« »
SGHSK NEW POSTS
« »

Monday, December 19, 2011

പൊതു വിജ്ഞാനം-16 ( G.K )

1.  ഒരു മൂലകത്തെ മറ്റൊരു മൂലകമാക്കി മാറ്റുന്ന പ്രക്രിയയാണ്...?
2. വൈദ്യുത മണ്ഡലത്തിനും കാന്തികമണ്ഡലത്തിനും സ്വാധീനിക്കാന്‍ കഴിയാത്ത വികിരണങ്ങളാണ്?
3. പദാര്‍ത്ഥങ്ങളില്‍കൂടി തുളച്ചുകയറാന്‍ കഴിവ് കൂടുതലുള്ള വികിരണം?
4. ട്രാന്‍സ്മ്യൂട്ടേഷന്‍ ആദ്യമായി വിജയത്തിലെത്തിച്ച ശാസ്ത്രജ്ഞന്‍?
5. കോസ്മിക് വികിരണങ്ങളുടെ പ്രവര്‍ത്തനംമൂലം അന്തരീക്ഷത്തിലുണ്ടാകുന്ന ഒരു റേഡിയോ ഐസോടോപ്പ്?
6. പിച്ച് ബ്ളെന്‍ഡിലടങ്ങിയിരിക്കുന്ന റേഡിയോ ആക്ടീവ് മൂലകമാണ്?
7. പ്രകാശത്തിന്റെ വേഗതയില്‍ സഞ്ചരിക്കുന്ന വികിരണങ്ങളാണ്?
8. കേരളത്തിന്റെ കടല്‍ത്തീരത്ത് സുലഭമായ ഒരു ന്യൂക്ളിയര്‍ ഇന്ധനമാണ്...?
9. മാരകമായ പാര്‍ശ്വഫലങ്ങള്‍ ഉളവാക്കുന്നതിനാല്‍ അടുത്തകാലത്ത് കേരളത്തില്‍ ഉപയോഗം നിരോധിച്ച കീടനാശിനി?
10. ശുദ്ധമായ ഉപ്പ് ലായനിയുടെ ഛഒ മൂല്യം?
11. ഇന്ത്യയിലെ ആദ്യത്തെ ആറ്റോമിക് റിയാക്ടര്‍?
12. ഹരിതകത്തില്‍ കാണുന്ന ലോഹം?
13. അയഡിന്‍ ലായനി ചേര്‍ക്കുമ്പോള്‍ നീലനിറം കിട്ടുന്ന വസ്തു?
14. കിഡ്നിയില്‍ ഉണ്ടാകുന്ന കല്ല് രാസപരമായി അറിയപ്പെടുന്നത്?
15. ചെറിയ അളവില്‍ അമ്ളമോ ക്ഷാരമോ ചേര്‍ത്താല്‍ ഹഒ മൂല്യത്തിന് മാറ്റം വരാത്ത ലായനികള്‍?
16. ഇന്‍സുലിന്‍ അടങ്ങിയിരിക്കുന്ന ലോഹം?
17. മനുഷ്യര്‍ കഴിച്ചാല്‍ ദഹിക്കാത്ത അന്നജം?
18. മനുഷ്യശരീരത്തിന് ഏറ്റവും ഹാനികരമായ ലോഹം?
19. ഏറ്റവും ദ്രവണാങ്കം കൂടിയ ലോഹം?
20. റബര്‍പാല്‍ ഉറയാതിരിക്കാന്‍ ഉപയോഗിക്കുന്നത്?
21. റബര്‍ വള്‍ക്കനൈസേഷന്‍ കണ്ടുപിടിച്ചത്?
22. അന്തരീക്ഷ വായുവിലേക്ക് ഉയരുന്ന ബലൂണ്‍ പൊട്ടുന്നത് ഏത് നിയമം അനുസരിച്ചാണ്?
23. ആന്റിബയോട്ടിക്കുകള്‍ ( ഔഷധങ്ങള്‍) കഴിക്കുമ്പോള്‍, അത് ഏതിലാണ് ആഗിരണം ചെയ്യുന്നത്?
24. ഉപ്പില്‍ അയഡിന്റെ അംശം ലഭിക്കുവാന്‍ ചേര്‍ക്കുന്ന ലവണം?
25. അമ്ളമഴയിലെ പ്രധാന ഘടകം?
26. കുമിള്‍ നാശിനിയായും അണുനാശിനിയായും തടി കേടുകൂടാതെ സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന പദാര്‍ത്ഥം ഏത്?
27. പ്രാചീന രസതന്ത്രത്തിന് ആല്‍കെമി എന്ന് പേര് നല്‍കിയത്?
28. രസതന്ത്രമാര്‍ഗങ്ങളുപയോഗിച്ച് ഓര്‍ഗാനിക് സംയുക്തം ആദ്യമായി നിര്‍മ്മിച്ചത് ആരാണ്?
29. ഷഡ്പദങ്ങളുടെ രക്തത്തിന്റെ നിറം?
30. ശീതരക്തമുള്ള ജീവികള്‍?
31. ഏറ്റവും വലിയ പല്ലി?
32. ഏറ്റവും വിഷമുള്ള പാമ്പുകള്‍?
33. പറക്കുന്ന ഓന്ത്?
34. സ്രാവിന്റെയും കോഡിന്‍റെയും കരളില്‍നിന്നുമുള്ള മത്സ്യ എണ്ണയില്‍ സമ്പുഷ്ടമായ ജീവകം?
35. ശരീരത്തില്‍നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന മത്സ്യം?
36. ജീവിക്കുന്ന ഫോസിലുകള്‍ എന്നറിയപ്പെടുന്ന മത്സ്യം?
37. കടല്‍ക്കുതിര എന്നറിയപ്പെടുന്ന മത്സ്യം?
38. ന്യൂറോണില്‍ നിന്ന് ആവേഗങ്ങള്‍ വഹിക്കുന്നത്?
39.  ഒരു സമ്മിശ്ര നാഡിക്കുദാഹരണം?
40. ഹാര്‍ഡ്വാര്‍ഡ് മാര്‍ക്ക് 1 ആവിഷ്കരിച്ചത്?
41.  ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സൌകര്യങ്ങള്‍ ലഭ്യമാക്കുന്ന പൊതുമേഖലാസ്ഥാപനം?
42. മഹിതി എന്നത് ഏത് സംസ്ഥാനത്തെ ഇ-ഗവേണന്‍സ് പ്രോജക്ടാണ്?
43. ഇന്ത്യയുടെ ആദ്യത്തെ ഇ-ന്യൂസ് പേപ്പര്‍?
44. ഐ.ടി ആക്ട് ഇന്ത്യയില്‍ നിലവില്‍വന്ന വര്‍ഷം?
45. സൈബര്‍ ക്രൈം തടയുന്നതിനായി ഏത് സംസ്ഥാനത്ത് നിലവില്‍വന്ന പൊലീസ് വിഭാഗമാണ് ഇ-കോപ്സ്?

  ഉത്തരങ്ങള്‍
1) ട്രാന്‍സ്മ്യൂട്ടേഷന്‍, 2) ഗാമാ വികിരണങ്ങള്‍, 3) ഗാമാ വികിരണങ്ങള്‍, 4) റൂഥര്‍ഫോര്‍ഡ്, 5) കാര്‍ബണ്‍ 14, 6) യുറേനിയം, 7) ഗാമാ വികിരണങ്ങള്‍, 8) തോറിയം, 9) എന്‍ഡോ സള്‍ഫാന്‍, 10) 7, 11) അപ്സര, 12) മഗ്നീഷ്യം, 13) അന്നജം, 14) കാല്‍സ്യം ഓക്സലേറ്റ്: യൂറിക്ക് ആസിഡ്, 15) ബഫര്‍ ലായനികള്‍, 16) സിങ്ക്, 17) സെല്ലുലോസ്, 18) ലെഡ്, 19) ടങ്സ്റ്റണ്‍, 20) അമോണിയ,21) ഗുഡ് ഈയര്‍, 22) ബോയില്‍സ് നിയമം, 23) ശരീരത്തിലെ പ്രോട്ടീനുകളില്‍, 24) പൊട്ടാസ്യം അയോഡൈഡ്, 25) ഹൈഡ്രോക്ളോറിക്കാസിഡ്, 26) കോപ്പര്‍ സള്‍ഫേറ്റ്, 27) അറബികള്‍, 28) ഫ്രെഡറിക് വോളര്‍, 29) നിറമില്ല, 30) ഉരഗങ്ങള്‍, ഉഭയജീവികള്‍, മത്സ്യങ്ങള്‍, 31) കൊമോഡോ ഡ്രാഗണ്‍സ്, 32) കടല്‍പാമ്പുകള്‍, 33) ഫ്ളൈയിംഗ് ഡ്രാഗണ്‍, 34) ജീവകം ഡി, 35) ഇലക്ട്രിക് ഈല്‍, 36) സീലാകാന്ത്, 37) ഹിപ്പോകാമ്പസ്, 38) ആക്സോണ്‍, 39) വാഗസ് നാഡി, 40) ഹോവാര്‍ഡ് ഐക്കന്‍, 41) വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡ്, 42) കര്‍ണാടക, 43) ന്യൂസ് പേപ്പര്‍ ടുഡേ, 44) 2000, 45)  ആന്ധ്ര.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites