« »
SGHSK NEW POSTS
« »

Wednesday, December 28, 2011

പൊതു വിജ്ഞാനം-40 ( G. K )

1. ക്രിസ്റ്റഫര്‍ കൊളംബസ് അമേരിക്ക  കണ്ടുപിടിച്ച വര്‍ഷം?
2. കാനഡ കണ്ടെത്തിയതാര്?
3. ഇംഗ്ളണ്ടില്‍ പാര്‍ലമെന്റ് ഉടലെടുത്തത് ആരുടെ ഭരണകാലത്താണ്?
4. 'രാജാധികാരം ദൈവദത്തമാണ്' എന്ന് വിശ്വസിച്ചിരുന്ന ഭരണാധികാരികള്‍?
5. എ.ഡി. 1640ല്‍ പാര്‍ലമെന്റ് വിളിച്ചുകൂട്ടിയ ഭരണാധികാരി?
6. ആംഗ്ളോ - സാക്സണ്‍ കാലഘട്ടത്തില്‍ രാജാവിനെ ഉപദേശിക്കാനുള്ള അധികാരം ഉണ്ടായിരുന്ന സമിതി?.
7. നോര്‍മന്‍ രാജാക്കന്മാരുടെ കാലത്ത് രാജാവിനെ ഉപദേശിക്കാനുള്ള ഫ്യൂഡല്‍ സമിതി?.
8. 1668-ലെ രക്തരഹിത വിപ്ളവത്തിലൂടെ അധികാരഭ്രഷ്ടനായ ഇംഗ്ളണ്ടിലെ രാജാവ്?
9. ബ്രിട്ടീഷ് ഗവണ്‍മെന്റ് അവകാശനിയമനം പ്രഖ്യാപിച്ച വര്‍ഷം?
10. ചാള്‍സ് രണ്ടാമന്റെ കാലത്ത് ഇംഗ്ളണ്ടില്‍ പിറവിയെടുത്ത രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ ഏതെല്ലാം?
11. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി?
12. 1679ല്‍ ചാള്‍സ് രണ്ടാമന്റെ കാലത്ത് നിലവില്‍ വന്ന സുപ്രധാന നിയമം ഏത്?
13. വടക്കെ അറ്റ്ലാന്റിക് തീരത്തുള്ള 13 ബ്രിട്ടീഷ് കോളനികള്‍ ഇംഗ്ളണ്ടിനെതിരെ നടത്തിയ സമരമാണ്...?
14. അമേരിക്കന്‍ സ്വാതന്ത്യ്രസമരത്തിന്റെ പ്രധാന മുദ്രാവാക്യം?
15. ബുവര്‍ യുദ്ധം നടന്ന വര്‍ഷം?
16. യൂറോപ്പിലെയും അമേരിക്കയിലെയും വിവിധ രാജ്യങ്ങളിലെ തൊഴിലാളികളുടെ കൂട്ടായ്മ?
17. യൂറോപ്പില്‍ താമസിച്ചിരുന്ന ജൂതന്മാര്‍ സ്വിറ്റ്സര്‍ലന്റിലെ ബാസിലിയയില്‍ രൂപം കൊടുത്ത സംഘടനയാണ്?
18. ഒന്നാം ലോകമഹായുദ്ധസമയത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി?
19. സര്‍വരാജ്യ സഖ്യത്തിന്റെ ആസ്ഥാനം?
20. യുണൈറ്റഡ് നേഷന്‍സ് ഓര്‍ഗനൈസേഷന്റെ മുന്‍ഗാമി എന്നറിയപ്പെടുന്നത്?
21. സഖ്യകക്ഷികളുമായി യുദ്ധവിമാനക്കരാറില്‍ ഒപ്പുവച്ച ജര്‍മ്മന്‍ രാജകുമാരനാണ്...?
22. കരിങ്കുപ്പായക്കാര്‍ എന്ന ഫാസിസ്റ്റ് അര്‍ദ്ധസൈനിക സംഘടനയ്ക്ക് രൂപം നല്‍കിയത്?
23. ' ഇറ്റാലിയന്‍ ദേശീയതയുടെ പ്രവാചകന്‍' എന്നറിയപ്പെടുന്നത്?
24. 1821ല്‍ യംഗ് ഇറ്റലി രൂപീകരിച്ചത്?
25. ഹിറ്റ്ലറെ ചാന്‍സലറായി നിയമിച്ച പ്രസിഡന്റ്?
26. ജപ്പാന്‍ പേള്‍ഹാര്‍ബര്‍ ആക്രമിച്ച വര്‍ഷം?
27. അമേരിക്ക ഹിരോഷിമയില്‍ ബോംബ് വര്‍ഷിച്ചത്?
28. രണ്ടാം ലോകമഹായുദ്ധത്തിലെ അച്ചുതണ്ട് ശക്തികള്‍ ഏതെല്ലാം?
29. രണ്ടാം ലോകമഹായുദ്ധത്തില്‍ അവസാനം  കീഴടങ്ങിയ രാജ്യം?
30. 'ശീതസമരം' എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്?
31. ബ്രിട്ടീഷ് അധീനതയില്‍നിന്നും ബര്‍മ്മ സ്വതന്ത്രയായതെപ്പോള്‍?
32. ചേരിചേരാ സഖ്യത്തിന്റെ ശില്പികള്‍ ആരെല്ലാം?
33. സിംഗപ്പൂര്‍ പ്രസിഡന്റായിരുന്ന ഇന്ത്യന്‍ വംശജര്‍?
34. അറബ് - ഇസ്രയേല്‍ യുദ്ധം നടന്നത്?
35. ഇന്ത്യ - ചൈന യുദ്ധം നടന്ന വര്‍ഷം?
36. 1972ല്‍ സ്വാതന്ത്യ്രം നേടിയ ബംഗ്ളാദേശിന്റെ ആദ്യ പ്രധാനമന്ത്രി?
37. ഇറാന്‍- ഇറാക്ക് യുദ്ധത്തിന്റെ കാലം?
38. ഓപ്പറേഷന്‍ ഡസേര്‍ട്ട് സ്റ്റോമിന്റെ തുടര്‍ച്ചയായി ഇറാക്കില്‍ അമേരിക്ക നടത്തിയ സൈനിക നീക്കം?
39. 2002ല്‍ കലാപം നടന്ന പാവോണ്‍ സിറ്റോണ്‍ ജയില്‍ ഏത് രാജ്യത്താണ്?
40. അല്‍ജീരിയയുടെ സ്വാതന്ത്യ്രത്തിനുവേണ്ടി പോരാടിയ സംഘടന?
41. എ.ഡി 1774ല്‍ അമേരിക്കന്‍ കുടിയേറ്റക്കാര്‍ ഇംഗ്ളണ്ടിലെ രാജാവായ ജോര്‍ജ് മൂന്നാമന് കൊടുത്ത പരാതി അറിയപ്പെടുന്നത്
42. 1790ല്‍ ആദ്യമായി ജനസംഖ്യാ കണക്കെടുപ്പു നടത്തിയ രാജ്യം?
43. നീഗ്രോകളെ നശിപ്പിക്കാനായി അമേരിക്കയിലെ വെള്ളക്കാര്‍ രൂപീകരിച്ച രഹസ്യസംഘടന?
44. "ഝഫഭയസഷ സബ ര്‍ഫഴഴസഴ' ഏത് വിപ്ളവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
45. ഫ്രഞ്ചുവിപ്ളവത്തിന്റെ പശ്ചാത്തലത്തില്‍ ചാള്‍സ് ഡിക്കന്‍സ് എഴുതിയ നോവല്‍ ഏത്?

  ഉത്തരങ്ങള്‍
1) 1492, 2) ജോണ്‍ കാബട്ട്, 3) ഹെന്‍ട്രി ഒന്നാമന്‍, 4) സ്റ്റുവര്‍ട്ട് ഭരണാധികാരികള്‍, 5) ചാള്‍സ് ഒന്നാമന്‍, 6) വിറ്റാന്‍, 7) മാഗ്നം കണ്‍സീലിയം, 8) ജയിംസ് II, 9) 1689, 10) വിഗ്സും ടോറീസും, 11) 10 ഡൌണിംഗ് സ്ട്രീറ്റ്, 12) ഹേബിയസ് കോര്‍പ്പസ് ആക്ട്, 13) അമേരിക്കന്‍ സ്വാതന്ത്യ്രസമരം, 14) പ്രാതിനിധ്യമില്ലാതെ നികുതി വേണ്ട, 15) 1899, 16) ഒന്നാം ഇന്റര്‍നാഷണല്‍, 17) സിയോണിസ്റ്റ് പ്രസ്ഥാനം, 18) ലോയ്ഡ് ജോര്‍ജ്ജ്, 19) ജനീവ, 20) ലീഗ് ഒഫ് നേഷന്‍സ്, 21) മാക്സി മില്ല്യന്‍, 22) മുസ്സോളിനി, 23) ജോസഫ് മസീനി, 24) മസീനി, 25) വോണ്‍ ഹിന്‍ഡെന്‍ബര്‍ഗ്, 26) 1941, 27) 1945 ആഗസ്റ്റ് 6, 28) ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, 29) ജപ്പാന്‍, 30) ബര്‍ണാഡ് ബറൂച്ച, 31) 1948ല്‍, 32) ജവഹര്‍ലാല്‍ നെഹ്റു,ഗമാല്‍ അബ്ദുള്‍ നാസര്‍,മാര്‍ഷല്‍ ടിറ്റോ. 33) ദേവന്‍നായര്‍, എസ്.ആര്‍. നാഥ്, 34) 1967, 35) 1962, 36) ഷേക്ക് മുജീബുര്‍ റഹ്മാന്‍, 37) 1980-1988, 38) ഓപ്പറേഷന്‍ ഡസേര്‍ട്ട് ഫോക്സ്, 39) ഗ്വാട്ടിമാല, 40) എന്‍.എല്‍.എഫ്, 41) ഒലീവ് ബ്രാഞ്ച് പെറ്റിഷന്‍, 42) യു.എസ്.എ, 43) കുക്ളക്സ് ക്ളാന്‍, 44) ഫ്രഞ്ച് വിപ്ളവം, 45) അ ടദവഫ സബ ടള്‍സ ഇയര്‍യഫറ.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites