« »
SGHSK NEW POSTS
« »

Monday, December 19, 2011

പൊതു വിജ്ഞാനം- 15 ( G.K )

1. ആദ്യ സര്‍വകലാശാല ആരംഭിച്ചത് എവിടെ?
2. നവോത്ഥാനത്തിന്റെ കളിത്തൊട്ടില്‍ എന്നറിയപ്പെടുന്നത്?
3. നവോത്ഥാനത്തിന്റെ ആഹ്വാനമുതിര്‍ത്ത ആദ്യ സാഹിത്യകാരന്‍?
4. മൈക്കല്‍ എയ്ഞ്ചലോയുടെ പ്രധാന രചന?
5. 'മഡോണ' എന്ന ചിത്രത്തിന്റെ രചയിതാവ്?
6. മാക്യവല്ലിയുടെ പ്രസിദ്ധ കൃതി ഏത്?
7. 'ക്രൈസ്തവ മനുഷ്യന്റെ സ്വാതന്ത്യ്രം' എന്ന കൃതി രചിച്ചത്?
8. സപ്തവത്സര യുദ്ധം അവസാനിച്ച ഉടമ്പടി?
9. കത്തോലിക്കാസഭയിലെ അഴിമതിക്കെതിരെ നടന്ന സമരമേത്?
10. സ്പെയിനില്‍ ജസ്യൂട്ട് സന്യാസിസംഘങ്ങള്‍ക്ക് രൂപം നല്‍കിയതാര്?
11. ജര്‍മ്മന്‍ ഏകീകരണത്തിന് പ്രചോദനമായ വിപ്ളവം?
12. ബുദ്ധമതം, ഹീനയാനം, മഹായാനം എന്നിങ്ങനെ രണ്ടായി വിഭജിച്ചത് ആരുടെ കാലഘട്ടത്തിലാണ്?
13. രാഷ്ട്രകൂടന്മാരുടെ ആസ്ഥാനം?
14. സപ്തശതകം, ഗാഥസപ്തസതി തുടങ്ങിയ ഗ്രന്ഥങ്ങള്‍ രചിച്ച ശതവാഹന രാജാവ്?
15. ഗുപ്തന്മാരുടെ ഔദ്യോഗിക ഭാഷ?
16. വിക്രമാദിത്യന്റെ കാലഘട്ടത്തില്‍ ഇന്ത്യ സന്ദര്‍ശിച്ച ചൈനീസ് സഞ്ചാരി?
17. ഗുപ്തസാമ്രാജ്യത്തിലെ അറിയപ്പെടുന്ന അവസാനത്തെ രാജാവ്?
18. ' ഇന്ത്യന്‍ ഷേക്സ്പിയര്‍', ' ഇന്ത്യന്‍ കവികളുടെ രാജകുമാരന്‍' എന്നെല്ലാം വിശേഷിപ്പിക്കപ്പെട്ടിരുന്നത്?
19. ഡല്‍ഹിയിലെ മെഹ്റൌളി ഇരുമ്പുശാസനം സ്ഥാപിച്ചത്?
20. അവസാനത്തെ ഗുപ്തരാജാവ്?
21. വടക്കേയിന്ത്യയിലെ അവസാനത്തെ ഹിന്ദു രാജാവ്?
22. ഹര്‍ഷവര്‍ദ്ധനന്‍ രചിച്ച പ്രമുഖ കൃതികള്‍?
23. ഗുര്‍ജാ പ്രതിഹാര വംശത്തിലെ ഏറ്റവും പ്രമുഖനായ രാജാവ്?
24. രണ്ടാം തറൈന്‍ യുദ്ധം നടന്നത് (മുഹമ്മദ് ഗോറി പൃഥ്വിരാജ് ചൌഹാനെ തോല്‍പ്പിച്ചു)
25. മൌണ്ട് അബുവിലെ ദില്‍വാര ക്ഷേത്രം ആരുടെ ഭരണകാലത്താണ് നിര്‍മ്മിച്ചത്?
26. ആദ്യ സിന്ധ് ആക്രമണം നടന്ന വര്‍ഷം?
27. 'പേര്‍ഷ്യന്‍ ഹോമര്‍' എന്നറിയപ്പെടുന്നത്?
28. 'ലാഖ്ബക്ഷ്' - 'ലക്ഷങ്ങള്‍ കൊടുക്കുന്നവന്‍' എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്?
29. കൂവത്ത് ഉല്‍ ഇസ്ളാം പണികഴിപ്പിച്ചത്?
30. ഇന്ത്യയിലാദ്യമായി വിലനിയന്ത്രണവും കമ്പോളനിയന്ത്രണവും ഏര്‍പ്പെടുത്തിയ മുസ്ളിം ഭരണാധികാരി?
31. കുത്തബ്മീനാറിന് മുന്നിലുള്ള ' ആലയ് ദര്‍വാസ' എന്ന പ്രവേശന കവാടം നിര്‍മ്മിച്ചത്?
32. അലാവുദ്ദീന്‍ ഖില്‍ജിയുടെ തെക്കേ ഇന്ത്യന്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്?
33. തുഗ്ളക് വംശ സ്ഥാപകന്‍?
34. മുഹമ്മദ് ബില്‍ തുഗ്ളക്ക് ഡല്‍ഹിയില്‍നിന്ന് തല്സ്ഥാനം എങ്ങോട്ടാണ് മാറ്റിയത്?
35. മുഹമ്മദ് ബിന്‍ തുഗ്ളക്കിനെ ' ബുദ്ധിമാനായ വിഡ്ഢി' എന്നു വിശേഷിപ്പിച്ചത്?
36. 'സഫര്‍നാമ' എഴുതിയത്?
37. ഡല്‍ഹി ഭരിച്ച അവസാന സുല്‍ത്താന്‍ വംശം?
38. ആഗ്ര നഗരം സ്ഥാപിച്ചത്?
39. ത്രിപുരയിലെ ഹൈക്കോടതി സ്ഥിതിചെയ്യുന്നത്?
40. പഞ്ചായത്തീരാജ് സംവിധാനം നടപ്പിലാക്കിയ രണ്ടാമത്തെ സംസ്ഥാനം?
41. ലോകത്തിലെ ഏറ്റവും വലിയ ഓപ്പണ്‍ എയര്‍ തിയേറ്ററായ രവീന്ദ്രരംഗശാല സ്ഥിതിചെയ്യുന്നത്?
42. 1960ലെ ഹരിത വിപ്ളത്തിന്റെ ആരംഭം ഏതു സംസ്ഥാനത്തായിരുന്നു?
43. ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യാന്‍ നിയുക്തമായ കമ്മിറ്റി?
44. പൊഖ്റാന്‍ ആണവ പരീക്ഷണത്തെ തുടര്‍ന്ന് അമേരിക്ക ഇന്ത്യയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചത്?
45. വിശ്വേശരയ്യ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്നോളജിക്കല്‍ മ്യൂസിയം സ്ഥിതിചെയ്യുന്നത്?


  ഉത്തരങ്ങള്‍
1) പാരീസ്, 2) ഇറ്റലി, 3) ഡാന്റെ, 4) അന്ത്യവിധി , 5) റാഫേല്‍, 6) ദി പ്രിന്‍സ്, 7) മാര്‍ട്ടിന്‍ ലൂഥര്‍, 8) പാരീസ് ഉടമ്പടി, 9) പ്രതിമത നവീകരണം, 10) ഇഗ്നേഷ്യസ് ലയോള, 11) ഫ്രഞ്ച് വിപ്ളവം, 12) കനിഷ്കന്‍, 13) മാന്‍ഘട്ട്, 14) ഹാലന്‍, 15) സംസ്കൃതം, 16) ഫാഹിയാന്‍, 17) സ്കന്ദഗുപ്തന്‍, 18) കാളിദാസന്‍, 19) ചന്ദ്രഗുപ്ത രണ്ടാമന്‍, 20) സ്കന്ദഗുപ്ത, 21) ഹര്‍ഷവര്‍ദ്ധനന്‍, 22) രത്നാവലി, പ്രിയദര്‍ശിക, നാഗനന്ദം, 23) മിഹിരഭോജന്‍, 24) എ.ഡി. 1192, 25) ഭീമന്‍ (ചാലുക്യന്‍), 26) 712 എ.ഡി, 27) ഫിര്‍ദൌസി, 28) കുത്ത്ബുദ്ദീന്‍ ഐബക്ക്, 29) കുത്ത്ബുദ്ദീന്‍ ഐബക്ക്, 30) അലാവുദ്ദീന്‍ ഖില്‍ജി, 31) അലാവുദ്ദീന്‍ ഖില്‍ജി, 32) മാലിക് കഫൂര്‍, 33) ഗിയാസുദ്ദീന്‍ തുഗ്ളക്ക്, 34) ദൌലത്താബാദ് (ദേവഗിരി), 35) വിന്‍സന്റ് സ്മിത്ത്, 36) ഇബന്‍ബത്തൂത്ത, 37) ലോദി വംശം, 38) സിക്കന്ദര്‍ ലോദി, 39)ഗോഹട്ടി, 40) ആന്ധ്രാപ്രദേശ്, 41) ഡല്‍ഹി, 42) പഞ്ചാബ്, 43) സച്ചാര്‍ കമ്മിറ്റി, 44) 2005ജൂലായ് 19, 45) ബാംഗ്ളൂര്‍.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites