലെ സമ്മര്‍ദ്ദം തോന്നുക, ഉദരത്തിന്റെ മുകള്‍ഭാഗത്ത് വേദനയും അസ്വസ്ഥതയും വീര്‍പ്പുമുട്ടും ഉണ്ടാക്കുക, ചര്‍ദ്ദിക്കാന്‍ തോന്നുക, ദഹനക്കേട്, വായു കൂടുതലായി പോവുക, ശബ്ദത്തോടെ വളരെ കുറച്ച് ദുര്‍ഗന്ധമുള്ള മലം പോവുക, മലശോധന തൃപ്തകരമാകാതിരിക്കുക എന്നിവ ഗ്യാസ്ട്രബിളില്‍ കാണുന്ന ചില പ്രധാന ലക്ഷണങ്ങളാണ്. ഈ രോഗത്തിന്റെ പ്രധാന കാരണം ആമാശയം ശൂന്യമായിരിക്കുകയും അതിനുള്ളില്‍ അമ്ലദ്രാവകങ്ങള്‍ അമിതമായി സ്രവിക്കുകയും ചെയ്യുന്നതാണ്.
ധൃതിയില്‍ വലിച്ചുവാരിക്കഴിക്കുന്ന ആഹാരവും മസാലയും എരിവും അധികമായി ചേര്‍ത്ത തുവരപ്പരിപ്പ്, ഉരുളക്കിഴങ്ങ് ഇവ ഉള്‍ക്കൊള്ളുന്ന കറികള്‍ ധാരാളമായി ദിവസവും ഉപയോഗിക്കുന്നതും ഗ്യാസ്ട്രബിള്‍ ഉണ്ടാക്കും. സോഡ, കോള, തണുത്ത പാനീയങ്ങള്‍, തണുപ്പിച്ച ബിയര്‍ എന്നിവയും ഈ രോഗത്തിന് കാരണമാവുന്നു. പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ ആമാശയഗ്രന്ഥികളെ ഉത്തേജിപ്പിച്ച് ഹൈഡ്രോക്ലോറിക്കാസിഡ് സ്രാവം കൂടുതലാക്കി ഗുരുതരമായ ഗ്രാസ്ട്രബിളിന് കാരണമാവുന്നു. മദ്യത്തിന്റെ നിത്യോപയോഗം ആമാശയന്തര്‍ഭാഗത്ത് വിക്ഷോഭം ഉണ്ടാക്കി ഗ്യാസ്ട്രബിള്‍ ഉണ്ടാക്കും.

ഉദരരോഗങ്ങള്‍ക്ക് പ്രതിവിധി ..

ഗ്യാസ്ട്രബിള്‍, വയറെരിച്ചില്‍, നെഞ്ചെരിച്ചില്‍, വിശപ്പില്ലായ്മ തുടങ്ങി വയറിനെ ബാധിക്കുന്ന അസുഖങ്ങള്‍ ഇല്ലാത്തവരായി ആരുമില്ല. വയറിന്റെ അസ്വസ്ഥതകളെ നേരിടാന്‍ വീട്ടില്‍ തന്നെ നമുക്കൊന്ന് ശ്രമിച്ചു നോക്കാം. അസിഡിറ്റി മൂലമുണ്ടാകുന്ന പുളിച്ചു തികട്ടല്‍, വയറെരിച്ചില്‍ മുതലായവ മാറാന്‍ കറിവേപ്പില വെള്ളം തൊടാതെ അരച്ചെടുത്ത് കാച്ചിയ ആട്ടിന്‍ പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ മതി. അല്പം ജീരകം വറുത്ത് കരിയാറാകുമ്പോള്‍ അതിലേക്ക് വെള്ളമൊഴിച്ച് വാങ്ങി ആറിച്ച് കുടിക്കുന്നതും അസിഡിറ്റിയ്ക്ക് ഉത്തമമായ പ്രതിവിധിയാണ്. കുറച്ച് ദിവസം അടുപ്പിച്ച് ഇവ രണ്ടിലേതെങ്കിലും ചെയ്താല്‍ അസിഡിറ്റി മാറുമെന്നുറപ്പ്. അസിഡിറ്റി മൂലം നെഞ്ചെരിച്ചില്‍ അനുഭവപ്പെടുന്നവര്‍ ദിവസത്തില്‍ പല തവണ കൊത്തമ്പാലയരിയോ പെരും ജീരകമോ ചവച്ചരച്ചു കഴിക്കുന്നതും നല്ലതാണ്. ഗ്യാസ്ട്രബിളിനും ജീരകം ഒന്നാന്തരം പ്രതിവിധിയാണ്. പുളിയുള്ള മോരില്‍ ജീരകം അരച്ചുകലക്കി കുടിച്ചാല്‍ വായൂ കോപത്തിനു ശമനം ലഭിക്കും. വെളുത്തുള്ളി ചുട്ട് തൊലി നീക്കി കഴിക്കുന്നതും ഉത്തമം. വയറിന്റെ പ്രശ്‌നങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുന്നുണ്ടെങ്കില്‍ കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം വീട്ടില്‍ ദാഹശമനിയായി ഉപയോഗിക്കുന്നത് നല്ലതാണ്. അയമോദകം വെള്ളത്തിലിട്ട് തിളപ്പിച്ച് ദിവസേന കഴിക്കുന്നതും ഗ്യാസ്ട്രബിളിനു നല്ല പ്രതിവിധിയാണ്. ദഹനക്കേടിനുള്ള പ്രകൃതിദത്തമായ പരിഹാര മാര്‍ഗ്ഗം ഇഞ്ചിയാണ്. ഇഞ്ചിനീരില്‍ അല്പം ഉപ്പു ചേര്‍ത്ത് കഴിച്ചാല്‍ ദഹനക്കേട് പമ്പ കടക്കും. മുത്തങ്ങാത്തൊലിയുടെ നീരില്‍ ഇന്തുപ്പ് ചേര്‍ത്തു കഴിയ്ക്കുന്നതും നല്ലതാണ്. വായ്ക്ക് അരുചിയുണ്ടെങ്കില്‍ കടുക്കാത്തോട് പൊടിച്ച് ശര്‍ക്കര ചേര്‍ത്ത് കഴിക്കുക. പ്രമേഹരോഗികള്‍ ശര്‍ക്കരയ്ക്കു പകരം ചുക്ക് ചേര്‍ത്ത് കഴിക്കുന്നതാവും നല്ലത്. അല്പം കായം വറുത്ത് പൊടിച്ച് മോരിലോ ചൂടുവെള്ളത്തിലോ കലക്കി കുടിച്ചാല്‍ വിശപ്പില്ലായ്മ മാറും. കുട്ടികളിലെ കൃമിശല്യം ശമിപ്പിക്കാന്‍ തുളസിച്ചെടിയുടെ വേര് വൃത്തിയായി കഴുകി അരച്ച് ചൂടു വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക. നന്നായി വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിയ്ക്കുന്നതും ഇതിന് ഉത്തമമാണ്. ചെറുനാരങ്ങാക്കുരു വറുത്ത് പൊടിച്ച് ഉപ്പും കുരുമുളകും ചേര്‍ത്ത് വെള്ളമൊഴിച്ച് തിളപ്പിച്ച് പകുതിയാക്കി വറ്റിച്ചു കുടിക്കുന്നത് അമിത ദാഹമകറ്റാന്‍ സഹായിക്കും. രുദ്രാക്ഷം പാലില്‍ അരച്ചു കഴിക്കുന്നതും അമിത ദാഹത്തിന് ഉത്തമ പ്രതിവിധിയാണ്. എക്കിള്‍ അകറ്റാന്‍ അല്പം പഞ്ചസാര വായിലിട്ട് കുറെശ്ശെയായി അലിയിച്ചു കഴിച്ചാല്‍ മതി. ചെറുപഴം കഴിക്കുന്നതും എക്കിള്‍ മാറാന്‍ സഹായിക്കും.

ഇ എസ് ആര്‍ കൂടുന്നെങ്കില്‍ സൂക്ഷിക്കുക..!!

രക്ത പരിശോധനകള്‍ നടത്തുന്ന എല്ലാവര്‍ക്കും സുപരിചിതമായ ഒരു പദമാണ് ഇ.എസ്.ആര്‍. എന്നത്. എന്നാല്‍ എന്താണ് ഇ.എസ്.ആര്‍ എന്ന് അധികമാര്‍ക്കും അറിയില്ല. സാധാരണയായി 20 മില്ലീ മീറ്ററില്‍ താഴെയായിരിക്കും ഒരു വ്യക്തിയുടെ ഇ.എസ്.ആര്‍. ഇതിലധികം വരുന്നത് ശരീരത്തില്‍ ബാധിച്ചിരിക്കുന്ന ഇന്‍ഫക്ഷന്റെയോ മറ്റു രോഗങ്ങളുടെയോ സൂചന ആയിരിക്കുമെന്നതിനാല്‍ ഡോക്ടര്‍മാര്‍ ഈ പരിശോധനയ്ക്ക് വലിയ പ്രാധാന്യം കല്പിച്ചിരിക്കുന്നു.
എറിത്രോസൈറ്റ് സെഡിമെന്റേഷന്‍ റേറ്റ് എന്നണ് ഇ.എസ്.ആര്‍ എന്ന പദത്തിന്റെ പൂര്‍ണ്ണരൂപം. രോഗിയുടെ ശരീരത്തില്‍ നിന്നും ശേഖരിച്ച രക്തത്തില്‍ അതു കട്ടപിടിക്കാതിരിക്കാനുള്ള രാസവസ്തുക്കള്‍ ചേര്‍ത്ത ശേഷം ഒരു ചെറിയ ഗ്ലാസ്സ് ട്യൂബിലൊഴിച്ച് അതു കുത്തനെ നിര്‍ത്തി ചുവന്ന രക്താണുക്കള്‍ അടിയുന്ന സമയം കണക്കാക്കിയാണ് ഇ.എസ്.ആര്‍. നിര്‍ണയിക്കുന്നത്. സ്ത്രീകളില്‍ പുരുഷന്മാരെ അപേക്ഷിച്ച് ഇ.എസ്.ആര്‍. നിരക്ക് കൂടുതലായിരിക്കും. അതു പോലെ പ്രായം കൂടും തോറും ഇത് കൂടി വരുന്നതായും ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. എങ്കിലും നിരക്ക് 20 മില്ലീ മീറ്ററില്‍ കൂടുതലാവുകയാണെങ്കില്‍ മറ്റു രോഗ പരിശോധനകള്‍ വേണ്ടി വരും. ശരീരത്തിലെ ഏതെങ്കിലും ഭാഗങ്ങളിലുണ്ടാകുന്ന നീര്‍ക്കെട്ട്, ആസ്ത്മ, അലര്‍ജി രോഗങ്ങള്‍ എന്നിവയുള്ളവര്‍ക്ക് ഇ.എസ്.ആര്‍. കൂടുതലായിരിക്കും. പരിശോധനയില്‍ ഇവയൊന്നുമില്ലെന്നു കണ്ടാല്‍ വാത സംബന്ധമായ രോഗങ്ങള്‍, വൃക്കരോഗങ്ങള്‍, ക്യാന്‍സര്‍ തുടങ്ങിയവ പരിശോധിക്കണം. ആഴ്ചകളോളം നീണ്ടു നില്‍ക്കുന്ന ചുമയുള്ളവരിലെ കൂടിയ ഇ.എസ്.ആര്‍. ക്ഷയരോഗത്തിന്റെ ലക്ഷണമായും കാണാറുണ്ട്. രക്തത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് കൂടുന്ന പോളിസൈത്തീമിയ ഹൃദയപ്രവര്‍ത്തനങ്ങളിലെ തകരാറുകള്‍ എന്നീ സാഹചര്യങ്ങളില്‍ ഇ.എസ്.ആര്‍. നിരക്ക് കുറഞ്ഞു വരുന്നതായും കാണാറുണ്ട്. ചികിത്സയിലിരിക്കുന്ന രോഗികളുടെ രക്തത്തിലെ ഇ.എസ്.ആര്‍. പരിശോധിച്ച് രോഗ തീവ്രത അളക്കാന്‍ സാധിക്കും. രോഗം കുറയുമ്പോള്‍ ഈ നിരക്കും കുറഞ്ഞു വരുന്നതായാണ് കണ്ടു വരുന്നത്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാത്തവര്‍ക്കും ചിലപ്പോള്‍ ഇ.എസ്.ആര്‍. കൂടാറുണ്ട്. അത്തരക്കാര്‍ വിദഗ്ധ പരിശോധന നടത്തി രോഗങ്ങളൊന്നുമില്ലെന്ന് ഉറപ്പു വരുത്തേണ്ടതാണ്. രക്തം നിറച്ച് കുത്തനെ നിര്‍ത്തുന്ന ട്യൂബിന്റെ നേരിയ ചെരിവു പോലും പരിശോധനാ ഫലത്തെ ബാധിച്ചേക്കുമെന്നതിനാല്‍ വളരെ സൂക്ഷ്മത ആവശ്യമുള്ള ഒരു പരിശോധനാ പ്രക്രിയയാണിത്. ഇതുകൊണ്ടാണ് ഒരേ ലാബില്‍ തന്നെ പരിശോധിക്കാതെ വിവിധ ലാബുകളില്‍ രക്ത പരിശോധന നടത്തണമെന്ന് ഡോക്ടര്‍മാര്‍ സാധാരണയായി നിര്‍ദ്ദേശിക്കാറുള്ളത്

ചെറുപയര്‍ സൗന്ദര്യ വര്‍ധക വസ്തു!

മലയാളികളുടെ‘ഭക്ഷണത്തിലെ പ്രധാന ഇനമായ ചെറുപയര്‍ ക്ഷണം എന്നതിലും ഉപരി സൗന്ദര്യ വര്‍ധക വസ്തുവായും, ആരോഗ്യദായകവുമായ ഒരു ധാന്യമാണ് എന്നറിയുന്നവരുടെ എണ്ണം വളരെ കുറവാണ്. ചെറുപയര്‍ കഴിക്കുന്നത് മൂലം കഫപിത്തങ്ങളെ ശമിപ്പിക്കാനും ശരീരത്തിലെ ചൂടു ക്രമീകരിക്കാനും രക്തവര്‍ദ്ധനയുണ്ടാക്കാനും സാധിക്കും.ഇത് ശരീരത്തിന് ഓജസും ബലവും നല്‍കും.‘ക്ഷണത്തിന് പുറമേ മരുന്നായും ചര്‍മസംരക്ഷണത്തിനുമെല്ലാം ചെറുപയര്‍ നമുക്ക് ഉപയോഗിക്കാം മഞ്ഞപ്പിത്തം, കരള്‍രോഗം, ഗ്രഹണി, ദഹനക്കുറവ് എന്നീ രോഗങ്ങള്‍ ബാധിച്ചവര്‍ക്കു ചെറുപയര്‍ വേവിച്ച് ഒരു നേരത്തെ ആഹാരമാക്കുന്നത് നല്ലതാണ്.
എണ്ണ തേച്ചു കുളിക്കുമ്പോള്‍ സോപ്പിനു പകരം ചെറുപയര്‍ പൊടി ഉപയോഗിക്കുന്നത് ഉത്തമാണ്. ചെറുപയര്‍ പൊടിച്ച് റോസ് വാട്ടറില്‍ ചാലിച്ചു പശപോലെയാക്കി കണ്ണടച്ച്, കണ്ണിനു മുകളില്‍ തേയ്ക്കുക. പത്ത് മിനിറ്റിനു ശേഷം കഴുകിക്കളയണം. കണ്ണിനു കുളിര്‍മ കിട്ടും. പ്രമേഹരോഗിയുടെ ‘ഭക്ഷണത്തില്‍ ചെറുപയര്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പ്രോട്ടീന്‍ ലഭിക്കും ചെറുപയര്‍ സൂപ്പാക്കി കഴിക്കുന്നത് മുലയൂട്ടുന്ന അമ്മമാര്‍ക്ക് നല്ലതാണ്.എന്നാല്‍ മലബന്ധ മുള്ളവര്‍ക്കും വാതമുള്ളവര്‍ക്കും ചെറുപയര്‍ കഴിക്കാതിരിക്കുന്നതാണ് നല്ല

യൂട്യൂബില്‍ വീഡിയോകളില്‍ നിന്ന് നിങ്ങളുടെ മുഖം മറയ്ക്കാന്‍ഒരു സുവര്‍ണ്ണാവസരം.

യൂട്യൂബില്‍ അപ് ലോഡ് ചെയ്യുന്ന വീഡിയോകളില്‍ നിന്ന് നിങ്ങളുടെ മുഖം മറയ്ക്കാന്‍ ഇപ്പോഴിതാ ഒരു സുവര്‍ണ്ണാവസരം.  സെന്‍സിറ്റീവായ വിഷയങ്ങള്‍ അവതരിപ്പിക്കുന്ന വീഡിയോകളില്‍ നിന്നും ആളുകളുടെ മുഖം മറയ്ക്കാന്‍  ഉപകരിക്കുന്ന സംവിധാനം ഓണ്‍ലൈന്‍ ലോകത്തില്‍ നെറ്റിസണ്‍ ജേണലിസത്തില്‍ പുതിയ വാതായനങ്ങള്‍ തുറക്കുന്നു.യൂട്യൂബിന്റെ നാഥനായ ഗൂഗിള്‍ ഇന്‍ങ്കാണ് പുതിയ ടൂള്‍ പുറത്തിറക്കിയിരിക്കുന്നത്.
കേവലം വിനോദത്തിലുപരി അറിവുകള്‍ പകര്‍ന്നു നല്‍കുന്ന വീഡിയോകള്‍ക്കും അതുപോലെ സിറ്റിസണ്‍ ജേണലിസത്തിനും ആളുകള്‍ വ്യാപകമായി യൂട്യൂബിനെ ആശ്രയിക്കുന്നുണ്ട്. സിറിയയില്‍ നടന്നുകൊണ്ടിരിക്കുന്ന അഭ്യന്തരകലാപങ്ങളുടെ ഭീതിദമുഖം പുറംലോകത്തെ അറിയിച്ചത് യൂട്യൂബ് വീഡിയോകളാണ്.  അനീതിക്കെതിരെ നടക്കുന്ന പോരാട്ടങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് യൂട്യൂബില്‍ ലോകത്തിന്റെ വീഡിയോ ലൈബ്രറി എന്നറിയപ്പെടുന്ന യൂട്യൂബില്‍ ദിനംപ്രതി ലക്ഷക്കണക്കിന് പേരാണ് വീഡിയോ കാണാനായി കയറുന്നത്.

സൗരോര്‍ജത്തെ വൈദ്യുതിയാക്കാന്‍ വീടിനു പെയിന്റടി വിദ്യ !

വീടിനു നിറം നല്‍കുന്ന പെയിന്റ് ഭാവിയില്‍ വൈദ്യുതിയും നല്‍കുമെന്നാണ് ഓസ്‌ട്രേലിയയിലെ ഗവേഷക വിദ്യാര്‍ഥിയുടെ അവകാശവാദം. അവര്‍ കണ്ടെത്തിയ പെയിന്റിന്റെ ബലത്തിലാണ് ഈ വെളിപ്പെടുത്തല്‍. കെട്ടിടങ്ങള്‍ക്കു മുകളിലും മറ്റും ഉറപ്പിച്ചിരുന്ന വലിയ ലോഹ ഫ്രെയിമിലുള്ള പരമ്പരാഗത സോളാര്‍ പാനലുകളുടെ കഥകഴിച്ചേക്കാവുന്നതാണ് കണ്ടെത്തല്‍. സൗരോര്‍ജ ഉല്‍പാദന രംഗത്തെ ചെലവുകുറയ്ക്കാനും കണ്ടെത്തല്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.
കോമണ്‍വെല്‍ത്ത് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (സിഎസ്‌ഐആര്‍ഒ) സഹായത്തോടെ മെല്‍ബണ്‍ യൂണിവേഴ്‌സിറ്റിയിലെ പിച്ച്ഡി വിദ്യാര്‍ഥിയായ ബ്രന്റന്‍ മക്‌ഡോണാള്‍ഡ് നടത്തിയ ഗവേഷണത്തിലാണ് ഫലം കണ്ടിരിക്കുന്നത്.  നാനോക്രിസ്റ്റലുകളാല്‍ നിര്‍മിച്ച കുഞ്ഞു സോളാര്‍ പാനലുകളാണ് ഈ പെയിന്റിന്റെ ഊര്‍ജോല്‍പാദന രഹസ്യം.  ലോഹം, പ്ലാസ്റ്റിക്, ഗ്ലാസ് തുടങ്ങി ഏതുതരം പ്രതലത്തിലും പെയിന്റടിക്കാം. അപ്പോള്‍പ്പിന്നെ മേല്‍ക്കൂരയില്‍ നിന്നു മാത്രമല്ല,  ഇത്തരം പെയിന്റടിച്ചാല്‍ ജനലും വാതിലും ചുവരുമെല്ലാം വൈദ്യുതി വരുന്ന വഴികളായി മാറും.ലോഹ ഫ്രെയിമുകളും സിലിക്കണ്‍ അടിസ്ഥാനമായ പാനലുകളും ഉള്‍പ്പെട്ട പരമ്പരാഗത സോളാര്‍ പാനല്‍ സംവിധാനത്തേക്കള്‍ ഏറെ ചെലവുകുറഞ്ഞും ഫലപ്രദമായും സൗരോര്‍ജത്തെ വൈദ്യുതിയാക്കാന്‍ പെയിന്റടി വിദ്യകൊണ്ടു കഴിയുമെന്നാണ് മക്‌ഡോണാള്‍ഡിന്റെ അവകാശവാദം. ഇപ്പോള്‍ മാര്‍ക്കറ്റിലുള്ള സോളാര്‍ സെല്ലുകളുടെ മൂന്നിലൊന്ന് വിലയില്‍ ഇവ ലഭ്യമാക്കാനാവുമെന്നാണു പ്രതീക്ഷ. അഞ്ചു വര്‍ഷത്തിനകം മാര്‍ക്കറ്റില്‍ ഇവയെ എത്തിക്കാനാവുമെന്നും മക്‌ഡോണാള്‍ഡ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. കെട്ടിട നിര്‍മാണ സാമഗ്രികള്‍ക്ക് സൗരോര്‍ജ പാനലിന്റെ സവിശേഷതകള്‍ നല്‍കാന്‍ ഓസ്‌ട്രേലിയയിലെ സൗരോര്‍ജ ഉപകരണ നിര്‍മാതാക്കളായ ഡെസോള്‍ ടാറ്റാ സ്റ്റീലുമായി ചേര്‍ന്നൊരു പദ്ധതിക്കും തുടക്കമായിക്കഴിഞ്ഞു.  ഊര്‍ജ പര്യാപ്തതയുള്ള വീടുകളുടെ പിറവിക്ക് ഈ നീക്കവും സുപ്രധാന വഴിത്തിരിവായേക്

വീഡിയോ കോണിന്റെ ഡ്യുവല്‍ സിം ടച്ച്‌സ്ക്രീന്‍ ഫോണ്‍ വെറും 2800 രൂപ !

വീഡിയോ കോണിന്റെ ഡ്യുവല്‍ സിം ടച്ച്‌സ്ക്രീന്‍ ഫോണ്‍ നിങ്ങള്‍ക്ക്് സ്വന്തമാക്കണോ, അത്തരത്തില്‍ ഒരു ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍ എങ്കില്‍ ഇതാ നിങ്ങളെ കാത്ത് ഒരു സുവര്‍ണാവസരം. പുതിയ മോഡല്‍ സ്വന്തമാക്കാന്‍ നിങ്ങളുടെ കയ്യില്‍ അധികം പണമൊന്നും വേണ്ട വെറും 2800 രൂപ മതി.എന്താ ഞെട്ടിയോ..ഈ കേള്‍ക്കുന്നത് സത്യം തന്നെയാണ്. വെറും 2800 രൂപമാത്രമാണ് വിഡിയോകോണിന്റെ ഡ്യുവല്‍ സിം ടച്ച് സ്ക്രീന്‍ മോഡലിന്.ഇപ്പോള്‍ ഇത്തരത്തില്‍ ഒരു മോഡല്‍ അവതരിപ്പിച്ചുകൊണ്ട്് വീഡിയോകോണ്‍ സൃഷ്ടിക്കുകയാണ്.   സ്മാര്‍ട്‌ഫോണുകളിലെ മിക്കവാറും സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു എന്നതാണ് v1570 എന്ന വീഡിയോകോണ്‍ മോഡലിന്റെ പ്രത്യേകത. ആന്‍ഡ്രോയിഡ് ഒ.എസ്. ഇല്ലെന്ന കുറവേ ഇതിനുള്ളൂ.
മൂന്നിഞ്ച് വിസ്താരമുള്ള റെസിസ്റ്റീവ് ടച്ച്‌സ്ക്രീനാണ്  v1570 യിലുള്ളത്. ഫോണിന്റെ സ്ക്രീന്‍ റിസൊല്യൂഷന്‍ 240 ഗുണം 320 പിക്‌സല്‍സ്. വീഡിയോ റെക്കോഡിങ്ങോടുകൂടിയ 1.3 മെഗാപിക്‌സല്‍ ക്യാമറ, മള്‍ട്ടിഷോട്ട് ക്യാമറ ആപ്ലിക്കേഷന്‍, എട്ട് ജി.ബി. വരെ വര്‍ദ്ധിപ്പിക്കാവുന്ന എക്‌സ്പാന്‍ഡബിള്‍ മെമ്മറി, ജി.പി.എസ്., ജി.പി.ആര്‍.എസ്., ബ്ലൂടൂത്ത്, മൈക്രോ യു.എസ്.ബി. പോര്‍ട്ട് എന്നീ സംവിധാനങ്ങള്‍ വീഡിയോകോണ്‍ v1570 യിലുണ്ട്. ഏതാണ്ട് എല്ലാതരത്തിലുമുളള ഓഡിയോവീഡിയോ ഫോര്‍മാറ്റുകള്‍ ഫോണിലെ മീഡിയ പ്ലെയറില്‍ പ്രവര്‍ത്തിപ്പിക്കാം. ആക്‌സിലറോമീറ്റര്‍, റെക്കോഡിങ്ങോടു കൂടിയ എഫ്.എം. റേഡിയോ, മൊബൈല്‍ ട്രാക്കര്‍, എസ്.എം.എസ്. ബ്ലാക്ക്‌ലിസ്റ്റ്, ഡ്യുവല്‍ എല്‍.ഇ.ഡി. ടോര്‍ച്ച് 3.5 എം.എം. ഓഡിയോ ജാക്ക് എന്നിവയും ഈ ഫോണിലുണ്ട്.
സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകളായ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, യാഹൂ മെസഞ്ചര്‍, നിംബസ് തുടങ്ങിയവയുടെ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പ്രീലോഡഡായി ഈ ഫോണില്‍ ലഭിക്കും. ആഗ്രി ബേഡ്‌സ്, പുഷ്‌ബോക്‌സ്, ടോം കാറ്റ് തുടങ്ങിയ ഗെയിമുകളുമുണ്ടിതില്‍. ഫോണിനൊപ്പം സൗജന്യമായി ലഭിക്കുന്ന 4 ജി.ബി. മൈക്രോ എസ്.ഡി. കാര്‍ഡില്‍ 20 പുത്തന്‍ ബോളിവുഡ് സിനിമകളും പാട്ടുകളും വീഡിയോകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി അധികൃതര്‍ പറയുന്നു. ഏഴു മണിക്കൂര്‍ സംസാരസമയവും 300 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയും ഉറപ്പുതരുന്ന 1200 എം.എ.എച്ച്. ബാറ്ററിയാണ് ഈ ഫോണിലുള്ളത്.
ത്രിജി ഇല്ല, സെക്കന്‍ഡറി ക്യാമറ ഇല്ല, ക്യാമറയ്ക്ക് സൂമും ഫഌഷുമില്ല, ഡിസ്‌പ്ലേയ്ക്ക് അത്ര മേന്‍മയില്ല എന്നതൊക്കെയാണ് വീഡിയോകോണ്‍ ് v1570 യുടെ പോരായ്മകള്‍. പക്ഷേ, കൊടുക്കുന്ന വിലയ്ക്ക് ആനുപാതികമായ മൂല്യം ഉറപ്പുനല്‍കുന്ന ഫോണ്‍ തന്നെയാണിതെന്ന് പറയാതെ വയ്യ.
ഇന്ത്യയില്‍ നിന്ന് തുടങ്ങി ലോകം മുഴുവന്‍ വ്യാപിച്ച ബഹുരാഷ്ട്രകമ്പനിയാണ് വീഡിയോകോണ്‍. ഡല്‍ഹിയിലെ ഗുഡ്ഗാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് ചൈന, പോളണ്ട്, ഇറ്റലി, മെക്‌സിക്കോ എന്നിവിടങ്ങളില്‍ ഉല്പാദനപ്ലാന്റുകളുണ്ട്. പിക്ച്ചര്‍ട്യൂബ് നിര്‍മാണക്കമ്പനികളില്‍ ലോകത്തെ മൂന്നാംസ്ഥാനക്കാരാണ് വീഡിയോകോണ്‍.
2009 മുതലാണ് വീഡിയോകോണ്‍ മൊബൈല്‍ഫോണ്‍ നിര്‍മാണവും വിപണനവും ആരംഭിച്ചത്. വിലകൂടിയ സ്മാര്‍ട്‌ഫോണുകളേക്കാള്‍ മൂവായിരം രൂപ റേഞ്ചിലുള്ള ബേസിക് മോഡലുകളിറക്കാനായിരുന്നു കമ്പനിക്ക് തുടക്കം മുതലേ താത്പര്യം. ഇതേ വിലനിലവാരത്തില്‍ കച്ചവടം നടത്തുന്ന കാര്‍ബണ്‍, മൈക്രോമാക്‌സ് പോലുള്ള കമ്പനികളുടെ വന്‍വളര്‍ച്ച കണ്ടറിഞ്ഞുകൊണ്ടാകാം വീഡിയോകോണ്‍ ഈ തീരുമാനമെടുത്തത്. v7400, v7500 എന്ന പേരുകളില്‍ രണ്ട് ആന്‍ഡ്രോയിഡ് ഫോണുകളും വീഡിയോകോണ്‍ അവതരിപ്പിച്ചിരുന്നു. വിലക്കുറവ് കൊണ്ടാണ് ഈ ഫോണുകളും ആകര്‍ഷകമായത്

ഫെയ്‌സ്ബുക്കിന്റെ സ്വന്തം സ്മാര്‍ട്ട്‌ഫോണ്‍!

ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്ക് അതിന്റെ സ്വന്തം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തിക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. ഇതിനായി തയ്‌വാനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ എച്ച്.ടി.സിയുമായി സഹകരിക്കുന്ന ഫെയ്‌സ്ബുക്ക്, 2013 മധ്യത്തോടെ ഫോണ്‍ പുറത്തിറക്കുമെന്നാണ് സൂചന.ഈ വര്‍ഷം അവസാനത്തോടെ സ്വന്തം സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാന്‍ ആയിരുന്നുവത്രേ ഫെയ്‌സ്ബുക്കിന്റെ ഉദ്ദേശം. എന്നാല്‍, എച്ച്.ടി.സിക്ക് മറ്റ് ഉത്പന്നങ്ങള്‍ക്കുകൂടി സമയം കണ്ടെത്തേണ്ടി വന്നതിനാല്‍ അത് നീട്ടുകയായിരുന്നുവെന്ന്, ബ്ലൂംബര്‍ഗ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.സ്മാര്‍ട്ട്‌ഫോണിനായി പരിഷ്ക്കരിച്ച ഒരു ഓപ്പറേറ്റിങ് സിസ്റ്റവും (ഒ.എസ്) ഫെയ്‌സ്ബുക്ക് വികസിപ്പിക്കുന്നുണ്ടത്രേ. മാത്രമല്ല, ഫെയ്‌സ്ബുക്കിന്റെ ഐഫോണ്‍ ആപ്ലിക്കേഷന്‍ പരിഷ്ക്കരിക്കാനായി ആപ്പിള്‍ വിട്ടുപോന്ന പ്രോഗ്രാമര്‍മാരുടെ ഒരു ടീമിനെ ചുമതലപ്പെടുത്തിയതായും റിപ്പോര്‍ട്ട് പറയുന്നു. മൊബൈലാണ് ഭാവിയെന്ന ബോധ്യത്തില്‍ നിന്നാണ് ഫെയ്‌സ്ബുക്കിന്റെ നീക്കമെന്ന് വ്യക്തം. ഫെയ്‌സ്ബുക്കിലെ 90 കോടി അംഗങ്ങളില്‍ പകുതിയിലേറെയും സൈറ്റിലെത്തുന്നത് ഇപ്പോള്‍ മൊബൈല്‍ വഴിയാണ്. മാത്രമല്ല, ഫെയ്‌സ്ബുക്കിന് കഴിഞ്ഞ വര്‍ഷം ലഭിച്ച പരസ്യവരുമാനത്തില്‍ 315 കോടി ഡോളര്‍ വന്നതും ഫോണുകളിലെ പരസ്യങ്ങളില്‍ നിന്നാണ്. ഈ പശ്ചാത്തലത്തിലാണ് സ്വന്തം സ്മാര്‍ട്ട്‌ഫോണ്‍ തന്നെ രംഗത്തെത്തിക്കാനും, അതുവഴി മൊബൈല്‍ വിപ്ലവത്തിന്റെ ഗുണം പരമാവധി മുതലാക്കാനും ഫെയ്‌സ്ബുക്ക് ശ്രമിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു

റേഡിയേഷന്‍ അളക്കുന്ന മൊബൈല്‍ ഫോണ്‍ ?

മൊബൈല്‍ ഫോണിലുള്ള റേഡിയേഷഷനും അതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും നമുക്ക് മുന്നില്‍ പരിഹാരിക്കാനാകാത്ത ഒരു പ്രശ്‌നമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഓരോ മൊബൈല്‍ കമ്പനിയും തങ്ങള്‍ പുറത്തിറക്കുന്ന പുതിയ മൊബൈല്‍ സീരീസുകളുടെ അത്യാധുനിക ഫിച്ചേഴ്‌സുകള്‍ അക്കമിട്ടു നിരത്തുമ്പോള്‍ അവയില്‍ നിന്നുണ്ടാകുന്ന റേഡിയേഷന്റെ അളവ് മന:പൂര്‍വ്വം വിസ്മരിക്കാറാണ് പതിവ്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ജപ്പാനിലെ പ്രമുഖ മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റേഴ്‌സായ സോഫ്റ്റ്ബാങ്ക്.പുറംതള്ളുന്ന റേഡിയേഷന്റെ അളവ് കിറുകൃത്യമായി അളന്നു കുറിച്ച് നല്‍കുന്ന മൊബൈല്‍ ഫോണ്‍ രംഗത്തിറക്കിയാണ് ഇവര്‍ ഏവര്‍ക്കും മാതൃകയാകുന്നത്. മൊബൈല്‍ ഫോണില്‍ ഘടിപ്പിച്ചിരിക്കുന്ന സെന്‍സര്‍ ഉപയോഗിച്ചാണ് റേഡിയേഷന്റെ അളവ് രേഖപ്പെടുത്തുന്നത്. വരുന്ന ജൂലൈയില്‍ വാണിജ്യാടിസ്ഥാനത്തില്‍ രംഗത്തിറങ്ങുന്ന ഈ പുതിയ ഫോണുകള്‍ക്ക് ഗാമവികിരണവും അളന്നുപറയാന്‍ കഴിയുമെന്നാണ് കമ്പനിയുടെ വാദം.കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ നടന്ന ടെക് ഫെയര്‍ ഷോയില്‍ ജപ്പാനിലെ പ്രമുഖ മൊബൈല്‍ ഓപ്പറേറ്ററായ എന്‍ ടി ടി ഡൊക്കോമൊ സമാനപ്രത്യേകതകളുള്ള മൊബൈല്‍ഫോണിന്റെ മാത്യക അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഈ ഫോണ്‍ വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കുന്നതിനുള്ള നീക്കങ്ങള്‍ ഡൊക്കോമൊയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷം നടന്ന ഫുക്കുഷിമ ആണവദുരന്തത്തെ തുടര്‍ന്ന് റേഡിയേഷന്‍ അളക്കുന്ന ഉപകരണങ്ങള്‍ നിര്‍മ്മിക്കണമെന്ന് പൊതുജനങ്ങളില്‍ നിന്നും നിരന്തരം ആവശ്യമുയര്‍ന്നിരുന്നു. ജപ്പാന്‍ ടെക് ലോകം ഇതിനായുള്ള നിരന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.

യൂട്യൂബിന് ഏഴു വയസ്സ് !

ലോകമെങ്ങുമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ പ്രിയ വീഡിയോ ഷെയറിങ് വെബ്‌സൈറ്റ് യൂട്യൂബിന് ഏഴു വയസ്സ് തികഞ്ഞു. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ഈ വെബ്‌സൈറ്റില്‍ ലക്ഷക്കണക്കിന് ആളുകളാണ് ദിവസവും വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നതും ആസ്വദിക്കുന്നതും. ഏതൊരു ഏഴു വയസ്സുകാരനെയും പോലെ യൂട്യൂബും അതിദ്രുതം വളരുകയാണെന്ന് അധികൃതര്‍ പിറന്നാള്‍ ദിനത്തില്‍ ബ്ലോഗില്‍ കുറിച്ചിട്ടു. ഇന്ന് ഓരോ മിനിറ്റിലും 72 മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന വീഡിയോകള്‍ അപ്‌ലോഡ് ചെയ്യപ്പെട്ടു.
ലോകത്തിന്റെ പല കോണുകളിലുമുള്ള 800 മില്യന്‍ യുട്യുബ് ഉപയോക്താക്കള്‍ക്കും നന്ദി പറയുന്നു. യുട്യൂബ്, സബ്‌സ്ക്രിപ്ഷന്‍ 50 ശതമാനം വര്‍ധിച്ചത് പ്രയാണം ശരിയായ ദിശയില്‍ തന്നെയാണെന്നതിന് തെളിവാണ് യുട്യുബ് അധികൃതര്‍ പറഞ്ഞു. 2005ലാണ് യുട്യൂബിന്റെ പിറവി. സ്റ്റീവ് ചെന്‍, ചാഡ് ഹര്‍ലി, ജോഡ് കരിം എന്നിവരായിരുന്നു ഉപജ്ഞാതാക്കള്‍. അതിവേഗം ജനപ്രിയമായ യുട്യുബിനെ 2006ല്‍ 1.65 ബില്യന്‍ ഡോളറിന് ഗൂഗ്ള്‍ ഏറ്റെടുക്കുകയായിരുന്നു. കാലിഫോര്‍ണിയയിലെ സാന്‍ ബ്രുണോയിലാണ് ഹെഡ് ക്വാര്‍ട്ടേഴ്‌സ്.
2008ല്‍ അമേരിക്കന്‍ മീഡിയാ കമ്പനി എം.ജി.എം, ലയണ്‍സ് ഗേറ്റ് എന്റര്‍ടെയ്ന്‍മെന്റ്, സി.ബി.എസ് എന്നിവരുമായി സഹകരിച്ച് സിനിമകളും ടിവി സീരിയലുകളും പ്രദര്‍ശിപ്പിച്ച് തുടങ്ങിയതോടെ സൈറ്റ് സന്ദര്‍ശിക്കുന്നവരുടെ അഭുതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്. എന്നാല്‍, സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകള്‍ തന്നെയാണ് യുട്യൂബിനെ സമ്പന്നമാക്കുന്നത്. ഓരോ മിനിറ്റിലും മൂന്നു ദിവസം ദൈര്‍ഘ്യമുള്ളത്ര വീഡിയോകളാണ് ഇപ്പോള്‍ ഉപയോക്താക്കള്‍ അപ്‌ലോഡ് ചെയ്തുകൊണ്ടിരിക്കുന്നത്.

വിന്‍ഡോസ് 8 , 2250 രൂപയ്ക്ക് ..!!

വിന്‍ഡോസിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ആയ വിന്‍ഡോസ് 8 2250 രൂപയ്ക്ക് കൈപ്പിടിയിലൊതുക്കാം. ഒക്‌ടോബര്‍ 26 ന് ലോക വിപണിയില്‍ ഇത് ലഭ്യമായി തുടങ്ങും. മൂന്നു വ്യത്യസ്ത പതിപ്പുകളായാണ് വിന്‍ഡോസ് 8 പുറത്തിറങ്ങുന്നത്. വിന്‍ഡോസ്8, വിന്‍ഡോസ്8 പ്രോ, വിന്‍ഡോസ് ഞഠഎന്നിവയാണവ. ഇതില്‍ വിന്‍ഡോസ് പ്രോസസ്സറില്‍ അധിഷ്ഠിതമായ ടാബ്‌ലറ്റ്, നെറ്റ്ബുക്കുകള്‍ക്കുവേണ്ടി മാത്രം രൂപകല്‍പന ചെയ്തതാണ്. അതുകൊണ്ടു തന്നെ പൊതുവിപണിയില്‍ ടാബ്‌ലറ്റുകള്‍ക്കൊപ്പം മാത്രമേ അവ ലഭിക്കുകയുള്ളൂ. എന്നാല്‍ വിന്‍ഡോസ്8, വിന്‍ഡോസ്8 പ്രോ എന്നിവ പൊതുവിപണിയില്‍ ലഭ്യമാകും. ഈ രണ്ടു പതിപ്പുകളിലും വ്യത്യസ്തമായ കളറുകളിലും ലോഗോകളിലുമായിട്ടാണ് രൂപകല്‍പന. മെട്രോ ഡക എന്ന പേരിലാണ് ഈ ഇന്റര്‍ഫേസ് അവതരിപ്പിച്ചിരിക്കുന്നത്. സാധാരണക്കാര്‍ക്കിടയില്‍ ആപ്പിള്‍ മാക്കിന്റോഷ് നേടുന്ന വര്‍ദ്ധിച്ച പ്രചരണത്തിനിടയില്‍ തങ്ങളുടെ അപ്രമാദിത്യം ഒന്നുകൂടി ഊട്ടി ഉറപ്പിക്കുവാനുള്ള എല്ലാ സജ്ജീകരണവും വിന്‍ഡോസ് 8ല്‍ ഒരുക്കിയിട്ടുണ്ടെന്നാണ് മൈക്രോസോഫ്റ്റ് അധികൃതര്‍ പറയുന്നത്. ഇതാദ്യമായാണ് മൈക്രോസോഫ്റ്റ് മൊബൈല്‍, ഡെസ്ക്‌ടോപ്പ്, ടാബ്‌ലറ്റ്, വിവിധ വിനോദ ഉപകരണങ്ങള്‍ എന്നിവയ്ക്കു വേണ്ടി സംയുക്തമായി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം അവതരിപ്പിക്കുന്നത്. നേരത്തെ അറിയിച്ചിരുന്നത് പ്രകാരം ഒക്‌ടോബര്‍ 26നു തന്നെ വിപണിയില്‍ ലഭ്യമാകും. കൂടാതെ ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷണം, വിന്‍ഡോസിന്റെ മുന്‍ പതിപ്പുകളായ തജ , വിസ്റ്റ, സെവന്‍ എന്നിവയുടെ ഒറിജിനല്‍ലൈസന്‍സ് കൈവശമുള്ളവര്‍ക്ക് വെറും 39.99 ഡോളറിന് (ഏകദേശം 2250 രൂപ)അപ്‌ഗ്രേഡ് ചെയ്യാം എന്നതാണ്. കൂടാതെ 2012 ജൂണ്‍ മുതല്‍ 2013 ജനുവരി 31 വരെ പുതുതായി വാങ്ങുന്ന വിന്‍ഡോസ്7, പിസി, ലാപ്‌ടോപ്പുകള്‍ക്കും 699 രൂപയ്ക്ക് വിന്‍ഡോസ്8 ലേക്ക് മാറാവുന്നതാണ്.

കണ്ണടകളുടെ ആവശ്യമില്ലാതെ തന്നെ ത്രിമാന ചിത്രങ്ങള്‍..

ത്രിഡി ചിത്രങ്ങള്‍ ഇനി കാണാന്‍ കണ്ണടകളുടെ ആവശ്യമില്ല. കാരണം കണ്ണടകളുടെ ആവശ്യമില്ലാതെ തന്നെ ത്രിമാന ചിത്രങ്ങള്‍ കാണിക്കാനുള്ള പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് ജര്‍മ്മനിയിലെ ഗവേഷകര്‍. പുതിയ സാങ്കേതിക വിദ്യപ്രകാരം ത്രിമാന ചിത്രങ്ങളെ ഏത് കോണില്‍ നിന്നും കാണാന്‍ സാധിക്കും. ഒരേ സമയം അഞ്ച് മുതല്‍ പത്ത് വരെ ആളുകള്‍ക്ക് ചിത്രം ആസ്വദിക്കാം. ബെര്‍ലിനിലെ ഹെനിറിച്ച് ഹെര്‍ട്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകരാണ് ത്രിമാനചിത്രങ്ങളുടെ പുതിയ അവതരണത്തിന് പിന്നില്‍. നിലവില്‍ ത്രിമാന ചിത്രങ്ങള്‍ ലഭ്യമാക്കുന്നത് ബ്ലൂ റേയിലാണ്. രണ്ട് ഇമേജുകള്‍ ഉപയോഗിച്ച് രണ്ട് കണ്ണുകള്‍ക്കും വ്യത്യസ്ത വീക്ഷണം പ്രദാനം ചെയ്താണ് ത്രിമാനദൃശ്യങ്ങള്‍ ബ്ലൂ റേയിലൂടെ ലഭ്യമാക്കുന്നത്. പുതിയ സാങ്കേതിവിദ്യ ബ്ലൂ റേയിലുള്ള ത്രിമാനചിത്രങ്ങളെ നേരിട്ട് ത്രിമാന ഡിസ്‌പ്ലേയില്‍ പ്രദര്‍ശിപ്പിക്കാവുന്ന തരത്തില്‍ മാറ്റും. ഇതിനായുള്ള സോഫ്റ്റ് വെയര്‍ വികസിപ്പിച്ചു കഴിഞ്ഞു. ഈ സോഫ്റ്റ്‌വെയര്‍ ഇനി ഹാര്‍ഡ് വെയറുമായി സന്നിവേശിപ്പിക്കാനുള്ള പരീക്ഷണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അടുത്ത വര്‍ഷത്തോടെ മാത്രമേ വാണിജ്യാടിസ്ഥാനത്തില്‍ പുതിയ ത്രിമാന ടെക്‌നോളജി രംഗത്തെത്തുകയുള്ളൂ.

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites