« »
SGHSK NEW POSTS
« »

Friday, September 02, 2011

കണ്ണുകൊണ്ട് കമ്പ്യൂട്ടര്‍ നിയന്ത്രിക്കാം ..

മൗസിന്റെ സഹായത്തോടെ കൈ ഉപയോഗിച്ച് കമ്പ്യൂട്ടറിനെ എങ്ങനെയാണോ നിയന്ത്രിക്കുന്നത്, അതേ രീതിയില്കണ്ണുകൊണ്ട് കമ്പ്യൂട്ടര്സ്ക്രീനിലെ കാര്യങ്ങള്ചെയ്യാനുള്ള സങ്കേതവുമായി രണ്ട് ഇന്ത്യന്വിദ്യാര്ഥികള്രംഗത്ത്. പൂനെയ്ക്ക് സമീപം ലോണാവാലയില്പ്രവര്ത്തിക്കുന്ന സിങ്ഹാദ് ഇന്സ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാര്ഥികളായ നിതിന്പ്രകാശും സുമിത് കുമാറുമാണ് പുതിയ സങ്കേതം വികസിപ്പിച്ചതെന്ന്ടെക്നോളജി റിവ്യുറിപ്പോര്ട്ട് ചെയ്യുന്നു. ലളിതമായ ഒരു ഹെഡ്സെറ്റ് ഉള്പ്പെട്ട കണ്സോളിനാണ് ഇരുവരും ചേര്ന്ന് രൂപംനല്കിയിട്ടുള്ളത്. കണ്ണിന്റെ ചലനങ്ങള്പിന്തുടരാനും അതിനനുസരിച്ച് കമ്പ്യൂട്ടര്സ്ക്രീനുമായി സമ്പര്ക്കത്തിലേര്പ്പെടാനും (ഇന്റര്ഫെയ്സിങ് നടത്താനും) സഹായിക്കുന്ന സോഫ്ട്വേറുമായി ചേര്ന്നാണ് കണ്സോള്പ്രവര്ത്തിക്കുക. ‘സ്നാപ്പ് ഐറൈറ്റര്‍  എന്ന് പേരിട്ടിട്ടുള്ള സംവിധാനം, രോഗമോ അപകടമോ മൂലം കൈകാലുകള്തളര്ന്നവര്ക്ക് വലിയ സാഹയമാകും. മസാച്യൂസെറ്റ്സ് ഇന്സ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജി (എം..ടി)യിലെ ഇന്ത്യക്കാരനായ യുവഗവേഷകന്പ്രണവ് മിസ്ട്രി വികസിപ്പിച്ചസിക്സ്ത് സെന്സ്’  എന്ന സങ്കേതത്തില്നിന്ന് പ്രചോദമുള്ക്കൊണ്ടാണ് 22 കാരനായ നിതിനും സുമിത്തും സ്നാപ്പ് ഐറൈറ്റര്രൂപപ്പെടുത്തിയത്. കമ്പ്യൂട്ടര്സ്ക്രീനുകള്ക്ക് പകരം സ്വന്തം ചുറ്റുപാടുകളെ തന്നെ സമ്പര്ക്കമുഖം (ഇന്റര്ഫേസ്) ആയി മാറ്റാന്സഹായിക്കുന്ന സങ്കേതമാണ് സിക്സ്ത് സെന്സ് .സാധാരണക്കാരായ ഇന്ത്യക്കാര്ക്ക് താങ്ങാന്പറ്റുന്ന തരത്തില്ചെലവു കുറഞ്ഞ പുതിയ സങ്കേതങ്ങള്വികസിപ്പിക്കുക എന്നതായിരുന്നു ഇലിക്ട്രോണിക്സ് എന്ജിനിയറിങ് വിദ്യാര്ഥിയായ നിതിനും, ടെലികമ്മ്യൂണിക്കേഷന്സ് വിദ്യാര്ഥിയായ സുമിത്തും ലക്ഷ്യമിട്ടത്. ശരീരം തളര്ന്ന അവസ്ഥയിലുള്ളവര്ക്ക് കമ്പ്യൂട്ടര്സ്ക്രീനില്വരയ്ക്കാന്കഴിയുന്ന വിദ്യ വികസിപ്പിച്ച എന്ജിനിയര്ജെയിംസ് പൗഡര്ലിയെ കണ്ടതാണ് ഇരുവരുടെയും കാര്യത്തില്വഴിത്തിരിവായത്. പൗഡര്ലി രൂപപ്പെടുത്തിയ ഉപകരണത്തിന് 17000 ഡോളര്‍ (ഏഴരലക്ഷം രൂപയില്കൂടുതല്‍) ആണ് വില. പൗഡര്ലിയുടെ ഉപകരണത്തിന്റെ ചെലവു കുറഞ്ഞ വകഭേദം രൂപപ്പെടുത്താനായി ഇരുവരുടെയും പിന്നീടുള്ള ശ്രമം. കമ്പ്യൂട്ടറിലെ ഐക്കണുകളെ ലക്ഷ്യമിടാനോ അല്ലെങ്കില്കമ്പ്യൂട്ടര്സ്ക്രീനില്എഴുതാനോ പാകത്തില്കണ്ണിനെ ഒരു സമ്പര്ക്കമുഖമാക്കി ഉപയോഗിക്കുന്ന തരത്തിലാണ് ഇരുവരും ചേര്ന്ന് ഐറൈറ്റര്രൂപപ്പെടുത്തിയത്. ചെലവു കുറഞ്ഞ വസ്തുക്കള്ഉപയോഗിച്ച് വികസിപ്പിച്ച ഐറൈറ്റര്ക്ക് വെറും 750 രൂപയേ ചെലവ് വരൂ. ‘ ഉപകരണം ധരിക്കുന്ന ഒരാള്ക്ക് കണ്ണ് കൊണ്ടുമാത്രം മൗസിനെ നിയന്ത്രിക്കാനാകുംസുമിത് കുമാര്പറയുന്നു. ഉന്നത റിസല്യൂഷനിലുള്ള ഒരു ക്യാമറ, രണ്ട് എല്‍..ഡി , കണ്ണട ഫ്രെയിം, ഇന്ഫ്രാറെഡ് ഫില്റ്ററുകള്‍, ചെമ്പ് വയറുകള്എന്നിവ ഉള്പ്പെട്ടതാണ് ഐറൈറ്റര്‍. ഇതുപയോഗിക്കുമ്പോള്‍, കണ്ണിന്റെ ചലനങ്ങളെ സോഫ്റ്റ്വേയര്കൃത്യമായി മനസിലാക്കുകയും അതിനനുസരിച്ച് കമ്പ്യൂട്ടറിനെ നിയന്ത്രിക്കുകയും ചെയ്യും. ഐട്രാക്കിങ് സോഫ്ട്റ്റവേയറിന് രണ്ട് ഭാഗങ്ങളുണ്ട കണ്ണിന്റെ ചലനങ്ങള്പിന്തുടരുന്നതാണ് ഒരു ഭാഗം. കമ്പ്യൂട്ടര്സ്ക്രീനില്എഴുതാനും മറ്റും സഹായിക്കുന്ന ആപ്ലിക്കേഷന്ഭാഗം മറ്റൊന്ന്. വാണിജ്യാടിസ്ഥാനത്തില് കണ്സോള്നിര്മിച്ച് രംഗത്തിറക്കാനാണ് ഇരുവരും പദ്ധതിയിടുന്നത്. കണ്ടുപിടിത്തം പേറ്റന്റ് ചെയ്യാനുള്ള നടപടിയും ഉടന്ആരംഭിക്കുമെന്ന് റിപ്പോര്ട്ട് പറയുന്നു.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites