« »
SGHSK NEW POSTS
« »

Saturday, December 17, 2011

പൊതു വിജ്ഞാനം -part 1

1. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമേത്?
2. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യബാങ്കേത്?
3. ദേശീയ ആസൂത്രണകമ്മിഷന്‍ നിലവില്‍ വന്നതെന്ന്?
4. കേരളത്തിലെ ആദ്യത്തെ ഗവര്‍ണര്‍?
5. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എത്ര വയസ് പൂര്‍ത്തിയാവണം?
6. ഇന്ത്യയുടെ വന്ദ്യവയോധികന്‍ എന്നറിയപ്പെടുന്നതാര്?
7. ഒരുരാജ്യസഭാംഗത്തിന്റെ കാലാവധി എത്രവര്‍ഷമാണ്?
8. ഏറ്റവും വലിയ സമുദ്രമേത്?
9. ഏറ്റവും വലിയ ഗ്രഹമേത്?
10. സമുദ്രജലത്തില്‍ ഏറ്റവുമധികമുള്ള ലവണമേത്?
11. അമേരിക്കയുടെ ആദ്യത്തെ പ്രസിഡന്റ്?
12. മുട്ടയുടെ തോട് നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന രാസവസ്തുവേത്?
13. കേരളത്തിലെ ആദ്യത്തെ വനിതാമന്ത്രിയാര്?
14. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹമേത്?
15. ട്രോയ് ഔണ്‍സ് എന്നത് എന്തിന്റെ തൂക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു?
16. ഇന്ത്യ, പാകിസ്ഥാന്‍ എന്നീ  രാജ്യങ്ങളെ വേര്‍തിരിക്കുന്ന അതിര്‍ത്തിരേഖയേത്?
17. ഇന്ത്യയില്‍ എത്ര വര്‍ഷത്തിലൊരിക്കലാണ് സെന്‍സസ് നടക്കുന്നത്?
18. ഏറ്റവുമധികം വനവിസ്തൃതിയുള്ള സംസ്ഥാനമേത്?
19. ഇന്ത്യയെ തെക്കേയിന്ത്യ വടക്കേയിന്ത്യ എന്നിങ്ങനെ വേര്‍തിരിക്കുന്ന പര്‍വതനിരയേത്?
20. ഇന്ത്യയിലെ ഏറ്റവും നീളമുള്ള അണക്കെട്ടേത്?
21. ഇന്ത്യയില്‍ ആദ്യമായി യാത്രാതീവണ്ടി ഓടിയ വര്‍ഷമേത്?
22. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ്?
23. ആര്‍ട്ടിക് മേഖലയില്‍ ഇന്ത്യ തുറന്ന ആദ്യ പര്യവേക്ഷണകേന്ദ്രമേത്?
24. ദേശീയ വിദ്യാഭ്യാസദിനം ഏതാണ്?
25. ഇന്ത്യയുടെ സര്‍വസൈന്യാധിപനാര്?
26. ഗേറ്റ് വേ ഒഫ് ഇന്ത്യ എവിടെയാണ്?
27. യാന്ത്രികോര്‍ജം വൈദ്യുതോര്‍ജമാക്കി മാറ്റുന്ന ഒരുപകരണം ഏത്?
28. ദ്രാവകങ്ങളുടെ ആപേക്ഷികസാന്ദ്രത അളക്കുന്നതിനുള്ള ഉപകരണം ഏത്?
29. പദാര്‍ത്ഥത്തിന്റെ നാലാമത്തെ അവസ്ഥ ഏത്?
30. ഗ്രഹങ്ങളുടെ ചലനനിയമത്തിന്റെ ഉപജ്ഞാതാവ് ആര്?
31. സൌരയൂഥ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആര്?
32. ആകാശം നീലനിറത്തില്‍ കാണപ്പെടുന്നതിനുള്ള കാരണം?
33. എല്ലാ നിറത്തെയും ആഗിരണം ചെയ്യുന്ന വസ്തുവിന്റെ നിറം എന്തായിരിക്കും?
34. സൂര്യനില്‍നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്യുന്ന അന്തരീക്ഷത്തിലെ പാളി ഏത്?
35. ശബ്ദത്തെക്കുറിച്ചുള്ള പഠനം ഏത്?
36. ആദ്യത്തെ കംപ്യൂട്ടര്‍ വൈറസ് ഏതാണ്?
37. ഇന്ത്യയുടെ മിസൈല്‍മാന്‍ എന്നറിയപ്പെടുന്നത്?
38. ബലത്തിന്റെ യൂണിറ്റ് ഏത്?
39. സൂര്യപ്രകാശത്തിന് ഏഴ് ഘടകവര്‍ണങ്ങളുണ്ടെന്ന് ആദ്യം കണ്ടെത്തിയത് ആര്?
40. രാമഗുണ്ഡം താപവൈദ്യുതനിലയം ഏത് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു?
41. ഒരുദ്രാവകം പ്രയോഗിക്കുന്ന ഘര്‍ഷണബലം ഏത്  പേരിലറിയപ്പെടുന്നു?
42. അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാന്‍ കഴിയാത്ത അവസ്ഥ ഏത്?
43. ഹ്രസ്വദൃഷ്ടിക്ക് പരിഹാരം ഏത് തരത്തിലുള്ള ലെന്‍സുകളാണ്?
44. ശബ്ദതീവ്രത അളക്കുന്ന യൂണിറ്റ്?
45. വാഹനത്തിന്റെ റിയര്‍വ്യൂ മിററുകള്‍ ഏതുതരത്തിലുള്ള ദര്‍പ്പണങ്ങളാണ്?

  ഉത്തരങ്ങള്‍
1) രാജസ്ഥാന്‍, 2) സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, 3) 1950 മാര്‍ച്ച് 15, 4) ബി. രാമകൃഷ്ണറാവു, 5) 35വയസ്, 6) ദാദാഭായ് നവ്റോജി, 7) ആറുവര്‍ഷം, 8) ശാന്തസമുദ്രം, 9) വ്യാഴം,, 10) സോഡിയം ക്ളോറൈഡ് (കറിയുപ്പ്), 11) ജോര്‍ജ് വാഷിംഗ്ടണ്‍, 12) കാത്സ്യം കാര്‍ബണേറ്റ്, 13) കെ.ആര്‍. ഗൌരി, 14) ആര്യഭട്ട, 15) സ്വര്‍ണം, 16) റാഡ്ക്ളിഫ്രേഖ, 17) 10 വര്‍ഷത്തിലൊരിക്കല്‍, 18) മധ്യപ്രദേശ്, 19) വിന്ധ്യന്‍, 20) ഹിരാക്കുഡ്, 21) 1853, 22) ന്യൂഡല്‍ഹി, 23) ഹിമാദ്രി, 24) നവംബര്‍ 11, 25) രാഷ്ട്രപതി, 26) മുംബയ്, 27) ഡൈനാമോ, 28) ഹൈഡ്രോമീറ്റര്‍, 29) പ്ളാസ്മ, 30) കെപ്ളര്‍, 31) കോപ്പര്‍നിക്കസ്, 32) വിസരണം,33) കറുപ്പ്, 34) ഓസോണ്‍, 35) ശബ്ദശാസ്ത്രം,  36) ആപ്പിള്‍, 37) എ.പി.ജെ. അബ്ദുള്‍ കലാം, 38) ന്യൂട്ടണ്‍, 39) ഐസക് ന്യൂട്ടണ്‍, 40) ആന്ധ്രാപ്രദേശില്‍, 41)വിസ്കസ് ബലം, 42) ഹ്രസ്വദൃഷ്ടി, 43) വിവ്രജന ലെന്‍സുകള്‍, 44) ഡെസിബല്‍, 45) ഉത്തല ദര്‍പ്പണങ്ങള്‍

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites