« »
SGHSK NEW POSTS
« »

Wednesday, December 28, 2011

പൊതു വിജ്ഞാനം-38 ( G K )

1. തിരുവിതാംകൂറിലെ പ്രധാനമന്ത്രി അറിയപ്പെട്ടിരുന്നത്?
2. 1761-ല്‍ കൊച്ചി രാജാവായ കേരളവര്‍മ്മയും തിരുവിതാംകൂറിലെ ധര്‍മ്മരാജാവും തമ്മില്‍ ഒപ്പുവച്ച കരാര്‍?
3. ടിപ്പുവുമായി ചേര്‍ന്ന് ബ്രിട്ടീഷുകാരെ എതിര്‍ത്ത മലബാറിലെ മുസ്ളിംരാജാവ്?
4.  ഉദയവര്‍മ്മ ചരിതം എഴുതിയകോലത്തിരി രാജാവ്?
5.  അവസാന മാമാങ്കം നടന്നത്?
6. രേവതി പട്ടത്താനം നടന്നുവന്നിരുന്ന ക്ഷേത്രം?
7. മാര്‍ത്താണ്ഡവര്‍മ്മ അധികാരമേറ്റത്?
8. മാര്‍ത്താണ്ഡവര്‍മ്മ ആറ്റിങ്ങലിനെ തിരുവിതാംകൂറില്‍ ലയിപ്പിച്ച വര്‍ഷം?
9. കിഴവന്‍ രാജ എന്നറിയപ്പെട്ടിരുന്നത്?
10. റീജന്റ് ആയി ഭരണം നടത്തിയ ആദ്യ ഭരണാധികാരി?
11.  ഗര്‍ഭശ്രീമാന്‍ എന്ന പേരിലറിയപ്പെട്ടിരുന്ന തിരുവിതാംകൂര്‍ രാജാവ്?
12. തിരുവിതാംകൂറില്‍ ആദ്യമായി ജനസംഖ്യാ കണക്കെടുപ്പ് നടന്നത്?
13. പെണ്‍കുട്ടികള്‍ക്ക് മാത്രമായി സ്കൂള്‍ ആരംഭിച്ച ഭരണാധികാരി?
14.  ആയില്യം തിരുനാള്‍ രാമവര്‍മ്മയ്ക്ക് മഹാരാജപ്പട്ടം നല്‍കിയത്?
15. ആയില്യം തിരുനാള്‍ നടപ്പിലാക്കിയ ജന്മികുടിയാന്‍ വിളംബരം എന്നായിരുന്നു?
16. ആയില്യം തിരുനാളിന്റെ പ്രധാന ദിവാനായിരുന്നത്?
17. തിരുവനന്തപുരത്ത് ആദ്യ  ജനറല്‍ ആശുപത്രി, മാനസികാരോഗ്യ ആശുപത്രി എന്നിവ ആരംഭിച്ചത്?
18. പിന്നാക്ക സമുദായത്തിലെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവേശനം അനുവദിച്ച ഭരണാധികാരിയാണ്?
19. പുരാവസ്തു ഗവേഷണവകുപ്പ് സ്ഥാപിച്ചത്?
20. ദുര്‍ഗുണപരിഹാര പാഠശാല സ്ഥാപിച്ചത്?
21. നായര്‍ ആക്ട് നടപ്പില്‍ വന്ന വര്‍ഷം?
22. സേതുലക്ഷ്മിഭായിയുടെ കാലത്ത് നടന്ന പ്രധാന സത്യാഗ്രഹങ്ങളാണ്?
23. ഏഷ്യയിലാദ്യമായി വധശിക്ഷ നിര്‍ത്തലാക്കിക്കൊണ്ട് ഉത്തരവിറക്കിയ ഭരണാധികാരി?
24. ആരുടെ കാലത്താണ് തിരുവിതാംകൂര്‍ സര്‍വകലാശാല ആരംഭിച്ചത്?
25. ചിത്തിരതിരുനാളിന്റെ കാലത്ത് ദിവാനായ മുസ്ളിം?
26. തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക്എന്ന ലഘുലേഖനം എഴുതിയത്?
27.തിരുവിതാംകൂര്‍ ദിവാനായിരുന്ന രണ്ടാമത്തെ ബ്രിട്ടീഷുകാരന്‍?
28. ഡല്‍ഹി ഗാന്ധി എന്നറിയപ്പെടുന്നത്?
29. കൊച്ചിയില്‍ അടിമവ്യാപാരം നിറുത്തലാക്കിയ ദിവാന്‍?
30. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ ദിവാന്‍?
31. മലയാളി മെമ്മോറിയല്‍ ശ്രീമൂലം തിരുനാളിന് സമര്‍പ്പിച്ചത്?
32. അയിത്തോച്ചാടന പ്രസ്ഥാനത്തിലെ ആദ്യത്തെ ഐതിഹാസിക സമരം?
33. ഗാന്ധിജിയുടെ രണ്ടാം കേരള സന്ദര്‍ശനം?
34. ഗാന്ധിജിയുടെ അഞ്ചാമത്തേയും ഒടുവിലത്തേതുമായ കേരളയാത്ര?
35. കേരളത്തിന്റെ നവോത്ഥാന നായകന്‍ എന്നറിയപ്പെടുന്നത്?
36. ഷണ്‍മുഖദാസന്‍ എന്ന പേരില്‍ അറിയപ്പെടുന്ന സാമുദായിക പരിഷ്കര്‍ത്താവ്?
37. പുന്നപ്ര-വയലാര്‍ സമരം നടന്നത്?
38. മലബാര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചത്?
39. പീപ്പിള്‍സ് ഡെമോക്രസിയുടെ പത്രാധിപരായിരുന്നത്?
40. മലബാറില്‍ ക്വിറ്റിന്ത്യ സമരത്തിന് നേതൃത്വം നല്‍കിയത്?
41. യാചനാ യാത്ര നയിച്ചത്?
42. കേരള കോണ്‍ഗ്രസ് സ്ഥാപിച്ചത്?
43. വാല സമുദായ പരിഷ്കാരിണി സഭ രൂപീകരിച്ചത്?
44. ഡോ. മേരി പുന്നന്‍ ലൂക്കോസ് അംഗമായ നിയമനിര്‍മ്മാണസഭ?
45. കേരളത്തില്‍ ഗവര്‍ണര്‍ ആയ ഏക മലയാളി?

  ഉത്തരങ്ങള്‍
1) ദളവ, 2) ശുചീന്ദ്രംകരാര്‍, 3) ഉണ്ണിമൂസ, 4) രവിവര്‍മ്മന്‍, 5) എ.ഡി. 1755, 6) കോഴിക്കോട് തളിക്ഷേത്രം, 7) 1729, 8) 1730, 9) ധര്‍മ്മരാജ, 10) ഗൌരിപാര്‍വതിഭായി, 11) സ്വാതിതിരുനാള്‍, 12) 1836, 13) ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ, 14) വിക്ടോറിയ രാജ്ഞി, 15) 1867, 16) മാധവറാവു, 17) ആയില്യം തിരുനാള്‍, 18) ശ്രീമൂലം തിരുനാള്‍, 19) ശ്രീമൂലം തിരുനാള്‍, 20) ശ്രീമൂലം തിരുനാള്‍, 21) 1925, 22) ശുചീന്ദ്രം സത്യഗ്രഹം, തിരുവാര്‍പ്പ് സത്യഗ്രഹം, 23) ശ്രീചിത്തിരതിരുനാള്‍, 24) ശ്രീചിത്തിരതിരുനാള്‍, 25) മുഹമ്മദ് ഹബീബുള്ള സാഹിബ്, 26) ജി. പരമേശ്വരന്‍ പിള്ള, 27) മോറിസ് ഇ. വാട്ട്സ്, 28) സി. കൃഷ്ണന്‍ നായര്‍, 29) ശങ്കുണ്ണിമേനോന്‍, 30) പി. രാജഗോപാലാചാരി, 31) 1891 ജനുവരി 1, 32) വൈക്കം സത്യഗ്രഹം, 33) 1925 മാര്‍ച്ച് 8, 34) 1937 ജനുവരി 13, 35) ശ്രീനാരായണഗുരു, 36) ചട്ടമ്പി സ്വാമികള്‍, 37) 1946, 38)  ഇ. എം. എസും പി. കൃഷ്ണപിള്ളയും ചേര്‍ന്ന്, 39) ഇ. എം. എസ്,40) ഡോ. കെ. ബി. മേനോന്‍, 41) വി.ടി. ഭട്ടതിരിപ്പാട്, 42) കെ. എം. ജോര്‍ജ്, 43) പണ്ഡിറ്റ് കെ.പി. കറുപ്പന്‍, 44) തിരുവിതാംകൂര്‍ ലെജിസ്ളേറ്റീവ് കൌണ്‍സില്‍, 45) വി. വിശ്വനാഥന്‍.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites