« »
SGHSK NEW POSTS
« »

Wednesday, December 28, 2011

പൊതു വിജ്ഞാനം -45 ( G K )

1. 'ആധുനിക തിരുവിതാംകൂറിന്റെ ശില്പി' എന്നറിയപ്പെടുന്നതാര്?
2. മാര്‍ത്താണ്ഡവര്‍മ്മ ഡച്ചുകാരെ തോല്പിച്ച കുളച്ചല്‍യുദ്ധം നടന്നതെന്ന്?
3. തൃപ്പടിദാനം നടത്തിയ തിരുവിതാംകൂര്‍ രാജാവാര്?
4. ഹൈദര്‍ അലി, ടിപ്പുസുല്‍ത്താന്‍ എന്നിവരുടെ ആക്രമണകാലത്തെ തിരുവിതാംകൂര്‍ രാജാവ് ആരായിരുന്നു?
5. തിരുവിതാംകൂറില്‍ 'ദിവാന്‍' എന്ന ഔദ്യോഗിക നാമം സ്വീകരിച്ച ആദ്യത്തെ പ്രധാനമന്ത്രിയാര്?
6. തിരുവനന്തപുരത്തെ ചാലക്കമ്പോളത്തിന്റെ ശില്പിയാര്?
7. പഴശ്ശി സൈന്യത്തിലെ കുറിച്യന്മാരുടെ നേതാവാരായിരുന്നു?
8. ' ഹര്‍ഷചരിത'ത്തിന്റെ കര്‍ത്താവ്?
9. ഹാരപ്പന്‍ സംസ്കാരം കണ്ടെത്തിയത് ഏത് വര്‍ഷത്തിലാണ്?
10. 1784-ല്‍ ഏഷ്യാറ്റിക്ക് സൊസൈറ്റി ഒഫ് ബംഗാള്‍ സ്ഥാപിച്ചതാര്?
11. അശോകന്റെ ശാസനങ്ങള്‍ ഏത് ലിപിയിലാ ണ്?
12.  ഋഗ്വേദ കാലമായി അറിയപ്പെടുന്നത് എപ്പോഴാണ്?
13. രാമായണത്തിന്റെ കര്‍ത്താവ്?
14. അലക്സാണ്ടര്‍ ഇന്ത്യ ആക്രമിച്ചത് എപ്പോഴാണ്?
15. ബുദ്ധമതം പില്‍ക്കാലത്ത് രണ്ടു വിഭാഗങ്ങളായി തിരിഞ്ഞു. ഏതെല്ലാം?
16. പഴശ്ശിരാജ കൊല്ലപ്പെട്ടതെവിടെവച്ച്?
17. തിരുവിതാംകൂറില്‍ ഇംഗ്ളീഷ് വിദ്യാഭ്യാസം ആരംഭിച്ചത് ആരുടെ ഭരണകാലത്താണ്?
18. 1936ല്‍ ക്ഷേത്രപ്രവേശനവിളംബരം പുറപ്പെടുവിച്ചതാര്?
19. ചരക സംഹിതയില്‍ പ്രതിപാദിക്കുന്നത് എന്താണ്?
20. 'ഇന്ത്യന്‍ നെപ്പോളിയന്‍'?
21. ചൈനീസ് സഞ്ചാരി ഫാഹിയാന്‍ ആരുടെ കാലത്താണ് ഇന്ത്യ സന്ദര്‍ശിച്ചത്?
22. അജന്ത പെയിന്റിംഗ് ഏത് കാലഘട്ടത്തിന്റെ സംഭാവനയാണ്?
23. ശുശ്രൂതന്റെ കൃതിയേത്?
24. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ധനകാര്യമന്ത്രി ആരായിരുന്നു?
25. വാഗണ്‍ ട്രാജഡി എന്നായിരുന്നു?
26. 'നിവര്‍ത്തനപ്രക്ഷോഭം' ആരംഭിച്ച വര്‍ഷമേത്?
27. തിരുവിതാംകൂറിലെ അവസാനത്തെ ദിവാന്‍ ആരായിരുന്നു?
28. അണ്ണാ എന്നറിയപ്പെട്ടത്?
29. മലയാളത്തിലെ ആദ്യത്തെ ശബ്ദസിനിമ?
30. യാമിനി കൃഷ്ണമൂര്‍ത്തി, രുക്മിണീദേവി എന്നിവര്‍ ഏത് നൃത്തരംഗത്താണ് പ്രവര്‍ത്തിച്ചത്?
31. കോമണ്‍വെല്‍ത്ത് ഗെയിംസിനു വേദിയായ ആദ്യ വികസ്വര രാജ്യം?
32. കേരളത്തിലെ ജില്ലകളില്‍ പരുത്തിക്കരിമണ്ണ് കൂടുതല്‍ കാണപ്പെടുന്ന ജില്ല?
33. കേരളത്തിലെ ജില്ലകളില്‍ അറബിക്കടലുമായോ അന്യ സംസ്ഥാനങ്ങളുമായോ അതിര്‍ത്തി പങ്കിടാത്തത്?
34. കുറ്റാലം വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
35. സഞ്ജയ്ഗാന്ധി ദേശീയ പാര്‍ക്ക് ഏത് സംസ്ഥാനത്താണ്?
36. ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ ബ്രിട്ടീഷ് രാജാവായിരുന്നത്?
37. അയ്യനടികള്‍ തിരുവടികള്‍ തരിസാപ്പള്ളി ചെപ്പേട് എഴുതിക്കൊടുത്ത വര്‍ഷം?
38. മുഗള്‍ സാമ്രാജ്യ തലസ്ഥാനം ഡല്‍ഹിയിലേക്ക് മാറ്റിയത്?
39. മലയാളത്തിലെ ആദ്യത്തെ ചരിത്രാഖ്യായിക?
40. ഇന്ത്യയിലെ പ്രഥമ വനിതാ സര്‍വകലാശാല സ്ഥാപിച്ച ഭാരതരത്നം ജേതാവ്?
41. രക്തത്തെക്കുറിച്ചുള്ള പഠനം?
42. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യത്തെ മിസൈല്‍ ബോട്ട്?
43. മരണാനന്തരം നോബല്‍ സമ്മാനത്തിന് ആദ്യമായി അര്‍ഹനായത്?
44. അറബിക്കടലിന്റെ മറ്റൊരു പേര്?
45. അപ്പന്‍തമ്പുരാന്‍ സ്മാരകം എവിടെയാണ്?

  ഉത്തരങ്ങള്‍
1) മാര്‍ത്താണ്ഡവര്‍മ്മ, 2) 1741 ആഗസ്റ്റ് 10, 3) മാര്‍ത്താണ്ഡവര്‍മ്മ, 4) ധര്‍മ്മരാജാവ്, 5) രാജാ കേശവദാസന്‍ (കേശവപിള്ള) 6) രാജാ കേശവദാസന്‍, 7) തലയ്ക്കല്‍ ചന്തു, 8) ബാണബട്ടന്‍, 9) 1921, 10) സര്‍ വില്യം ജോണ്‍സ്, 11) ബ്രഹ്മി ലിപി, 12) ബി.സി. 1500-1000, 13) വാല്‍മീകി, 14) ബി.സി. 326, 15) മഹായാനം, ഹീനയാനം, 16) മാവിലാത്തോടിന്റെ കരയില്‍, 17) സ്വാതിതിരുനാളിന്റെ, 18) ശ്രീചിത്തിരതിരുന്നാള്‍ ബാലരാമവര്‍മ്മ, 19) ഔഷധഗ്രന്ഥം, വിവിധ ചെടികളെയും പച്ചമരുന്നുകളെയും കുറിച്ച്, 20) സമുദ്രഗുപ്തന്‍, 21) ചന്ദ്രഗുപ്തന്‍ രണ്ടാമന്‍, 22) ഗുപ്തകാലം,  23) ശുശ്രുത സംഹിത, 24) ആര്‍.കെ. ഷണ്‍മുഖംചെട്ടി, 25) 1921 നവംബര്‍ 10, 26) 1932, 27) പി.ജി.എന്‍. ഉണ്ണിത്താന്‍, 28) സി.എന്‍. അണ്ണാദുരൈ, 29) ബാലന്‍, 30) ഭരതനാട്യം, 31) ജമൈക്ക, 32) പാലക്കാട്, 33) കോട്ടയം, 34) തമിഴ്നാട്, 35) മഹാരാഷ്ട്ര, 36) ജോര്‍ജ് ആറാമന്‍, 37) എ.ഡി. 849, 38) ഷാജഹാന്‍, 39) മാര്‍ത്താണ്ഡവര്‍മ്മ, 40) ഡി.കെ. കാര്‍വേ, 41) ഹീമറ്റോളജി, 42) ഐ. എന്‍. എസ് വിഭൂതി, 43) എറിക് കാള്‍ഫെല്‍റ്റ്, 44) ലക്ഷദ്വീപ് കടല്‍, 45) അയ്യന്തോള്‍.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites