« »
SGHSK NEW POSTS
« »

Monday, June 04, 2012

പൊതു വിജ്ഞാനം-174-ഇന്ത്യ ആദ്യമായി വിക്ഷേപിച്ച ഉപഗ്രഹം?

1. ഏറ്റവും വലിയ മത്സ്യം?
2. കൃത്രിമമായി മത്സ്യം വളര്‍ത്തുന്നതിന്റെ ശാസ്ത്രീയനാമം?
3. മാനവേദന്‍ എന്ന സാമൂതിരിരാജാവ് രൂപം നല്കിയ കലാരൂപം?
4. ആദ്യമായി ആന്റി സെപ്റ്റിക് സര്‍ജറി നടത്തിയത്?
5. ആദ്യമായി കണ്ടുപിടിച്ച സൂപ്പര്‍ കണ്ടക്ടര്‍?
6, ബ്രിട്ടനിലെ ഏറ്റവും പഴക്കമുള്ള സര്‍വകലാശാല?
7. കഥകളിയുടെ ആദ്യ ചടങ്ങ്?
8. ഏറ്റവും കൂടുതല്‍ അളവില്‍ ഭൂവല്‍ക്കത്തില്‍ കാണപ്പെടുന്ന റേഡിയോ ആക്ടീവ് മൂലകം?
9. മാളവികാഗ്നിമിത്രം രചിച്ചത്?
10. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും മുസ്ളിംലീഗും ലക്നൌ കരാറില്‍ ഏര്‍പ്പെട്ട വര്‍ഷം?
11. മാസ്റ്റര്‍ ഗ്രന്ഥി എന്നറിയപ്പെടുന്നത്?
12. ആദ്യത്തെ ജെ.സി. ഡാനിയേല്‍ അവാര്‍ഡിനര്‍ഹനായത്?
13. ഇന്ദ്രാവതി നദി ഏതിന്റെ പോഷക നദിയാണ്?
14.  ഇന്ത്യ ആദ്യമായി വിക്ഷേപിച്ച ഉപഗ്രഹം?
15. ഇന്ത്യയിലെ പരമോന്നത കായിക ബഹുമതി ഏതാണ്?
16.  മുംബയ് സ്റ്റോക്ക് എക്സ്ചേഞ്ച് ഏത് തെരുവില്‍ സ്ഥിതിചെയ്യുന്നു?
17. ഏതവയവത്തെയാണ് അണലിവിഷം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്?
18. യൂറിയ കണ്ടെത്തിയ ശാസ്ത്രഞ്ജന്‍?
19. ഏതിന്റെ സാന്നിധ്യം മൂലമാണ് ശരീരത്തിലെ രക്തം കട്ടപിടിക്കാത്തത്?
20. ആന്‍ഡമാന്‍-നിക്കോബാര്‍ ദീപ സമൂഹം അറിയപ്പെടുന്ന മറ്റൊരു പേര്?
21. ഏത് നദിയുടെ തീരത്താണ് കോട്ടാ നഗരം?
22. കൃഷ്ണഗാഥയുടെ കര്‍ത്താവ്?
23. ഏത് ഭാഷയിലെ പദമാണ് ഹേബിയസ് കോര്‍പ്പസ്?
24. ക്യൂബയുടെ സഹായത്തോടെ 1965 ല്‍ ബോളിവിയയില്‍ സായുധ വിപ്ളവം നടത്തിയ വിപ്ളവകാരി?
25. സ്വാമി വിവേകാനന്ദന്‍ ജനിച്ച വര്‍ഷം?
26. മുട്ട വിരിയാനുള്ള അനുകൂല ഊഷ്മാവ്?
27. നെഹ്റുട്രോഫി വള്ളംകളി നടക്കുന്നത് ഏത് കായലിലാണ്?
28. സൂര്യനിലെ ഊര്‍ജസ്രോതസ്
29. നെപ്പോളിയനെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സേനാധിപന്‍?
30. ക്രിസ്തു ഭാഗവതം രചിച്ചത്?
31. ഏത് രാജാവിന്റെ കാലത്താണ് ബുദ്ധമതം നേപ്പാളില്‍ പ്രചരിച്ചത്?
32. എവിടത്തെ രാജാവാണ് നൊബേല്‍ പുരസ്കാരം സമ്മാനിക്കുന്നത്?
33. ജയിലില്‍ ഒന്‍പത് ആഴ്ച നിരാഹാരമനുഷ്ഠിച്ച് മരണം വരിച്ച സ്വാതന്ത്യ്രസമരസേനാനി?
34. ഉരുളുന്ന ഗ്രഹം എന്നറിയപ്പെടുന്നത്?
35. ക്രൂസ്ഫെല്‍റ്റ്-ജേക്കബ് രോഗത്തിന്റെ മറ്റൊരു പേര്?
36. ഖജുരാഹോ ക്ഷേത്രങ്ങള്‍ ഏത് സംസ്ഥാനത്താണ്?
37. ഏത് വന്‍കരയിലെ ഏറ്റവും നീളംകൂടിയ നദിയാണ് നൈല്‍
38. ഏത് രാജ്യത്തെ വാഹനനിര്‍മ്മാതാക്കളാണ് വോള്‍വോ?
39. കിഴക്കിന്റെ  സ്കോട്ട്ലന്‍ഡ് എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?
40. ഇന്ത്യയിലെ ആദ്യത്തെ കല്‍ക്കരി ഖനി?
41. ട്രാന്‍സിസ്റ്ററുകളും ഐ.സിയും ഉണ്ടാക്കാനുപയോഗിക്കുന്ന സെമി കണ്ടക്ടര്‍?
42. ഇന്ത്യയില്‍ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?
43. ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ വോളണ്ടിയര്‍ ക്യാപ്ടന്‍?
44. ഏത് വംശത്തിലെ ഏറ്റവും പ്രസിദ്ധനായ രാജാവാണ് പുലികേശി രണ്ടാമന്‍?
45. ഇന്ത്യയിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്?

ഉത്തരങ്ങള്‍
1) തിമിംഗലസ്രാവ്, 2) പിസികള്‍ച്ചര്‍, 3) കൃഷ്ണനാട്ടം, 4) ജോസഫ് ലിസ്റ്റര്‍, 5) മെര്‍ക്കുറി, 6) ഓക്സ്ഫോഡ്, 7) കേളികൊട്ട്, 8) യുറേനിയം, 9) കാളിദാസന്‍, 10) 1916, 11) പിറ്റ്യൂട്ടറി, 12) ടി. ഇ. വാസുദേവന്‍, 13) ഗോദാവരി, 14) ആര്യഭട്ട, 15) രാജീവ്ഗാന്ധി ഖേല്‍രത്ന  അവാര്‍ഡ്, 16) ദലാല്‍ തെരുവ്, 17) വൃക്ക, 18) ഫ്രെഡറിക് വുളര്‍, 19) ഹെപ്പാരിന്‍, 20)എമറാള്‍ഡ് ഐലന്‍ഡ്സ്, 21)ചംബല്‍, 22)ചെറുശ്ശേരി, 23)ലാറ്റിന്‍, 24)ചെഗുവേര, 25)1863 (ജനുവരി 12), 26) 37 ഡിഗ്രിസെല്‍ഷ്യസ്, 27)പുന്നമട, 28) ഹൈഡ്രജന്‍, 29)വെല്ലസ്ലി, 30)പി.സി. ദേവസ്യ, 31)അശോകന്‍, 32)സ്വീഡന്‍, 33)  ജതിന്‍ദാസ്, 34) യുറാനസ്, 35) ഭാന്ത്രിപ്പശു രോഗം, 36) മധ്യപ്രദേശ്, 37) ആഫ്രിക്ക, 38) സ്വീഡന്‍, 39) മേഘാലയ, 40) റാണിഗഞ്ച്, 41) ജെര്‍മേനിയം, 42) ഡോ. ബി.സി. റോയ്, 43) എ.കെ. ഗോപാലന്‍, 44) ചാലൂക്യ, 45) പി. വേണുഗോപാല്‍.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites