« »
SGHSK NEW POSTS
« »

Wednesday, March 07, 2012

പൊതു വിജ്ഞാനം-110-ഒന്നാം സ്വാതന്ത്യ്രസമരത്തിലെ ആദ്യത്തെ രക്തസാക്ഷി ആരായിരുന്നു?

1. ഇംഗ്ളീഷ് ഈസ്റ്റിന്ത്യാക്കമ്പനി പ്രവര്‍ത്തനം തുടങ്ങിയതെവിടെ?
2. ഡച്ച് ഈസ്റ്റിന്ത്യാക്കമ്പനിയുടെ ആസ്ഥാനം എവിടെയായിരുന്നു?
3. ആദ്യത്തെ ഈസ്റ്റിന്ത്യാക്കമ്പനി തുടങ്ങിയ യൂറോപ്യന്‍മാര്‍?
4. ഏറ്റവുമൊടുവില്‍ ഇന്ത്യ വിട്ടുപോയ യൂറോപ്യന്മാരാര്?
5. മാര്‍ഗദര്‍ശിയായ ഇംഗ്ളീഷുകാരന്‍ എന്നറിയപ്പെടുന്നതാര്?
6. ഏത് മുഗള്‍ചക്രവര്‍ത്തിയുടെ സദസിലാണ് ക്യാപ്ടന്‍ വില്ല്യം ഹോക്കിന്‍സെത്തിയത്?
7. ഇന്ത്യയിലെ തദ്ദേശ സ്വയംഭരണത്തിന്റെ പിതാവ് എന്നറിയപ്പെട്ട വൈസ്രോയി?
8. ഇംഗ്ളീഷ് ഈസ്റ്റിന്ത്യാക്കമ്പനിക്ക് ഇന്ത്യയില്‍ നിര്‍ണായക സ്വാധീനം നേടിക്കൊടുത്ത യുദ്ധമേത്?
9. ബ്രിട്ടീഷ് ഇന്ത്യയിലെ ബാബര്‍ എന്ന് വിളിക്കപ്പെട്ടതാര്?
10. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഗവര്‍ണര്‍ ജനറല്‍ ആരായിരുന്നു?
11. ഇന്ത്യയിലെ അവസാനത്തെ ബ്രിട്ടീഷ് വൈസ്രോയി ആരാണ്?
12. സ്വതന്ത്ര ഇന്ത്യയിലെ രണ്ടാമത്തെ ഗവര്‍ണര്‍ ജനറല്‍ ആരാണ്?
13. ബ്രിട്ടീഷ് പാര്‍ലമെന്റ് ഇംപീച്ച്മെന്റ് നടപടിക്ക് വിധേയനാക്കിയ ഏകഗവര്‍ണര്‍ ജനറല്‍ ആരാണ്?
14. ബംഗാള്‍ വിഭജനം നടത്തിയ വൈസ്രോയിയാര്?
15. സതി നിരോധിച്ച ഗവര്‍ണര്‍ ജനറല്‍ ആര്?
16. ഇന്ത്യയില്‍ റെയില്‍വേ ആരംഭിക്കുമ്പോള്‍ ഗവര്‍ണര്‍ ജനറല്‍ ആരായിരുന്നു?
17. നാട്ടുഭാഷാ പത്രമാരണനിയമം നടപ്പിലാക്കിയ വൈസ്രോയിയാര്?
18. ജാലിയന്‍വാലാബാഗ് കൂട്ടക്കൊല സമയത്തെ വൈസ്രോയി ആരായിരുന്നു?
19. ഒന്നാം സ്വാതന്ത്യ്രസമരത്തിലെ ആദ്യത്തെ രക്തസാക്ഷി ആരായിരുന്നു?
20. ഇന്ത്യയിലെ അവസാനത്തെ മുഗള്‍ ഭരണാധികാരി ആരായിരുന്നു?
21. ഗ്വാളിയറില്‍ കലാപത്തിന് നേതൃത്വം  നല്‍കിയതാര്?
22. 1857 ലെ കലാപത്തെ ഒന്നാം സ്വാതന്ത്യ്രസമരം എന്ന് വിശേഷിപ്പിച്ചതാര്?
23. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യസമ്മേളനം നടന്നതെവിടെ?
24. കോണ്‍ഗ്രസിന്റെ രണ്ടാമത്തെ സമ്മേളനം നടന്നത് എവിടെയാണ്?
25. കോണ്‍ഗ്രസിന്റെ ആദ്യത്തെ വിദേശി പ്രസിഡന്റ് ആരായിരുന്നു?
26. കോണ്‍ഗ്രസ് അദ്ധ്യക്ഷപദവി അലങ്കരിച്ച ആദ്യ വനിത ആരാണ്?
27. ഗാന്ധിജി കോണ്‍ഗ്രസ് പ്രസിഡന്റായ ഏക സന്ദര്‍ഭമേത്?
28. സരോജിനി നായിഡുവിനെ ഭാരതകോകിലം എന്ന് വിശേഷിപ്പിച്ചത്?
29. സുഭാഷ് ചന്ദ്രബോസ് ആദ്യമായി കോണ്‍ഗ്രസ് പ്രസിഡന്റായ വര്‍ഷമേത്?
30. ഇന്ത്യന്‍ വിപ്ളവത്തിന്റെ മാതാവ് എന്ന് വിളിക്കപ്പെട്ട വനിതയാര്?
31. കോമണ്‍ വീല്‍, ന്യൂ ഇന്ത്യ എന്നീ പത്രങ്ങള്‍ തുടങ്ങിയതാര്?
 32. തിയോസഫിക്കല്‍ സൊസൈറ്റിയുടെ സ്ഥാപകര്‍ ആരെല്ലാമായിരുന്നു?
33. ഹിന്ദുസ്ഥാനിലെ കാടുകളിലും ഗുഹകളിലും നിന്ന്  എന്ന കൃതി രചിച്ചതാര്?
34. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവര്‍ണര്‍ ആരായിരുന്നു?
35. ക്വിറ്റ് ഇന്ത്യാ സമരനായിക, ദേശീയ പ്രസ്ഥാനത്തിലെ വന്ദ്യവയോധിക എന്നിങ്ങനെ അറിയപ്പെടുന്നതാര്?
36. ബ്രഹ്മസമാജത്തിന്റെ സ്ഥാപകനാര്?
37.  രാമകൃഷ്ണമിഷന്‍ സ്ഥാപിച്ചതാര്?
38. ഇന്ത്യയ്ക്ക് സ്വാതന്ത്യ്രം ലഭിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ആരാണ്?
39. ഇന്ത്യയ്ക്ക് സ്വാതന്ത്യ്രം ലഭിക്കുമ്പോള്‍ ബ്രിട്ടീഷ് വൈസ്രോയി ആരായിരുന്നു?
40. പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക എന്ന മുദ്രാവാക്യം ആരുടേതാണ്?
41. 'എനിക്ക് രക്തം തരൂ. ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്യ്രം തരാം' എന്ന്  പ്രഖ്യാപിച്ചതാര്?
42. ഇന്ത്യ ഇന്ത്യക്കാര്‍ക്ക് എന്ന മുദ്രാവാക്യം ആദ്യമായി ഉയര്‍ത്തിയതാര്?
43. ആരായിരുന്നു ദീനബന്ധു?
44. ആരായിരുന്നു അതിര്‍ത്തിഗാന്ധി?
45. ഗാന്ധിജിയുടെ ആത്മകഥയേത്?

  ഉത്തരങ്ങള്‍
1) ലണ്ടനില്‍, 2) ആംസ്റ്റര്‍ഡാം, 3) ഇംഗ്ളീഷുകാര്‍, 4) പോര്‍ച്ചുഗീസുകാര്‍, 5) റാല്‍ഫ് ഫിച്ച്, 6) ജഹാംഗീറിന്റെ, 7) റിപ്പണ്‍ പ്രഭു, 8) 1757 ലെ പ്ളാസി യുദ്ധം, 9) റോബര്‍ട്ട് ക്ളൈവ്, 10) കാനിങ്, 11) മൌണ്ട് ബാറ്റന്‍, 12) സി. രാജഗോപാലാചാരി, 13) വാറന്‍ ഹേസ്റ്റിങ്സ്, 14) കഴ്സണ്‍, 15) വില്യം ബെന്റിക്ക്, 16) ഡല്‍ഹൌസി, 17) ലിട്ടണ്‍, 18) ചെംസ്ഫോര്‍ഡ്, 19) മംഗള്‍ പാണ്ഡെ, 20) ബഹദൂര്‍ ഷാ രണ്ടാമന്‍, 21) ത്സാന്‍സി റാണി, 22) വി.ഡി. സവര്‍ക്കര്‍, 23) മുംബയിലെ ഗോകുല്‍ദാസ് തേജ്പാല്‍ കോളേജില്‍, 24) കൊല്‍ക്കത്തയില്‍, 25) ജോര്‍ജ് യൂള്‍, 26) ആനിബസന്റ്, 27) 1924 ലെ ബെല്‍ഗാം സമ്മേളനം, 28) ഗാന്ധിജി, 29) 1938 ലെ ഹരിപുര സമ്മേളനത്തില്‍, 30) ഭിക്കാജി കാമ, 31) ആനിബസന്റ്, 32) മാഡം ബ്ളാവട്സ്കി, കേണല്‍ ഓള്‍ക്കോട്ട്, 33) മാഡം ബ്ളാവട്സ്കി, 34) സരോജിനി നായിഡു, 35) അരുണ ആസഫ് അലി, 36) രാജാറാം മോഹന്‍ റോയ്, 37) സ്വാമി വിവേകാനന്ദന്‍ , 38) ജെ.ബി. കൃപലാനി, 39) മൌണ്ട് ബാറ്റന്‍, 40) ഗാന്ധിജിയുടെ, 41) സുഭാഷ് ചന്ദ്രബോസ്, 42) ദയാനന്ദ സരസ്വതി, 43) സി. എഫ്. ആന്‍ഡ്രൂസ്, 44) ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍, 45) എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites