« »
SGHSK NEW POSTS
« »

Saturday, December 24, 2011

പൊതു വിജ്ഞാനം -25 (G.K)

1. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാലുല്പാദിപ്പിക്കുന്നത്?
2. ഓപ്പറേഷന്‍ ഫ്ളഡ് ആരംഭിച്ചത്?
3. ഓപ്പറേഷന്‍ ഫ്ളഡിന് നേതൃത്വം നല്‍കിയത്?
4. നാഷണല്‍ ഫെഡറേഷന്‍ ഒഫ് ഡെയറി കോ- ഓപ്പറേറ്റീവ്സിന്റെ ആസ്ഥാനം?
5. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങള്‍ അറിയപ്പെടുന്നത്?
6. വ്യവസായ മന്ത്രാലയം രൂപീകരിച്ചത് എന്ന്?
7. ഏറ്റവും കൂടുതല്‍ വ്യവസായശാലകള്‍ ഉള്ള സംസ്ഥാനം?
8.  ഇന്ത്യന്‍ ഇരുമ്പുരുക്ക് വ്യവസായത്തിന് അടിത്തറയിട്ട വ്യക്തി?
9. ഫെറയെ മാറ്റി ഫെമയാക്കിയ വര്‍ഷം?
10. ഗ്ളാസ് വ്യവസായ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?
11. ചെറുകിട, ഇടത്തരം: ഗ്രാമീണ വ്യവസായങ്ങളെക്കുറിച്ച് പഠനം നടത്തിയ കമ്മിറ്റി?
12. ഇന്ത്യയിലെ ഏറ്റവും വലിയ പരുത്തിത്തുണി ഉത്പാദന കേന്ദ്രം?
13. ലാഭം ലക്ഷ്യമാക്കി നടത്തുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ അറിയപ്പെടുന്നത്?
14. ഒന്നില്‍കൂടുതല്‍ കമ്പനികള്‍ ഒരുമിച്ച് ഒരു പുതിയ കമ്പനി ആയി മാറുന്ന പ്രക്രിയ?
15. സി. ആര്‍.പി. എഫ് രൂപീകൃതമായപ്പോള്‍ ഉള്ള പേര്?
16. വനിതാ ബറ്റാലിയനുള്ള ഒരു അര്‍ധസൈനിക വിഭാഗം?
17. സി. ഐ. എസ്. എഫിന്റെ ആസ്ഥാനം?
18. ആസാം റൈഫിള്‍സ് തുടക്കത്തില്‍ അറിയപ്പെട്ടിരുന്നത്?
19. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് അക്കാഡമി എവിടെ സ്ഥിതി ചെയ്യുന്നു?
20. കോസ്റ്റ് ഗാര്‍ഡിന്റെ ആസ്ഥാനം?
21. ഹോം ഗാര്‍ഡ്സ് നിലവിലില്ലാത്ത ഏക സംസ്ഥാനം?
22. എന്‍.സി.സി(നാഷണല്‍ കേഡറ്റ്സ് കോര്‍പ്സ് )രൂപീകൃതമായതെന്ന്?
23.  എന്‍.സി.സിയുടെ ആപ്തവാക്യം?
24. ഇന്ത്യയില്‍നിന്ന് ഇന്റര്‍പോളിനെ പ്രതിനിധീകരിക്കുന്നത്?
25. സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സ്ഥാപിതമായ വര്‍ഷം?
26. രാഷ്ട്രീയ റൈഫിള്‍സ് രൂപീകരിച്ച വര്‍ഷം?
27. വടക്കുകിഴക്കന്‍ അതിര്‍ത്തിയുടെ സംരക്ഷണാര്‍ത്ഥം ആരംഭിച്ച സേനാവിഭാഗം?
28. റോയുടെ മേധാവിയായ കേരളീയന്‍?
29. എന്‍. എസ്.ജിയുടെ ആപ്തവാക്യം?
30. ഏത് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് എസ്.പി.ജി. രൂപംകൊണ്ടത്?
31. ഇന്റലിജന്‍സ് ബ്യൂറോ നിലവില്‍വന്നത്?
32.  ഇന്ത്യയില്‍ അറ്റോമിക് എനര്‍ജി കമ്മിഷന്‍ രൂപീകരിച്ച വര്‍ഷം?
33. ഇന്ത്യയിലെ ഏറ്റവും വലിയ റിയാക്ടര്‍?
34. ഇന്ത്യയിലെ ആദ്യത്തെ അറ്റോമിക് റിയാക്ടര്‍?
35. ആദ്യ അണുപരീക്ഷണത്തിന്റെ കോഡ്?
36.  ആദ്യ അണുപരീക്ഷണത്തിന്റെ തലവന്‍?
37. ഇന്ത്യയുടെ ആദ്യത്തെ ആണവപരീക്ഷണം നടക്കുമ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി?
38.  ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സിമന്റ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
39. ഇന്ത്യയിലെ ആദ്യത്തെ രാസവള നിര്‍മ്മാണശാല സ്ഥാപിതമായത്?
40. ചൈന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സിമന്റ് ഉത്പാദിപ്പിക്കുന്ന രാജ്യം?
41. തൊഴില്‍ ദാതാവ് എന്ന നിലയിലും കയറ്റുമതിയിലും മുന്‍പിലുള്ള ഇന്ത്യന്‍ വ്യവസായം?
42. ഇന്ത്യയിലെ  ആദ്യത്തെ ആധുനിക പട്ടുവസ്ത്ര നിര്‍മ്മാണശാല?
43. ജര്‍മ്മന്‍ സഹകരണത്തോടെ ആരംഭിച്ച ഉരുക്ക് നിര്‍മ്മാണശാല?
44. പശ്ചിമബംഗാളിലെ ഹുഗ്ളി നദീതീരത്ത് വ്യാപിച്ചിരിക്കുന്ന പ്രധാന വ്യവസായം
45. ഇന്ത്യയിലെ ആദ്യത്തെ വൈദ്യുതി ഉത്പാദന വിതരണം പ്രാവര്‍ത്തികമായത്?

  ഉത്തരങ്ങള്‍
1) ഇന്ത്യ, 2) 1970, 3) ഡോ. വി. കുര്യന്‍, 4) ആനന്ദ്, 5) പീഡിത വ്യവസായങ്ങള്‍, 6) 1976-ല്‍, 7) മഹാരാഷ്ട്ര, 8) ജംഷഡ്ജി ടാറ്റ, 9) 2000 ജൂണ്‍ 4, 10) ഫിറോസാബാദ്, 11) അബീദ് ഹുസൈന്‍ കമ്മിറ്റി, 12) മുംബയ്, 13) ബിസിനസ്, 14)  അമാല്‍ഗമേഷന്‍, 15) ക്രൌണ്‍ റെപ്രസെന്റേറ്റീവ്സ് പൊലീസ്, 16) റാപ്പിഡ് ആക്ഷന്‍ ഫോഴ്സ,് 17) ന്യൂഡല്‍ഹി, 18) കാച്ചാര്‍ ലെവി, 19) മുസ്സുറി, 20) ന്യൂഡല്‍ഹി, 21) കേരളം, 22) 1948ജൂലായ് 15, 23) ഐക്യവും അച്ചടക്കവും, 24) സി.ബി. ഐ, 25) 1968, 26) 1990, 27) സശസ്ത്ര സീമാബല്‍, 28) ഹോര്‍മീസ് തരകന്‍, 29) സര്‍വത്ര സര്‍വോതം സുരക്ഷ, 30) ബീര്‍ബല്‍നാഥ് കമ്മിറ്റി, 31) 1947, 32) 1948, 33) താരാപ്പൂര്‍, 34) അപ്സര, 35) ബുദ്ധന്‍ ചിരിക്കുന്നു, 36) ഡോ. രാജാ രാമണ്ണ, 37)  ഇന്ദിരാഗാന്ധി, 38) തമിഴ്നാട്, 39) റാണിപ്പേട്ട്, 40) ഇന്ത്യ, 41) പരുത്തിത്തുണി വ്യവസായം, 42) പശ്ചിമബംഗാളിലെ ഹൌറ, 43) ഒറീസയിലെ റൂര്‍ക്കേല, 44) ചണ വ്യവസായം, 45) 1897, ഡാര്‍ജിലിങ്.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites