« »
SGHSK NEW POSTS
« »

Saturday, December 24, 2011

പൊതു വിജ്ഞാനം -27 ( G.K )

1. നാഷണല്‍ സ്കൂള്‍ ഒഫ് ഡ്രാമ നിലവില്‍ വന്ന വര്‍ഷം?
2. ന്യൂഡല്‍ഹിയിലെ ഇന്ത്യാഗേറ്റില്‍ അമര്‍ജവാന്‍ എന്ന ദേശീയ സ്മാരകം സ്ഥാപിതമായ വര്‍ഷം?
3. ലോകത്തിലെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ തിയേറ്റര്‍ മുംബയില്‍ ആരംഭിച്ചത്?
4. ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് നിലവില്‍ വന്ന വര്‍ഷം?
5. നാഷണല്‍ കൌണ്‍സില്‍ ഫോര്‍ കള്‍ച്ചര്‍ ആരംഭിച്ച വര്‍ഷം?
6. കര്‍ണാടിക് സംഗീതത്തിന് ഇന്നുള്ള രൂപവും ഭാവവും നല്‍കിയത്?
7. കര്‍ണാടക സംഗീതത്തില്‍ ഭാരതരത്നം ലഭിച്ച ആദ്യ വനിത?
8. സോപാനസംഗീതത്തില്‍ ഉപയോഗിക്കുന്ന ഉപകരണം?
9. കുച്ചുപ്പുടി ഏത് സംസ്ഥാനത്തിന്റെ തനതുനൃത്തരൂപമാണ്?
10. രാധാകൃഷ്ണപ്രണയത്തിന്റെ മോഹനഭാവങ്ങളുണര്‍ത്തുന്ന നൃത്തരൂപം?
11. കഥകളിയിലെ വേഷങ്ങള്‍?
12. ദ്രാവിഡഭാഷയില്‍ അടങ്ങിയിട്ടുള്ള ഭാഷകള്‍ ഏതെല്ലാം?
13. ഏറ്റവും കൂടുതല്‍ സംസാരിക്കപ്പെടുന്ന ദ്രാവിഡഭാഷ?
14. ഇന്ത്യയുടെ കോഹിനൂര്‍ എന്നറിയപ്പെടുന്ന ഭാഷ?
15. മീതൈ എന്നറിയപ്പെടുന്ന ഭാഷ?
16. ഇന്ത്യയില്‍ സംസാരിക്കപ്പെടുന്നതില്‍ രണ്ടാംസ്ഥാനത്തുള്ള ഭാഷ?
17. ക്ളാസിക്കല്‍ ഭാഷാ പദവി ലഭിച്ച ഭാഷകള്‍?
18. 1967 ലെ 21-ാംഭരണഘടന ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയ ഭാഷ?
19. ഇന്ത്യന്‍ സിനിമയുടെ പിതാവെന്നറിയപ്പെടുന്നത്?
20. ആലം ആര നിര്‍മ്മിച്ചത്?
21. ഇന്ത്യയില്‍ ആദ്യ ചലച്ചിത്ര പ്രദര്‍ശനം നടത്തിയത്?
22. ഇന്ത്യയിലെ ആദ്യ സംസ്കൃത ചലച്ചിത്രമായ ആദിശങ്കര സംവിധാനം ചെയ്തത്?
23. ഇന്ത്യയിലെ ആദ്യ നിശബ്ദ ചിത്രം?
24. ബ്രിട്ടീഷ് രാജ്ഞി ഓര്‍ഡര്‍ ഒഫ് മെരിറ്റ് നല്‍കി ആദരിച്ച ആദ്യ ഇന്ത്യന്‍ നടന്‍?
25. ഇന്ത്യയിലെ ആദ്യ 70 എം.എം ചിത്രം?
26. ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി സ്ഥാപിതമായ വര്‍ഷം:
27. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ചലച്ചിത്ര താരം?
28. ഇന്ത്യയില്‍ ഫിലിം സെന്‍സര്‍ബോര്‍ഡ് ആരംഭിച്ചത്?
29. ഓസ്കാര്‍ അവാര്‍ഡ് ലഭിച്ച ആദ്യത്തെ മലയാളി?
30. മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിന് നല്‍കിവരുന്ന പുരസ്കാരം?
31. ലേഡി ഒഫ് ഇന്ത്യന്‍ സിനിമ?
32. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പുരോഗതി ലക്ഷ്യം വച്ച് ആരംഭിച്ച പദ്ധതി ഏതാണ്?
33. ഇന്ത്യക്കാരനായ ആദ്യത്തെ വൈസ് ചാന്‍സലര്‍?
34. നവോദയ വിദ്യാലയങ്ങള്‍ സ്ഥാപിതമായ വര്‍ഷം?
35. ദേശീയ സാക്ഷരതാ മിഷന്‍ നിലവില്‍ വന്ന വര്‍ഷം?
36. പതിനാറ് സര്‍വകലാശാലകള്‍ ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ച ഇന്ത്യ സ്വാതന്ത്യ്രസമര
നായിക?
37. ഇന്ത്യയിലെ ആദ്യത്തെ കാര്‍ഷിക സര്‍വകലാശാല?
38. ഇന്ത്യയില്‍ റേഡിയോ പ്രക്ഷേപണം ആരംഭിച്ച വര്‍ഷം?
39. ആള്‍ ഇന്ത്യാറേഡിയോയ്ക്ക് ആകാശവാണി എന്ന പേര് നിര്‍ദ്ദേശിച്ചത്?
40. ഇന്ത്യയിലാദ്യത്തെ ടിവി സെന്റര്‍?
41. ഇന്ത്യയില്‍ നിലവില്‍ വന്ന ആദ്യസ്വകാര്യ ചാനല്‍?
42. ടെലിവിഷന്‍ ഡി.ടി.എച്ച് സേവനം നിലവില്‍ വന്നത്?
43. ബംഗാള്‍ഗസറ്റ് പ്രസിദ്ധീകരിച്ച വ്യക്തി?
44. ഇന്ത്യയിലെ ആദ്യത്തെ ഇ - ന്യൂസ് പേപ്പര്‍?
45. യുണൈറ്റഡ് ന്യൂസ് ഒഫ് ഇന്ത്യ നിലവില്‍ വന്നത്?

ഉത്തരങ്ങള്‍
1) 1959, ന്യൂഡല്‍ഹി, 2) 1972 ജനുവരി 26, 3) 1977, 4) ഏപ്രില്‍ 1950, 5) 1983 സെപ്തംബര്‍ 19, 6) പുരന്ദരദാസന്‍, 7) എം.എസ്. സുബ്ബലക്ഷ്മി, 8) ഇടയ്ക്ക, 9) ആന്ധ്രാപ്രദേശ്, 10) മണിപ്പൂരി, 11) പച്ച, കത്തി, കരി, താടി, മിനുക്ക്, 12) തമിഴ്, കന്നഡ, മലയാളം, തെലുങ്ക്, 13) തെലുങ്ക്, 14) ഉറുദു, 15) മണിപ്പൂരി, 16) ബംഗാളി, 17) സംസ്കൃതം, കന്നഡ, തെലുങ്ക്, 18) സിന്ധി, 19) ദാദാസാഹിബ് ഫാല്‍ക്കേ, 20) ആര്‍ദിഷിര്‍ ഇറാനി, 21) ലൂമിയര്‍ സഹോദരങ്ങള്‍, 22) ജി.വി. അയ്യര്‍, 23) പുണ്ഡാലിക്, 24) ഓംപുരി, 25) എറൌണ്ട് ദി വേള്‍ഡ് (1967), 26) 1955, 27) എം.ജി. രാജചന്ദ്രന്‍, 28) 1920, 29) റസൂല്‍പൂക്കുട്ടി, 30) നര്‍ഗീസ്ദത്ത് അവാര്‍ഡ്, 31) ദേവികാറാണി, 32) ഓപ്പറേഷന്‍ ബ്ളാക്ക് ബോര്‍ഡ്, 33) ഗോരോദാസ് ബാനര്‍ജി, 34) 1987, 35) 1988, 36) വിജയലക്ഷ്മി പണ്ഡിറ്റ്, 37) ഗോവിന്ദവല്ലഭായി പന്ത് യൂണിവേഴ്സിറ്റി, ഉത്തര്‍പ്രദേശ്, 38) 1927, 39) രവീന്ദ്രനാഥടാഗോര്‍, 40) ന്യൂഡല്‍ഹി, 41) ഏഷ്യാനെറ്റ്, 42) 2004 ഡിസംബര്‍ 16 (ഡല്‍ഹി), 43) ജെയിംസ് എ. ഹിക്കി, 44) ദി ന്യൂസ് പേപ്പര്‍ ടുഡേ, 45) 1959, ഡിസംബര്‍ 11.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites