« »
SGHSK NEW POSTS
« »

Thursday, November 10, 2011

തൊടിയില്‍ നിന്നൊരു ഒറ്റമൂലി

ഏതുരോഗത്തിനും തൊടിയില്‍ നിന്നൊരു ഒറ്റമൂലി. അതില്‍ രോഗം ശമിക്കും. കുറച്ചുകാലം മുമ്പുവരെ നമ്മുടെ വീട്ടമ്മമാര്‍ക്ക് ധാരാളം ഔഷധസസ്യങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നു. അവയുടെ രോഗശമനശക്തിയെക്കുറിച്ചും. ഒരു ടീസ്പൂണ്‍ ഇഞ്ചിനീരും സമം തേനും ചേര്‍ത്ത് കഴിച്ചാല്‍ ചുമ കുറയും. പാര്‍ശ്വഫലങ്ങളൊട്ടുമില്ല. ഇതറിയാതെയാണ് ചുമയ്ക്കുമ്പോള്‍ ഡോക്ടറുടെ ഉപദേശം പോലുമില്ലാതെ കഫ് സിറപ്പ് വാങ്ങി ചുമയക്ക് ഉടനടി ഷട്ടറിടുന്നത്. വെളുത്തുള്ളി ചതച്ചിട്ട് പാല്‍ കുടിച്ചാല്‍ കൊളസ്ട്രോള്‍ കുറയും. മാവിന്റെ തളിരില ഉണക്കിപ്പൊടിച്ചു കഴിച്ചാല്‍ പ്രമേഹത്തിന് കുറവുണ്ടാകും. ഇത്തരം നിരവധി ഒറ്റമൂലികളും അവയുടെ രോഗശമനശക്തിയും പഴയ തലമുറയ്ക്ക് അറിയാമായിരുന്നു. മിക്കവാറും ഔഷധസസ്യങ്ങള്‍ തൊടിയിലുണ്ടായിരുന്നു. അല്പം മെനക്കെട്ടാല്‍ ഈ അറിവുകള്‍ നമുക്കും സ്വന്തമാക്കാം. കണ്ണൊന്ന് തുറന്നാല്‍ വിരല്‍ത്തുമ്പില്‍ ലഭിക്കും മരുന്നുകള്‍.

വീട്ടില്‍ എളുപ്പത്തില്‍ തയാറാക്കാവുന്ന ചില ഒറ്റമൂലികളെ ഇവിടെ പരിചയപ്പെടുത്തുകയാണ്. ഒരു ഗൃഹവൈദ്യന്റെ സഹായം ചെയ്യുന്നവയാണ് ഈ കുറിപ്പുകള്‍.

അസുഖങ്ങള്‍ ശമിക്കാന്‍

ചുമ

*ഒരു ടീസ്പൂണ്‍ ഇഞ്ചിനീരില്‍ സമം തേന്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമയ് ക്ക് ആശ്വാസം ലഭിക്കും.

*തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.

*കുരുമുളകുപൊടി തേനിലോ നെയ്യിലോ ചാലിച്ചു കഴിക്കുക.

*വയമ്പ് ചെറുതേനില്‍ ഉരച്ച് ദിവസം രണ്ടുനേരം കഴിച്ചാല്‍ ചുമ പെട്ടെന്ന് കുറയും.

*കല്‍ക്കണ്ടവും ചുവന്നുള്ളിയും ചേര്‍ത്തുകഴിച്ചാല്‍ ചുമയ്ക്കു ശമനമാകും.

പനി

*തുളസി പിഴിഞ്ഞെടുത്ത നീര് തേനില്‍ ചേര്‍ത്തു കഴിച്ചാല്‍ പനിക്ക് പെട്ടെന്ന് കുറവുണ്ടാകും.

*ജീരകം പൊടിച്ച് ശര്‍ക്കര ചേര്‍ത്തു സേവിച്ചാല്‍ പനിക്ക് കുറവുണ്ടാകും.

*തുളസിനീരില്‍ കരുമുളകുപൊടി ചേര്‍ത്ത് കഴിച്ചാലും പനിക്ക് ശമനമുണ്ടാകും.

ജലദോഷം

*തുളസിനീര് അര ഔണ്‍സ് വീതം രണ്ടുനേരം കഴിക്കുക.

*ഗ്രാമ്പൂ പൊടിച്ച് തേനില്‍ ചാലിച്ചു കഴിച്ചാല്‍ ജലദോഷത്തിന് കുറവുണ്ടാകും.

രക്താതിസമ്മര്‍ദം

*ഈന്തപ്പഴത്തിന്റെ കുരു പൊടിച്ച് ഓരോ ടീസ്പൂണ്‍ വീതം രാവിലെയും വൈകിട്ടും മോരില്‍ ചേര്‍ത്തു കഴിക്കുക.

*തണ്ണിമത്തന്‍ ജ്യൂസ് ദിവസവും കഴിച്ചാല്‍ രക്തസമ്മര്‍ദത്തിന് വളരെ കുറവുണ്ടാകും.

*ഇളനീര്‍ വെള്ളവും തിപ്പലിപ്പൊടിയും ചേര്‍ത്തു കഴിച്ചാല്‍ രക്തസമ്മര്‍ദത്തിന് കുറവുണ്ടാകും.

ആസ്തമ

*മഞ്ഞളും കറിവേപ്പിലയും കൂടി അരച്ച് ഒരു നെല്ലിക്കാ വലുപ്പത്തില്‍ ഒരു മാസം തുടര്‍ച്ചയായി കഴിച്ചാല്‍ ആസ്തമയ്ക്കു വളരെ കുറവുണ്ടാകും.

*ആടലോകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.

*വെറ്റിലനീര്, ഇഞ്ചിനീര്, തേന്‍ ഇവ സമംചേര്‍ത്ത് ദിവസം രണ്ടുനേരം കഴിക്കുക.

*തുളസിയില പിഴിഞ്ഞ നീര് ഓരോ സ്പൂണ്‍ വീതം രാവിലെയും വൈകിട്ടും കഴിക്കുക.

കഫശല്യം

*ചെറിയ കഷ്ണം ഇഞ്ചി ചുട്ട് തൊലികളഞ്ഞ് കഴിക്കുക.

*തേന്‍, തുളസിനീര്, ഇഞ്ചിനീര്, ഉള്ളിനീര് എന്നിവ സമം ചേര്‍ത്തു കഴിച്ചാല്‍ കഫത്തിന് വളരെ ശമനമുണ്ടാകും.

*നാരങ്ങാവെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ കഫശല്യത്തിന് കുറവുണ്ടാകും.

കൊടിഞ്ഞി

*ജീരകം ചതച്ചിട്ട് പാല്‍ കാച്ചി രാവിലെ കുടിച്ചാല്‍ കൊടിഞ്ഞിക്ക് ശമനമുണ്ടാകും.

*മുക്കൂറ്റി സമൂലമെടുത്ത് (വേരും തണ്ടും ഇലയും പൂക്കളുമെല്ലാം) അരച്ച് കൊടിഞ്ഞിയുണ്ടാകുമ്പോള്‍ നെറ്റിയുടെ ഇരുവശങ്ങളിലും ഇട്ടാല്‍ വളരെ എളുപ്പത്തില്‍ ശമനമുണ്ടാകും.

*ചുക്കും കൂവളത്തിന്റെ വേരും കാടിവെള്ളത്തില്‍ അരച്ചുപുരട്ടിയാല്‍ കൊടിഞ്ഞിക്ക് വളരെ ആശ്വാസമുണ്ടാകും.

കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന്

*നാലോ അഞ്ചോ വെളുത്തുള്ളി തൊലികളഞ്ഞ് ചതച്ച് ഭക്ഷണത്തോടൊപ്പം കഴിക്കുക.

*തൈരും ഇഞ്ചിയും കറിയാക്കി പതിവായി ഭക്ഷത്തില്‍ ഉള്‍പ്പെടുത്തുക.

*നാലോ അഞ്ചോ വെളുത്തുള്ളി പാലില്‍ ചതച്ചിട്ട് കുറുക്കി ദിവസവും ഒരു നേരം കുടിക്കുക. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വളരെ ഉത്തമമാണിത്.

അമിതവണ്ണം

*തേനും വെള്ളവും സമംചേര്‍ത്ത് അതിരാവിലെ കഴിക്കുക. (ചെറുതേനായാല്‍ വളരെ നല്ലത്)

*ഒരു ടീസ്പൂണ്‍ നല്ലെണ്ണയില്‍ അഞ്ചുഗ്രാം ചുക്കുപൊടി ചേര്‍ത്തു പതിവായി കഴിക്കുക.

*ബ്രഹ്മി ഇടിച്ചുപിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.

പ്രമേഹം

*പച്ചപാവയ്ക്കയോ, പാവയ്ക്കയുടെ നീരോ പതിവായി കഴിക്കുക.

*രാത്രി കിടക്കാന്‍ നേരത്ത് വെളുത്തുള്ളി ചതച്ചിട്ട് പാല്‍ കുടിക്കുക.

*മാവിന്റെ തളിരില ഉണക്കിപ്പൊടിച്ച് കഴിക്കുക.

* ഗ്രാമ്പുവിന്റെ ഇല ഉണക്കിപ്പൊടിച്ച് ചൂടുവെള്ളത്തില്‍ കഴിക്കുക.

*നെല്ലിക്കാ നീരില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിക്കുക.

ഇക്കിള്‍

* വായ് നിറച്ചു വെള്ളമെടുത്തശേഷം വിരല്‍കൊണ്ട് മൂക്ക് അടച്ചുപിടിച്ച അല്പനേരം ഇരിക്കുക.

*വായില്‍ ഒന്നോ രണ്േടാ സ്പൂണ്‍ പഞ്ചസാര ഇട്ടശേഷം സാവധാനം അലിയിച്ച് ഇറക്കുക.

കൃമിശല്യം

*നന്നായി വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്തു കലക്കി കുടിക്കുക.

*അല്പം കായമെടുത്ത് ശര്‍ക്കരയില്‍ പൊതിഞ്ഞു കഴിക്കുക.

*ആര്യവേപ്പില അരച്ചുരുട്ടി ചെറുനെല്ലിക്കയുടെ വലുപ്പത്തില്‍ കഴിക്കുക.

ഗ്യാസ്ട്രബിള്‍

*വെളുത്തുള്ളി പാലില്‍ ചതച്ചിട്ട് കാച്ചി ഭക്ഷണത്തിനുശേഷം പതിവായി കഴിക്കുക.

*പുളിച്ചമോരില്‍ ജീരകം അരച്ചുകലക്കി കുടിക്കുക.

*വെളുത്തുള്ളി ചുട്ടുതിന്നുക.

*കരിങ്ങാലിക്കാതല്‍ ചതച്ചിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക.

ദഹനക്കേട്

*ഒരു ചെറുകഷ്ണം ഇഞ്ചി, രണ്േടാമൂന്നോ വെളുത്തുള്ളി എന്നിവ ചവച്ചരച്ചു കഴിക്കുക.

*ഒരു കഷ്ണം ഇഞ്ചിയും ഉപ്പുകല്ലും ചേര്‍ത്ത് ചവച്ചിറക്കുക.

*ജീരകം കരിങ്ങാലി എന്നിവയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക.

*അയമോദകം ഇട്ട് വെന്ത വെള്ളം കുടിക്കുക.

പുളിച്ചുതികട്ടല്‍

*കറിവേപ്പില വെള്ളം തൊടാതെ അരച്ച് നെല്ലിക്കയോളം വലുപ്പത്തിലെടുത്ത് കാച്ചിയ ആട്ടിന്‍പാലിന്റെ കൂടെ ദിവസവും രാവിലെ കഴിക്കുക.

*മലര്‍പ്പൊടിയില്‍ തേനും പഞ്ചസാരയും ചേര്‍ത്തു കഴിക്കുക.

*വെളുത്തുള്ളി നീരും പശുവിന്‍നെയ്യും സമം എടുത്തു ചൂടാക്കി അതിരാവിലെ ഒരു സ്പൂണ്‍ കഴിക്കുക.

ഗര്‍ഭകാല ഛര്‍ദി

* അഞ്ചോ ആറോ ഏലക്കായ് പൊടിച്ചു കരിക്കിന്‍വെള്ളത്തില്‍ ചേര്‍ത്തു കഴിക്കുക.

*മല്ലി അരച്ചു പഞ്ചസാര ചേര്‍ത്തു കഴിക്കുക.

*കുമ്പളത്തിന്റെ ഇല തോരന്‍വെച്ച് ഭക്ഷണത്തോടൊപ്പം കഴിക്കുക.
കടപ്പാട് :.സ്ത്രീ ധനം  വരിക    

2 comments:

നന്നായിരിക്കുന്നു നന്ദി

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites