« »
SGHSK NEW POSTS
« »

Saturday, December 24, 2011

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെക്കൊരു യാത്ര പോകാം

( മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 115 അടിയിലേയ്ക്ക് താഴ്ന്നപ്പോള്‍)

 ഈ ഡാമിനൊരു കുഴപ്പവുമില്ല എന്നു പറയുന്നവര്‍ ഈ പൊട്ടലുകളെക്കുറിച്ച് എന്തു പറയുന്നു ?,
 ജലനിരപ്പ് 115 അടിയില്‍ താഴ്ന്നാല്‍ മാത്രം ദൃശ്യമാകുന്ന ഈ പൊട്ടലുകള്‍ പകര്‍ത്താന്‍ അവര്‍ അനുവദിക്കില്ല എന്നുള്ളതാണ് വാസ്തവം, ഒരിക്കല്‍ ഇതു പകര്‍ത്താന്‍ കേരള സര്‍ക്കാര്‍ നേവിയെ വിളിച്ചു, ക്യാമറയും കുന്തവും കൊടച്ചക്രവുമായി നേവിയെന്ന കേന്ദ്ര സേനാ വിഭാഗത്തിലെ വിദഗ്ധര്‍, തേക്കടി ബോട്ട് ലാന്റിംഗില്‍ നിന്നു യാത്രതിരിച്ചു അണക്കെട്ടിലെ റിസര്‍വോയറില്‍ ഇറങ്ങും മുമ്പ്, ‘Call from the Top’, കേന്ദ്രത്തില്‍ നിന്നു വിളി, തിരിച്ചു പോന്നോളാന്‍, അതു താന്‍ ടാ തമിഴന്‍ !, ഒരു തടവു നിനച്ചാല്‍ നൂറു തടവു നിനച്ചമാതിരി. ഈ പൊട്ടിപ്പൊളിഞ്ഞ ഭിത്തിയാണ്, 5 ജില്ലകളിലെ ജനങ്ങളെ സംരക്ഷിക്കുന്നത്!,
 ( അണ്‍ക്കെട്ടിലെ വിള്ളലുകളിലൂടെ ജലം ഡാമിന്റെ ഭിത്തിക്കുള്ളിലേയ്ക്കു കയറുന്നു)
 ( കാലപ്പഴക്കത്താല്‍ അണക്കെട്ടിന്റെ ജലസമ്പര്‍ക്കമുള്ള ഭാഗത്തെ പ്ലാസ്റ്റര്‍ അടര്‍ന്ന് കല്‍ക്കെട്ടുകള്‍ ദൃശ്യമായ നിലയില്‍)

അണക്കെട്ടിന്റെ കല്‍കെട്ടുകള്‍ക്കിടയില്‍ കണ്ടൊരു വിടവ്


 ( അണക്കെട്ടിന്റെ പ്ലാസ്റ്ററുകള്‍ അടര്‍ന്ന നിലയില്‍)

മുല്ലപ്പെരിയാര്‍ അണക്കെട്ടു തകര്‍ന്നാലും ഇടുക്കി തകരില്ലെന്നും എല്ലാം അവിടെ ചെന്ന് അടിഞ്ഞു നിന്നോളും എന്നാണ് തമിഴരുടെ വാദം, നല്ല വാദം തന്നെ !, എന്നു വെച്ചാല്‍ ഇവയ്ക്കിടയില്‍ താമസിക്കുന്ന പതിനായിരക്കണക്കിനു മനുഷ്യര്‍ ചത്തു പൊന്തിക്കോട്ടേന്ന് !!
( വണ്ടിപ്പെരിയാര്‍ ടൌണിന്റെ തുടക്കം)

വള്ളക്കടവിലേയും വണ്ടിപ്പെരിയാറിലേയും പീരുമേട്ടിലേയും തുടങ്ങി ഇടുക്കി വരേയുമുള്ള സര്‍വ്വരുടേയും സര്‍വ്വതും നശിച്ചോട്ടേന്ന് !!! ബെസ്റ്റ് കണ്ണാ ബെസ്റ്റ് !!

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites