« »
SGHSK NEW POSTS
« »

Wednesday, December 28, 2011

പൊതു വിജ്ഞാനം -42 ( G K )

1. പ്ളേറ്റ്ലറ്റുകള്‍ സൃഷ്ടിക്കപ്പെടുന്നത് എവിടെ?
2. രക്തമില്ലാത്ത കല?
3. ഹീമോഗ്ളോബിന്റെ അളവ്?
4. മുടിയിലും ത്വക്കിലും നിറമില്ലാത്ത അവസ്ഥ?
5. ഒരു മനുഷ്യശരീരഭാരത്തിന്റെ എത്ര ശതമാനമാണ് അയാളുടെ രക്തത്തിന്റെ ഭാരം?
6. ഉപയോഗമില്ലാത്ത അരുണരക്താണുക്കള്‍ നശിപ്പിക്കപ്പെടുന്നത് ഏത് അവയവത്തില്‍വച്ചാണ്?
7. അരുണരക്താണുക്കള്‍ സൃഷ്ടിക്കപ്പെടുന്നത്?
8. ജീവകം ഡി അമിതമായി ഭക്ഷിച്ചാലുണ്ടാകുന്ന രോഗം?
9. ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കുവാനാവശ്യമായ പ്രതിദ്രവ്യങ്ങള്‍ നിര്‍മ്മിക്കുന്ന രക്താണുക്കള്‍?
10. പ്രധാന രക്തഗ്രൂപ്പുകള്‍?
11. രക്തംകട്ടപിടിക്കുന്നതിന് സഹായിക്കുന്ന മാംസ്യം?
12. ആഗോള ദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്?
13. ആഹാരത്തിന് ശേഷം രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ്?
14. ഏറ്റവുംകൂടുതല്‍ ആയുസുള്ള രക്തകോശം?
15. മനുഷ്യഹൃദയത്തെ ആവരണം ചെയ്ത് കാണുന്ന ഇരട്ട സ്തരം?
16. മത്സ്യഹൃദയത്തിലെ അറകള്‍?
17. ഉരഗങ്ങളിലെ ഹൃദയത്തിലെ അറകള്‍?
18. പ്രായപൂര്‍ത്തിയായ ഒരു പുരുഷന്റെ ഹൃദയത്തിന്റെ ഏകദേശഭാരം?
19. പുരുഷന്മാരിലെ ഹൃദയസ്പന്ദന നിരക്ക്?
20. ഹൃദയത്തിന് രക്തം നല്‍കുന്ന ധമനികള്‍?
21. അശുദ്ധരക്തം വഹിക്കുന്ന ഏക ധമനി?
22. ശരീരത്തിലെ ഏറ്റവും വലിയ ധമനി?
23. ഹൃദയത്തിന്റെ ഇടത്തേ അറകളില്‍ ശേഖരിക്കുന്ന രക്തം?
24. ഹൃദയം ഒരുപ്രാവശ്യം സങ്കോചിക്കുന്നതിനും വിശ്രമിക്കുന്നതിനും എടുക്കുന്ന സമയം?
25. ഏത് ഏട്രിയത്തില്‍ നിന്നുള്ള വൈദ്യുതചാര്‍ജ് ഹൃദയസങ്കോചത്തിന് തുടക്കം കുറിക്കുന്നു?
26. ഹൃദയത്തിലെ ഹൃദയം?
27. ശ്വാസകോശങ്ങള്‍ സ്ഥിതി ചെയ്യുന്ന അറ?
28. ശ്വാസനാളം (ട്രക്കിയ) രണ്ടായി പിരിഞ്ഞുണ്ടാകുന്ന കുഴലുകള്‍?
29. നിശ്വാസവായുവിലെ ഓക്സിജന്റെ തോത്?
30. സമുദ്രനിരപ്പില്‍ ഓക്സിജന്റെ പാര്‍ഷ്വല്‍ പ്രഷര്‍?
31. ശ്വാസകോശത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍?
32. ടയലിന്റെ ധര്‍മ്മം?
33. ഒരുദിവസം ഉത്പാദിപ്പിക്കുന്ന ഉമിനീരിന്റെ അളവ്?
34. അന്നനാളത്തിന്റെ തരംഗരൂപത്തിലുള്ള ചലനം?
35. വില്ലസിലെ ലാസികാനാളിയിലൂടെ ആഗിരണം ചെയ്യുന്നവ?
36. ആഗ്നേയ രസത്തിലെ രാസാഗ്നികള്‍?
37. കൊഴുപ്പ് സംഭരണ കല?
38. സീക്കത്തില്‍ വിരല്‍പോലെ തള്ളിനില്‍ക്കപ്പെടുന്ന ഭാഗം?
39. പാലില്‍ 80-88 ശതമാനം അടങ്ങിയിരിക്കുന്ന വസ്തു?
40. മനുഷ്യശരീരത്തിലെ വെള്ളത്തിന്റെ അളവ്?
41. ഭ്രൂണത്തിന് ആവശ്യമായ പോഷകങ്ങളും ഓക്സിജനും ലഭിക്കുന്നത്?
42. ആമ്നിയോണിനുള്ളിലെ ദ്രവം?
43. 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന സസ്യം?
44. വംശപാരമ്പര്യത്തെയും സന്താനങ്ങളില്‍ ദൃശ്യമാകുന്ന വ്യതിയാനങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന ജീവശാസ്ത്രശാഖ?
45. പാരമ്പര്യത്തിന്റെ അടിസ്ഥാന ഘടകത്തിന് ജീന്‍ എന്ന പേര് നല്‍കിയതാര്?

ഉത്തരങ്ങള്‍
1) അസ്ഥിമജ്ജ, 2) എപ്പിത്തീലിയം, 3) പുരുഷന്മാരില്‍ 15.9-16 ജി. എം, സ്ത്രീകളില്‍ 13-14.5 ജി. എം, 4) ആല്‍ബിനിസം, 5) 8 ശതമാനം, 6) കരള്‍, പ്ളീഹ, 7) അസ്ഥിമജ്ജയില്‍, 8) ഓസ്റ്റിയോ മലേഷിയ, 9) ശ്വേതരക്താണുക്കള്‍, 10) അ, ആ, അആ, ച, 11) ഫൈബ്രിനോജന്‍, 12) ഒ ഗ്രൂപ്പ്, 13) 120-150 മി.ഗ്രാം, 14) ചുവന്ന രക്താണു, 15) പെരികാര്‍ഡിയം, 16) രണ്ട്, 17) നാല്, 18) 340 ഗ്രാം, 19) മിനിട്ടില്‍ 70-72 പ്രാവശ്യം, 20) കൊറോണറി ധമനികള്‍, 21) ശ്വാസകോശധമനി, 22) മഹാധമനി, 23) ശുദ്ധരക്തം, 24) 0.8 സെക്കന്‍ഡ്, 25) വലത്, 26) പേസ്മേക്കര്‍, 27) ഔരസാശയം, 28) ശ്വസനികള്‍, 29) 14 ശതമാനം, 30) 158 ശശ, 31) വായു അറകള്‍, 32) അന്നജത്തെ മാള്‍ട്ടോസ് ആക്കുന്നു, 33) 1.5 ലിറ്റര്‍, 34) പെരിസ്റ്റാള്‍സിസ്, 35) ഫാറ്റി ആസിഡും ഗ്ളിസറോളും, 36) ട്രിപ്സിന്‍ അമൈലേസ്, ലിപ്പേസ്, 37) അഡിപ്പോസ് ടിഷ്യു, 38) വെര്‍മിഫോം അപ്പന്‍ഡിക്സ്, 39) ജലം, 40) 40 ലിറ്റര്‍, 41) മാതാവിന്റെ പ്ളാസന്റയില്‍നിന്ന്, 42) ആമ്നിയോട്ടിക് ദ്രവം, 43) നീലക്കുറിഞ്ഞി, 44) ജനിതകശാസ്ത്രം, 45) ജൊഹാന്‍സണ്‍.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites