« »
SGHSK NEW POSTS
« »

Tuesday, August 16, 2011

കേരളം കള്ളനോട്ടുകളുടെ സ്വന്തം നാടോ ?

രാജ്യത്ത് കൈമാറ്റം ചെയ്യപ്പെടുന്ന പത്തു ലക്ഷം നോട്ടുകളില്ഒന്നുവീതം കള്ളനോട്ടുകളാണെന്നാണ് കണക്ക്. 2006-ല്‍ 8.39 കോടി രൂപയുടെ കള്ളനോട്ടുകള്പിടിച്ചെടുത്തിരുന്നു. എന്നാല്‍ 2009-ല്ഇത് 23 കോടി രൂപയായി ഉയര്ന്നു. വര്ഷം ഒക്ടോബര്‍ 31 വരെയുള്ള കണക്കുകള്പ്രകാരം 21.1 കോടി രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തിട്ടുള്ളത്. ഇന്ത്യയില്‍ 1800 കോടി രൂപയുടെ നോട്ടുകളാണ് പ്രതിവര്ഷം അച്ചടിക്കുന്നത്. ഇതില്പകുതിയും 100, 500, 1000 രൂപയുടെ കറന്സികളാണ്. ചെറിയ തുകയുടെ നോട്ടുകള്ക്ക് പകരം 500, 1000 രൂപയുടെ കള്ളനോട്ടുകളാണ് ഇപ്പോള്കൂടുതലും പുറത്തിറങ്ങുന്നതെന്ന് അധികൃതര്വ്യക്തമാക്കി. കള്ളനോട്ടുകള്വ്യാപിക്കുന്നത് തടയാന്സര്ക്കാര്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഉള്പ്പെടുന്ന ഉന്നതതല സമിതിയെയും നിയോഗിച്ചിട്ടുണ്ട്. ഇതിനു സമാനമായി സംസ്ഥാന തലത്തിലും സമിതികള്രൂപവത്കരിക്കുമെന്നാണ് റിപ്പോര്ട്ട്.

2009-10 സാമ്പത്തിക വര്ഷം റിസര്വ് ബാങ്ക് നടത്തിയ പരിശോധനയില്‍ 52,620 കറന്സികള്വ്യാജമാണെന്ന് കണ്ടെത്തി. മറ്റ് ബാങ്കുകളില് കാലയളവില്കണ്ടെത്തിയത് 3,48,856 വ്യാജ കറന്സികളാണ്. 2008-09ല്റിസര്വ് ബാങ്ക്വഴി 55,830 വ്യാജ കറന്സികളും മറ്റ് ബാങ്കുകള്വഴി 3,42,281 വ്യാജ കറന്സികളും കണ്ടെത്തി. റിപ്പോര്ട്ട് ചെയ്യപ്പെട്ട കണക്കുകളാണിവ. റിപ്പോര്ട്ട്ചെയ്യാത്തവ ഇതിലുമേറെ വരുമെന്ന് അധികൃതര്തന്നെ ചൂണ്ടിക്കാണിക്കുന്നു.


ബാങ്കുകളില്ഉപഭോക്താക്കള്വഴി ലഭിക്കുന്ന വ്യാജ കറന്സികളെ സംബന്ധിച്ച് പോലീസ് അധികൃതര്ക്കും റിസര്വ് ബാങ്കിനുമെല്ലാം വിവരം കൈമാറണമെന്നുണ്ട്. പക്ഷേ നിയമക്കുരുക്കിനെക്കുറിച്ചുള്ള വേവലാതിയില്പലരും ഇത് ഉപഭോക്താവിന്റെ സഹായത്തോടെ പരിഹരിക്കുകയാണ് പതിവ്. വന്തോതില്കള്ളനോട്ട് കണ്ടെത്തുന്ന അവസരത്തില്മാത്രമേ ഇത് പുറംലോകം അറിയുന്നുള്ളൂ. എല്ലാ കൊമേഴ്സ്യല്ബാങ്കുകളും നിയമം കര്ശനമായി പാലിക്കണമെന്നാണ് റിസര്വ് ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാജ കറന്സി പ്രചാരം കുറയ്ക്കാനും തടയിടാനും കൂടിയാണ് ബാങ്കുകളില്വ്യാജ കറന്സി വിജിലന്സ് സെല്പ്രവര്ത്തനം ശക്തമാക്കണമെന്ന് ആര്‍.ബി. നിര്ദേശിച്ചിരിക്കുന്നത്.
കള്ളനോട്ടുകള്വ്യാപകമാകുന്നത് തടയാന്കൂടുതല്സുരക്ഷാ സംവിധാനം ഏര്പ്പെടുത്തുന്നതിന് കേന്ദ്രസര്ക്കാര്പദ്ധതി തയ്യാറാക്കുന്നു. നോട്ടുകളില്നേരിട്ടു കാണാനാവാത്ത നാരുകള്‍, വിവിധ വശങ്ങളില്നിന്നു നോക്കുമ്പോള്കളര്മാറുന്ന മഷി, മെഷീനുകള്ക്ക് വായിക്കാനാവുന്ന വിധത്തില്ചെറിയ അക്ഷരങ്ങള്എന്നിവ ഉള്പ്പെടുന്നതാണ് മുന്നോട്ടു വന്നിരിക്കുന്ന പ്രധാന നിര്ദേശങ്ങള്‍. രാജ്യത്ത് 1000 രൂപയുടെ കള്ളനോട്ടുകള്മുമ്പില്ലാത്ത വിധം വര്ധിച്ചു വരുന്ന സാഹചര്യത്തിലാണ് നോട്ടുകളില്കൂടുതല്സുരക്ഷാ സംവിധാനം ഏര്പ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.

ഇത്തരത്തില്കള്ളനോട്ടുകളായി എത്തുന്ന തുക തീവ്രവാദ പ്രവര്ത്തനങ്ങള്ക്കായി വിനിയോഗിക്കുന്നുണ്ടോ എന്നും സംശയിക്കുന്നുണ്ട്. ആര്ബിഐ, ധനമന്ത്രാലയം, സുരക്ഷാ ഏജന്സികള്‍, ആഭ്യന്തര മന്ത്രാലയം എന്നിവയില്നിന്നുള്ള പ്രതിനിധികള്ഉള്പ്പെട്ട മന്ത്രിതല സമിതിയാണ് പുതിയ സുരക്ഷാ ക്രമീകരണങ്ങള്സംബന്ധിച്ച് തീരുമാനമെടുക്കുന്നത്.

കള്ളനോട്ടിന്റെ വ്യാപനം മുമ്പുണ്ടായിരുന്നതിനെക്കാള്കൂടിയതായി പാര്ലമെന്ററി സമിതി അടുത്തിടെ കണ്ടെത്തിയിരുന്നു. ഇതു തടയുന്നതിന്റെ ഭാഗമായി പുതിയ സുരക്ഷാ സംവിധാനങ്ങള്തയ്യാറാക്കുന്നതിന് ആഗോളതലത്തില്നിന്നുള്ള സഹകരണവും സര്ക്കാര്തേടിയിട്ടുണ്ട്. എളുപ്പത്തില്തിരിച്ചറിയാവുന്നതും എന്നാല്അത്രവേഗം ഡിസൈന്ചെയ്യാന്കഴിയാത്തതുമായ സുരക്ഷാ സംവിധാനങ്ങള്ഏര്പ്പെടുത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.

കാന്തിക സ്വഭാവമുള്ള സുരക്ഷാ നാരുകളാണ് ഇതില്പ്രധാനം. വിവിധ വശങ്ങളില്നിന്നു നോക്കുമ്പോള്നിറവ്യത്യാസമുണ്ടാകുന്ന തരം മഷി ഉപയോഗിക്കണമെന്നും നിര്ദേശമുണ്ട്. സപ്തംബറില്ധനമന്ത്രാലയം പുറപ്പെടുവിച്ച അഭ്യര്ഥനയെ തുടര്ന്നു ലഭിച്ച നിര്ദേശങ്ങളാണിവ. എളുപ്പത്തില്നശിക്കാത്ത വിധം പ്ലാസ്റ്റിക് നോട്ടുകള്ഏര്പ്പെടുത്തുന്നതിനെ കുറിച്ചും ആലോചനയുണ്ട്.



0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites