« »
SGHSK NEW POSTS
« »

കല്ലാനിക്കല് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില് കാരിക്കോട് വില്ലേജില് ഇടവെട്ടി പഞ്ചായത്തിലെ ഏഴാം വാര്ഡിലെ പ്രക്രുതി രമണീയമായ കൊച്ചു ഗ്രാമത്തിലാണ് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1936-ല് പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു..

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1956-ല് അത് അപ്പര്പ്രൈമറി സ്കൂളാക്കുകയും ചെയ്തു.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

8-ാം സ്റ്റാന്ഡേര്ട് മൂന്ന് ഡിവിഷനുകിലായി 103 കുട്ടികളോടെ പ്രവര്ത്തനം ആരംഭിച്ചു.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

2 ഏക്കറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

രണ്ടു കെട്ടിടത്തിലായി 9 ക്ലാസ് മുറികളും, വിശാലമായ ഒരു ലൈബ്രറിയും,മനോഹരമായ ഒരു കന്പ്യൂട്ടറ് റൂമും, സുസജ്ജമായ ഒരു സയന്സ് ലാബും ഉണ്ട്.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

ഇടവെട്ടി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഈ വിദ്യാലയം.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

തൊടുപുഴയില്‍നിന്നും 5കി.മി.കിഴക്ക് കാരിക്കോട് വഴി അഞ്ചിരി-ആനക്കയം ബസ്റൂട്ടില് കല്ലാനിക്കല്‍ കത്തോലിക്ക പള്ളിക്ക് സമീപം മെയിന്‍ റോഡില്‍ നിന്നും 200 മീറ്റെര്‍ ദൂരെ

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1964-ല്‍ ഇത്‌ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. 1967-ല്‍ 46 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമടക്കം 56 പേര്‍ എസ്‌.എസ്‌.എല്‍.സി. പരീക്ഷയെഴുതി

Saturday, July 14, 2012

കമ്പ്യൂട്ടര്‍ ക്വിസ്,

1. Which of the following are the major components in a computer
  • a) CPU, CD_Rom, Mouse, Keyboard
  • b) Memory, Video card, Monitor
  • c) Modem, Printer, Screen
  • d) CPU, Memory, System bus, Input H/w, Output H/w

2. How the information is transformed from one component to another component in a system?
  • a) System bus
  • b) Memory
  • c) Keyboard
  • d) Monitor
3. MS-Access, MS-Foxpro is the examples of what type of software?
  • a) Spread Sheet
  • b) Presentation Software
  • c) Database Management
  • d) None of the above

4. Windows operating system have
  • a) Graphical User Interface
  • b) Command based Interface
  • c) Both a and b
  • d) None of the above
5. ___ Allows more data to be stored on a disk?
  • a) Data Compression
  • b) Disk Defragmentation
  • c) Both a and b
  • d) None of the above

6. A text-based language with codes or tags used for developing web pages is called?
  • a) Java
  • b) HTML
  • c) Both a and b
  • d) None of the above

7. CASE stands for?
  • a) Computer Aided Software Engineering
  • b) Common Aided Software Engineering
  • c) Computer Access Software Engineering
  • d) Computer Aided Software Engine
8. The primary job of the information system is?
  • a) Data collection
  • b)Data transfer
  • c) Transform inputs to information
  • d) None of the above

9. ___ Is the software that allows the computer to interact with users and hardware?
  • a) System Software
  • b) Application software
  • c) Development software
  • d) None of the above

10. This type of boot occurs when the computer is already on, and you restart it without turning off the power?
  • a) Generic boot
  • b) Live boot
  • c) Warm boot
  • d) Cold boot

Thursday, June 21, 2012

പൊതു വിജ്ഞാനം-188-സിനിമാ പ്രൊജക്ടര്‍ കണ്ടുപിടിച്ചത് ആരാണ്?

1. കൊസോവ ഗാന്ധി എന്നറിയപ്പെടുന്നത്?
2.  അമേരിക്കന്‍ ഗാന്ധി എന്നറിയപ്പെടുന്നത്?
3.  അയണ്‍ ചാന്‍സലര്‍ എന്നറിയപ്പെടുന്നത്?
4. ജര്‍മ്മന്‍ ഏകീകരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
5. ബ്രിട്ടന്റെ വന്ദ്യവയോധികന്‍ എന്നറിയപ്പെടുന്നത്?
6. ഏഷ്യയുടെ പ്രകാശം എന്നറിയപ്പെടുന്നത്?
7. ഐക് എന്ന പേരില്‍ അറിയപ്പെടുന്നത്?
8. ശൂന്യാകാശത്തിലെ കൊളംബസ് എന്നറിയപ്പെടുന്നത്?
9. വിളക്കേന്തിയ വനിത എന്നറിയപ്പെടുന്നത്?
10. റ്റോം ബ്രൌണ്‍ ആരുടെ അപരനാമമാണ്?
11. മെന്‍ലോപാര്‍ക്കിലെ മാന്ത്രികന്‍ എന്നറിയപ്പെടുന്നത്?
12. അയണ്‍ ഡ്യൂക്ക് എന്നറിയപ്പെടുന്നത്?
13. അവിഭക്ത ഇന്ത്യയുടെ പിതാവ് എന്നറിയപ്പെടുന്നത്?
14. ആചാര്യ എന്ന പേരിലറിയപ്പെടുന്നത്?
15. നഗ്നപാദനായ ചിത്രകാരന്‍ എന്നറിയപ്പെടുന്നത്?
16. ബൈസൈക്കിള്‍ കണ്ടുപിടിച്ചത് ആരാണ്?
17. മെഷീന്‍ ഗണ്‍ കണ്ടുപിടിച്ചത്?
18. സിമന്റ് ആവിഷ്കരിച്ചത്?
19. സ്റ്റീം ലോക്കോമോട്ടീവ് കണ്ടുപിടിച്ചത്?
20. റഡാറിന്റെ ആവിഷ്കര്‍ത്താക്കള്‍ ആരെല്ലാം?
21. സിനിമാ പ്രൊജക്ടര്‍ കണ്ടുപിടിച്ചത് ആരാണ്?
22. റിവോള്‍വര്‍ കണ്ടുപിടിച്ചത് ആരാണ്?
23. ആല്‍ക്കഹോള്‍ തെര്‍മോമീറ്റര്‍ ആരാണ് കണ്ടുപിടിച്ചത്?
24. ബ്രയിലി സിസ്റ്റം ആവിഷ്കരിച്ചത് ആരാണ്?
25. പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആരാണ്?
26. മിന്നല്‍ രക്ഷാചാലകം ആവിഷ്കരിച്ചത് ആരാണ്?
27. റെയിന്‍ഗേജ് സംവിധാനം കണ്ടുപിടിച്ചത്?
28. തെര്‍മോഫ്ളാസ്ക് കണ്ടുപിടിച്ചത് ആരാണ്?
29. ബാക്ടീരിയ ആദ്യമായി കണ്ടെത്തിയത് ആരാണ്?
30. രക്തചംക്രമണ വ്യവസ്ഥ കണ്ടുപിടിച്ചത് ആരാണ്?
31. പര്‍വ്വതങ്ങളെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ്?
32. കാറ്റിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
33. നിറങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ നടത്തുന്ന ശാസ്ത്രശാഖ?
34. അസ്ഥികളെക്കുറിച്ച് പഠനം നടത്തുന്ന ശാസ്ത്രശാഖ ഏതാണ്?
35. ചന്ദ്രനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ്?
36. മണ്ണിനെയും കൃഷിവിളകളെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
37. വൈറസുകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
38. വിഷങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
39. ജീവനുള്ള വസ്തുക്കളില്‍ നടക്കുന്ന ഭൌതികശാസ്ത്രപരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
40. അന്തരീക്ഷത്തിലെ ഗ്രഹങ്ങളുടെ ഭൌതിക അവസ്ഥകളെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖ ഏത്?
41. സ്കൌട്ട്സ് ( ആണ്‍കുട്ടികള്‍ക്ക്) എന്ന സംഘടന രൂപീകരിച്ചത്?
42. കിന്റര്‍ഗാര്‍ട്ടന്‍ എന്ന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?
43. പ്രൊട്ടസ്റ്റന്റ് റിലീജിയണല്‍ രൂപീകരിച്ചത് ആരാണ്?
44. ആംനസ്റ്റി ഇന്റര്‍നാഷണല്‍ എന്ന സംഘടന സ്ഥാപിച്ചത് ആരാണ്?
45. താവോയിസം എന്ന മതത്തിന്റെ സ്ഥാപകന്‍?

ഉത്തരങ്ങള്‍
1) ഇബ്രാഹിം റുഗേവ, 2) മാര്‍ട്ടിന്‍ ലൂഥര്‍ കിങ്, 3) ബിസ്മാര്‍ക്ക്, 4) ബിസ്മാര്‍ക്ക്, 5) ഗ്ളാഡ്സ്റ്റണ്‍, 6) ശ്രീബുദ്ധന്‍, 7) ഡ്വൈറ്റ് കെ. ഐസണോവര്‍, 8) നീല്‍ ആംസ്ട്രോങ്, 9) ഫ്ളോറന്‍സ് നൈറ്റിംഗ്ഗേല്‍, 10) തോമസ് ഹഗ്സ്, 11) തോമസ് ആല്‍വ എഡിസണ്‍, 12) വെല്ലിംഗ്ടണ്‍ പ്രഭു, 13) ബാലഗംഗാധര തിലകന്‍, 14) വിനോബ ഭാവെ, 15) എം. എഫ്. ഹുസൈന്‍, 16) കെ. മാക്മില്ലന്‍, 17) റിച്ചാര്‍ഡ് ഗാറ്റ്ലിങ്, 18) ജോസഫ് ആസ്പിഡിന്‍, 19) സ്റ്റീഫന്‍സണ്‍, 20)  എം. എച്ച്. ടെയ്ലര്‍, എല്‍.സി. യംഗ്, 21) തോമസ് ആല്‍വ എഡിസണ്‍, 22) സാമുവല്‍ കോള്‍ട്ട്, 23) ഫാരന്‍ഹീറ്റ്, 24) ലൂയിസ് ബ്രയിലി, 25) ചാള്‍സ് ഡാര്‍വിന്‍, 26) ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍, 27) റിച്ചാര്‍ഡ് ടൌണ്‍ലി, 28) ടീവര്‍, 29) ലീവന്‍ ഹുക്ക്, 30) വില്യം ഹാര്‍വി, 31) ഓറോളജി, 32) അനിമോഗ്രാഫി, 33) ക്രോമറ്റോളജി, 34) ഓസ്റ്റിയോളജി, 35) സെലനോളജി, 36) അഗ്രോണമി, 37) വൈറോളജി, 38) ടോക്സിക്കോളജി, 39) ബയോഫിസിക്സ്, 40) അസ്ട്രോഫിസിക്സ്, 41) ബേഡന്‍ പവ്വല്‍, 42) ഫ്രോബല്‍, 43) മാര്‍ട്ടിന്‍ ലൂഥര്‍, 44) പീറ്റര്‍ ബെറേണ്‍സണ്‍, 45) ലാവോത്സെ.

പൊതു വിജ്ഞാനം-187-ജ്ഞാനപീഠ പുരസ്കാരം ലഭിച്ച ആദ്യ വനിത?

1. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡി.ജി.പി.
2. ബ്രിട്ടീഷ് സര്‍ക്കാരിന്റെ 'ഓര്‍ഡര്‍ ഒഫ് ദ ബ്രിട്ടീഷ് എംപയര്‍' എന്ന ബഹുമതി ലഭിച്ച ചലച്ചിത്രതാരം?
3. ലോകത്തിലെ ഏഴ് കടലിടുക്കുകളും അഞ്ച് ഭൂഖണ്ഡങ്ങളും നീന്തിക്കടന്ന ആദ്യ വനിത.
4. ശാന്തി സ്വരൂപ് ഭട്നഗര്‍ അവാര്‍ഡ് നല്‍കപ്പെടുന്നത് ഏത് മേഖലയിലെ പ്രവര്‍ത്തനമികവിനാണ്?
5. ഫിഡേ ലോകചാമ്പ്യന്‍ഷിപ്പില്‍ യോഗ്യത നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യാക്കാരന്‍?
6. കാല്‍ക്കുലേറ്ററിനെപ്പോലും വെല്ലുന്ന വേഗതയില്‍ കണക്കുകൂട്ടാന്‍ കഴിവുള്ള ഇന്ത്യന്‍ ബാലന്‍?
7.  ഓള്‍ ഇംഗ്ളണ്ട് ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയ്ക്കു വേണ്ടി ആദ്യം നേടിയ കായിക താരം?
8. ഐക്യരാഷ്ട്ര സഭയുടെ സമ്മേളനത്തില്‍ ഹിന്ദിയില്‍ പ്രസംഗിച്ച ആദ്യ വ്യക്തി?
9. ആദ്യത്തെ നെഹ്റു മന്ത്രിസഭയിലെ നിയമമന്ത്രിയായി സേവനം അനുഷ്ഠിച്ച വ്യക്തി?
10. പൌനാറിലെ വിശുദ്ധന്‍ എന്നറിയപ്പെടുന്നത്?
11. അമേരിക്കന്‍ ഇക്കണോമിക്സ് അസോസിയേഷന്റെ പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യക്കാരന്‍?
12. സെവന്‍ ഏജസ് ഒഫ് മാന്‍ ആരുടെ ആത്മകഥയാണ്?
13. ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ.) എന്ന രാഷ്ട്രീയ സംഘടനയുടെ സ്ഥാപകന്‍?
14. ഭൂമി സൂര്യനു ചുറ്റും ചുറ്റിത്തിരിയുന്നു എന്ന് ആദ്യം പറഞ്ഞത്?
15. 1975 ജൂണ്‍ 25-ന് ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രധാനമന്ത്രി?
16. കേന്ദ്ര മന്ത്രിസഭയില്‍ അംഗമായ ആദ്യ കമ്മ്യൂണിസ്റ്റുകാരന്‍?
17. ജ്ഞാനപീഠ പുരസ്കാരം ലഭിച്ച ആദ്യ വനിത?
18. അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സിലിന്റെ പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ ഏഷ്യാക്കാരന്‍?
19. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി?
20. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം  തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരുന്ന വ്യക്തി?
21. ഒളിമ്പിക് മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിത?
22. ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ സ്ഥാപക നേതാവ്?
23. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ.പി.എസ്. ഓഫീസര്‍?
24. കുഞ്ചറാണി ദേവി ഏത് മേഖലയില്‍ ആണ് മികവ് പ്രകടിപ്പിച്ചത്?
25. ബി റ്റ്വീന്‍ ദ ലൈന്‍സ്, ഇന്ത്യ ഇന്‍ ക്രിറ്റിക്കല്‍ ഇയര്‍ മുതലായ പ്രസിദ്ധ കൃതികള്‍ രചിച്ചത്?
26. സതീഷ് ഗുജ്റാള്‍ ഏത് മേഖലയിലാണ് തന്റെ കഴിവ് തെളിയിച്ചത്?
27. ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ്യൂബ് ശിശു?
28. മഹാഭാഷ്യം എന്ന പ്രമുഖ കൃതിയുടെ രചയിതാവ്?
29. നവാബ് റായ് എന്ന തൂലികാ നാമത്തില്‍ ഹിന്ദിയില്‍ രചനകള്‍ നടത്തിയിരുന്നത്?
30. വനം കൊള്ളക്കാരന്‍ വീരപ്പന്‍ തട്ടിക്കൊണ്ടുപോയി 108 ദിവസം തടങ്കലില്‍ വച്ചശേഷം മോചിപ്പിച്ച കന്നട ചലച്ചിത്രതാരം?
31. ആഗ്ര പട്ടണത്തിന്റെ നിര്‍മ്മാതാവ്?
32. ഔദ്യോഗിക പദവിയിലിരിക്കെ വിദേശത്തു വച്ച് ദിവംഗതനായ ഇന്ത്യന്‍ പ്രധാനമന്ത്രി?
33. സ്വാമി വിവേകാനന്ദന്റെ ആത്മീയ ഗുരു?
34. ഇന്ത്യയില്‍ ഇംഗ്ളീഷ് വിദ്യാഭ്യാസം ഏര്‍പ്പെടുത്തിയ ബ്രിട്ടീഷ് ഭരണാധികാരി?
35. ഭൂദാന യജ്ഞത്തിന്റെ ഉപജ്ഞാതാവ്?
36. ജനറല്‍ ഡയറിനെ വധിച്ച ഇന്ത്യന്‍ ദേശാഭിമാനി?
37. രബീന്ദ്രനാഥ ടാഗോറിന്റെ പിതാവിന്റെ പേര്?
38. ഏറ്റവുമധികം ചിത്രങ്ങള്‍ക്കു വേണ്ടി പാടിയ പിന്നണി ഗായിക?
39. ജ്യാമിതിയുടെ പിതാവ് എന്നറിയപ്പെടുന്നത്?
40. ഇംഗ്ളീഷ് പദ്യശാഖയുടെ പിതാവ്?
41. വൈദ്യശാസ്ത്രത്തിന്റെ പിതാവ്?
42. പാരമ്പര്യശാസ്ത്രത്തിന്റെ പിതാവ്?
43. കോശശാസ്ത്രത്തിന്റെ പിതാവ്?
44. ബയോ കെമിസ്ട്രിയുടെ പിതാവ്?
45. ന്യൂക്ളിയര്‍ ഫിസിക്സിന്റെ പിതാവ്?

ഉത്തരങ്ങള്‍
1) കാഞ്ചന്‍ ചൌധരി ഭട്ടാചാര്യ, 2) ഓംപുരി, 3) ബുലാ ചൌധരി, 4) ശാസ്ത്രരംഗത്തെ, 5)  പാണ്ട്യാല ഹരികൃഷ്ണ, 6) ഉദയ് ശങ്കര്‍, 7) പ്രകാശ് പദുക്കോണ്‍, 8)  അടല്‍ ബിഹാരി വാജ്പേയി, 9) ബി.ആര്‍. അംബേദ്കര്‍, 10) ആചാര്യ വിനോബഭാവെ, 11) അമര്‍ത്യാസെന്‍, 12) മുല്‍ക്ക്രാജ് ആനന്ദ്, 13) സി.എന്‍. അണ്ണാദുരൈ, 14) ആര്യഭടന്‍, 15) ഇന്ദിരാഗാന്ധി, 16) ഇന്ദ്രജിത് ഗുപ്ത, 17) ആശാ പൂര്‍ണ്ണാദേവി (1976), 18) ജഗ്മോഹന്‍ ഡാല്‍മിയ, 19) ജവഹര്‍ലാല്‍ നെഹ്റു, 20) ജ്യോതിബസു, 21) കര്‍ണം മല്ലേശ്വരി, 22) കാന്‍ഷി റാം, 23) കിരണ്‍ബേദി, 24) ഭാരോദ്വഹനം, 25) കുല്‍ദീപ് നയ്യാര്‍, 26) ചിത്രകല, 27) ബേബി ദുര്‍ഗ (1978), 28) പതഞ്ജലി, 29) പ്രേംചന്ദ്, 30) രാജ്കുമാര്‍, 31) സിക്കന്ദര്‍ ലോദി, 32) ലാല്‍ബഹദൂര്‍ ശാസ്ത്രി, 33) രാമകൃഷ്ണ പരമഹംസന്‍, 34) വില്യം ബെന്റിക് പ്രഭു, 35) ആചാര്യ വിനോബാ ഭാവെ, 36) ഉദ്ദംസിംഗ്, 37) ദേവേന്ദ്രനാഥ ടാഗോര്‍, 38) ലതാ മങ്കേഷ്കര്‍, 39) യുക്ളിഡ്, 40) ജിയോഫ്രി ചോസര്‍, 41) ഹിപ്പോക്രാറ്റസ്, 42) ഗ്രിഗര്‍ ജോണ്‍ മെന്‍ഡല്‍, 43) റോബര്‍ട്ട് ഹുക്ക്. 44) ജസ്റ്റസ് വോണ്‍, 45) ഏണസ്റ്റ് റൂഥര്‍ഫോര്‍ഡ്.

പൊതു വിജ്ഞാനം-186-ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ കംപ്യൂട്ടര്‍ സാക്ഷരത നേടിയ പഞ്ചായത്ത് ഏത്?

1. 'ചരിത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത്?
2. 'ജനിതക എന്‍ജിനിയറിംഗിന്റെ പിതാവ്' എന്നറിയപ്പെടുന്നത്?
3. ആധുനിക ജനറ്റിക്സിന്റെ  പിതാവ് എന്നറിയപ്പെടുന്നത്?
4. 'കംപ്യൂട്ടറിന്റെ പിതാവ്' എന്നറിയപ്പെടുന്നത്?
5. 'പൊളിറ്റിക്കല്‍ സയന്‍സി'ന്റെ പിതാവ് എന്നറിയപ്പെടുന്നത്?
6. 'ലോഗരിതം' ആവിഷ്കരിച്ചത്?
7. ' ബാക്ടീരിയോളജി'യുടെ പിതാവ് ആരാണ്?
8. 'ചിത്രകലയുടെ പിതാവ്' എന്നറിയപ്പെടുന്നത്?
9. 'രോഗപ്രതിരോധശാസ്ത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത്?
10. 'സോഷ്യലിസത്തിന്റെ ഉപജ്ഞാതാവ്' ആരാണ്?
11. 'നിയമശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്' ആരാണ്?
12. ' ഇന്റര്‍നെറ്റിന്റെ പിതാവ്' എന്നറിയപ്പെടുന്നത് ആര്?
13. 'ആയുര്‍വേദത്തിന്റെ പിതാവ്' എന്നറിയ പ്പെടുന്നത്?
14. 'മലയാളഭാഷയുടെ പിതാവ്' എന്നറിയ പ്പെടുന്നത്?
15. 'ഇന്ത്യന്‍ ജ്യോതിശാസ്ത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത്?
16. 'ആധുനിക സിനിമയുടെ പിതാവ്' എന്നറിയപ്പെടുന്നത്?
17. 'കുഷ്ഠരോഗ നിവാരണദിനം'ആയി ആചരിക്കപ്പെടുന്നത്?
18. 'അന്തര്‍ദ്ദേശീയ മാതൃഭാഷാദിനം' എന്നാണ്?
19. 'അന്തര്‍ദ്ദേശീയ ക്ഷയരോഗദിനം' എന്നാണ്?
20. ' അന്തര്‍ദ്ദേശീയ പൈതൃകദിനം' എന്നാണ്?
21.   അഗ്നിശമനസേനാ ദിനമായി ആചരിക്ക പ്പെടുന്നത്?
22. കുമരകം വിനോദസഞ്ചാര കേന്ദ്രം സ്ഥിതിചെയ്യുന്ന ജില്ല?
23. ചന്ദനക്കാടുകള്‍ക്ക് പ്രസിദ്ധമായ കേരളത്തിലെ സ്ഥലം?
24. സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കാന്‍ തിരഞ്ഞെടു ക്കപ്പെട്ട കേരളത്തിലെ നഗരം?
25. ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ?
26. ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ കംപ്യൂട്ടര്‍ സാക്ഷരത നേടിയ പഞ്ചായത്ത് ഏത്?
27. സംസ്ഥാനത്തെ ആദ്യ നിയമസാക്ഷരതാ വ്യവഹാര വിമുക്ത ഗ്രാമം ഏത്?
28. സമ്പൂര്‍ണ ഇ-ലേണിംഗ് മണ്ഡലമായി പ്രഖ്യാപിക്കപ്പെട്ട നിയോജകമണ്ഡലം?
29. കേരളത്തിലെ ആദ്യ സമ്പൂര്‍ണ ശുചിത്വ പഞ്ചായത്ത്?
30.  അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്ഥിരം വേദി?
31. ഇന്ത്യയിലെ ഏറ്റവും വരണ്ട സംസ്ഥാനം?
32. 'ഉഷ സ്കൂള്‍ ഒഫ് അത്ലറ്റിക്സ്' എവിടെയാണ്?
33. 'വിജയനഗരത്തിന്റെ വാട്ടര്‍ലൂ' എന്നറി യപ്പെടുന്ന പ്രദേശം?
34.ഈജിപ്തില്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തി സ്ഥാപിച്ചതായി കരുതപ്പെടുന്ന നഗരം?
35. യു.എസ്.എയിലെ മേരിലാന്‍ഡ് സംസ്ഥാന ത്തിന്റെ തലസ്ഥാനം?
36. മെഡിറ്ററേനിയന്‍ കടലിലെ ഏതു ദ്വീപിലേക്കാണ് നെപ്പോളിയന്‍ നാടുകടത്ത പ്പെട്ടത്?
37. മലേഷ്യയുടെ തലസ്ഥാനം?
38. 'ടെംപിള്‍ ഒഫ് ട്രൂത്ത്' സ്ഥിതിചെയ്യുന്ന നഗരം?
39. 1974 ലെ ഉടമ്പടി പ്രകാരം ഇന്ത്യ ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്ത പാക് കടലിടുക്കില്‍ സ്ഥിതിചെയ്യുന്ന ദ്വീപ്?
40. ഗ്രീനിച്ച് ദിനാങ്കരേഖ കണക്കാക്കുന്ന ഗ്രീനിച്ച് പട്ടണം സ്ഥിതിചെയ്യുന്ന നഗരം?
41. ലോകത്തിലെ ആദ്യ അംബരചുംബിയായ കെട്ടിടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സിയേര്‍സ് ടവര്‍ സ്ഥിതിചെയ്യുന്ന നഗരം?
42.  അമേരിക്കയുടെ വ്യോമത്താവളം സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ്?
43. 2001 സെപ്തംബര്‍ 11ന് തീവ്രവാദാക്രമ ണത്തിന് വിധേയമായ വേള്‍ഡ് ട്രേഡ് സെന്റര്‍ നിലനിന്നിരുന്ന നഗരം?
44. 1945 ആഗസ്റ്റ് 9-ാം തീയതി ആറ്റം ബോംബിട്ടതിനെത്തുടര്‍ന്ന് തകര്‍ന്ന ജാപ്പനീസ് നഗരം?
45. ലോകത്തിലെ സപ്താത്ഭുതങ്ങളില്‍ ഒന്നായ ചരിഞ്ഞ ഗോപുരം സ്ഥിതിചെയ്യുന്നത് എവിടെ?

ഉത്തരങ്ങള്‍
1) ഹെറോഡോട്ടസ്, 2) പോള്‍ ബെര്‍ഗ്, 3) ബാസ്റ്റണ്‍ മോര്‍ഗണ്‍, 4) ചാള്‍സ് ബാബേജ്, 5)  അരിസ്റ്റോട്ടില്‍, 6) ജോണ്‍ നേപ്പിയര്‍, 7) റോബര്‍ട്ട് ഹുക്ക്, 8) ലിയനാര്‍ഡോ ഡാവിഞ്ചി, 9) എഡ്വേര്‍ഡ് ജെന്നര്‍, 10) റോബര്‍ട്ട് ഓവന്‍, 11) ജോണ്‍ ലോക്, 12) ഗ്ളെന്‍ റേക്കോര്‍ട്ട്, 13) ആത്രേയന്‍, 14) തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍, 15) വരാഹമിഹിരന്‍, 16) ദാദാസാഹിബ് ഫാല്‍ക്കെ, 17) ജനുവരി 30, 18) ഫെബ്രുവരി 21, 19) മാര്‍ച്ച് 24, 20) ഏപ്രില്‍18, 21) മേയ് 4, 22) കോട്ടയം, 23) മറയൂര്‍, 24) കൊച്ചി, 25) വെളിയന്തോട്ടം (നിലമ്പൂര്‍), 26) ചമ്രവട്ടം (മലപ്പുറം ജില്ല), 27) ഒല്ലുക്കര തൃശൂര്‍, 28) വടക്കേക്കര (എറണാകുളം), 29) മലപ്പുറം ജില്ലയിലെ പോത്തുകല്‍, 30) പനാജി, 31) രാജസ്ഥാന്‍, 32) കൊയിലാണ്ടി, 33) തളിക്കോട്ട, 34) അലക്സാണ്ട്രിയ, 35) അനാപോളിസ്, 36) സെന്റ് ഹെലീന, 37) ക്വാലാലംപൂര്‍, 38) കാന്‍ഡി (ശ്രീലങ്ക), 39) കച്ചേത്തീവ്, 40) ലണ്ടന്‍ (ഇംഗ്ളണ്ട്), 41) ചിക്കാഗോ, 42) ഡീഗോ ഗാര്‍ഷ്യ, 43) ന്യൂയോര്‍ക്ക്, 44) നാഗസാക്കി, 45) പിസ (ഇറ്റലി)

പൊതു വിജ്ഞാനം-185-ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാറിന്റെ പേര്?

1. ആദ്യമായി സൌരോര്‍ജം ഉപയോഗിച്ച് ദിവസം മുഴുവന്‍ പറന്ന വിമാനത്തിന്റെ പേരെന്താണ്?
2. ലോക്സഭാ സ്പീക്കറായിരുന്ന സോമനാഥ് ചാറ്റര്‍ജി രചിച്ച പുസ്തകം?
3.  കേന്ദ്ര സാഹിത്യ അക്കാഡമിയുടെ പ്രഥമ ബാലസാഹിത്യ അവാര്‍ഡ് നേടിയ മലയാളി?
4. ആഗോളതലത്തില്‍ വാഹനനിര്‍മ്മാണരംഗത്ത് ഇന്ത്യയ്ക്ക് എത്രാം സ്ഥാനമാണുള്ളത്?
5. ഇന്ത്യയില്‍ വനിതകള്‍ക്ക് മാത്രമായി തുറന്ന ജയില്‍ സ്ഥാപിച്ചത് എവിടെയാണ്?
6. ഒരേ വര്‍ഷംതന്നെ രണ്ട് ഗ്രാമി അവാര്‍ഡുകള്‍ നേടിയ ഇന്ത്യന്‍ സംഗീതജ്ഞന്‍?
7. നൃപന്‍ ചക്രവര്‍ത്തി ഏതു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നു?
8. ഇന്ത്യയിലെ ഏറ്റവും വലിയ അസംബ്ളി നിയോജകമണ്ഡലം ഏത്?
9. ഇന്ത്യയില്‍ പുകയില കൃഷി ആരംഭിച്ച വിദേശികള്‍?
10. ഇന്ത്യയിലെ ഏക തണുത്ത മരുഭൂമി?
11. ആദ്യത്തെ മൊബൈല്‍ ഫോണ്‍ വൈറസ് ഏതാണ്?
12. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം?
13. ഇന്ത്യയില്‍ ഏറ്റവുമധികം പോഷകനദികളുള്ളത് ഏത് നദിക്കാണ്?
14. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ അംഗമായ ഏകബിഷപ്പ്?
15. ഇന്ത്യയില്‍ പെട്രോളിയം ഖനനവും ശുദ്ധീകരണവും ആദ്യമായി ആരംഭിച്ച സംസ്ഥാനം?
16. ഏഷ്യയിലാദ്യമായി ഭൂഗര്‍ഭ റെയില്‍വേ ആരംഭിച്ചതെവിടെയാണ്?
17. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാറിന്റെ പേര്?
18. ഗ്രീന്‍പീസ് എന്ന പരിസ്ഥിതി സംഘടന സ്ഥാപിതമായ വര്‍ഷം?
19. ഇന്ത്യയില്‍ ഭൂപരിധി നിര്‍ണയിച്ചുകൊണ്ട് നിയമം പാസാക്കിയ ആദ്യത്തെ സംസ്ഥാനം?
20. ഇന്ത്യന്‍ തപാല്‍വകുപ്പ് ഏതു മലയാളിയെയാണ് രണ്ടുതവണ തപാല്‍ സ്റ്റാമ്പിലൂടെ ആദരിച്ചത്?
21. ശബ്ദത്തേക്കാള്‍ വേഗത്തില്‍ പറക്കുന്ന വിമാനം?
22. 'ഫ്ളൈറ്റ് ടു പാര്‍ലമെന്റ്'  എന്നത് ഏതു ഇന്ത്യന്‍ രാഷ്ട്രീയ പ്രവര്‍ത്തകന്റെ ഓര്‍മ്മക്കുറിപ്പുകളാണ്?
23. 1902ല്‍ ഇന്ത്യയിലെ ആദ്യത്തെ ജലവൈദ്യുത നിലയമായ ശിവസമുദ്രം സ്ഥാപിച്ചു. ഇത് ഏതു സംസ്ഥാനത്താണ്?
24. എന്‍ജിന്‍ ഇല്ലാത്ത വിമാനം?
25. ഇംഗ്ളീഷിനുപകരം ഹിന്ദി ഇന്ത്യയുടെ ഔദ്യോഗികഭാഷയായി അംഗീകരിക്കപ്പെട്ടതേത് വര്‍ഷം മുതല്‍?
26. ഇന്ത്യയിലെ ഏത് എയര്‍പോര്‍ട്ടിന്റെ കോഡാണ് സി.സി.യു
27. ഏതു സംസ്ഥാനത്താണ്  ആദ്യമായി വോട്ടിംഗിന്  പൂര്‍ണമായും ഇലക്ട്രോണിക് യന്ത്രം ആദ്യമായി ഉപയോഗിച്ചത്?
28. ഇന്ത്യയിലെ ഏറ്റവും വലിയ സേവിംഗ്സ് ബാങ്ക് ഏത്?
29. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കുള്ള സംസ്ഥാനം?
30. ഇന്ത്യന്‍ ചെസ് രംഗത്തെ ഗ്രാന്‍ഡ് മാസ്റ്ററായ ആദ്യ ദമ്പതികള്‍?
31. നാഷണല്‍ ലാ സ്കൂള്‍ ഒഫ് ഇന്ത്യാ യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്നതെവിടെ?
32. 'മണ്ഡി ഹൌസ്' എന്തിന്റെ ആസ്ഥാനമാണ്?
33. ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ച ഏക അമേരിക്കന്‍ പ്രസിഡന്റ്?
34. ബാംഗ്ളൂരില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സ് സ്ഥാപിച്ച നോബല്‍ സമ്മാന ജേതാവ്?
35. 2003 ല്‍ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട നഗരം?
36. എത്രവര്‍ഷം കൂടുമ്പോഴാണ് കേന്ദ്ര ധനകാര്യ കമ്മിഷന്‍ രൂപീകരിക്കുന്നത്?
37.  ഈസ്റ്റിന്ത്യാ കമ്പനി സ്വന്തമാക്കിയ ഇന്ത്യന്‍ വ്യവസായി?
38. യുനസ്കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ ജന്ദര്‍ മന്ദര്‍ സ്മാരകം എവിടെയാണ് സ്ഥിതിചെയ്യുന്നത്?
39. ഏഷ്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ 'മാജൂലി' സ്ഥിതിചെയ്യുന്ന സംസ്ഥാനം?
40. ഏറ്റവും കൂടുതല്‍ പുകയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

ഉത്തരങ്ങള്‍
1) സോളാര്‍ ഇംപള്‍സ്, 2) കീപ്പിംഗ് ദി ഫെയ്ത്ത്, 3) സിപ്പി പള്ളിപ്പുറം, 4) ഏഴാം സ്ഥാനം, 5) പൂണെ യേര്‍വാഡയില്‍, 6) എ.ആര്‍. റഹ്മാന്‍, 7) ത്രിപുര 8) ബേലാപ്പൂര് (മഹാരാഷ്ട്ര), 9) പോര്‍ച്ചുഗീസുകാര്‍, 10) ലഡാക്ക്, 11) കാബീര്‍, 12) തൃശ്ശൂര്‍, 13) ഗംഗ, 14) ജോണ്‍ റിച്ചാര്‍ഡ്സണ്‍, 15) ആസ്സാം, 16) കൊല്‍ക്കത്ത, 17) റേവാ, 18) 1971, 19) കേരളം, 20) വി.കെ. കൃഷ്ണമേനോന്‍, 21) സൂപ്പര്‍സോണിക് വിമാനം, 22) രാജേഷ് പൈലറ്റ്, 23) കര്‍ണ്ണാടക, 24) ഗ്ളൈഡര്‍, 25) 1965, 26) കൊല്‍ക്കത്ത, 27) ഗോവ, 28) പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക്, 29) കേരളം, 30) രമേശും ആരതിയും, 31) ബാംഗ്ളൂര്‍, 32) ദൂരദര്‍ശന്‍, 33) ഐസനോവര്‍, 34) സി.വി. രാമന്‍, 35) ന്യൂഡല്‍ഹി, 36) 3 വര്‍ഷം, 37) സഞ്ജീവ് മേഹ്ത, 38) ജയ്പൂര്‍, 39) അസം, 40) ആന്ധ്രാപ്രദേശ്

പൊതു വിജ്ഞാനം- 184-കേരള ഗാന്ധി എന്നറിയപ്പെടുന്നത്?

1. രണ്ടുതവണ ബുക്കര്‍ സമ്മാനം നേടിയ ആദ്യ എഴുത്തുകാരന്‍?
2. പാരമ്പര്യ സിദ്ധാന്തം ആവിഷ്കരിച്ച ഓസ്ട്രിയന്‍ സസ്യശാസ്ത്രജ്ഞന്‍?
3. 1997 ല്‍ കാര്‍ അപകടത്തില്‍ മരിച്ച ബ്രിട്ടീഷ് രാജകുമാരി?
4. ലിറ്റില്‍ കോര്‍പ്പറല്‍ എന്നറിയപ്പെട്ടിരുന്ന ഫ്രഞ്ച് സൈന്യാധിപന്‍?
5. ലോക ചെസ് ചാമ്പ്യന്‍ പദവി നേടിയ ആദ്യത്തെ ഏഷ്യക്കാരന്‍?
6. എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി?
7. ലോകത്ത് ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തിയ പ്രസിഡന്റ്?
8. അണുസിദ്ധാന്തം ആവിഷ്കരിച്ച പ്രസിദ്ധ ബ്രിട്ടീഷ് ഭൌതിക ശാസ്ത്രജ്ഞന്‍?
9. ആദ്യത്തെ ചൈനീസ് ബഹിരാകാശ സഞ്ചാരി?
10. വെള്ളിത്തിരയില്‍ സൂപ്പര്‍മാനെ അനശ്വരനാക്കിയ നടന്‍?
11. അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറിയായ ആദ്യ നീഗ്രോവംശജയായ വനിത?
12. ആധുനിക ഫോട്ടോ ജേര്‍ണലിസത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
13. ഇന്ധനം നിറയ്ക്കാന്‍പോലും നിറുത്താതെ ലോകം മുഴുവന്‍ ആകാശ സഞ്ചാരം നടത്തിയ ആദ്യ വൈമാനികന്‍?
14. മൌണ്ട് എവറസ്റ്റ് ഏറ്റവുംകൂടുതല്‍ തവണ കീഴടക്കിയ വ്യക്തി?
15. ലോക്സഭാ സെക്രട്ടറിയായി നിയമിതനായ ആദ്യ മലയാളി?
16. യൂറോപ്പില്‍ ഏറ്റവുംകൂടുതല്‍കാലം ഭരണത്തിലിരുന്ന രാജാവ്?
17. ഏത് ഇന്ത്യന്‍ സംസ്ഥാനത്തിലെ മുഖ്യമന്ത്രിക്കാണ് അമേരിക്ക വിസ നിഷേധിച്ചത്?
18. ഹൈഡ്രജന്‍ ബോംബിന്റെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
19. എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ബ്രിട്ടീഷ് വനിത?
20. ദി ബ്ളൂ ബോയ് എന്ന  പെയിന്റിംഗ് വരച്ചത്?
21. തുറന്ന ഹൃദയ ശസ്ത്രക്രിയയുടെ ഉപജ്ഞാതാവ്?
22. യന്ത്രത്തറി കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍?
23. ഇംഗ്ളീഷ് ഭാഷയില്‍ ആദ്യമായി പുസ്തകങ്ങള്‍ അച്ചടിച്ച് പ്രകാശനം ചെയ്ത മഹാന്‍?
24. മനുഷ്യ വേദനകളുടെ കഥാകാരന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
25. 1905 ല്‍ സാധുജന പരിപാലന യോഗം രൂപീകരിച്ചത്?
26. കോഴിക്കോടന്‍ എന്ന അപരനാമധേയനായ നിരൂപകന്‍?
27. ഓമനത്തിങ്കള്‍ക്കിടാവോ.......... എന്ന താരാട്ടുപാട്ട് രചിച്ചത്?
28. എന്റെ ജീവിതകഥ, മണ്ണിനുവേണ്ടി, കൊടുങ്കാറ്റിന്റെ  മാറ്റൊലി എന്നീ കൃതികള്‍ രചിച്ചത്?
29. ഒളപ്പമണ്ണ ഏത് മേഖലയിലാണ് പ്രശസ്തനായത്?
30. കേരളത്തില്‍ സ്കൂള്‍ യുവജനോത്സവം ആരംഭിച്ചത് ആര് വിദ്യാഭ്യാസമന്ത്രി ആയിരുന്നപ്പേഴാണ്?
31. കേരള ഗാന്ധി എന്നറിയപ്പെടുന്നത്?
32.  ഇന്ത്യാലീഗ് എന്ന സംഘടന ഇന്ത്യയില്‍ സ്ഥാപിച്ച മലയാളിയായ നേതാവ്?
33. 1949 ല്‍ രൂപീകൃതമായ തിരു-കൊച്ചി സംസ്ഥാനത്തിന്റെ രാജപ്രമുഖന്‍ ആയിരുന്നത്?
34.  കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ യഥാര്‍ത്ഥപേര്?
35. ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ ഹൃദയ വാല്‍വായ ശ്രീചിത്രാ വാല്‍വ് നിര്‍മ്മിച്ച വൈദ്യശാസ്ത്രജ്ഞന്‍?
36. മാതൃത്വത്തിന്റെ കവയിത്രി എന്നറിയപ്പെടുന്നത്?
37. മലയാള പ്രഹസനത്തിന്റെയും ചരിത്ര നോവലിന്റെയും ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത്?
38. ആദ്യത്തെ ജ്ഞാനപീഠ പുരസ്കാരം നേടിയ കവി?
39. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ യഥാര്‍ത്ഥ നാമം?
40. ഞെരളത്ത് രാമപ്പൊതുവാള്‍ ഏത് മേഖലയിലാണ് പ്രശസ്തനായത്?
41. ഫ്രഞ്ച് ഗവണ്‍മെന്റിന്റെ ഷെവലിയര്‍ ഒഫ് ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സ് ബഹുമതി നേടിയ മലയാള സാഹിത്യകാരന്‍?
42. സര്‍ക്കസ് കലയുടെ പിതാവ് എന്നറിയപ്പെട്ടിരുന്നത്?
43. അടൂര്‍ ഗോപാലകൃഷ്ണന്റെ ആദ്യചിത്രം?
44. മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു എന്ന പ്രസിദ്ധ ഗാനത്തിന്റെ രചയിതാവ്?
45. മലയാള മനോരമ പത്രത്തിന്റെ സ്ഥാപക പത്രാധിപര്‍?

ഉത്തരങ്ങള്‍
1) ജെ. എം. കുറ്റ്സേ, 2) ഗ്രിഗര്‍ ജോണ്‍ മെന്‍ഡല്‍, 3) ഡയാന രാജകുമാരി, 4) നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്, 5) വിശ്വനാഥന്‍ ആനന്ദ്, 6) ജോര്‍ദാന്‍ റെമേറോ, 7) ഫിഡല്‍ കാസ്ട്രോ, 8) റൂഥര്‍ ഫോര്‍ഡ്, 9) യാങ് ലിവെ, 10) ക്രിസ്റ്റഫര്‍ റീവ്, 11) കോണ്ടലിസ റൈസ്, 12) ഹെന്‍റി കാര്‍ട്ടിയര്‍ ബ്രസന്‍, 13) സ്റ്റീവ് ഫോസ്റ്റെറ്റ്, 14) അപ ഷെര്‍പ, 15) പി.ഡി.ടി. ആചാരി, 16) റെയ്നിയര്‍ മൂന്നാമന്‍, 17) ഗുജറാത്ത് മുഖ്യമന്ത്രി 18) എഡ്വേര്‍ഡ് ടെല്ലര്‍, 19) ആലിസണ്‍ ഹാര്‍ഗ്രീവ്സ്, 20) തോമസ് ഗെയിന്‍സ്ബറോ, 21) വാള്‍ട്ടര്‍ ലില്ലെഹെല്‍, 22) എഡ്മണ്ട് കാര്‍ട്ടറൈറ്റ്, 23) വില്യം കാക്സ്റ്റണ്‍, 24) ഫയദോര്‍ ദസ്തയേവ്സ്കി, 25) അയ്യന്‍കാളി, 26) കെ. അപ്പുക്കുട്ടന്‍ നായര്‍, 27) ഇരയിമ്മന്‍ തമ്പി, 28) എ.കെ. ഗോപാലന്‍, 29) കവിത, 30) ജോസഫ് മുണ്ടശേരി, 31) കെ. കേളപ്പന്‍, 32) വി.കെ. കൃഷ്ണമേനോന്‍, 33) ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ, 34) കെ. ശങ്കരപ്പിള്ള, 35) എം. എസ്. വല്യത്താന്‍, 36) ബാലാമണിയമ്മ, 37) സി.വി. രാമന്‍പിള്ള, 38) ജി. ശങ്കരക്കുറുപ്പ്, 39) വാസുദേവന്‍, 40) സോപാന സംഗീതം, 41) എം. മുകുന്ദന്‍, 42) കീലേരി കുഞ്ഞിക്കണ്ണന്‍, 43) സ്വയംവരം, 44) വയലാര്‍ രാമവര്‍മ്മ, 45) കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള.

Thursday, June 14, 2012

183-ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്?

1. ലോകത്തിലെ ഏറ്റവും നീളം കൂടിയ സ്റ്റീല്‍ ആര്‍ച്ച് പാലം?
2. ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്?
3. ലോകത്തിലെ ഏറ്റവും ചെറിയ മഹാസമുദ്രം?
4. ലോകത്തുള്ളതില്‍ വച്ച് ഏറ്റവും ചെറിയ പുഷ്പം?
5. ബഹിരാകാശ യാത്ര നടത്തിയ ആദ്യ മനുഷ്യന്‍?
6. ശൂന്യാകാശത്തേക്ക് അയയ്ക്കപ്പെട്ട ആദ്യ ജീവി?
7. ചന്ദ്രനില്‍ കാലുകുത്തിയ ആദ്യ മനുഷ്യന്‍?
8. ഗ്രഹങ്ങളുടെ ചലനനിയമം കണ്ടെത്തിയത്?
9. ലോകത്തെ ആദ്യത്തെ പ്രധാനമന്ത്രി?
10. ഉത്തരധ്രുവത്തിലെത്തിയ ആദ്യ വനിത?
11. ലോകത്തിലെ ആദ്യ ടെസ്റ്റ്യൂബ് ശിശു?
12. കമ്മ്യൂണിസ്റ്റ് ചൈനയുടെ ആദ്യപ്രസിഡന്റ്?
13. ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യത്തെ പ്രസിഡന്റ്?
14. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത?
15. ലോകം ചുറ്റി സഞ്ചരിച്ച ആദ്യ മനുഷ്യന്‍?
16. നൊബേല്‍ സമ്മാനം ലഭിച്ച ആദ്യ ഏഷ്യാക്കാരന്‍?
17.ലോകത്തിലെ ആദ്യ കൃത്രിമ ഉപഗ്രഹം?
18. ബ്രിട്ടനിലെ ആദ്യ വനിതാ പ്രധാനമന്ത്രി?
19. വിമാനത്തില്‍ ആദ്യമായി ലോകം ചുറ്റിയത്?
20. ഉസ്താദ് ബിസ്മില്ലാഖാന്‍ ഏത് വാദ്യോപകരണ വാദനത്തിലൂടെയാണ് പ്രശസ്തനായത്?
21. സമ്പൂര്‍ണ്ണ വിപ്ളവത്തിനും പാര്‍ട്ടി രഹിത ജനാധിപത്യ പ്രക്രിയയ്ക്കും ആഹ്വാനം നല്‍കിയത്?
22. ഇന്ത്യയിലെ ഉരുക്കു വ്യവസായ സ്ഥാപനങ്ങളുടെ സ്ഥാപകന്‍?
23. 'കാമരാജ് പ്ളാന്‍' ആവിഷ്കരിച്ചത്?
24. ഐക്യരാഷ്ട്ര സഭയില്‍ പൊലീസ് ഉപദേഷ്ടാവായി നിയമിതയായ ആദ്യ വനിത?
25. പുരുഷ ഗ്രാന്റ് മാസ്റ്റര്‍ പദവി നേടിയ ആദ്യ ഇന്ത്യന്‍ വനിതാ ചെസ്സ് താരം?
26. രണ്ടുതവണ ഇന്ത്യയുടെ ഇടക്കാല പ്രധാനമന്ത്രി ആയിരുന്നത്?
27. ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ്യൂബ് ശിശു?
28. ധന്‍രാജ് പിള്ള ഏത് മേഖലയിലാണ് പ്രശസ്തനായത്?
29. പ്രശസ്ത ഹിന്ദി സാഹിത്യകാരന്‍ പ്രേംചന്ദിന്റെ യഥാര്‍ത്ഥ നാമം?
30. ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ളിക്കന്‍ ആര്‍മിയുടെ സ്ഥാപകന്‍?
31. നഗ്നപാദനായ ചിത്രകാരന്‍ എന്നറിയപ്പെടുന്നത്?
32. 1989-ല്‍ ഡല്‍ഹിയില്‍ തെരുവ് നാടകമവതരിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ വധിക്കപ്പെട്ടത്?
33. ഇന്ത്യയ്ക്ക് സ്വാതന്ത്യ്രം ലഭിച്ച സമയത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ആരായിരുന്നു?
34. പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് പ്രധാനമന്ത്രിയായ വ്യക്തി?
35. കുത്തബ്മിനാര്‍ പണികഴിപ്പിച്ച ഡല്‍ഹി സുല്‍ത്താന്‍?
36. നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍ സമരപ്രക്ഷോഭത്തിന്റെ നേതാവ്?
37. പ്രസിദ്ധമായ ബര്‍ദോലി സത്യഗ്രഹവുമായി ബന്ധപ്പെട്ട നേതാവ്?
38. ഗ്രാന്റ് ട്രങ്ക് റോഡ് നിര്‍മ്മിച്ച ഭരണാധികാരി?
39. ഈ നൂറ്റാണ്ടിന്റെ സൂപ്പര്‍സ്റ്റാറായി തിരഞ്ഞെടുക്കപ്പെട്ടത്?
40. അഖിലേന്ത്യാ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്സിന്റെ ആദ്യ സമ്മേളനത്തിലെ അദ്ധ്യക്ഷന്‍?
41. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരണത്തില്‍ നേതൃത്വപരമായ പങ്ക് വഹിച്ച വ്യക്തി?
42. ബംഗാളില്‍ ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍ ആയിരിക്കെ ആത്മഹത്യ ചെയ്ത വ്യക്തി?
43. പോട്ട അനുസരിച്ച് അറസ്റ്റ് ചെയ്യപ്പെട്ട തമിഴ്നാട്ടിലെ നേതാവ്?
44. ജ്യാമിതിയുടെ പിതാവ് എന്നറിയപ്പെടുന്നത്?
45. ഗണിതശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ഉത്തരങ്ങള്‍
1) ന്യൂ റിവര്‍ഗോര്‍ജ്, 2) ഹിരാക്കുഡ്, 3) ആര്‍ട്ടിക് സമുദ്രം, 4) വുള്‍ഫിയ, 5) യൂറി ഗഗാറിന്‍ (റഷ്യ), 6) ലെയ്ക്ക എന്ന നായ, 7) നീല്‍ ആംസ്ട്രോംഗ്, 8) കെപ്ളര്‍, 9) റോബര്‍ട്ട് വാള്‍പോള്‍ (ബ്രിട്ടന്‍), 10) ആന്‍ബാന്‍ ക്രോഫ്റ്റ്, 11) ലൂയിസ് ബ്രൌണ്‍ , 12) മാവോ സെതുങ്, 13) ട്രിഗ്വേലി (നോര്‍വെ), 14) ജുങ്കോതാബി (ജപ്പാന്‍), 15) മെഗല്ലന്‍ (സ്പെയിന്‍), 16) രബീന്ദ്രനാഥ ടാഗോര്‍, 17) സ്ഫുട്നിക്, 18) മാര്‍ഗരറ്റ് താച്ചര്‍, 19) വിലിപോര്‍ട്ട്, 20) ഷഹനായ്, 21) ജയപ്രകാശ് നാരായണന്‍, 22) ജംഷഡ് ജി റ്റാറ്റ, 23) കുമാരസ്വാമി കാമരാജ്, 24) കിരണ്‍ ബേദി, 25) കൊനേരു ഹംപി, 26) ഗുല്‍സാരിലാല്‍ നന്ദ, 27) ബേബി ദുര്‍ഗ, 28) ഹോക്കി , 29) ധന്‍പത്റായ്, 30) ഭഗത്സിംഗ്, 31) എം.എഫ്. ഹുസൈന്‍, 32) സഫ്ദര്‍ഹാശ്മി, 33) ജെ.ബി. കൃപലാനി, 34) എച്ച്.ഡി. ദേവഗൌഡ, 35) കുത്ബുദ്ദീന്‍ ഐബക്ക്, 36) മേധാ പട്കര്‍, 37) സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, 38) ഷെര്‍ഷ, 39) അമിതാഭ് ബച്ചന്‍, 40) ലാലാ ലജ്പത് റായ്, 41) ആചാര്യ നരേന്ദ്രദേവ്, 42) റോബര്‍ട്ട് ക്ളൈവ്, 42) വൈക്കോ, 44) യുക്ളിഡ്, 45) പൈതഗോറസ്.

പൊതു വിജ്ഞാനം-182-. 'പിങ്ക് സിറ്റി' എന്നറിയപ്പെടുന്ന നഗരം?

1. ലോകപ്രശസ്തമായ വജ്രഖനികള്‍ കാണപ്പെടുന്ന പ്രദേശം?
2. റഷ്യന്‍ ഗവണ്‍മെന്റിന്റെ സെക്രട്ടേറിയറ്റ് സ്ഥിതിചെയ്യുന്ന നഗരം?
3. പാലസ്തീന്‍കാര്‍ അഭയാര്‍ത്ഥികളായി കഴിയുന്ന പ്രദേശം?
4. കാറ്റിന്റെ നഗരം എന്നറിയപ്പെടുന്നത്?
5. ഇന്തോനേഷ്യയുടെ തലസ്ഥാനം?
6. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള നഗരം?
7. ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ളിക് ഏത്?
8. ക്രിസ്ത്യാനികളുടെ പുണ്യനഗരമായി കരുതപ്പെടുന്ന ഇസ്രായേലിലെ നഗരം?
9. ലോകത്തിലെ പ്രാചീന അത്ഭുതങ്ങളിലൊന്നായ 'തൂക്കുപൂന്തോട്ടം' സ്ഥിതി ചെയ്യുന്ന നഗരം?
10. വിസ്തൃതിയില്‍ ലോകത്തിലെ ഏറ്റവും വലിയ നഗരം?
11. 1918 വരെ റഷ്യയുടെ തലസ്ഥാനമായിരുന്ന നഗരം?
12. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം?
13. ഹോണോലുലു എന്ന പ്രമുഖ വിനോദ സഞ്ചാര കേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു?
14. ഹീത്രൂ എയര്‍പോര്‍ട്ട്് സ്ഥിതിചെയ്യുന്ന നഗരം?
15. അക്ബര്‍ സ്ഥാപിച്ച പ്രമുഖ നഗരങ്ങള്‍ ഏതെല്ലാം?
16. അമൃത്സര്‍ നഗരം സ്ഥാപിച്ച സിക്ക് ഗുരു?
17. ഗുല്‍മാര്‍ഗ് സുഖവാസ കേന്ദ്രം സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം?
18. 'പിങ്ക് സിറ്റി'  എന്നറിയപ്പെടുന്ന നഗരം?
19. ഔറംഗബാദ് നഗരം സ്ഥാപിച്ച വ്യക്തി
20. അജന്ത, എല്ലോറ ഗുഹകള്‍ സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ പട്ടണം?
21. തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്ന നഗരം?
22. 'പുരി ജഗന്നാഥക്ഷേത്രം' സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം?
23. കൌരവരും പാണ്ഡവരും തമ്മില്‍ യുദ്ധം നടന്ന കുരുക്ഷേത്ര സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം?
24. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന മൌസിന്‍റാം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
25. ഇന്ത്യയിലെ ആദ്യത്തെ ബോണ്‍ ബാങ്ക് സ്ഥിതി ചെയ്യുന്ന നഗരം?
26. സെന്റ്ജോര്‍ജ് കോട്ട, ഇന്റഗ്രല്‍ കോച്ച് ഫാക്ടറി, കേന്ദ്ര തുകല്‍ ഗവേഷണ കേന്ദ്രം എന്നിവ സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ നഗരം?
27. ഏഷ്യയിലെ ആദ്യത്തെ ഭൂഗര്‍ഭ റെയില്‍വേ സമ്പ്രദായം നിലവില്‍ വന്ന ഇന്ത്യന്‍ നഗരം?
28. കലിംഗ എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?
29. ഭരതനാട്യത്തിന്റെ ജന്മസ്ഥലമായ ദക്ഷിണേന്ത്യന്‍ നഗരം?
30. ഇന്ത്യയിലെ ആദ്യ സൌരനഗരം എന്നറിയപ്പെടുന്നത്?
31. ചരിത്രപ്രസിദ്ധങ്ങളായ പാനിപ്പത്ത് യുദ്ധങ്ങള്‍ നടന്ന പാനിപ്പത്ത് നഗരം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
32. പ്രസിദ്ധമായ അരബിന്ദോ ആശ്രമം സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം?
33. ശബ്ദിക്കുന്ന ഇടനാഴി സ്ഥിതിചെയ്യുന്ന മന്ദിരം?
34. ഇന്ത്യയുടെ കോഹിനൂര്‍ എന്നറിയപ്പെടുന്ന സംസ്ഥാനം?
35. പ്രശസ്തമായ ലിംഗക്ഷേത്രം സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ നഗരം?
36. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം?
37. ജല്‍ദപാറ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്?
38. സിയോഗ് വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്?
39. ഘാട്പ്രഭാ പക്ഷി സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
40. ഖ്രുതി വന്യമൃഗസങ്കേതം എവിടെയാണ്?
41. ഗുല്‍മാര്‍ഗ് സുഖവാസകേന്ദ്രം ഏത് സംസ്ഥാനത്താണ്?
42. കാസിരംഗ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നതെവിടെ?
43. ഐക്യരാഷ്ട്ര സംഘടനയുടെ രൂപീകരണത്തില്‍ പങ്കുവഹിച്ച പ്രമുഖ ലോകനേതാക്കള്‍?
44. കിന്റര്‍ഗാര്‍ട്ടന്‍ എന്ന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?
45. സാല്‍വേഷന്‍ ആര്‍മി രൂപീകരിച്ചത് ആര്

  ഉത്തരങ്ങള്‍
1) കിംബര്‍ലി (സൌത്താഫ്രിക്ക), 2) ക്രെംലിന്‍, 3) ഗാസ മുനമ്പ്, 4) ഷിക്കാഗോ, 5) ജക്കാര്‍ത്ത, 6) ഷാങ്ഹായ് (ചൈന), 7) നൌറു, 8) നസ്രേത്ത്, 9) ബാബിലോണ്‍, 10) മൌണ്ട് ഈസ, 11) ലെനിന്‍ഗ്രാഡ് (സെന്റ് പീറ്റേഴ്സ് ബര്‍ഗ്), 12) വത്തിക്കാന്‍ സിറ്റി, 13) ഹവായ് ദ്വീപ്, 14) ലണ്ടന്‍, 15) അലഹബാദ്, ഫത്തേപൂര്‍സിക്രി, 16) ഗുരു രാംദാസ്, 17) ജമ്മു - കാശ്മീര്‍, 18) ജയ്പൂര്‍, 19) മാലിക് അക്ബര്‍, 20) ഔറംഗബാദ്, 21) ഉദയ്പൂര്‍, 22) ഒറീസ, 23) ഹരിയാന, 24) മേഘാലയ, 25) ചെന്നൈ, 26) ചെന്നൈ, 27) കൊല്‍ക്കത്ത, 28) ഒറീസ, 29) തഞ്ചാവൂര്‍, 30)  അമൃത്സര്‍, 31) ഹരിയാന, 32) പുതുച്ചേരി, 33) ഗോല്‍ഗുംബസ്, 34) ആന്ധ്രാപ്രദേശ്, 35) ഭുവനേശ്വര്‍, 36) മുംബയ്, 37) ബംഗാള്‍, 38) മഷാമ്പ്ര, 39) കര്‍ണ്ണാടകം, 40) ബസ്തമര്‍ (മധ്യപ്രദേശ്), 41) ജമ്മു കാശ്മീര്‍, 42)  അസം, 43) ജോസഫ് സ്റ്റാലിന്‍, വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ ഫ്രാങ്ക്ളിന്‍ ഡി. റൂസ്വെല്‍ട്ട്, 44) ഫ്രോബല്‍. 45) വില്യം ബൂത്ത്.

പൊതു വിജ്ഞാനം-181-ലോകത്തിലെ ഏറ്റവും നീളംകൂടിയ നദി?

1. ആദ്യ ഭൌമ ഉച്ചകോടി നടന്നത്?
2. ഐക്യരാഷ്ട്ര സംഘടനാ യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്നത്?
3. ആദ്യ യു.എന്‍ സെക്രട്ടറി ജനറല്‍?
4. ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകം?
5. ലോകത്തിലെ ഏറ്റവും വലിയ ഭൂഖണ്ഡം?
6. ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹം?
7. ലോകത്തിലെ ഏറ്റവും വലിയ ഉപദ്വീപ്?
8. ലോകത്തിലെ ഏറ്റവും നീളംകൂടിയ നദി?
9. ലോകത്തിലെ ഏറ്റവും വലിയ ഉള്‍ക്കടല്‍?
10. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
11. 'പുലയരാജാവ്' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?
12. സാഹിത്യത്തിനുള്ള ബുക്കര്‍സമ്മാനം നേടിയ ആദ്യ മലയാളി?
13. യു.പി.എസ്.സിയില്‍ അംഗമായ ആദ്യ മലയാളി?
14. കേരളത്തിലെ ആദ്യ ബാങ്കായ നെടുങ്ങാടി ബാങ്കിന്റെ സ്ഥാപകന്‍?
15. എ മൈനസ് ബി, ശകുനം, തോറ്റങ്ങള്‍, പ്രവാസി, ഏഴാമെടങ്ങള്‍, തട്ടകം എന്നിവ രചിച്ചത്?
16. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി?
17. 'ഉമാകേരളം' എന്ന മഹാകാവ്യം രചിച്ചത്?
18. ഇന്ത്യന്‍ കോഫി ഹൌസ് പ്രസ്ഥാന ങ്ങളുടെ സ്ഥാപകന്‍?
19. കാളിദാസ കലാകേന്ദ്രം എന്ന പ്രമുഖ നാടക കമ്പനി സ്ഥാപിച്ചത്?
20. ' ആധുനിക മലയാള ഭാഷയുടെ പിതാവ്', 'കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്' എന്നറിയപ്പെടുന്നത്?
21. 'ആധുനിക മലയാള സാഹിത്യത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത്?
22. നേതാജി സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച ഐ.എന്‍.എയുടെ വനിതാ റെജിമെന്റ് കമാണ്ടര്‍ ആയിരുന്ന മലയാളി വനിത?
23. എസ്. ഗുപ്തന്‍നായര്‍ ഏത് മേഖല യിലാണ് പ്രഗല്ഭനായത്?
24. വ്യവഹാരം ഇതിവൃത്തമായി മലയാ ളത്തില്‍ എഴുതപ്പെട്ട ആദ്യ നോവല്‍?
25. ഇന്ത്യന്‍ സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി?
26. പ്രഥമ വള്ളത്തോള്‍ പുരസ്കാരം നേടിയത്?
27. 600 ലധികം സിനിമകളില്‍ നായകവേഷ മണിഞ്ഞ ് ലോക റിക്കാര്‍ഡ് നേടിയ മലയാള നടന്‍?
28. 'കേരളന്‍'  എന്ന മാസിക ആരംഭിച്ചത്?
29. 'ഇന്ത്യന്‍ ഹരിതവിപ്ളവത്തിന്റെ ശില്പി' എന്നറിയപ്പെടുന്ന പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞന്‍?
30. 'സഞ്ചാരസാഹിത്യകാരന്‍' എന്ന നിലയില്‍ പ്രശസ്തനായ വ്യക്തി?
31. ഡോ. കമലാ സുരയ്യ ഏത് മേഖലയിലാണ് തന്റെ പ്രാഗല്ഭ്യം തെളിയിച്ചത്?
32. കേരളത്തിന്റെ ആസ്ഥാന ഗായകനായി തിരഞ്ഞെടുക്കപ്പെട്ടത്?
33. ഐതിഹ്യകഥകളുടെ സമാഹാരമായ  'ഐതിഹ്യമാല'  രചിച്ചത്?
34. കേരള വനിതാകമ്മിഷന്റെ പ്രഥമ ചെയര്‍പേഴ്സണ്‍ ആയിരുന്ന കവയിത്രി?
35. 'നാട്യകല്പദ്രുമം' എന്ന കൃതി രചിച്ചത്?
36. ആക്ഷേപഹാസ്യ രചനയുടെ കര്‍ത്താ വായ മലയാള സാഹിത്യകാരന്‍?
37. ചട്ടമ്പിസ്വാമികളുടെ കുട്ടിക്കാലത്തെ പേര്?
38. സിങ്കപ്പൂരില്‍ പ്രസിഡന്റ് പദവി അലങ്കരിച്ച ആദ്യത്തെ കേരളീയന്‍?
39. ഭരത് അവാര്‍ഡ് നേടിയ ആദ്യത്തെ മലയാളി നടന്‍?
40. ഭാരതത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി സേവനമുഷ്ഠിച്ച കേരളീയന്‍?
41. സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന് ഒളിമ്പിക് മെഡല്‍ നഷ്ടപ്പെട്ട മലയാളി അത്ലറ്റ്?
42. ഗവര്‍ണറായ ആദ്യ മലയാളി?
43. രഞ്ജി ക്രിക്കറ്റില്‍ മുന്നൂറ് വിക്കറ്റ് തികയ്ക്കുന്ന ആദ്യ മലയാളി ബൌളര്‍?
44. 'പീപ്പിള്‍സ് പൊളിറ്റിക്കല്‍ ഫ്രണ്ട്'  എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്?
45. ഡോ. രാജാരാമണ്ണയുടെ പ്രവര്‍ത്തന മേഖല ഏതായിരുന്നു?

ഉത്തരങ്ങള്‍
1) റിയോഡി ജനീറോ, 2) ടോക്കിയോ, 3) ട്രിഗ്വേലി, 4) സുരക്ഷാ സമിതി, 5) ഏഷ്യ, 6) ഇന്തോനേഷ്യ, 7)  അറേബ്യ, 8) നൈല്‍, 9) മെക്സിക്കോ ഉള്‍ക്കടല്‍, 10) സുപ്പീരിയര്‍ തടാകം, 11) അയ്യന്‍കാളി, 12) അരുന്ധതീ റോയി, 13) കെ.ജി. അടിയോടി, 14) അപ്പു നെടുങ്ങാടി, 15) വി.വി. അയ്യപ്പന്‍, 16) ഇ.എം.എസ്. നമ്പൂതിരിപ്പാട്, 17) ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍, 18) എ.കെ. ഗോപാലന്‍, 19) ഒ. മാധവന്‍, 20) തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍, 21) കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, 22) ക്യാപ്ടന്‍ ലക്ഷ്മി, 23) സാഹിത്യരചന, വിമര്‍ശനം, 24) ശാരദ, 25) എം. ഫാത്തിമ ബീവി, 26) പാലാ നാരായണന്‍ നായര്‍, 27) പ്രേംനസീര്‍, 28) സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, 29) എം.എസ്.  സ്വാമിനാഥന്‍, 30) എസ്.കെ. പൊറ്റെക്കാട്, 31) സാഹിത്യം, 32) കെ.ജെ. യേശുദാസ്, 33) കൊട്ടാരത്തില്‍ ശങ്കുണ്ണി, 34) സുഗതകുമാരി, 35) മാണി മാധവചാക്യാര്‍, 36) വി.കെ.എന്‍, 37) കുഞ്ഞന്‍പിള്ള, 38) ദേവന്‍നായര്‍, 39) പി.ജെ. ആന്റണി, 40) ടി.എന്‍. ശേഷന്‍, 41) പി.ടി. ഉഷ, 42) വി.പി. മേനോന്‍, 43)  അനന്ത പത്മനാഭന്‍, 44) മേധാ പട്കര്‍, 45) ആണവ ശാസ്ത്ര ഗവേഷണം.

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites