« »
SGHSK NEW POSTS
« »

Wednesday, December 28, 2011

പൊതു വിജ്ഞാനം -55 ( G K )

1. മാഗ്നകാര്‍ട്ട ഒപ്പുവച്ച സ്ഥലം?
2. ബ്ളൂഫോര്‍ട്ട് സ്കെയില്‍ എന്തളക്കാനാണ് ഉപയോഗിക്കുന്നത്?
3. ആദ്യത്തെ സരസ്വതി സമ്മോനം ലഭിച്ചതാര്‍ക്ക്?
4. യങ് ഇറ്റലി പ്രസ്ഥാനത്തെ നയിച്ചവര്‍?
5. യു.എന്‍. സെക്രട്ടറി ജനറലായിരുന്ന കുര്‍ട്ട് വാള്‍ഡ് ഹൈം പിന്നീട് സ്വരാജ്യത്ത് പ്രസിഡന്റായി. രാജ്യമേത്?
6. ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ ബ്രിട്ടനില്‍ അധികാരത്തിലായിരുന്നത്?
7.  അന്താരാഷ്ട്ര ദിനാങ്കരേഖയുടെ ഇരുവശങ്ങളും തമ്മിലുള്ള വ്യത്യാസം?
8. മണ്‍സൂണ്‍ കാറ്റുകളുടെ ഗതി കണ്ടുപിടിച്ച ഹിപ്പാലസ് കേരളത്തില്‍ എത്തിയ വര്‍ഷം?
9. ഇറ്റാലിയന്‍ സഞ്ചാരി നിക്കോളാ കോണ്ടി വിജയനഗരം സന്ദര്‍ശിച്ചപ്പോള്‍  രാജാവായിരുന്നത്?
10.  അഞ്ചുതെങ്ങുകോട്ട നിര്‍മ്മിച്ചതാര്?
11. 1939-ല്‍ കോണ്‍ഗ്രസ്സ് പ്രസിഡന്റ് സ്ഥാനത്തേക്ക്  തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഗാന്ധിജി പിന്തുണച്ച സ്ഥാനാര്‍ത്ഥി?
12. ക്വീന്‍സ്ബെറി നിയമങ്ങള്‍ ഏത് കായികഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
13. സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയ ഗുരു?
14. ഗോവയിലെ തദ്ദേശീയരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കാന്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ സ്വീകരിച്ച നടപടി
15. മറാത്ത വംശമായ സിന്ധ്യ എവിടെയാണ് ഭരിച്ചത്?
16. ഇന്ത്യയിലെ പാര്‍ലമെന്ററി സംവിധാനത്തിന് ഏതു രാജ്യത്തോടാണ് സാദൃശ്യം?
17. മുഗള്‍ ചക്രവര്‍ത്തിമാരില്‍ സാഹിത്യത്തില്‍ അഭിരുചി ഏറ്റവും കൂടുതലുണ്ടായിരുന്നത്?
18. അന്താരാഷ്ട്ര സ്പോര്‍ട്സ് മത്സരങ്ങളില്‍ ഏതെങ്കിലും ഒരിനത്തിന് വ്യക്തിഗത ചാമ്പ്യനായ ആദ്യ ഇന്ത്യക്കാരന്‍
19. പ്രഭാതനക്ഷത്രം എന്നറിയപ്പെടുന്നത്
20. മഗ്സസേ അവാര്‍ഡ്, ജേതാക്കള്‍ക്ക് സമര്‍പ്പിക്കുന്ന തീയതി
21. അപ്പ ഷെര്‍പ്പ എന്ന പേര് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
22.  അപ്ളൈഡ് സുവോളജിയുടെ പിതാവ്?
23. പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ചുമതലയുള്ള ഏജന്‍സി?
24.ഇപ്പോഴത്തെ അഫ്ഗാന്‍ പ്രസിഡന്റ്?
25. ഇന്ത്യയുടെ രാഷ്ട്രപതി?
26.  അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
27. തലയോട്ടിയിലെ ആകെ അസ്ഥികള്‍?
28. ദിവസത്തില്‍ നാലുതവണ വേലിയേറ്റം സംഭവിക്കുന്ന ലോകത്തിലെ ഏക സ്ഥലം?
29. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അദ്ധ്യക്ഷപദം അലങ്കരിച്ച മലയാളി?
30. ഭക്ഷണമായി ഉപയോഗിക്കുന്ന ഒരു ആസിഡ്?
31. ഇന്ത്യ സ്വാതന്ത്യ്രത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ചപ്പോള്‍ പ്രസിഡന്റ്?
32. ക്ഷീരോല്പന്നങ്ങള്‍ക്ക് പ്രസിദ്ധമായ ആനന്ദ് ഏത് സംസ്ഥാനത്ത്?
33. ബംഗ്ളാദേശിന്റെ ദേശീയ കായിക വിനോദം?
34. കേരളത്തിലെ ചിറാപ്പുഞ്ചി എന്നറിയപ്പെടുന്നത്?
35. ഒന്നാം താനേശ്വര്‍ യുദ്ധത്തില്‍  വിജയിച്ചത്?
36. ഓസ്കറിനു ബദലായി കണക്കാക്കപ്പെടുന്ന അവാര്‍ഡ്?
37. സ്റ്റെതസ്കോപ്പ് കണ്ടുപിടിച്ചത്?
38. ചന്ദനമരങ്ങളുടെ നാട് എന്നറിയപ്പെടുന്ന കേരളത്തിലെ സ്ഥലം?
39. ചിലിയും ഇക്വഡോറും ഒഴികെയുള്ള എല്ലാ തെക്കേ അമേരിക്കന്‍ രാജ്യങ്ങളുമായും അതിര്‍ത്തി പങ്കിടുന്ന രാജ്യം?
40. ജലത്തിന്റെ പി.എച്ച്. മൂല്യം?
41. തിരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രത്തലവനുള്ള രാജ്യം എന്തു പേരില്‍ അറിയപ്പെടുന്നു?
42.  ആരാണ് ഇപ്പോഴത്തെ പാകിസ്ഥാന്‍ പ്രസിഡന്റ്?
43. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി?
44.  അമേരിക്കന്‍ സ്വതന്ത്രസമരത്തെ സ്വാധീനിച്ച അങ്കിള്‍ ടോംസ് ക്യാബിന്‍ രചിച്ചത്?
45. മലയാളത്തിലെ ആദ്യത്തെ ജനകീയ കവി എന്നറിയപ്പെടുന്നത്

  ഉത്തരങ്ങള്‍
1) റണ്ണിമിഡ്, 2) കാറ്റിന്റെ വേഗം, 3) ഹരിവംശറായ്ബച്ചന്‍, 4) ഗാരിബാള്‍ഡിയും മസ്സീനിയും, 5) ആസ്ട്രിയ, 6) ലേബര്‍ പാര്‍ട്ടി, 7) 24 മണിക്കൂര്‍, 8) എഡി 45, 9) ദേവരായ ഒന്നാമന്‍, 10) ബ്രിട്ടീഷുകാര്‍, 11) പട്ടാഭി സീതാരാമയ്യ, 12) ബോക്സിംഗ്, 13) സി.ആര്‍. ദാസ്, 14) ഇന്‍ക്വിസിഷന്‍, 15) ഗ്വാളിയോര്‍, 16) ബ്രിട്ടന്‍, 17) ബാബര്‍, 18) വില്‍സണ്‍ ജോണ്‍സ്, 19) ശുക്രന്‍, 20) ആഗസ്റ്റ് 31, 21) പര്‍വതാരോഹണം, 22) കോണ്‍റാഡ് ജസ്റ്റര്‍, 23)സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്, 24) ഹമീദ് കര്‍സായി, 25) പ്രതിഭാപാട്ടീല്‍, 26) ഓപ്പന്‍ ഹൈമര്‍, 27) 22, 28) ഇംഗ്ളണ്ടിലെ സതാംപ്ടണ്‍, 29) സി. ശങ്കരന്‍നായര്‍, 30)  അസെറ്റിക് ആസിഡ്, 31) കെ.ആര്‍. നാരായണന്‍, 32) ഗുജറാത്ത്, 33) കബഡി, 34) ലക്കിടി, 35) പൃഥ്വിരാജ് ചൌഹാന്‍, 36) ഇന്‍ഡിപെന്‍ഡന്റ് സ്പിരിറ്റ്, 37) റെനെ ലൈനെക്, 38) മറയൂര്‍, 39) ബ്രസീല്‍, 40) 7, 41) റിപ്പബ്ളിക്, 42)  ആസിഫ് അലി സര്‍ദാരി 43) ഇന്ദിരാഗാന്ധി, 44) ഹാരിയറ്റ് ബീച്ചര്‍ സ്ളോവ്, 45) കുഞ്ചന്‍ നമ്പ്യാര്‍.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites