« »
SGHSK NEW POSTS
« »

Sunday, October 10, 2010

പ്രകൃതി സൌന്ദര്യത്തിന്റെ പൂപ്പാലികയാണ് ഇടുക്കി



അതിര്‍ത്തികള്‍
വടക്ക് തൃശ്ശൂര്‍ ജില്ല, തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ജില്ല, കിഴക്ക് തമിഴ്‌നാട്ടിലെ മധുര ജില്ല, പടിഞ്ഞാറ് എറണാകുളം, കോട്ടയം ജില്ലകള്‍, തെക്ക് പത്തനംതിട്ട ജില്ലയുമാണ്‌ ഇടുക്കി ജില്ലയുടെ അതിര്‍ത്തികള്‍.
പേരിനു പിന്നില്‍
കുറവന്‍, കുറത്തി എന്നീ മലകള്‍ക്കിടയിലുള്ള ഇടുക്കിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ കമാനാകാര അണക്കെട്ടായ ഇടുക്കി അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. ഈ ഇടുക്ക് എന്ന വാക്കില്‍ നിന്നാണ് ഇടുക്കി എന്ന പേര് ഉണ്ടായത്.
ചരിത്രം
കോട്ടയം ജില്ലയില്‍ ഉള്‍പ്പെട്ടിരുന്ന ദേവീകുളം, ഉടുമ്പഞ്ചോല, പീരുമേട് എന്നീ താലൂക്കുകളേയും എറണാകുളം ജില്ലയില്‍ ആയിരുന്ന തൊടുപുഴ താലൂക്കിലെ മഞ്ഞല്ലൂരും കല്ലൂര്‍ക്കാടും ഒഴികെയുള്ള പ്രദേശങ്ങളും കൂട്ടിച്ചേര്‍ത്ത് 1972 ജനുവരി 26 നാണ് ഇടുക്കി ജില്ല രൂപം കോണ്ടത്. തുടക്കത്തില്‍ കോട്ടയമായിരുന്നു ജില്ലാ ആസ്ഥാനം. 1976 ലാണ് തൊടുപുഴ താലൂക്കിലെ പൈനാവിലേക്ക് ജില്ലാ ആസ്ഥാനം മാറ്റിയത്. എത്രവര്‍ണ്ണിച്ചാലും മതിവരാത്ത പ്രകൃതിരമണീയമായ ഈ ഭൂപ്രദേശത്തിന്റെ ആദ്യകാല ചരിത്രം അനുസരിച്ച് ഈ പ്രദേശം ചേരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. പിന്നീട് ഇത് പൂഞ്ഞാര്‍ രാജാവിന്റെ കീഴിലായിരുന്നു. തോട്ടം മേഖലയിലേക്കുള്ള വിദേശികളുടെ വരവോടുകൂടി ഇടുക്കിയുടെ ആധുനിക ചരിത്രം ആരംഭിക്കുന്നു
.
ഭൂപ്രകൃതി
കേരളത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് ഇടുക്കി ജില്ല. ആസ്ഥാനം പൈനാവ്. തൊടുപുഴ, കട്ടപ്പന, അടിമാലി എന്നിവയാണ് ജില്ലയിലെ മറ്റു പ്രധാന പട്ടണങ്ങള്‍. 4358 ച.കി. വിസ്തീര്‍ണ്ണമുള്ള (ഇത് കേരള സംസ്ഥാനത്തിന്റെ 11 ശതമാനം വരും) ഇടുക്കി ജില്ലയാണ്‌ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ല. ഇടുക്കി ജില്ലയുടെ 50 ശതമാനത്തിലധികവും സംരക്ഷിത വനഭൂമിയാണ്. തീവണ്ടിപ്പാത ഇല്ലാത്ത കേരളത്തിലെ രണ്ടു ജില്ലകളില്‍ ഒന്നാണ്‌ ഇത് . ദേവീകുളം, തൊടുപുഴ, ഉടുമ്പഞ്ചോല, പീരുമേട് എന്നിവയാണ് ജില്ലയിലെ താലൂക്കുകള്‍. തൊടുപുഴയാണ് ജില്ലയിലെ ഏക മുനിസിപ്പാലിറ്റി. 8 ബ്ലോക്ക് പഞ്ചായത്തുകളും 51 ഗ്രാമ പഞ്ചായത്തുകളും ഉണ്ട്. ദേവികുളം,അടിമാ‍ലി, നെടുങ്കണ്ടം, ഇളംദേശം, തൊടുപുഴ, ഇടുക്കി, കട്ടപ്പന, അഴുത എന്നിവയാണ് ബ്ലോക്ക് പഞ്ചായത്തുകള്‍.
കേരളത്തിലെ വയനാടൊഴികെയുള്ള മറ്റു ജില്ലകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഭൂപ്രകൃതിയാണ് ഈ ജില്ലക്കുള്ളത്. ജില്ലയുടെ 97 ശതമാനം പ്രദേശങ്ങളും കാടുകളും മലകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. താഴ്ന്ന ഭൂപ്രദേശങ്ങള്‍ തീരെ ഇല്ല. 50% പ്രദേശവും കാടുകളാണ്. സമുദ്രനിരപ്പില്‍ നിന്ന് 2000 മീറ്ററിലധികം ഉയരമുള്ള 14 കൊടുമുടികള്‍ ഇവിടെയുണ്ട്. അവയില്‍ ഹിമാലയത്തിനു തെക്കുള്ള ഏറ്റവും വലിയ കൊടുമുടിയായ ആനമുടി അടിമാലിക്കടുത്തുള്ള കുട്ടമ്പുഴ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇത്തരം ഭൂപ്രകൃതിയായതിനാല്‍ ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും ശാസ്ത്രീയമായ കൃഷിരീതികള്‍ക്ക് അനുയോജ്യമല്ല. എന്നാല്‍ സുഗന്ധദ്രവ്യങ്ങളുടെ കൃഷിക്ക് യോജിച്ച ഭൂപ്രകൃതിയാണ്.
വിനോദസഞ്ചാരം:
കേരളത്തിലെ ഏറ്റവും പ്രകൃതിരമണീയമായ ജില്ലകളിലൊന്നാണ് ഇടുക്കി. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങള്‍, ഹില്‍ സ്റ്റേഷനുകള്‍, അണക്കെട്ടുകള്‍, തോട്ടങ്ങളിലൂടെയുള്ള വിനോദയാത്ര, മലകയറ്റം, ആനസവാരി മുതലായവയാണ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. മൂന്നാര്‍ ഹില്‍ സ്റ്റേഷന്‍,ഇടുക്കി അണക്കെട്ട്, തേക്കടി വന്യമൃഗസംരക്ഷണകേന്ദ്രം, പീരുമേട് വാഗമണ്‍ എന്നിവയാണ് പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍. കൂടാതെ വിനോദ സഞ്ചാരികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ധാരാളം സ്ഥലങ്ങള്‍ വേറെയുമുണ്ട്. രാമക്കല്‍മേട്, ചതുരംഗപ്പാറമേട്, രാജാപ്പാറ, ആനയിറങ്കല്‍, പഴയ ദേവികുളം, ചീയപ്പാറ/വാളറ വെള്ളച്ചാട്ടം, തൊമ്മന്‍ കുത്ത്, നാടുകാണി വ്യൂ പോയിന്റ്, പരുന്തുമ്പാറ, അഞ്ചുരുളി, കല്ല്യാണത്തണ്ട്, മാട്ടുപ്പെട്ടി, കുണ്ടള, എക്കോ പോയിന്റ്, ടോപ് സ്റ്റേഷന്‍, ചിന്നാറ് വന്യമൃഗസങ്കേതം, രാജമല, തുടങ്ങിയവ ഇവയില്‍ ചിലത് മാത്രം. സമീപകാലത്തായി ഫാം ടൂറിസവും പ്രശസ്തിയാര്‍ജ്ജിച്ചുവരുന്നുണ്ട്. ജില്ലയിലെ കുമളിക്ക് അടുത്തുള്ള അണക്കരയെ ഗ്ലോബല്‍ ടൂറിസം വില്ലേജായി പ്രഖ്യാപിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ ജില്ലകള്‍
തൊടുപുഴ ,കട്ടപ്പന
ഇടുക്കി ജില്ലയിലെ വിദ്യാലയങ്ങള്‍
എല്‍.പി.സ്കൂള്‍
യു.പി.സ്കൂള്‍ 108
ഹൈസ്കൂള്‍ 140
ഹയര്‍സെക്കണ്ടറി സ്കൂളുകള്‍ 59
വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളുകള്‍ 16
ആകെ സ്കൂളുകള്‍
ടി.ടി.ഐ കള്‍ 3
സ്പെഷ്യല്‍ സ്കൂളുകള്‍ {{{സ്പെഷ്യല്‍ സ്കൂളുകള്‍}}}
കേന്ദ്രീയ വിദ്യാലയങ്ങള്‍ 1
ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ 1
സി.ബി.എസ്.സി വിദ്യാലയങ്ങള്‍ 26
ഐ.സി.എസ്.സി വിദ്യാലയങ്ങള്‍ 1

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites