« »
SGHSK NEW POSTS
« »

Saturday, December 31, 2011

പൊതു വിജ്ഞാനം -58 ( G K )

1. ജര്‍മ്മന്‍ സഹായത്തോടെ സ്ഥാപിച്ച ഇന്ത്യയിലെ ഉരുക്കു നിര്‍മ്മാണശാല?
2. ഇന്ത്യയില്‍ സ്പോഞ്ച് അയണ്‍ നിര്‍മ്മിക്കുന്നത്?
3. 'റോക്ക് കോട്ടണ്‍' എന്നറിയപ്പെടുന്നത്?
4. പരുത്തി വന്‍തോതില്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങള്‍?
5. വസ്ത്രനിര്‍മ്മാണത്തിന് പ്രശസ്തമായ മാഞ്ചസ്റ്റര്‍ ഏതു രാജ്യത്താണ്?
6. ഇന്ത്യയില്‍ യന്ത്രനിര്‍മ്മിതമായ കടലാസ് ആദ്യമായി ഉത്പാദിപ്പിച്ചത്?
7. ഇരുമ്പയിര് കയറ്റുമതി ചെയ്യുന്നതിനുവേണ്ടി ഇന്ത്യയില്‍ നിര്‍മ്മിച്ച പ്രദേശം?
8. ബ്യൂറോ ഒഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് നിലവില്‍ വന്നത്?
9. വ്യവസായശാലകളിലെ ഉത്പാദനം അളക്കാന്‍ വേണ്ടി രൂപീകരിച്ച സ്ഥാപനം?
10. ഇന്ത്യയില്‍ കാര്‍ഷിക മേഖലയെ ഉപജീവിച്ച് എത്ര ശതമാനം ജനങ്ങള്‍ ജീവിക്കുന്നു?
11. ഖാരിഫ് മാസത്തിലെ പ്രധാന വിളകള്‍?
12. ഒന്നാം ഹരിതവിപ്ളവം ആരംഭിച്ചത്?
13. ഇന്ത്യന്‍ ധവള വിപ്ളവത്തിന്റെ പിതാവ്?
14. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കരിമ്പ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
15. ഏലം, മഞ്ഞള്‍, ഇഞ്ചി എന്നിവയുടെ ഉത്പാദനത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യം?
16. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്നതും കൃഷി ചെയ്യുന്നതുമായ ഫലവര്‍ഗം?
17. പഴവര്‍ഗങ്ങളും പച്ചക്കറികളും കൃഷിചെയ്യുന്ന കാലം?
18. ആദ്യത്തെ ഉപപ്രധാനമന്ത്രി?
19. 'തുല്യരില്‍ ഒന്നാമന്‍' എന്നറിയപ്പെടുന്നത്?
20. ഏറ്റവും കുറച്ചുകാലം ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നത്?
21. ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്നത്?
22. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ആദ്യ പ്രധാനമന്ത്രി
23. താഷ്കന്റ് കരാര്‍ ഒപ്പുവച്ച പ്രധാനമന്ത്രി?
24. വിശ്വാസ വോട്ടെടുപ്പിലെ പരാജയത്തെത്തുടര്‍ന്ന് രാജിവച്ച ആദ്യ പ്രധാനമന്ത്രി?
25. ആദ്യമായി പ്രധാനമന്ത്രിപദം രാജിവച്ചത്?
26. ഇന്ത്യന്‍ Iട (വിവര സാങ്കേതിക വിദ്യ)യുടെ പിതാവ് എന്നറിയപ്പെടുന്ന പ്രധാനമന്ത്രി?
27. രണ്ടു പ്രധാനമന്ത്രിമാര്‍ക്ക് കീഴില്‍ ഉപപ്രധാനമന്ത്രിയായിരുന്നത്?
28. രണ്ടു ഉപപ്രധാനമന്ത്രിമാര്‍ ഒരേസമയത്തുണ്ടായിരുന്ന മന്ത്രിസഭ?
29. ഉപപ്രധാനമന്ത്രിയായശേഷം പ്രധാനമന്ത്രിയായത്?
30. സംസ്ഥാനത്തിലെ പ്രഥമ പൌരന്‍?
31. അന്താരാഷ്ട്ര ദാരിദ്യ്രപഠനകേന്ദ്രം സ്ഥാപിതമായത്?
32. ദരിദ്രര്‍ ഏറ്റവും കുറഞ്ഞ സംസ്ഥാനം?
33. ദാരിദ്യ്രം കുറഞ്ഞ മൂന്നാമത്തെ സംസ്ഥാനം?
34. ഇന്ത്യയിലെ ദാരിദ്യ്രരേഖാ നിര്‍ണയ കമ്മിറ്റി?
35. ധനകാര്യ കമ്മിഷന്റെ കാലാവധി എത്രവര്‍ഷം?
36. ആദ്യത്തെ ധനകാര്യ കമ്മിഷന്‍ ചെയര്‍മാന്‍?
37. അസാധാരണ സാഹചര്യങ്ങളില്‍ അധികവരുമാനം കണ്ടെത്തുന്നതിന് അവതരിപ്പിക്കുന്നത്?
38. ഏറ്റവും കൂടുതല്‍ ബഡ്ജറ്റ് അവതരിപ്പിച്ചിട്ടുള്ളത്?
39. ഇന്ത്യന്‍ സമ്പദ്ഘടനയുടെ നട്ടെല്ല് എന്നറിയപ്പെടുന്നത്?
40. ജലസേചന സൌകര്യങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം?
41. സോവിയറ്റ് റഷ്യ - അമേരിക്കന്‍ ശീതയുദ്ധകാലത്ത് രൂപീകൃതമായ പാശ്ചാത്യ രാജ്യങ്ങളുടെ സൈനിക സഖ്യം?
42. നാറ്റോയ്ക്കെതിരെ രൂപീകരിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടെ സംഘടന?
43. യൂറോപ്യന്‍ ഇക്കണോമിക് കമ്മ്യൂണിറ്റി രൂപീകൃതമായ വര്‍ഷം?
44. യൂറോ നിലവില്‍ വന്നത്?
45. യൂറോ അംഗീകരിച്ച രാജ്യങ്ങള്‍?

  ഉത്തരങ്ങള്‍
1) റൂര്‍ക്കേല, 2) കോതഗുണ്ഡം ( ആന്ധ്രാപ്രദേശ്), 3) ആസ്ബസ്റ്റോസ്, 4) ഗുജറാത്ത്, മഹാരാഷ്ട്ര, 5) ഇംഗ്ളണ്ട്, 6) 1870ല്‍, 7) കുദ്രമുഖ്, 8) 1947, 9) നാഷണല്‍ പ്രൊഡക്ടിവിറ്റി കൌണ്‍സില്‍, 10) 70 ശതമാനം, 11) നെല്ല്, ജോവര്‍, ബജ്റ, റാഗി, ചോളം, നിലക്കടല, എള്ള്, പരുത്തി, ചണം, കരിമ്പ്, 12) 1967 - 68, 13) ഡോ. വര്‍ഗീസ് കുര്യന്‍, 14) ഉത്തര്‍പ്രദേശ്,
15) ഇന്ത്യ, 16) മാങ്ങ, 17) സയ്ദ് കാലം, 18) സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, 19) പ്രധാനമന്ത്രി, 20) ചരണ്‍സിംഗ്, 21) ജവഹര്‍ലാല്‍ നെഹ്റു, 22) ഇന്ദിരാഗാന്ധി, 23) ലാല്‍ ബഹദൂര്‍ ശാസ്ത്രി, 24) വി.പി. സിംഗ്, 25) മൊറാര്‍ജിദേശായി, 26) രാജീവ്ഗാന്ധി, 27) ദേവിലാല്‍, 28) മൊറാര്‍ജി ദേശായി മന്ത്രിസഭ, 29) മൊറാര്‍ജി ദേശായി, ചരണ്‍സിംഗ്, 30) ഗവര്‍ണര്‍, 31) 2002 ആഗസ്റ്റില്‍, 32) ജമ്മുകാശ്മീര്‍,  33) കേരളം, 34) ലക്കടാവാലാകമ്മിറ്റി, 35) 5 വര്‍ഷം, 36) കെ.സി. നിയോഗി, 37) അനുബന്ധ ബഡ്ജറ്റ്, 38) മൊറാര്‍ജി ദേശായി, 39) കൃഷി, 40) പഞ്ചാബ്, 41) ങഅടച, 42) വാഴ്സാ പാക്റ്റ്, 43) 1957, 44) 1999 ജനുവരി 1, 45) 16.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites