« »
SGHSK NEW POSTS
« »

Sunday, December 18, 2011

പൊതു വിജ്ഞാനം 4 (Quiz)

1. കേരള സംസ്ഥാനം നിലവില്‍വന്നതെന്ന്?
2. ഏറ്റവും ഒടുവിലായി രൂപംകൊണ്ട ജില്ലയേത്?
3. ആദ്യത്തെ ജ്ഞാനപീഠം ജേതാവാര്?
4. തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ നദിയേത്?
5. എവറസ്റ്റ് കൊടുമുടി സ്ഥിതി ചെയ്യുന്ന രാജ്യമേത്?
6.  ഒന്നാം സ്വാതന്ത്യ്രസമരം നടന്നവര്‍ഷമേത്?
7. മുഗള്‍സാമ്രാജ്യത്തിന്റെ സ്ഥാപകനാര്?
8. ശരീരത്തിലെ ഏറ്റവും വലിയ അവയവമേത്?
9. കേരളത്തിലെ എത്ര നദികളാണ് കിഴക്കോട്ടൊഴുകുന്നത്?
10. വിവരാവകാശനിയമം പ്രാബല്യത്തില്‍ വന്ന വര്‍ഷമേത്?
11. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായ മലയാളിയാര്?
12. ഒളിമ്പിക്സില്‍ വ്യക്തിഗതസ്വര്‍ണം നേടിയ ആദ്യത്തെ ഇന്ത്യക്കാരനാര്?
13. ഏറ്റവും നീളത്തില്‍ അടിച്ചുപരത്താന്‍ കഴിയുന്ന ലോഹമേത്?
14. ലോകബാങ്കിന്റെ ആസ്ഥാനം എവിടെയാണ്?
15. ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റം അറിയപ്പെടുന്നതെങ്ങനെ?
16. ജനസംഖ്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനമേത്?
17. വനമഹോത്സവം ആരംഭിച്ചതാര്?
18. പശ്ചിമഘട്ടത്തിലെ പ്രധാന മലമ്പാത (ചുരം) ഏതാണ്?
19. ഏറ്റവും നീളമുള്ള ദേശീയപാതയേത്?
20. കൊങ്കണ്‍ റെയില്‍വേയുടെ നീളമെത്ര?
21. ഇന്ത്യ ആണവ പരീക്ഷണങ്ങള്‍ നടത്തുന്ന പൊക്രാന്‍ എവിടെയാണ്?
22. ഇന്ത്യയില്‍ ആദ്യമായി മൊബൈല്‍ ഫോണ്‍ സര്‍വീസ് ആരംഭിച്ചതെവിടെ?
23. ഇന്ത്യ വികസിപ്പിച്ചെടുത്ത ആദ്യത്തെ മിസൈലേത്?
24. ഇന്ത്യാഗേറ്റ് എന്ന ചരിത്രസ്മാരകം എവിടെയാണ്?
25. അതിരപ്പിള്ളി വെള്ളച്ചാട്ടം ഏത് നദിയിലാണ്?
26. കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനമേത്?
27. കേരള സംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡിന്റെ ആസ്ഥാനം എവിടെയാണ്?
28. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയേത്?
29. കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സിന്റെ ആസ്ഥാനമെവിടെ?
30. കെ. എസ്. ആര്‍.ടി.സിയുടെ ആസ്ഥാനമെവിടെ?
31. കേരള വാട്ടര്‍ അതോറിട്ടിയുടെ ആസ്ഥാനമെവിടെ?
32. കേരള ടൂറിസം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ ആസ്ഥാനമെവിടെ?
33. അണുബോംബ് നിര്‍മ്മിച്ച വര്‍ഷം?
34. ആറ്റംബോംബിന്റെ പിതാവാരാണ്?
35. ഹിരോഷിമയില്‍ വര്‍ഷിച്ച ബോംബിന്റെ പേര്?
36. യൂറേനിയത്തിന്റെ അറ്റോമിക നമ്പര്‍ എത്ര?
37. പ്ളൂട്ടോണിയം കണ്ടുപിടിച്ചത് ആര്?
38. ഇന്ത്യ രണ്ടാമതും മൂന്നാമതും അണുപരീക്ഷണം നടത്തിയതെവിടെ? എപ്പോള്‍?
39. ഇന്ത്യന്‍ അണുബോംബിന്റെ പിതാവ്?
40. ദേശീയ ശാസ്ത്രദിനം ഏത്?
41. രാകേഷ്ശര്‍മ്മയുടെ ബഹിരാകാശയാത്ര എപ്പോള്‍?
42. ഒരു ലെന്‍സിന്റെ മധ്യബിന്ദു ഏത് പേരിലറിയപ്പെടുന്നു?
43. പ്രാഥമിക നിറങ്ങള്‍ ഏവ?
44. ഒരു വസ്തുവിന് ചലനംകൊണ്ട് ലഭിക്കുന്ന ഊര്‍ജ്ജം ഏത് പേരിലറിയപ്പെടുന്നു?
45. സര്‍പ്പിളാകൃതിയില്‍ ചുറ്റിയെടുത്ത കമ്പിച്ചുരുള്‍ അറിയപ്പെടുന്ന പേരെന്ത്?

  ഉത്തരങ്ങള്‍
1) 1956 നവംബര്‍ 1, 2) കാസര്‍കോട്, 3) ജി. ശങ്കരക്കുറുപ്പ്, 4) ഗോദാവരി, 5) നേപ്പാള്‍,6) 1857, 7) ബാബര്‍, 8) ത്വക്ക്, 9) മൂന്ന്, 10) 2005, 11) സി. ശങ്കരന്‍ നായര്‍, 12) അഭിനവ് ബിന്ദ്ര, 13) സ്വര്‍ണം, 14) വാഷിംഗ്ടണ്‍ ഡി.സി, 15) ഇന്ദിരാപോയിന്റ്, 16) ഉത്തര്‍പ്രദേശ്,17) കെ. എം. മുന്‍ഷി, 18) പാലക്കാട് ചുരം,19) എന്‍. എച്ച്. 7, 20) 760 കിലോമീറ്റര്‍,21) രാജസ്ഥാനില്‍, 22) ന്യൂഡല്‍ഹി,23) പൃഥ്വി, 24) ന്യൂഡല്‍ഹി, 25) ചാലക്കുടിയാറ്, 26) ഇരവികുളം, 27) തിരുവനന്തപുരം, 28) ഇടുക്കി, 29) കൊല്ലം, 30) തിരുവനന്തപുരം, 31) തിരുവനന്തപുരത്തെ ജലഭവന്‍, 32) തിരുവനന്തപുരം, 33) 1945, 34) റോബര്‍ട്ട് ഓപ്പണ്‍ ഹെയ്മര്‍, 35) ലിറ്റില്‍ ബോയ്, 36) 92, 37) ഗ്ളെന്‍ സീബോര്‍ഗും എഡ്വിന്‍ മക്മിലനും ചേര്‍ന്ന് , 38) രാജസ്ഥാനിലെ പൊഖ്റാനില്‍ 1998 മേയ് 11 നും 13 നും.,39) രാജരാമണ്ണ, 40) ഫെബ്രുവരി 28, 41) 1984 ഏപ്രില്‍ 2ന്, 42) പ്രകാശിക കേന്ദ്രം, 43) പച്ച, നീല, ചുവപ്പ്, 44) ഗതികോര്‍ജ്ജം,45) സോളിനോയ്ഡ്.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites