« »
SGHSK NEW POSTS
« »

Wednesday, October 19, 2011

കാക്കനാടന്‍ ( ജോര്‍ജ് വര്‍ഗീസ് -76)


കാക്കനാടന്‍(76) അന്തരിച്ചു

പ്രശസ്ത സാഹിത്യകാരന്‍ കാക്കനാടന്‍(76) അന്തരിച്ചു. ബുധനാഴ്ച രാവിലെ കൊല്ലത്തെ സ്വകാര്യആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കരള്‍ രോഗബാധിതനായ അദ്ദേഹം ഏറെ നാളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടോടെ അദ്ദേഹത്തിന്റെ നില വഷളാവുകയായിരുന്നു.
ജോര്‍ജ് വര്‍ഗീസ് കാക്കനാടന്‍ എന്നാണ് യഥാര്‍ത്ഥ പേര്. വസൂരി, ഉഷ്ണമേഖല, ഒറോത, സാക്ഷി, ഏഴാം മുദ്രം കോഴി, അശ്വത്ഥാമാവിന്റെ ചിരി, അഭിമന്യു, തുലാവര്‍ഷം, അജ്ഞതയുടെ താഴ്വര, പറങ്കിമല തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 2005-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ബാലാമണിയമ്മ പുരസ്കാരം, വിശ്വദീപം അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, പത്മപ്രഭാ പുരസ്കാരം തുടങ്ങിയ ലഭിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു.

1935 ഏപ്രില്‍ 23-ന് തിരുവല്ലയിലായിരുന്നു ജനനം. ദക്ഷിണ റെയില്‍‌വേയിലും റെയില്‍‌വേ മന്ത്രാലയത്തിലും ഉദ്യോഗസ്ഥനായിരുന്നു.

അമ്മിണിയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.

മലയാള നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് കാക്കനാടന്‍(ഏപ്രില്‍ 23 1935 - ഒക്ടോബര്‍ 19 2011). പൂര്‍ണ്ണനാമം ജോര്‍ജ്ജ് വര്‍ഗ്ഗീസ് കാക്കനാടന്‍ എന്നാണ്. 1935 ഏപ്രില്‍ 23-ന് തിരുവല്ലയില്‍ ജനിച്ചു.[3] കാക്കനാടന്റെ ഉഷ്ണമേഖല, വസൂരി എന്നീ നോവലുകള്‍ മലയാളത്തിലെ അസ്‌തിത്വവാദാത്മകമായ ആധുനികതയുടെ മികച്ച മാതൃകകളാണ്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് 2011 ഒക്ടോബര്‍ 19-ന് അന്തരിച്ചു.[4]

ആദ്യകാല കമ്യൂണിസ്റ്റുകാരില്‍ ഒരാളായ വര്‍ഗ്ഗീസ് കാക്കനാടന്റെ മകനായി1935 ഏപ്രില്‍ 23ന് കൊല്ലത്തിനടുത്ത് ജനിച്ചു. അമ്മ റോസമ്മ. പ്രിപ്പറേറ്ററി ക്ളാസ് മുതല്‍ ഇ.എസ്.എല്‍.സി (പിന്നീടത് എസ്.എസ്.എല്‍.സി. ആയി) വരെ കൊട്ടാരക്കര ഗവ. ഹൈസ്‌കൂളില്‍. ഇന്റര്‍മീഡിയറ്റ് മുതല്‍ ബി.എസ്.സി.വരെ കൊല്ലം ശ്രീനാരായണ കോളെജില്‍. 1955-ല്‍ കെമിസ്‌ട്രി (മെയിനും) ഫിസിക്‌സും (സബ്‌സിഡിയറി) ഐച്‌ഛിക വിഷയങ്ങളായെടുത്ത് ബി.എസ്.സി. പാസായി. കലാലയവിദ്യാഭ്യാസത്തിനു ശേഷം സ്കൂള്‍ അദ്ധ്യാപകനായും ദക്ഷിണ റെയില്‍‌വേയിലും റെയില്‍‌വേ മന്ത്രാലയത്തിലും ഉദ്യോഗസ്ഥനായും ജോലി ചെയ്തിട്ടുണ്ട്..[3] രണ്ടുവര്‍ഷം രണ്ട് പ്രൈവറ്റ് സ്‌കൂളുകളിലും നാലുവര്‍ഷം സതേണ്‍ റെയില്‍വേയിലും ആറ് വര്‍ഷം റെയില്‍വേ മിനിസ്‌ട്രിയിലും ജോലിനോക്കി. അതിനിടയില്‍ ആഗ്രാ യൂണിവേഴ്‌സിറ്റിയുടെ ഘാസിയാബാദ് എം.എ.എച്ച് കോളെജില്‍ എം.എ. എക്കണോമിക്‌സ് ഒരു വര്‍ഷം പഠിച്ചു. 1967-ല്‍ കിഴക്കേ ജര്‍മന്‍ ഗവണ്‍മെന്റിന്റെ ക്ഷണപ്രകാരം ജര്‍മനിയില്‍ പോയി. ലെപ്പിഗിലെ കാറല്‍ മാര്‍ക്സ് യൂണിവേഴ്സിറ്റിയില്‍ 'ഇന്ത്യയിലെ ഇന്നത്തെ സാമൂഹിക സാമ്പത്തിക പരിസ്ഥിതികളില്‍ സാഹിത്യകാരനുള്ള പങ്ക് ' എന്ന വിഷയത്തില്‍ പ്രൊഫ. ക്ളൌസ്‌ട്രേഗറുടെ കീഴില്‍ ഗവേഷണത്തിനുള്ള ഒരുക്കങ്ങള്‍ നടത്തി. എന്നാല്‍ അവിടെവച്ച് ഹെര്‍ദര്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ ആറ് മാസം ജര്‍മന്‍ ഭാഷ പഠിച്ച്, ആറ് മാസം യൂറോപ്പാകെ കറങ്ങി 1968-ല്‍ കേരളത്തില്‍ തിരിച്ചെത്തി. കൊല്ലത്തായിരുന്നു സ്ഥിരതാമസം. 1965-ല്‍ വിവാഹിതനായി.

1971 മുതല്‍ 73 വരെ മലയാളനാട് വാരികയുടെ പത്രാധിപ സമിതിയില്‍. നോവലുകളും ചെറുകഥാ സമാഹാരങ്ങളും യാത്രാനുഭവങ്ങളുമായി നാല്‍പതിലധികം കൃതികള്‍. 'പറങ്കിമല'യും 'അടിയറവും' (പാര്‍വതി എന്ന പേരില്‍ രണ്ടിന്റെയും സംവിധായകന്‍ ഭരതന്‍) ചലച്ചിത്രമായിട്ടുണ്ട്. ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ് (സംവിധാനം : കമല്‍), ഓണപ്പൂവേ (സംവിധാനം : കെ.ജി. ജോര്‍ജ്) എന്നിവയും സിനിമയായി. 1981-84-ല്‍ സാഹിത്യ അക്കാദമി അംഗവും 1988-91-ല്‍ നിര്‍വാഹക സമിതി അംഗവും.

ഭാര്യ : അമ്മിണി, മക്കള്‍: രാധ, രാജന്‍, ഋഷി. പ്രശസ്ത ചിത്രകാരനായ രാജന്‍ കാക്കനാടന്‍,പത്രപ്രവര്‍ത്തകരായ ഇഗ്നേഷ്യസ് കാക്കനാടന്‍,തമ്പി കാക്കനാടന്‍ എന്നിവര്‍ സഹോദരങ്ങളാണ്.2011 ഒക്‌ടോബര്‍ 19 നു ബുധനാഴ്‌ച രാവിലെ കരള്‍സംബന്ധിയായ രോഗത്തെ തുടര്‍ന്ന് അന്തരിച്ചു[5].
കാക്കനാടന്റെ മൃതദേഹം ബെന്‍സിഗര്‍ ആശുപത്രി ചാപ്പലില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുന്നു
കാക്കനാടന്റെ മൃതദേഹം ബെന്‍സിഗര്‍ ആശുപത്രി ചാപ്പലില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുന്നു
കൃതികള്‍

 നോവല്‍
    * സാക്ഷി 1967.
    * ഏഴാംമുദ്ര 1963
    * വസൂരി 1968.
    * ഉഷ്ണമേഖല 1969
    * കോഴി 1971.
    * പറങ്കിമല 1971.
    * അജ്ഞതയുടെ താഴ്വര 1972
    * ഇന്നലെയുടെ നിഴല്‍ 1974.
    * ആരുടെയോ ഒരു നഗരം 1974.
    * അടിയറവ് 1975.
    * തുലാവര്‍ഷം 1975.
    * അഭിമന്യു 1976.
    * തീരങ്ങളില്‍ ഉദയം 1976.
    * അടര്‍ന്നുവീണടിയുന്ന നക്ഷത്രങ്ങള്‍ 1978.
    * എന്റെ നഗരം ഒരു സമരകഥ, മറ്റൊരുമുഖം 1980.
    * വേരുകള്‍ ഇല്ലാത്തവന്‍ 1980.
    * ഒറോത 1982.
    * ഈ നായ്ക്കളുടെ ലോകം 1983.
    * കൊച്ചാപ്പു ചില ഓര്‍മക്കുറിപ്പുകള്‍ 1985.
    * ബര്‍സാത്തി 1986.
    * ഒരു വിഡ്ഢിയുടെ ചരിത്രം 1987.
    * നായാട്ട് (2 നോവലുകള്‍) 1988.
    * ചുമര്‍ചിത്രങ്ങള്‍ 1988.
    * കടലിന്റെ മോഹം 1988.
    * കാവേരിയുടെ വിളി 1988.
    * ഇവിടെ ഈ തീരത്ത് 1990.
    * അന്ത്രയോസ് എന്ന പാപി (3 നോവലറ്റുകള്‍) 1991.
    * കമ്പോളം,
    * കാക്കനാടന്റെ ലഘുനോവലുകള്‍.
    * പ്രളയത്തിനുശേഷം,
    * ആരുടെയോ ഒരു നഗരം,
    * രണ്ടാം പിറവി,
    * ഹില്‍ സ്റേഷന്‍,
    * അമ്മയ്ക്കു സ്വന്തം,
    * മഴ നിഴല്‍ പ്രദേശം,
    * കൊളോസസ്.

 ചെറുകഥ

    * കച്ചവടം 1963.
    * കണ്ണാടിവീട് 1966.
    * പതിനേഴ് 1967.
    * യുദ്ധാവസാനം 1969.
    * പുറത്തേക്കുള്ള വഴി 1970.
    * അശ്വത്ഥാമാവിന്റെ ചിരി 1979.
    * ശ്രീചക്രം 1981.
    * കാക്കനാടന്റെ കഥകള്‍ 1984.
    * ആള്‍വാര്‍തിരുനഗറിലെ പന്നികള്‍ 1989.
    * ഉച്ചയില്ലാത്ത ഒരു ദിവസം 1989.
    * മഴയുടെ ജ്വാലകള്‍ 1989.
    * അരുളപ്പാട് 1993
    * ജാപ്പാണപ്പുകയില,
    * ബാള്‍ട്ടിമോറിലെ അമ്മ,
    * യൂസഫ് സരായിലെ ചരസ് വ്യാപാരി,
    * പുറത്തേയ്ക്കുള്ള വഴി
    * കാലപ്പഴക്കം (കച്ചവടം, യുദ്ധാവസാനം എന്നീ സമാഹാരങ്ങളിലെ കഥകള്‍) 2010

 യാത്രക്കുറിപ്പുകള്‍

    * കുടജാദ്രിയുടെ സംഗീതം 1989.
    * കുളിര്, വേനല്‍, മഴ 1992.

 ഓര്‍മക്കുറിപ്പുകള്‍

    * ഗ്യാലറി, യാത്രയ്ക്കിടയില്‍, (മലയാളനാട് പൊളിറ്റിക്കല്‍ വീക്കിലിയില്‍ എഴുതിയ കോളം)
    * കാക്കനാടന്റെ പേജ് (മലയാളനാട് വാരികയില്‍ എഴുതിയ കോളം).

 പുരസ്കാരങ്ങള്‍

"ഒറോത" എന്ന നോവലിന് 1984-ല്‍ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു1980 ല്‍ ജാപ്പാണം പുകയില എന്ന ചെറുകഥയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു1986-ല്‍ ഉഷ്ണമേഖലക്ക് മികച്ച ചെറുകഥക്കുള്ള പുരസ്കാരം ലഭിച്ചു[ 2008-ല്‍ കേരളസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു2003-ല്‍ മികച്ച നോവലിനും ചെറുകഥക്കുമുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി2005-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു 2008-ല്‍ അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏര്‍പ്പെടുത്തിയ ബാലാമണിയമ്മ പുരസ്കാരത്തിനും ഇദ്ദേഹം അര്‍ഹനായി.വിശ്വദീപം അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, പത്മപ്രഭാ പുരസ്കാരം തുടങ്ങിയവയ്ക്കും അര്‍ഹനായിട്ടുണ്ട്

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites