« »
SGHSK NEW POSTS
« »

Saturday, December 31, 2011

പൊതു വിജ്ഞാനം -56 ( G K )

1. ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന ഭൌമരേഖയേത്?
2. ജാതകകഥകള്‍ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
3. മൊണാലിസ ആരുടെ പ്രശസ്ത ചിത്രമാണ്?
4. ഭൂമിയുടെ ഉപരിതലത്തില്‍ ഏറ്റവുമധികമുള്ള രണ്ടാമത്തെ മൂലകമേത്?
5. ട്രെയിന്‍ ടു പാകിസ്ഥാന്‍ എഴുതിയതാര്?
6. ദേശീയ വിനോദസഞ്ചാരദിനമേത്?
7. രക്തഗ്രൂപ്പുകള്‍ കണ്ടുപിടിച്ചതാര്?
8. ആരാണ് ഇന്ത്യയുടെ വാനമ്പാടി?
9. മുറിവുണങ്ങാന്‍ ആവശ്യമായ ജീവകമേത്?
10. ഏറ്റവും വലിയ കോശമായി അറിയപ്പെടുന്നതെന്ത്?
11. ഏറ്റവുമധികം സംസ്ഥാനങ്ങളുമായി അതിര്‍ത്തിയുള്ള സംസ്ഥാനം?
12. ന്യൂഡല്‍ഹി നഗരത്തിന്റെ ശില്പിയാര്?
13. എന്റെ മരം പദ്ധതി ആരംഭിച്ച വര്‍ഷമേത്?
14. കേരളത്തില്‍ ലക്ഷംവീട് പദ്ധതിക്ക് തുടക്കംകുറിച്ച മന്ത്രിയാര്?
15. ഏകീകൃത സിവില്‍കോഡുള്ള ഏക സംസ്ഥാനമേത്?
16. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ കാവല്‍ക്കാരന്‍ എന്നറിയപ്പെടുന്നതാര്?
17. സംസ്ഥാന ഗവര്‍ണര്‍ രാജി സമര്‍പ്പിക്കുന്നതാര്‍ക്ക്?
18. കേരളത്തില്‍ ഭാഗ്യക്കുറി ആരംഭിച്ച മന്ത്രിയാര്?
19. സത്യമേവ ജയതേ എന്നുള്ളത് ഏത് ഉപനിഷത്തില്‍ നിന്നും കടമെടുത്തതാണ്?
20. ദേശീയ ഉപഭോക്തൃദിനം എന്നാണ്?
21. ഷൂട്ടിംഗ് ലോകകപ്പില്‍ കിരീടം നേടിയ ആദ്യ ഇന്ത്യന്‍ താരം?
22. കേരള നിയമസഭാസ്പീക്കര്‍ ആരാണ്?
23. കുടിവെള്ളക്ഷാമംമൂലം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം?
24. 2011 ല്‍ സാഹിത്യ നൊബേല്‍ സമ്മാനം ലഭിച്ച തോമസ് ട്രാന്‍സ്ട്രോമറിന്റെ രാജ്യം?
25. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ നിലവില്‍ വന്നതെന്ന്?
26. കാക്കനാടന്റെ പൂര്‍ത്തിയാവാത്ത കൃതിയേത്?
27.  കോണ്‍ട്രവേഴ്സ്ലി യുവേഴ്സ് എന്ന ആത്മകഥ ആരുടേത്?
28. ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിലെ പ്രഥമ ഇന്ത്യന്‍ ഗ്രാന്‍പ്രീ കിരീടം നേടിയതാര്?
29. സായുധസേന പ്രത്യേകാധികാരനിയമം പാര്‍ലമെന്റ് പാസാക്കിയത് എന്നാണ്?
30. മലപ്പുറം വിഷമദ്യദുരന്തം അന്വേഷിച്ച കമ്മിഷന്‍?
31. അമേരിക്കയിലെ ലൂസിയാന സംസ്ഥാന ഗവര്‍ണറായ ഇന്ത്യന്‍ വംശജനാര്?
32. അയര്‍ലന്‍ഡിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതാര്?
33. കെ.വി. മുല്ലനേഴിയുടെ യഥാര്‍ത്ഥപേര്?
34. കംപ്യൂട്ടര്‍ ഭാഷയായ സി പ്രോഗ്രാമിങ്ങിന്റെ ഉപജ്ഞാതാവാര്?
35. 2010 ലെ ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന അവാര്‍ഡ് ലഭിച്ചതാര്‍ക്ക്?
36. ജീവിതത്തിന്റെ പുസ്തകം ആരുടെ രചനയാണ്?
37. 2011 ലെ പത്മപ്രഭാ പുരസ്കാരം ലഭിച്ചതാര്‍ക്ക്?
38. കേരള സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ദിനം?
39. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം പുറത്തിറക്കിയ വില കുറഞ്ഞ പേഴ്സണല്‍ കമ്പ്യൂട്ടറേതാണ്?
40. 2011 ലെ ഇറാനി ട്രോഫി ചാമ്പ്യന്‍?
41. കേരള സ്റ്റുഡന്‍സ് പൊലീസ് കേഡറ്റിന്റെ മാസികയുടെ പേര്?
42. കളിയിലെ മാന്യതയ്ക്ക് 2010 ലെ ഐ.സി.സി അവാര്‍ഡ് ലഭിച്ച ക്രിക്കറ്റര്‍?
43. ഏത് രാജാവിന്റെ കാലത്താണ് ഭദ്രദീപം, മുറജപം എന്നീ ചടങ്ങുകള്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ തുടങ്ങിയത്?
44. കൊച്ചി രാജവംശത്തിന്റെ ചരിത്രത്തിലെ ഏക വനിതാഭരണാധികാരിയാര്?
45. പഴശ്ശി കലാപം അമര്‍ച്ച ചെയ്യാനായി നിയമിതനായ ബ്രിട്ടീഷ് സൈന്യാധിപനാര്?

  ഉത്തരങ്ങള്‍
1) ഉത്തരായനരേഖ, 2) ശ്രീബുദ്ധന്‍, 3) ലിയാര്‍ഡോ ഡാവിഞ്ചി, 4) സിലിക്കണ്‍, 5) ഖുശ്വന്ത്സിംഗ്, 6) ജനുവരി 25, 7) കാള്‍ ലാന്‍ഡ്സ്കീനര്‍, 8) സരോജിനി നായിഡു, 9) ജീവകം -സി, 10) ഒട്ടകപ്പക്ഷിയുടെ മുട്ടയുടെ മഞ്ഞക്കരു, 11) ഉത്തര്‍പ്രദേശ്, 12) എഡ്വിന്‍ലൂട്ട്വെന്‍സ്, 13) 2007 ജൂണ്‍ 5, 14) എം.എന്‍. ഗോവിന്ദന്‍നായര്‍, 15) ഗോവ, 16) കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍, 17) രാഷ്ട്രപതിക്ക്, 18) പി.കെ. കുഞ്ഞ്, 19) മുണ്ഡകോപനിഷത്ത്, 20) ഡിസംബര്‍ 24, 21) രഞ്ചന്‍സോധി, 22) ജി.കാര്‍ത്തികേയര്‍, 23) ടുവാലു, 24) സ്വീഡന്‍, 25) 1998,26) ക്ഷത്രിയന്‍,27) ഷുഫൈബ് അക്തര്‍, 28) സെബാസ്റ്റ്യന്‍ വെറ്റല്‍,29) 1958, 30) എം. രാജേന്ദ്രന്‍നായര്‍,31) ബോബി ജിന്‍ഡാല്‍,32) മൈക്കല്‍ ഫിഗിന്‍സ്, 33) നീലകണ്ഠന്‍ നമ്പൂതിരി,34) ഡെന്നിസ്റിച്ചി,35) മോഹന്‍ ധാരിക്, 36) കെ.പി. രാമനുണ്ണി,37) എം.കെ. സാനു, 38) ആഗസ്റ്റ് 2.,39) ആകാശ്,40) റസ്റ്റ് ഒഫ് ഇന്ത്യ,41) സെല്‍ഫ്സല്യൂട്ട്,42) മഹേന്ദ്രസിംഗ് ധോണി,43) മാര്‍ത്താണ്ഡവര്‍മ്മയുടെ, 44) റാണി ഗംഗാധരലക്ഷ്മി, 45) ആര്‍തര്‍ വെല്ലസ്ളി

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites