« »
SGHSK NEW POSTS
« »

Sunday, December 18, 2011

പൊതു വിജ്ഞാനം - 7 ( General Knowledge )

1. മനുഷ്യരിലെ ഗര്‍ഭകാലം എത്രദിവസമാണ്?
2. ജലദോഷത്തിന് കാരണമായ രോഗാണുവേത്?
3. ശരീരത്തില്‍ ഏറ്റവുമധികമുള്ള ലോഹമേത്?
4. അരിമ്പാറയുണ്ടാക്കുന്ന രോഗാണുവേത്?
5. പ്രായപൂര്‍ത്തിയായ ഒരാളുടെ ശരീരത്തിലെ രക്തസമ്മര്‍ദ്ദമെത്ര?
6. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയേത്?
7. സാര്‍വിക സ്വീകര്‍ത്താവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പേത്?
8. ഹൃദയത്തെ പൊതിഞ്ഞുസംരക്ഷിക്കുന്ന ആവരണമേത്?
9. തുലനനില പാലിക്കാന്‍ ശരീരത്തെ സഹായിക്കുന്ന തലച്ചോറിന്റെ ഭാരമേത്?
10. വേദനസംഹാരികള്‍ പ്രവര്‍ത്തിക്കുന്നത് തലച്ചോറിലെ ഏത് ഭാഗത്ത്?
11. രക്തത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യുന്ന അവയവമേത്?
12. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തം പമ്പ് ചെയ്യുന്ന അവയവമേത്?
13. ശരീരത്തില്‍ ഏറ്റവും കൂടുതല്‍ ഇരുമ്പ് സംഭരിച്ചുവയ്ക്കുന്നത് എവിടെയാണ്?
14. കണ്ണുനീരിലുള്ള അണുനാശിനിയേത്?
15. ഹോര്‍മോണുകളെ വഹിച്ചുകൊണ്ട് പോകുന്നതെന്താണ്?
16. ശിശുക്കളുടെ ശരീരത്തില്‍ എത്ര എല്ലുകളുണ്ട്?
17. എല്ലുകളിലും പല്ലുകളിലുമുള്ള പ്രധാനഘടകമേത്?
18. വെളുത്ത രക്താണുക്കളും  ചുവന്ന രക്താണുക്കളും രൂപംകൊള്ളുന്നത് എവിടെയാണ്?
19. മനുഷ്യരുടെ മുഖത്ത് എത്ര എല്ലുകളുണ്ട്?
20. ശരീരത്തിലെ ഏറ്റവും വലിയ എല്ലേത്?
21. ചെവിക്കുള്ളിലെ ചെറിയ എല്ലുകളേവ?
22. കണ്ണ് മാറ്റിവയ്ക്കലില്‍ കേടുവന്ന ഏതുഭാഗമാണ് മാറ്റിവയ്ക്കുന്നത്?
23. വാതകരൂപത്തിലുള്ള ഒരേയൊരു ഹോര്‍മോണേത്?
24. ശരീരത്തില്‍ ആവശ്യത്തിന് അയോഡിന്‍ ഇല്ലാതാകുമ്പോള്‍ തൈറോയിഡ് ഗ്രന്ഥി വികസിക്കുന്ന രോഗമേത്?
25. നായകഗ്രന്ഥി, അഥവാ മാസ്റ്റര്‍ ഗ്രന്ഥി എന്നറിയപ്പെടുന്നതേത്?
26. അടിയന്തരഹോര്‍മോണ്‍ എന്നറിയപ്പെടുന്നതേത്?
27. കൊഴുപ്പില്‍ ലയിക്കുന്ന വൈറ്റമിനുകളേവ?
28.  തയാമൈന്‍ എന്ന് അറിയപ്പെടുന്ന വൈറ്റമിനേത്?
29. ജീവകം ബി 3 യുടെ അഭാവത്തിലുണ്ടാവുന്ന രോഗമേത്?
30. പുളിപ്പുള്ള പഴങ്ങളില്‍ ധാരാളമായുള്ള ജീവകമേത്?
31. കൃത്രിമമായി നിര്‍മ്മിച്ച ആദ്യത്തെ ജീവകമേത്?
32. സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തില്‍ തൊലിയില്‍ നിര്‍മ്മിക്കപ്പെടുന്ന ജീവകമേത്?
33. പച്ചക്കറികളില്‍ ഒന്നിലും ഇല്ലാത്ത ജീവകമേത്?
34. അഷ്ടമുടിക്കായല്‍ ഏത് ജില്ലയിലാണ്?
35. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ അറിയപ്പെടുന്നതെങ്ങനെ?
36. കേരളത്തില്‍ ഏറ്റവും കൂടുതലുള്ള ആദിവാസി വിഭാഗമേത്?
37. പാതിരാമണല്‍ ദ്വീപ് ഏത് കായലിലാണ്?
38. കേരളത്തിലെ കടല്‍ത്തീരത്തിന്റെ ഏകദേശനീളമെത്ര?
39. ഏറ്റവുമധികം ദേശീയോദ്യാനങ്ങളുള്ള ജില്ലയേത്?
40. ഏതുജില്ലയിലാണ് പക്ഷിപാതാളം?
41. ഏഷ്യയിലെ ആദ്യത്തെ ചിത്രശലഭ പാര്‍ക്കെവിടെ?
42. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതി ഏതായിരുന്നു?
43. ഏറ്റവും കൂടുതല്‍ ദേശീയപാത കടന്നുപോകുന്ന കേരളത്തിലെ ജില്ലയേത്?
44. കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക മത്സ്യമേത്?
45. എന്തിന്റെ ശാസ്ത്രീയനാമമാണ് കാഷ്യസ് ഫിസ്റ്റുല?

  ഉത്തരങ്ങള്‍
1) 270  - 280 ദിവസം, 2) വൈറസ്, 3) കാത്സ്യം, 4) വൈറസ്, 5) 120/80, 6) കരള്‍, 7) എ, ബി, 8) പെരികാര്‍ഡിയം, 9) സെറിബെല്ലം, 10) തലാമസില്‍, 11) വൃക്ക, 12) ഹൃദയം, 13) കരളില്‍, 14) ലൈസോസോം, 15) രക്തം, 16) 270 ഓളം, 17) കാത്സ്യം ഫോസ്ഫേറ്റ്, 18) എല്ലുകള്‍ക്കുള്ളിലെ മജ്ജയില്‍, 19) 14, 20) തുടയെല്ല്, 21) മാല്ലിയസ്, ഇന്‍കസ്, സ്റ്റേപിസ്, 22) കോര്‍ണിയ, 23) എഥിലിന്‍ (ചെടികളില്‍), 24) ഗോയിറ്റര്‍, 25) പിയൂഷഗ്രന്ഥി, 26) അഡ്രിനാലിന്‍, 27) എ.ഡി.ഇ.കെ എന്നീ വൈറ്റമിനുകള്‍, 28) വൈറ്റമിന്‍ ബി 1, 29) പെലാഗ്ര, 30) ജീവകം സി, 31) ജീവകം സി, 32) ജീവകം ഡി, 33) ജീവകം ഡി, 34) കൊല്ലം, 35) കാലവര്‍ഷം (ഇടവപ്പാതി), 36) പണിയാന്മാര്‍, 37) വേമ്പനാട്ട് കായല്‍, 38) 580 കിലോമീറ്റര്‍, 39) ഇടുക്കി, 40) വയനാട്, 41) കൊല്ലം ജില്ലയിലെ തെന്മലയില്‍, 42) പള്ളിവാസല്‍, 43) എറണാകുളം, 44) കരിമീന്‍, 45) കണിക്കൊന്നയുടെ

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites