« »
SGHSK NEW POSTS
« »

Saturday, March 24, 2012

പൊതു വിജ്ഞാനം-128-ലോക വിനോദസഞ്ചാരദിനം എന്ന്?

1. ആധുനിക ടൂറിസത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
2. ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്ന ഏഷ്യന്‍ രാജ്യം?
3. ഇന്ത്യയുടെ കോഹിനൂര്‍ എന്നത് ഏത് സംസ്ഥാനത്തിന്റെ പരസ്യവാചകമാണ്?
4. ഇന്ത്യയിലെ ആദ്യത്തെ മാതൃകാ മത്സ്യബന്ധന ടൂറിസംഗ്രാമം ഏത്?
5. ലോക വിനോദസഞ്ചാരദിനം എന്ന്?
6. ആഫ്രിക്കയുടെ പണയപ്പെട്ട കൊമ്പ് എന്നറിയപ്പെടുന്നത്?
7. ലോകത്തിന്റെ സംഭരണശാല എന്നറിയപ്പെടുന്നത്?
8. ഭൂമദ്ധ്യരേഖയിലെ മരതകം എന്നറിയപ്പെടുന്ന രാജ്യം?
9. നാളെയുടെ നാട് എന്നറിയപ്പെടുന്ന രാജ്യം?
10. കടല്‍ വളര്‍ത്തിയ പൂന്തോട്ടം എന്നറിയപ്പെടുന്ന രാജ്യം?
11. ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം?
12. കിഴക്കിന്റെ ബ്രിട്ടന്‍ എന്നറിയപ്പെടുന്നത്?
13. ഇന്ത്യയില്‍ വനഭൂമി ഏറ്റവും കൂടുതലുള്ള സംസ്ഥാനം?
14. ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ട്?
15. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തുറമുഖമാണ്?
16. ലോകത്തിലെ ഒഴുകിനടക്കുന്ന ഒരേയൊരു  ദേശീയോദ്യാനം?
17. ബുദ്ധചരിതം എന്ന ഗ്രന്ഥം രചിച്ചത്?
18. രാമചരിതമാനസം എന്ന കൃതി രചിച്ചതാര്?
19. ഷാഹനാമ എന്ന കൃതി രചിച്ചതാരാണ്?
20. ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
21. ഇന്ത്യന്‍ ഹരിതവിപ്ളവത്തിന്റെ പിതാവ് ആരാണ്?
22. ഇന്ത്യന്‍ പുരാവസ്തു ഗവേഷണവകുപ്പിന്റെ പിതാവാരാണ്?
23. ഇന്ത്യന്‍ ആസൂത്രണത്തിന്റെ പിതാവെന്നറിയപ്പെടുന്നത്?
24. റേഡിയോ ആക്ടിവിറ്റി അളക്കുന്ന ഉപകരണം?
25. തലച്ചോറിലെ വൈദ്യുത സ്പന്ദനങ്ങള്‍ രേഖപ്പെടുത്തുന്ന ഉപകരണം?
26. ഉയരമളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം?
27. വിമാനങ്ങളുടെ ദിശയും പറക്കുന്ന ഉയരവും നിര്‍ണയിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം?
28. ലോക ആരോഗ്യ സംഘടനയുടെ പ്രസിഡന്റായിരുന്ന ഭാരതീയ വനിത?
29. മനുഷ്യ കംപ്യൂട്ടര്‍ എന്ന സ്ഥാനം നേടിയ ഇന്ത്യന്‍ വനിത?
30. യു.എന്നിന്റെ സിവിലിയന്‍ പൊലീസ് ഉപദേഷ്ടാവായി നിയമിക്കപ്പെട്ട ആദ്യ ഇന്ത്യക്കാരി?
31. 2012 ഒളിമ്പിക്സ് നടക്കുന്നതെവിടെ?
32. 2010ലെ ഏഷ്യന്‍ ഗെയിംസ് എവിടെവച്ച് നടന്നു?
33. 2010 ഫുട്ബാള്‍ ലോകകപ്പിന്റെ ഭാഗ്യചിഹ്നം?
34. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസ്റ്റ് കേന്ദ്രം?
35. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കര്‍ഷകത്തൊഴിലാളികളുള്ള ജില്ല?
36. ഇന്ത്യയില്‍ ദുരന്തനിവാരണ അതോറിറ്റി സ്ഥാപിച്ച ആദ്യ സംസ്ഥാനം?
37. ഇന്ത്യയിലെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം?
38. ചാന്ദ്രയാന്‍ 1 വിക്ഷേപിച്ചതെന്ന്?
39. അജന്താ ഗുഹകള്‍ എവിടെ സ്ഥിതിചെയ്യുന്നു?
40. അമര്‍ജ്യോതി സ്ഥിതിചെയ്യുന്നതെവിടെ?
41. ഗാന്ധിജിയുടെ സമാധിസ്ഥലം എവിടെയാണ്?
42. ലാല്‍ബഹാദൂര്‍ ശാസ്ത്രിയുടെ സമാധിസ്ഥലം എവിടെയാണ്?
43. കെ. ആര്‍. നാരായണന്റെ സമാധിസ്ഥലം എവിടെയാണ്?
44. വെളുത്ത സ്വര്‍ണം എന്നറിയപ്പെടുന്ന കാര്‍ഷിക വിള?
45. കശുഅണ്ടി ഗവേഷണകേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു?

  ഉത്തരങ്ങള്‍
1) തോമസ് കുക്ക്, 2) ചൈന, 3) ആന്ധ്രാപ്രദേശ്, 4) കുമ്പളങ്ങി, 5) സെപ്തംബര്‍ 27, 6) ജിബൂട്ടി, 7) മെക്സിക്കോ, 8) ഇന്‍ഡോനേഷ്യ, 9) ബ്രസീല്‍, 10) പോര്‍ച്ചുഗല്‍, 11) ജപ്പാന്‍, 12) ജപ്പാന്‍, 13) മദ്ധ്യപ്രദേശ്, 14) ഗ്രാന്‍ഡ് അണക്കെട്ട്, 15) പിപാവാവ്, 16) കെയ്ബുള്‍ ലാംജാവോ, 17) അശ്വഘോഷന്‍, 18) തുളസീദാസ്, 19) ഫിര്‍ദൌസി, 20) വിക്രം സാരാഭായ്, 21) എം.എസ്. സ്വാമിനാഥന്‍, 22) അലക്സാണ്ടര്‍ കണ്ണിങ്ഹാം, 23) എം. വിശ്വേശ്വരയ്യ, 24) ഗിഗര്‍ കൌണ്ടര്‍, 25) ഇ.ഇ. ജി, 26) അള്‍ട്ടിമീറ്റര്‍, 27) റഡാര്‍, 28) രാജ്കുമാരി അമൃത്കൌര്‍, 29) ശകുന്തളാദേവി, 30) കിരണ്‍ ബേദി, 31) ലണ്ടന്‍, 32) ഗ്യാങ്ഷു (ചൈന), 33) സാക്കുമി, 34) തെന്മല, 35) പാലക്കാട്, 36) കേരളം, 37) ആര്യഭട്ട, 38) 2008 ഒക്ടോബര്‍ 22, 39) ഔറംഗാബാദ് (മഹാരാഷ്ട്ര), 40) അമൃത്സര്‍, 41) രാജ്ഘട്ട്, 42) വിജയ്ഘട്ട്, 43) കര്‍മ്മഭൂമി (ഏക്താസ്ഥല്‍), 44) കശുഅണ്ടി, 45) ആനക്കയം (മലപ്പുറം).

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites