« »
SGHSK NEW POSTS
« »

Thursday, June 21, 2012

പൊതു വിജ്ഞാനം- 184-കേരള ഗാന്ധി എന്നറിയപ്പെടുന്നത്?

1. രണ്ടുതവണ ബുക്കര്‍ സമ്മാനം നേടിയ ആദ്യ എഴുത്തുകാരന്‍?
2. പാരമ്പര്യ സിദ്ധാന്തം ആവിഷ്കരിച്ച ഓസ്ട്രിയന്‍ സസ്യശാസ്ത്രജ്ഞന്‍?
3. 1997 ല്‍ കാര്‍ അപകടത്തില്‍ മരിച്ച ബ്രിട്ടീഷ് രാജകുമാരി?
4. ലിറ്റില്‍ കോര്‍പ്പറല്‍ എന്നറിയപ്പെട്ടിരുന്ന ഫ്രഞ്ച് സൈന്യാധിപന്‍?
5. ലോക ചെസ് ചാമ്പ്യന്‍ പദവി നേടിയ ആദ്യത്തെ ഏഷ്യക്കാരന്‍?
6. എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി?
7. ലോകത്ത് ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തിയ പ്രസിഡന്റ്?
8. അണുസിദ്ധാന്തം ആവിഷ്കരിച്ച പ്രസിദ്ധ ബ്രിട്ടീഷ് ഭൌതിക ശാസ്ത്രജ്ഞന്‍?
9. ആദ്യത്തെ ചൈനീസ് ബഹിരാകാശ സഞ്ചാരി?
10. വെള്ളിത്തിരയില്‍ സൂപ്പര്‍മാനെ അനശ്വരനാക്കിയ നടന്‍?
11. അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറിയായ ആദ്യ നീഗ്രോവംശജയായ വനിത?
12. ആധുനിക ഫോട്ടോ ജേര്‍ണലിസത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
13. ഇന്ധനം നിറയ്ക്കാന്‍പോലും നിറുത്താതെ ലോകം മുഴുവന്‍ ആകാശ സഞ്ചാരം നടത്തിയ ആദ്യ വൈമാനികന്‍?
14. മൌണ്ട് എവറസ്റ്റ് ഏറ്റവുംകൂടുതല്‍ തവണ കീഴടക്കിയ വ്യക്തി?
15. ലോക്സഭാ സെക്രട്ടറിയായി നിയമിതനായ ആദ്യ മലയാളി?
16. യൂറോപ്പില്‍ ഏറ്റവുംകൂടുതല്‍കാലം ഭരണത്തിലിരുന്ന രാജാവ്?
17. ഏത് ഇന്ത്യന്‍ സംസ്ഥാനത്തിലെ മുഖ്യമന്ത്രിക്കാണ് അമേരിക്ക വിസ നിഷേധിച്ചത്?
18. ഹൈഡ്രജന്‍ ബോംബിന്റെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
19. എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ബ്രിട്ടീഷ് വനിത?
20. ദി ബ്ളൂ ബോയ് എന്ന  പെയിന്റിംഗ് വരച്ചത്?
21. തുറന്ന ഹൃദയ ശസ്ത്രക്രിയയുടെ ഉപജ്ഞാതാവ്?
22. യന്ത്രത്തറി കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍?
23. ഇംഗ്ളീഷ് ഭാഷയില്‍ ആദ്യമായി പുസ്തകങ്ങള്‍ അച്ചടിച്ച് പ്രകാശനം ചെയ്ത മഹാന്‍?
24. മനുഷ്യ വേദനകളുടെ കഥാകാരന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
25. 1905 ല്‍ സാധുജന പരിപാലന യോഗം രൂപീകരിച്ചത്?
26. കോഴിക്കോടന്‍ എന്ന അപരനാമധേയനായ നിരൂപകന്‍?
27. ഓമനത്തിങ്കള്‍ക്കിടാവോ.......... എന്ന താരാട്ടുപാട്ട് രചിച്ചത്?
28. എന്റെ ജീവിതകഥ, മണ്ണിനുവേണ്ടി, കൊടുങ്കാറ്റിന്റെ  മാറ്റൊലി എന്നീ കൃതികള്‍ രചിച്ചത്?
29. ഒളപ്പമണ്ണ ഏത് മേഖലയിലാണ് പ്രശസ്തനായത്?
30. കേരളത്തില്‍ സ്കൂള്‍ യുവജനോത്സവം ആരംഭിച്ചത് ആര് വിദ്യാഭ്യാസമന്ത്രി ആയിരുന്നപ്പേഴാണ്?
31. കേരള ഗാന്ധി എന്നറിയപ്പെടുന്നത്?
32.  ഇന്ത്യാലീഗ് എന്ന സംഘടന ഇന്ത്യയില്‍ സ്ഥാപിച്ച മലയാളിയായ നേതാവ്?
33. 1949 ല്‍ രൂപീകൃതമായ തിരു-കൊച്ചി സംസ്ഥാനത്തിന്റെ രാജപ്രമുഖന്‍ ആയിരുന്നത്?
34.  കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ യഥാര്‍ത്ഥപേര്?
35. ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ ഹൃദയ വാല്‍വായ ശ്രീചിത്രാ വാല്‍വ് നിര്‍മ്മിച്ച വൈദ്യശാസ്ത്രജ്ഞന്‍?
36. മാതൃത്വത്തിന്റെ കവയിത്രി എന്നറിയപ്പെടുന്നത്?
37. മലയാള പ്രഹസനത്തിന്റെയും ചരിത്ര നോവലിന്റെയും ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത്?
38. ആദ്യത്തെ ജ്ഞാനപീഠ പുരസ്കാരം നേടിയ കവി?
39. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ യഥാര്‍ത്ഥ നാമം?
40. ഞെരളത്ത് രാമപ്പൊതുവാള്‍ ഏത് മേഖലയിലാണ് പ്രശസ്തനായത്?
41. ഫ്രഞ്ച് ഗവണ്‍മെന്റിന്റെ ഷെവലിയര്‍ ഒഫ് ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സ് ബഹുമതി നേടിയ മലയാള സാഹിത്യകാരന്‍?
42. സര്‍ക്കസ് കലയുടെ പിതാവ് എന്നറിയപ്പെട്ടിരുന്നത്?
43. അടൂര്‍ ഗോപാലകൃഷ്ണന്റെ ആദ്യചിത്രം?
44. മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു എന്ന പ്രസിദ്ധ ഗാനത്തിന്റെ രചയിതാവ്?
45. മലയാള മനോരമ പത്രത്തിന്റെ സ്ഥാപക പത്രാധിപര്‍?

ഉത്തരങ്ങള്‍
1) ജെ. എം. കുറ്റ്സേ, 2) ഗ്രിഗര്‍ ജോണ്‍ മെന്‍ഡല്‍, 3) ഡയാന രാജകുമാരി, 4) നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്, 5) വിശ്വനാഥന്‍ ആനന്ദ്, 6) ജോര്‍ദാന്‍ റെമേറോ, 7) ഫിഡല്‍ കാസ്ട്രോ, 8) റൂഥര്‍ ഫോര്‍ഡ്, 9) യാങ് ലിവെ, 10) ക്രിസ്റ്റഫര്‍ റീവ്, 11) കോണ്ടലിസ റൈസ്, 12) ഹെന്‍റി കാര്‍ട്ടിയര്‍ ബ്രസന്‍, 13) സ്റ്റീവ് ഫോസ്റ്റെറ്റ്, 14) അപ ഷെര്‍പ, 15) പി.ഡി.ടി. ആചാരി, 16) റെയ്നിയര്‍ മൂന്നാമന്‍, 17) ഗുജറാത്ത് മുഖ്യമന്ത്രി 18) എഡ്വേര്‍ഡ് ടെല്ലര്‍, 19) ആലിസണ്‍ ഹാര്‍ഗ്രീവ്സ്, 20) തോമസ് ഗെയിന്‍സ്ബറോ, 21) വാള്‍ട്ടര്‍ ലില്ലെഹെല്‍, 22) എഡ്മണ്ട് കാര്‍ട്ടറൈറ്റ്, 23) വില്യം കാക്സ്റ്റണ്‍, 24) ഫയദോര്‍ ദസ്തയേവ്സ്കി, 25) അയ്യന്‍കാളി, 26) കെ. അപ്പുക്കുട്ടന്‍ നായര്‍, 27) ഇരയിമ്മന്‍ തമ്പി, 28) എ.കെ. ഗോപാലന്‍, 29) കവിത, 30) ജോസഫ് മുണ്ടശേരി, 31) കെ. കേളപ്പന്‍, 32) വി.കെ. കൃഷ്ണമേനോന്‍, 33) ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ, 34) കെ. ശങ്കരപ്പിള്ള, 35) എം. എസ്. വല്യത്താന്‍, 36) ബാലാമണിയമ്മ, 37) സി.വി. രാമന്‍പിള്ള, 38) ജി. ശങ്കരക്കുറുപ്പ്, 39) വാസുദേവന്‍, 40) സോപാന സംഗീതം, 41) എം. മുകുന്ദന്‍, 42) കീലേരി കുഞ്ഞിക്കണ്ണന്‍, 43) സ്വയംവരം, 44) വയലാര്‍ രാമവര്‍മ്മ, 45) കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites