« »
SGHSK NEW POSTS
« »

Sunday, December 18, 2011

പൊതു വിജ്ഞാനം-8 (General Knowledge)


1. മനുഷ്യശരീരത്തിലെ ക്രോമസോം സംഖ്യയെത്ര?
2. വൈറസ് മൂലമുള്ള പ്രധാന രോഗങ്ങളേവ?
3. മനുഷ്യശരീരത്തില്‍ ഏറ്റവുമധികമുള്ള മൂലകമേത്?
4. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ കോശമേത്?
5. മനുഷ്യഹൃദയത്തിന്റെ ശരാശരി ഭാരമെത്ര?
6. ഒരാളുടെ ശരീരത്തില്‍ എത്ര ലിറ്റര്‍ രക്തമുണ്ടാവും?
7. രക്തത്തിലെ ദ്രവഭാഗമേത്?
8. 'ശരീരത്തിലെ അരിപ്പ്' എന്നറിയപ്പെടുന്ന അവയവമേത്?
9. ശ്വാസകോശത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന ആവരണമേത്?
10. ഓര്‍മ്മ, ബോധം എന്നിവയ്ക്ക് സഹായിക്കുന്ന തലച്ചോറിലെ ഭാഗമേത്?
11. വിശപ്പ്, ദാഹം എന്നിവയെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗമേത്?
12. തലച്ചോറിലെ ഏറ്റവും വലിയ ഭാഗമേത്?
13. അരിക്കല്‍ പ്രക്രിയയില്‍ വൃക്കയെ സഹായിക്കുന്ന നേരിയ കുഴലുകളേത്?
14. അശുദ്ധരക്തം വഹിക്കുന്ന ഏക ധമനിയേത്?
15. ശരീരത്തില്‍ എവിടെയാണ് ജീവകം എ സംഭരിച്ചുവയ്ക്കുന്നത്?
16. ദഹനത്തെ സഹായിക്കാന്‍ പിത്തരസം പുറപ്പെടുവിക്കുന്ന അവയവമേത്?
17. ഏറ്റവും വലിയ ജ്ഞാനേന്ദ്രിയമേത്?
18. റെറ്റിനയിലുള്ള ഏത് കോശങ്ങളാണ് നിറങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്നത്?
19. ശരീരത്തിലെ കോശങ്ങളില്‍ ഓക്സിജനും പോഷകങ്ങളും എത്തിക്കുന്നതെന്ത്?
20. ദഹിച്ച ആഹാരത്തിലെ പോഷകഘടകങ്ങള്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത് എവിടെയാണ്?
21. എല്ലുകളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നതെങ്ങനെ?
22. എല്ലുകളുടെ ആരോഗ്യത്തിന് ശരീരത്തിന് അവശ്യം വേണ്ട വൈറ്റമിനേത്?
23. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ എല്ലേത്?
24. ശരീരത്തിലെ ഏറ്റവും കട്ടിയുള്ള ഭാഗമേത്?
25. മനുഷ്യരുടെ പാദത്തില്‍ എത്ര എല്ലുകളുണ്ട്?
26. മനുഷ്യന്റെ വാരിയെല്ലുകള്‍ എത്ര എണ്ണമാണ്?
27. മനുഷ്യന്റെ കണ്ണിലെ ലെന്‍സ് ഏതിനത്തില്‍പ്പെടുന്നു?
28. കണ്ണിന്റെ ആരോഗ്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വൈറ്റമിനേത്?
29. 'ശരീരത്തിലെ രാസസന്ദേശവാഹകര്‍' എന്നറിയപ്പെടുന്നതെന്ത്?
30. തൈറോയിഡ് ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഹോര്‍മോണേത്?
31. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോര്‍മോണേത്?
32. ഇന്‍സുലിന്റെ കുറവുമൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോഗാവസ്ഥയേത്?
33. മനുഷ്യരില്‍ കൌമാരപ്രായം വരെ മാത്രം പ്രവര്‍ത്തനമുള്ള ഗ്രന്ഥിയേത്?
34. 'യുവത്വഹോര്‍മോണ്‍' എന്നറിയപ്പെടുന്നതേത്?
35. ജലത്തില്‍ ലയിക്കുന്ന വൈറ്റമിനുകള്‍ ഏവ?
36. വൈറ്റമിന്‍ എയുടെ കുറവുമൂലം കണ്ണിനുണ്ടാവുന്ന രോഗങ്ങളേവ?
37. തവിടില്‍ അടങ്ങിയിരിക്കുന്ന ജീവകമേത്?
38. ശരീരത്തില്‍ രക്തനിര്‍മ്മിതിക്ക് ആവശ്യമായ ജീവകമേത്
39. അസ്ക്കോര്‍ബിക് ആസിഡ്  എന്നറിയപ്പെടുന്ന ജീവകമേത്?
40. ചൂടാക്കിയാല്‍ നഷ്ടമാകുന്ന ജീവകമേത്?
41. അസ്ഥികള്‍, എല്ലുകള്‍ എന്നിവയുടെ ആരോഗ്യത്തിന് പരമപ്രധാനമായ ജീവകമേത്?
42. 'സൂര്യപ്രകാശ ജീവകം' എന്നറിയപ്പെടുന്നതെന്ത്?
43. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ജീവകമേത്?
44. സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 എന്തായി ആചരിക്കുന്നു?
45. ചിക്കാഗോയില്‍ നടന്ന ലോകമത പാര്‍ലമെന്റില്‍ സ്വാമി വിവേകാനന്ദന്‍ പങ്കെടുത്ത വര്‍ഷമേത്?

  ഉത്തരങ്ങള്‍
1) 46 (23 ജോടി), 2) എയ്ഡ്സ്, ഡെങ്കിപ്പനി, പിള്ളവാതം, പന്നിപ്പനി, പക്ഷിപ്പനി. 3) ഓക്സിജന്‍, 4) അണ്ഡം, 5) 250 - 300 ഗ്രാം, 6) 5-6 ലിറ്റര്‍, 7) പ്ളാസ്മ, 8) വൃക്ക, 9) പ്ളൂറ, 10) സെറിബ്രം, 11) ഹൈപ്പോതലാമസ്, 12) സെറിബ്രം, 13) നെഫ്രോണുകള്‍, 14) ശ്വാസകോശ ധമനി, 15) കരളില്‍, 16) കരള്‍, 17) ത്വക്ക്, 18) കോണ്‍ കോശങ്ങള്‍, 19) രക്തം, 20) ചെറുകുടലില്‍,
21) ഓസ്സിയോളജി 22) വൈറ്റമിന്‍ ഡി, 23)സ്റ്റേപ്പിസ്, 24) പല്ലിലെ ഇനാമല്‍, 25) 52, 26) 24, 27) ബൈകോണ്‍വെക്സ്, 28) വൈറ്റമിന്‍ എ, 29) ഹോര്‍മോണുകള്‍, 30) തൈറോക്സിന്‍, 31) ഇന്‍സുലിന്‍, 32) പ്രമേഹം, 33) തൈമസ്,  34) തൈമോസിന്‍, 35) ബി കോംപ്ളക്സ്, സി, 36) സിറോഫ്താല്‍മിയ, മാലക്കണ്ണ് , 37) തയാമൈന്‍, 38) ഫോളിക്കാസിഡ്, 39) ജീവകം സി, 40) ജീവകം സി, 41)ജീവകം ഡി, 42)ജീവകം ഡി, 43)ജീവകം കെ, 44)ദേശീയ യുവജനദിനം, 45)1893,

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites