« »
SGHSK NEW POSTS
« »

Wednesday, December 28, 2011

പൊതു വിജ്ഞാനം -54 ( G K )

1. ചിപ്ക്കോ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ വ്യക്തിയാര്?
2. പ്ളാസിയുദ്ധം നടന്ന വര്‍ഷം?
3. റൂബിള്‍ ഏത് രാജ്യത്തെ കറന്‍സിയാണ്?
4. ഏറ്റവുമധികം തേയില ഉത്പാദിപ്പിക്കുന്ന രാജ്യമേത്?
5. പഞ്ചായത്ത് രാജ് സംവിധാനം ആരംഭിച്ച സംസ്ഥാനമേത്?
6. കേന്ദ്രത്തില്‍ ക്യാബിനറ്റ്  മന്ത്രിയായ ആദ്യത്തെ മലയാളിയാര്?
7. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയേത്?
8. ജാലിയന്‍ വാലാബാഗ് ഏത് സംസ്ഥാനത്താണ്?
9. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യബാങ്കേത്?
10.  പ്രപഞ്ചത്തില്‍ ഏറ്റവുമധികമുള്ള മൂലകം?
11. മനുഷ്യശരീരത്തില്‍ ഏറ്റവുമധികമുള്ള ലോഹം?
12. മുട്ടത്തോട് നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന രാസവസ്തു?
13. മഴവില്ലുണ്ടാകാന്‍ കാരണമായ പ്രകാശപ്രതിഭാസമേത്?
14. പെന്‍സിലിന്‍ കണ്ടുപിടിച്ചതാര്?
15.  ഇന്ത്യയ്ക്ക് സ്വാതന്ത്യ്രം ലഭിക്കുമ്പോള്‍ കോണ്‍ഗ്രസ്പ്രസിഡന്റ്?
16. സസ്യങ്ങളുടെ വളര്‍ച്ച രേഖപ്പെടുത്തുന്ന ഉപകരണമേത്?
17. ജലദോഷത്തിന് കാരണമായ അണുജീവിയേത്?
18. ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്നുവിളിച്ചത്?
19. മനുഷ്യശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം?
20. ഐക്യരാഷ്ട്രസംഘടന നിലവില്‍ വന്ന വര്‍ഷമേത്?
21. ചുണ്ണാമ്പുവെള്ളത്തെ പാല്‍ നിറമാക്കുന്ന വാതകമേത്?
22. കേരളത്തില്‍ ഏറ്റവുമൊടുവിലായി നിലവില്‍ വന്ന ജില്ലയേത്?
23. സ്വര്‍ണം ലയിക്കുന്നതിനാല്‍ രാജകീയദ്രവം എന്നറിയപ്പെടുന്നതേത്?
24. കാര്‍ബണിന്റെ ഏറ്റവും ശുദ്ധമായ രൂപാന്തരമേത്?
25. പാലിന്റെ ശുദ്ധത അളക്കാനുള്ള ഉപകരണമേത്?
26. കുളച്ചല്‍ യുദ്ധത്തില്‍ തടവില്‍ പിടിക്കപ്പെട്ട ഡച്ച് നാവികനാര്?
27. തിരുവിതാംകൂറില്‍ വലിയ ദിവാന്‍ ജി എന്ന് ആദരപൂര്‍വം അറിയപ്പെട്ടിരുന്നതാര്?
28. തിരുവിതാംകൂറിന്റെ രാജധാനി പത്മനാഭപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയത് ഏത് രാജാവിന്റെ ഭരണകാലത്താണ്?
29. ശക്തന്‍ തമ്പുരാന്‍ സിംഹാസനാരോഹണം നടത്തിയ വര്‍ഷമേത്?
30. രണ്ടാമത്തെ പഴശ്ശിവിപ്ളവത്തിന്റെ കാലയളവേതായിരുന്നു?
31. ബുദ്ധമതവുമായി ബന്ധപ്പെട്ട കൃതികള്‍ ഏത് ഭാഷയിലാണ് എഴുതിയത്?
32. ഹാരപ്പന്‍ സംസ്കാരത്തിന്റെ കാലഘട്ടം ഏതാണ്?
33. ചന്ദ്രഗുപ്ത മൌര്യന്റെ കൊട്ടാരമായ പാടലീപുത്രത്തില്‍ താമസിച്ച ഗ്രീക്ക് അംബാസിഡര്‍ ആരാണ്?
34. കനിഷ്കന്റെ കാലത്ത് ഗ്രീക്കോ- റോമന്‍ രീതികള്‍ സമന്വയിച്ച് ചിത്രകലയില്‍ ഉടലെടുത്ത പുതിയ രീതി?
35. പഴശ്ശിരാജാവിനെ കേരള സിംഹം എന്ന് വിശേഷിപ്പിച്ചതാര്?
36. തിരുവിതാംകൂറിന്റെ സുവര്‍ണകാലം എന്നറിയപ്പെട്ടത് ആരുടെ ഭരണകാലമാണ്?
37.  ഇന്ത്യന്‍ നെപ്പോളിയന്‍?
38. ഹര്‍ഷന്റെ കാലത്ത് ഇന്ത്യ സന്ദര്‍ശിച്ച ചൈനീസ് സഞ്ചാരി?
39. തിരു-കൊച്ചി സംസ്ഥാനത്തിന്റെ രാജപ്രമുഖന്‍ ആരായിരുന്നു?
40. കൊച്ചിയിലെ അവസാന ദിവാന്‍ ആരായിരുന്നു?
41. ഈഴവ മെമ്മോറിയല്‍ തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലം തിരുനാളിന് സമര്‍പ്പിച്ചതെന്ന്?
42. നിവര്‍ത്തന പ്രക്ഷോഭത്തിന്റെ പ്രധാന നേതാക്കള്‍ ആരെല്ലാമായിരുന്നു?
43.  തിരുവിതാംകൂറിന് അമേരിക്കന്‍ മോഡല്‍ ഭരണഘടന പ്രഖ്യാപിച്ച ദിവാനാര്?
44. കേരളത്തില്‍ ഏത് രാഷ്ട്രീയ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന മുദ്രാവാക്യമാണ് അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍?
45. തിരു-കൊച്ചിയിലെ ആദ്യത്തെ മുഖ്യമന്ത്രി ആരായിരുന്നു?

  ഉത്തരങ്ങള്‍
1) സുന്ദര്‍ലാല്‍ ബഹുഗുണ, 2) 1757, 3) റഷ്യ, 4) ചൈന, 5) രാജസ്ഥാന്‍, 6) ഡോ. ജോണ്‍ മത്തായി, 7) കല്ലട, 8) പഞ്ചാബ്, 9) സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, 10) ഹൈഡ്രജന്‍, 11) കാത്സ്യം, 12) കാത്സ്യം കാര്‍ബണേറ്റ്, 13) പ്രകീര്‍ണനം, 14) അലക്സാണ്ടര്‍ ഫ്ളെമിംഗ്, 15) ജെ.ബി. കൃപലാനി, 16) ക്രെസ്ക്കോഗ്രാഫ്, 17) വൈറസ്, 18) വൈസ്രോയി കഴ്സണ്‍, 19) 46, 20) 1945 ഒക്ടോബര്‍ 24, 21) കാര്‍ബണ്‍ ഡൈ ഓക്സൈഡ്, 22) കാസര്‍കോട്, 23) അക്വാറീജിയ, 24) വജ്രം, 25) ലാക്ടോമീറ്റര്‍, 26) ഡിലനോയ്, 27) രാജാകേശവദാസന്‍, 28) ധര്‍മ്മരാജാവ്, 29) 1790, 30) 1800-1805, 31) പാലി, 32) ബി.സി. 2500-1800, 33) മെഗസ്കനീസ് , 34) ഗാന്ധാരകല, 35) സര്‍ദാര്‍ കെ. എം. പണിക്കര്‍, 36) സ്വാതി തിരുനാളിന്റെ, 37) സമുദ്രഗുപ്തന്‍, 38) ഹുയാങ് സാങ്, 39) ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ, 40) സി.പി. കരുണാകരമേനോന്‍, 41) 1896 സെപ്തംബര്‍ 3, 42) എന്‍.വി. ജോസഫ്, സി. കേശവന്‍, 43) സര്‍ സി.പി. രാമസ്വാമി അയ്യര്‍, 44) പുന്നപ്ര വയലാര്‍ സമരം, 45) പറവൂര്‍ ടി.കെ. നാരായണപിള്ള.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites