കേരളത്തിലെ നദികള്
44 നദികളുണ്ട് കേരളത്തില്‍. അവയില്‍ 41 എണ്ണം പടിഞ്ഞാറോട്ടൊഴുകുന്നു. മൂന്നെണ്ണം കിഴക്കോട്ടും. അറബിക്കടലിലോ കായലുകളിലോ മറ്റു നദികളിലോ ചേരുന്നവയാണ് പടിഞ്ഞാറേയ്‌ക്കൊഴുകുന്ന നദികള്‍. നദികളിലേക്ക് ആയിരക്കണക്കിന് അരുവികളും തോടുകളും ഒഴുകിച്ചേരുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പൊതുമരാമത്തു വകുപ്പ് 1974-ല്‍ പ്രസിദ്ധപ്പെടുത്തിയ ജലവിഭവ റിപ്പോര്‍ട്ട് 15 കിലോമീറ്ററിലധികം നീളമുള്ള പ്രവാഹങ്ങളെയാണ് നദികളായി കണക്കാക്കുന്നത്.
പടിഞ്ഞാറോട്ടൊഴുകുന്ന നദികള്‍
1. മഞ്ചേശ്വരം പുഴ (16 കി. മീ.)
2. ഉപ്പളപുഴ (50 കി. മീ.)
3. ഷീരിയപുഴ (67 കി. മീ.)
4. മെഗ്രാല്‍പുഴ (34 കി. മീ.)
5. ചന്ദ്രഗിരിപുഴ (105 കി. മീ.)
6. ചിറ്റാരിപുഴ (25 കി. മീ.)
7. നീലേശ്വരംപുഴ (46 കി. മീ.)
8. കരിയാങ്കോട് പുഴ (64 കി. മീ.)
9. കവ്വായി പുഴ (31 കി. മീ.)
10. പെരുവമ്പ പുഴ (51 കി. മീ.)
11. രാമപുരം പുഴ (19 കി. മീ.)
12. കുപ്പം പുഴ (82 കി. മീ.)
13. വളപട്ടണം പുഴ (110 കി. മീ.)
14. അഞ്ചരക്കണ്ടി പുഴ (48 കി. മീ.)
15. തലശ്ശേരി പുഴ (28 കി. മീ.)
16. മയ്യഴി പുഴ (54 കി. മീ.)
17. കുറ്റിയാടി പുഴ (74 കി. മീ.)
18. കോരപ്പുഴ (40 കി. മീ.)
19. കല്ലായി പുഴ (22 കി. മീ.)
20. ചാലിയാര്‍ പുഴ (169 കി. മീ.)
21. കടലുണ്ടി പുഴ (130 കി. മീ.)
22. തിരൂര്‍ പുഴ (48 കി. മീ.)
23. ഭാരതപ്പുഴ (209 കി. മീ.)
24. കീച്ചേരി പുഴ (51 കി. മീ.)
25. പുഴക്കല്‍ പുഴ (29 കി. മീ.)
26. കരുവന്നൂര്‍ പുഴ (48 കി. മീ.)
27. ചാലക്കുടി പുഴ (130 കി. മീ.)
28. പെരിയാര്‍ (244 കി. മീ.)
29. മൂവാറ്റു പുഴയാറ് (121 കി. മീ.)
30. മീനച്ചിലാറ് (78 കി. മീ.)
31. മണിമലയാറ് (90 കി. മീ.)
32. പമ്പയാറ് (176 കി. മീ.)
33. അച്ചന്‍ കോവിലാറ് (128 കി. മീ.)
34. പള്ളിക്കലാറ് (42 കി. മീ.)
35. കല്ലടയാറ് (121 കി. മീ.)
36. ഇത്തിക്കരയാറ് (56 കി. മീ.)
37. അയിരൂര്‍ (17 കി. മീ.)
38. വാമനപുരം ആറ് (88 കി. മീ.)
39. മാമം ആറ് (27 കി. മീ.)
40. കരമനയാറ് (68 കി. മീ.)
41. നെയ്യാറ് (56 കി. മീ.)[[C004]]
കിഴക്കോട്ടൊഴുകുന്ന നദികള്‍
42. കബിനീ നദി
43. ഭവാനിപ്പുഴ
44. പാമ്പാര്‍[[C005]]
1 comments:
good work
Post a Comment