« »
SGHSK NEW POSTS
« »

Thursday, June 21, 2012

പൊതു വിജ്ഞാനം-187-ജ്ഞാനപീഠ പുരസ്കാരം ലഭിച്ച ആദ്യ വനിത?

1. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡി.ജി.പി.
2. ബ്രിട്ടീഷ് സര്‍ക്കാരിന്റെ 'ഓര്‍ഡര്‍ ഒഫ് ദ ബ്രിട്ടീഷ് എംപയര്‍' എന്ന ബഹുമതി ലഭിച്ച ചലച്ചിത്രതാരം?
3. ലോകത്തിലെ ഏഴ് കടലിടുക്കുകളും അഞ്ച് ഭൂഖണ്ഡങ്ങളും നീന്തിക്കടന്ന ആദ്യ വനിത.
4. ശാന്തി സ്വരൂപ് ഭട്നഗര്‍ അവാര്‍ഡ് നല്‍കപ്പെടുന്നത് ഏത് മേഖലയിലെ പ്രവര്‍ത്തനമികവിനാണ്?
5. ഫിഡേ ലോകചാമ്പ്യന്‍ഷിപ്പില്‍ യോഗ്യത നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യാക്കാരന്‍?
6. കാല്‍ക്കുലേറ്ററിനെപ്പോലും വെല്ലുന്ന വേഗതയില്‍ കണക്കുകൂട്ടാന്‍ കഴിവുള്ള ഇന്ത്യന്‍ ബാലന്‍?
7.  ഓള്‍ ഇംഗ്ളണ്ട് ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയ്ക്കു വേണ്ടി ആദ്യം നേടിയ കായിക താരം?
8. ഐക്യരാഷ്ട്ര സഭയുടെ സമ്മേളനത്തില്‍ ഹിന്ദിയില്‍ പ്രസംഗിച്ച ആദ്യ വ്യക്തി?
9. ആദ്യത്തെ നെഹ്റു മന്ത്രിസഭയിലെ നിയമമന്ത്രിയായി സേവനം അനുഷ്ഠിച്ച വ്യക്തി?
10. പൌനാറിലെ വിശുദ്ധന്‍ എന്നറിയപ്പെടുന്നത്?
11. അമേരിക്കന്‍ ഇക്കണോമിക്സ് അസോസിയേഷന്റെ പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യക്കാരന്‍?
12. സെവന്‍ ഏജസ് ഒഫ് മാന്‍ ആരുടെ ആത്മകഥയാണ്?
13. ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ.) എന്ന രാഷ്ട്രീയ സംഘടനയുടെ സ്ഥാപകന്‍?
14. ഭൂമി സൂര്യനു ചുറ്റും ചുറ്റിത്തിരിയുന്നു എന്ന് ആദ്യം പറഞ്ഞത്?
15. 1975 ജൂണ്‍ 25-ന് ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രധാനമന്ത്രി?
16. കേന്ദ്ര മന്ത്രിസഭയില്‍ അംഗമായ ആദ്യ കമ്മ്യൂണിസ്റ്റുകാരന്‍?
17. ജ്ഞാനപീഠ പുരസ്കാരം ലഭിച്ച ആദ്യ വനിത?
18. അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സിലിന്റെ പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ ഏഷ്യാക്കാരന്‍?
19. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി?
20. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം  തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരുന്ന വ്യക്തി?
21. ഒളിമ്പിക് മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിത?
22. ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ സ്ഥാപക നേതാവ്?
23. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ.പി.എസ്. ഓഫീസര്‍?
24. കുഞ്ചറാണി ദേവി ഏത് മേഖലയില്‍ ആണ് മികവ് പ്രകടിപ്പിച്ചത്?
25. ബി റ്റ്വീന്‍ ദ ലൈന്‍സ്, ഇന്ത്യ ഇന്‍ ക്രിറ്റിക്കല്‍ ഇയര്‍ മുതലായ പ്രസിദ്ധ കൃതികള്‍ രചിച്ചത്?
26. സതീഷ് ഗുജ്റാള്‍ ഏത് മേഖലയിലാണ് തന്റെ കഴിവ് തെളിയിച്ചത്?
27. ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ്യൂബ് ശിശു?
28. മഹാഭാഷ്യം എന്ന പ്രമുഖ കൃതിയുടെ രചയിതാവ്?
29. നവാബ് റായ് എന്ന തൂലികാ നാമത്തില്‍ ഹിന്ദിയില്‍ രചനകള്‍ നടത്തിയിരുന്നത്?
30. വനം കൊള്ളക്കാരന്‍ വീരപ്പന്‍ തട്ടിക്കൊണ്ടുപോയി 108 ദിവസം തടങ്കലില്‍ വച്ചശേഷം മോചിപ്പിച്ച കന്നട ചലച്ചിത്രതാരം?
31. ആഗ്ര പട്ടണത്തിന്റെ നിര്‍മ്മാതാവ്?
32. ഔദ്യോഗിക പദവിയിലിരിക്കെ വിദേശത്തു വച്ച് ദിവംഗതനായ ഇന്ത്യന്‍ പ്രധാനമന്ത്രി?
33. സ്വാമി വിവേകാനന്ദന്റെ ആത്മീയ ഗുരു?
34. ഇന്ത്യയില്‍ ഇംഗ്ളീഷ് വിദ്യാഭ്യാസം ഏര്‍പ്പെടുത്തിയ ബ്രിട്ടീഷ് ഭരണാധികാരി?
35. ഭൂദാന യജ്ഞത്തിന്റെ ഉപജ്ഞാതാവ്?
36. ജനറല്‍ ഡയറിനെ വധിച്ച ഇന്ത്യന്‍ ദേശാഭിമാനി?
37. രബീന്ദ്രനാഥ ടാഗോറിന്റെ പിതാവിന്റെ പേര്?
38. ഏറ്റവുമധികം ചിത്രങ്ങള്‍ക്കു വേണ്ടി പാടിയ പിന്നണി ഗായിക?
39. ജ്യാമിതിയുടെ പിതാവ് എന്നറിയപ്പെടുന്നത്?
40. ഇംഗ്ളീഷ് പദ്യശാഖയുടെ പിതാവ്?
41. വൈദ്യശാസ്ത്രത്തിന്റെ പിതാവ്?
42. പാരമ്പര്യശാസ്ത്രത്തിന്റെ പിതാവ്?
43. കോശശാസ്ത്രത്തിന്റെ പിതാവ്?
44. ബയോ കെമിസ്ട്രിയുടെ പിതാവ്?
45. ന്യൂക്ളിയര്‍ ഫിസിക്സിന്റെ പിതാവ്?

ഉത്തരങ്ങള്‍
1) കാഞ്ചന്‍ ചൌധരി ഭട്ടാചാര്യ, 2) ഓംപുരി, 3) ബുലാ ചൌധരി, 4) ശാസ്ത്രരംഗത്തെ, 5)  പാണ്ട്യാല ഹരികൃഷ്ണ, 6) ഉദയ് ശങ്കര്‍, 7) പ്രകാശ് പദുക്കോണ്‍, 8)  അടല്‍ ബിഹാരി വാജ്പേയി, 9) ബി.ആര്‍. അംബേദ്കര്‍, 10) ആചാര്യ വിനോബഭാവെ, 11) അമര്‍ത്യാസെന്‍, 12) മുല്‍ക്ക്രാജ് ആനന്ദ്, 13) സി.എന്‍. അണ്ണാദുരൈ, 14) ആര്യഭടന്‍, 15) ഇന്ദിരാഗാന്ധി, 16) ഇന്ദ്രജിത് ഗുപ്ത, 17) ആശാ പൂര്‍ണ്ണാദേവി (1976), 18) ജഗ്മോഹന്‍ ഡാല്‍മിയ, 19) ജവഹര്‍ലാല്‍ നെഹ്റു, 20) ജ്യോതിബസു, 21) കര്‍ണം മല്ലേശ്വരി, 22) കാന്‍ഷി റാം, 23) കിരണ്‍ബേദി, 24) ഭാരോദ്വഹനം, 25) കുല്‍ദീപ് നയ്യാര്‍, 26) ചിത്രകല, 27) ബേബി ദുര്‍ഗ (1978), 28) പതഞ്ജലി, 29) പ്രേംചന്ദ്, 30) രാജ്കുമാര്‍, 31) സിക്കന്ദര്‍ ലോദി, 32) ലാല്‍ബഹദൂര്‍ ശാസ്ത്രി, 33) രാമകൃഷ്ണ പരമഹംസന്‍, 34) വില്യം ബെന്റിക് പ്രഭു, 35) ആചാര്യ വിനോബാ ഭാവെ, 36) ഉദ്ദംസിംഗ്, 37) ദേവേന്ദ്രനാഥ ടാഗോര്‍, 38) ലതാ മങ്കേഷ്കര്‍, 39) യുക്ളിഡ്, 40) ജിയോഫ്രി ചോസര്‍, 41) ഹിപ്പോക്രാറ്റസ്, 42) ഗ്രിഗര്‍ ജോണ്‍ മെന്‍ഡല്‍, 43) റോബര്‍ട്ട് ഹുക്ക്. 44) ജസ്റ്റസ് വോണ്‍, 45) ഏണസ്റ്റ് റൂഥര്‍ഫോര്‍ഡ്.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites