« »
SGHSK NEW POSTS
« »

Friday, September 02, 2011

ഒരുതരം തലവേദനയാണ് “കൊടിഞ്ഞി’ അഥവ ‘മൈഗ്രേന്‍’

വളരെ ശക്തവും നെറ്റിയുടെ ഇരുവശങ്ങളിലുമായി മാറിമാറി വരുന്നതുമായ ഒരുതരം തലവേദനയാണ്കൊടിഞ്ഞിഅഥവമൈഗ്രേന്‍’. ഇത് രോഗിയെ നിരന്തരം ശല്യപ്പെടുത്തുന്നതോടൊപ്പം വെളിച്ചത്തോട് അസഹ്യത, ശബ്ദം കേള്ക്കാന്പ്രയാസം. ഛര്ദ്ദി, വിവിധ നിറങ്ങള്കണ്ണിനുമുന്പില്മിന്നി മറയുക തുടങ്ങിയ വിഷമതകളും ഉണ്ടാക്കാറുണ്ട്. കൊടിഞ്ഞി വിഭാഗത്തില്പ്പെട്ട തലവേദന രോഗികളില്ഒരു പ്രത്യേക കാലയളവില്ആവര്ത്തിച്ചുവരികയും ചെയ്യുന്നു.
രോഗകാരണങ്ങള്
കൊടിഞ്ഞിയുടെ യഥാര്ഥകാരണം ഇനിയും വൈദ്യശാസ്ത്രത്തിന് വ്യക്തമായിട്ടില്ല. രക്തത്തില്ചിലതരം ഹിസ്റ്റമിനുകളുടെ സാന്നിധ്യം രോഗകാരണമായി കരുതപ്പെടുന്നു. കൂടാതെ ശരിയായ രക്തചംക്രമണത്തിന്റെ അഭാവം തലച്ചോറിലെ ആന്തരിക പ്രക്രിയകളില്സംഭവിക്കുന്ന ക്രമമല്ലാത്ത വ്യതിയാനങ്ങള്‍, അമിതമായ ഉത്കണ്ഠ എന്നിവയും രോഗകാരണങ്ങളാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്
തലവേദനയുള്ളപ്പോള്തണുത്തവെള്ളത്തല്തല കഴുകുക മൈഗ്രേന്ആരംഭിച്ചുകഴിഞ്ഞാല്ശമിക്കുന്നതുവരെ കഴിവതും കട്ടിയുള്ള ഭക്ഷണം കഴിക്കാതിരിക്കുക. വേദനയുള്ളപ്പോള്വെളിച്ചം കുറവുള്ള മുറിയില്വിശ്രമിക്കുക . മത്സ്യം, മുട്ട, ടിന്നിലടച്ച ഭക്ഷണങ്ങള്‍, തൈര്,ഐസ്ക്രീം എന്നിവ മൈഗ്രേന്രോഗികള്ഒഴിവാക്കുക . കടുത്ത തലവേദനയുള്ളപ്പോള്മല്ലിയില അരച്ച് തണുത്ത വെള്ളത്തില്ചേര്ത്ത് നെറ്റിയില്പുരട്ടുക . സാധാരണപെയിന്ബാമുകള്‍’ മൈഗ്രേന്തലവേദന വര്ദ്ധിപ്പിക്കുന്നതിനാല്അവ ഉപയോഗിക്കാതിരിക്കുന്നതാണ് ഗുണകരം . ബ്രഹ്മിനീര് അഞ്ച് മില്ലിലിറ്റര്വീതം പതിവായി രാത്രിയില്കഴിക്കുക . തലവേദന, ഛര്ദി ഇവ ഉള്ളപ്പോള്അരസ്പൂണ്ജീരകവും ചെറിയ കഷ്ണം ചുക്കും നേര്പ്പിച്ച പാലില്തിളപ്പിച്ചാറിയ ശേഷം കഴിക്കുക.
ചികിത്സ
മൈഗ്രേന്മരുന്നുകള്കൊണ്ട് പൂര്ണമായും മാറ്റാന്വിഷമമാണ്. നിരന്തരമായി ഉണ്ടാകാവുന്ന തലവേദന കുറയ്ക്കുന്നതിനും വര്ഷങ്ങളോളം രോഗാവസ്ഥ ഇല്ലാതിരിക്കാനും ഫലപ്രദമായ ചികിത്സാവിധികളുണ്ട്. രോഗിയുടെ ശാരീരികവും മാനസികവുമായ പ്രത്യേകതകള്ക്കനുസരിച്ച് കുറച്ചുകാലം മരുന്നുകള്കഴിക്കുന്നത് രോഗം ആവര്ത്തിക്കാതിരിക്കാന്സഹായിക്കും. ചില റിലാക്സേഷന്രീതികളും ജലചികിത്സയും രോഗത്തിന്റെ തീവ്രത കുറയ്ക്കുന്നവയാണ്. രോഗിയുടെ പ്രത്യേകതകള്മനസ്സിലാക്കി ഏത് ചികിത്സാരീതി ഗുണകരമാകുമെന്ന് കണ്ടെത്തുന്നതാണ് പ്രധാനം. ദോഷരഹിതമായ ചികിത്സാരീതികളെ ആരോഗ്യകരമായി സമന്വയിപ്പിച്ച് നല്കുന്ന ഹോളിസ്റ്റിക്ക് ചികിത്സ വഴി രോഗികള്ക്ക് മൈഗ്രേനില്നിന്ന് തൊണ്ണൂറ് ശതമാനത്തോളം മുക്തി നേടാന്സാധിക്കും.
മൈഗ്രേന്ഹൃദയാഘാത സാധ്യത വര്ദ്ധിപ്പിക്കുന്നു
മെഗ്രേന്അഥവാ ചെന്നിക്കുത്ത് എന്ന തലവേദന മൂലം വിഷമം അനുഭവിക്കുന്നവര്ശ്രദ്ധിക്കുക. ചെന്നിക്കുത്ത് ഉള്ളവര്ക്ക് ഹൃദയാഘാത സാധ്യത ഇരട്ടിയാണെന്നാണ് ഒരു പഠനം തെളിയിക്കുന്നത്.
യെഷിവ സര്വകലാശാലയിലെ ആല്ബര്ട്ട് ഐന്സ്റ്റീന്കോളജിലെ ഗവേഷകര്നടത്തിയ പഠനനമാണ് മെഗ്രേനും ഹൃദയാഘാതവും തമ്മില്ബന്ധിപ്പിച്ചത്. മൈഗ്രേന്ഉള്ളവര്ക്ക് പ്രമേഹം, ഉയര്ന്ന രക്തസമ്മര്ദ്ദം, കൊളസ്ട്രോള്തുടങ്ങി ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാവുന്ന രോഗങ്ങള്ഉണ്ടാവാനുള്ള സാധ്യത വളരെ അധികമാണെന്നാണ് പഠന റിപ്പോര്ട്ടില്പറയുന്നത്.
മൈഗ്രേന്പൊതുവെ ആരോഗ്യത്തിന് പ്രശ്നമുണ്ടാക്കില്ല എങ്കിലും സാധാരണ ജീവിതത്തെ പ്രതികൂലമായി ബാധിച്ചേക്കാം. അതായത് മൈഗ്രേന്മൂലമുള്ള അസ്വസ്ഥതകള്‍ 12 മണിക്കൂര്മുതല്‍ 48 മണിക്കൂര്വരെ നീളുന്നത് രോഗികളെ തികച്ചും അസ്വസ്ഥരാക്കും. മൈഗ്രേന്രോഗികളെ പരിശോധിക്കുമ്പോള്ഹൃദ്രോഗ കാരണങ്ങളാവുന്ന രോഗസാധ്യതകള്ഉണ്ടോ എന്നും വിലയിരുത്തണമെന്നാണ് പഠനം നടത്തിയവര്നിര്ദ്ദേശിക്കുന്നത്.
25-55 പ്രായത്തിലുള്ള സ്ത്രീകളിലാണ് മെഗ്രേന്ഉണ്ടാവാനുള്ള സാധ്യത ഏറ്റവും കൂടുതലുള്ളത്. പുരുഷന്മാരെ പേക്ഷിച്ച് സ്ത്രീകളില്മെഗ്രേന്വരാനുള്ള സാധ്യത മൂന്ന് മടങ്ങ് കൂടുതലാണ്.
മൈഗ്രേന്‍:ത്വക്കിന് പ്രശ്നം ചെയ്യും
മൈഗ്രേന്പലരെയും ബാധിക്കുന്ന അസുഖമാണ്. എന്നാല്‍, മൈഗ്രേന്മൂലം അസ്വസ്ഥത പ്രകടിപ്പിക്കുന്നവരുടെ ത്വക്ക് അധികം സംവേദനക്ഷമത ഉള്ളതാണെന്ന് അടുത്തിടെ നടന്ന പഠനത്തില്കണ്ടെത്തി. തലമുടി ചീകുക, കമ്മല്ഇടുക തുടങ്ങി ദൈനംദിന കാര്യങ്ങള്ചെയ്യുമ്പോള്പോലും ഇവര്ക്ക് വേദന അനുഭവപ്പെടാറുണ്ടെന്നാണ് പഠനം പറയുന്നത്.
പഠനത്തിന്റെ ഭാഗമായി ഗവേഷകര്തലവേദന ബാധിക്കാറുള്ള 16573 പേരെ പരീക്ഷണ വിധേയമാക്കി. ഇതില്‍ 11737 പേര്ക്ക് മൈഗ്രേന്അണെന്ന് കണ്ടെത്തുകയുണ്ടായി. മറ്റ് 1491 പേര്ക്ക് മൈഗ്രേന് സമാനമായ അവസ്ഥ ഉണ്ടെന്നും 3345 പേര്ക്ക് മറ്റ് തരത്തിലുള്ള തലവേദന ആണെന്നും കണ്ടെത്തുകയുണ്ടായി.
ദിവസവും തലവേദന ഉണ്ടാകുന്നവരില്‍ 68 ശതമാനത്തിനും ഇടവിട്ട് തലവേദന ഉണ്ടാകുന്നവരില്‍ 63 ശതമാനത്തിനും അമിത സംവേദന ക്ഷമതയുള്ള ത്വക്കുണ്ടെന്ന് ഗവേഷകര്പറയുന്നു. ഇത് മൂലം ദൈനംദിന കാര്യങ്ങള്നിര്വഹിക്കുമ്പോള്പോലും ഇവര്ക്ക് വേദന അനുഭവപ്പെടുന്നു പഠനത്തിന് നേതൃത്വം നല്കുന്ന ആല്ബര്ട്ട് ഐന്സ്റ്റീന്കോളേജിലെ മാര്സെലോ ബിഗല്പറഞ്ഞു.
ഇങ്ങനെ അമിത സംവേദന ക്ഷമതയുള്ള ത്വക്കുള്ളവരെ ചികിത്സിക്കുന്നതിന് മുന്ഗണന നല്കണമെന്നും വിദദ്ധര്പറഞ്ഞു. ന്യൂറോളജി ജേണലിന്റെ ഏറ്റവും പുതിയ പതിപ്പില്ഗവേഷണ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ജീവിതത്തിലൊരിക്കലെങ്കിലും തലവേദന അനുഭവിക്കാത്ത ഒരാളെത്തേടിപ്പോയാല്അതൊരു തീരാത്തലവേദനയാകാനാണ് സാധ്യത. കാരണം തലയുള്ളവര്ക്കെല്ലാമുള്ളൊരു അസുഖം എന്ന് പറയാവുന്നത്ര സാര്വജനീനവും അതിപുരാതനവുമാണ് തലവേദനയെന്നതുതന്നെ. പലപ്പോഴും രോഗമെന്നതിനെക്കാളുപരി ശല്യക്കാരനായ ഒരസ്വസ്ഥതയാണ് തലവേദന. ശാരീരിക, മാനസികാവസ്ഥകളുടെ സൂചകവും രോഗലക്ഷണവുമൊക്കെയായാണ് വൈദ്യശാസ്ത്രം തലവേദനയെക്കാണുന്നത്.
തലവേദന ഒരുവ്യാപകമായ പ്രശ്നമാണെങ്കിലും അതുകൊണ്ട് ദുരിതമനുഭവിക്കുന്നവരില്‍ 20 ശതമാനം മാത്രമേ ചികിത്സ തേടാറുള്ളൂ എന്നതാണ് വാസ്തവം. ഭൂരിപക്ഷവും ദുരിതം സഹിച്ചും സ്വയം ചികിത്സിച്ചും കഴിയുന്നവരാണ്. തലവേദനകളില്‍ 95 ശതമാനവും കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടാക്കാത്തവയാണെങ്കിലും തുടക്കത്തിലേ അതിന്റെ കാരണം കണ്ടെത്തി ഒഴിവാക്കിയാല്അതൊരു ദുരിതമായി മാറില്ല. വെറും ടെന്ഷന്മുതല്ഗുരുതരമായ ബ്രെയിന്ട്യൂമറും നാഡീ തകരാറുകളും വരെ നിരവധി കാരണങ്ങള്തലവേദനയ്ക്കു പിന്നിലുണ്ടാകാം എന്നതുകൊണ്ടുതന്നെ തലവേദനയെ അവഗണിക്കരുത്.
തലവേദന 150 തരം
ഇന്റര്നാഷണല്ഹെഡ്എയ്ക് സൊസൈറ്റിയുടെ കണക്കുകള്പ്രകാരം തലവേദനകള്‍ 150ഓളമുണ്ട്. ടെന്ഷന്തലവേദന, മൈഗ്രേന്‍, ക്ലസ്റ്റര്തലവേദന, അപകടങ്ങള്‍, മദ്യപാനം, അണുബാധകള്‍, വിവിധ രോഗങ്ങള്തുടങ്ങിയവ മൂലമുള്ള തലവേദനകള്എന്നിവയാണ് ഇവയില്പ്രധാനം. ടെന്ഷന്തലവേദനയാണ് ഇതില്ഏറ്റവും വ്യാപകം. പുരുഷന്മാരില്മൂന്നില്രണ്ടുപേരും സ്ത്രീകളില്നാലില്മൂന്നുപേരും ടെന്ഷന്തലവേദന അനുഭവിക്കുന്നവരാണ്. ടെന്ഷനുണ്ടാകുമ്പോള്മുഖം, നെറ്റി, കഴുത്ത് എന്നിവിടങ്ങളിലെ പേശികള്മുറുകുന്നതാണ് ഇത്തരം തലവേദനയ്ക്കു കാരണമെന്നാണ് കരുതപ്പെടുന്നത്. ടെന്ഷന്തലവേദന കൂടെക്കൂടെയുണ്ടാകുന്നവര്സാഹചര്യങ്ങള്തിരിച്ചറിയാനും അവ ഒഴിവാക്കാനും ശ്രമിക്കേണ്ടതുണ്ട്.
ശല്യക്കാരന്മൈഗ്രേന്
തലവേദനകളില്ഏറ്റവും ശല്യക്കാരന്മൈഗ്രേനാണ്. മൈഗ്രേന്കൂടുതലും സ്ത്രീകളിലാണ്. തലയിലും നെറ്റിയിലും വിങ്ങലും വേദനയും, കാഴ്ച മങ്ങുക, ഓക്കാനം, ഛര്ദി തുടങ്ങിയവയൊക്കെ മൈഗ്രേന്ലക്ഷണങ്ങളാണ്. മൈഗ്രേന്തുടങ്ങുന്നതിനു വളരെ മുമ്പേ തന്നെ ചില ലക്ഷണങ്ങളിലൂടെ മൈഗ്രേന്തിരിച്ചറിയാനാവും. പ്രാഥമിക അസ്വസ്ഥതകളെ ഓറ എന്നാണ് വിളിക്കുന്നത്. ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് മൈഗ്രേനു ചികിത്സ നിശ്ചയിക്കുക.
അതേസമയം ക്ലസ്റ്റര്തലവേദന പുരുഷന്മാരിലാണ് കൂടുതല്‍. വളരെപ്പെട്ടെന്ന് തുളച്ചുകയറുന്നതുപോലെ വരുന്ന വേദനയാണിത്. പ്രത്യേകിച്ച് രാത്രിയില്‍. മുഖത്തിന്റെ ഒരു ഭാഗത്തായിരിക്കും വേദന. കണ്പോളകള്പിടയുക, കണ്ണില്വെള്ളം നിറയുക, മൂക്കടയുക തുടങ്ങിയ അസ്വസ്ഥതകളും അനുഭവപ്പെടാം. 15 മിനിറ്റ് മുതല്മൂന്നുമണിക്കൂര്വരെ നീളാവുന്ന ക്ലസ്റ്റര്തലവേദന പിന്നീട് താനേ മാറും. ശരീരത്തിലെ ജൈവ രാസപ്രവര്ത്തനങ്ങളിലെ അപാകങ്ങളാണ് ഇത്തരം തലവേദനയ്ക്കു കാരണമാകുന്നതെന്നാണ് കരുതപ്പെടുന്നത്. ക്ലസ്റ്റര്തലവേദനയ്ക്ക് ഇന്ന് ഫലപ്രദമായ ചികിത്സ ലഭ്യമാണ്.
തലവേദനക്കു പിന്നില്രോഗങ്ങളും
ബി.പി, സ്ട്രോക്ക്, ശ്വാസകോശരോഗങ്ങള്‍, തലയ്ക്കുള്ളിലെ രക്തസ്രാവം, കാഴ്ച പ്രശ്നങ്ങള്‍, സൈനസൈറ്റിസ്, അലര്ജി, ഇസിനോഫീലിയ തുടങ്ങിയ രോഗങ്ങളും കണ്ണ്, മൂക്ക്, ചെവി തുടങ്ങിയ ഭാഗങ്ങളിലുണ്ടാകുന്ന അസ്വസ്ഥതകളും തലവേദനയുണ്ടാക്കാം. ഇഷ്ടമില്ലാത്ത ശബ്ദം, ഗന്ധം, വെളിച്ചം, വിശപ്പ്, ദാഹം, ചില പ്രത്യേകയിനം ഭക്ഷണങ്ങള്തുടങ്ങിയവയും തലവേദനയുണ്ടാക്കാം. അമിതമായ കമ്പ്യൂട്ടര്ഉപയോഗം, തെറ്റായ രീതിയിലിരുന്ന് ടി.വി.യിലും മോണിട്ടറിലും നോക്കുന്നത്, ലൈംഗിക പ്രശ്നങ്ങള്‍, ആര്ത്തവം തുടങ്ങിയവയും തലവേദനയുണ്ടാക്കുന്ന സാഹചര്യങ്ങളാണ്.
ചികിത്സിക്കാന്മടിക്കരുത്
തലവേദന ഏതായാലും ഉപേക്ഷ വിചാരിക്കരുത്. അതിന്റെ സ്വഭാവവും കാഠിന്യവും നിരീക്ഷിച്ച് വിദഗ്ധ പരിശോധന നടത്തി കൃത്യമായി രോഗനിര്ണയം നടത്തണം. എപ്പോഴൊക്കെ, എത്രസമയം, ഏതൊക്കെ ഭാഗങ്ങളില്തലവേദന അനുഭവപ്പെടുന്നു തുടങ്ങിയവയെല്ലാമടങ്ങിയ തലവേദനചരിത്രം അല്ലെങ്കില്ഡയറി സൂക്ഷിക്കുന്നത് ചികിത്സയില്ഏറെ സഹായകരമാവും. ടെന്ഷന്‍, സ്ട്രെസ്സ് തുടങ്ങിയവ ഒഴിവാക്കുക, തലവേദനയിലേക്ക് നയിക്കുന്ന മറ്റ് അസുഖങ്ങള്ചികിത്സിച്ചുമാറ്റുക തുടങ്ങിയവ ചെയ്താല്തലവേദന ഒരുപരിധിവരെ കുറയ്ക്കാനാവും.
ചിലരുടെ തലവേദനയ്ക്കു പിന്നില്മാനസിക കാരണമാകാം. മറ്റുചിലരില്തലവേദന എന്ന തോന്നലേ ഉണ്ടാകൂ. ഇവ ഡോക്ടര്മാര്ക്ക് തലവേദനയാകാറുണ്ട്. കണ്ടെത്താനും ഭേദമാക്കാനും വിഷമമാണ് എന്നതാണ് കാരണം. സാധാരണ തലവേദന ഉണ്ടാകാത്ത ഒരാള്ക്ക് പൊടുന്നനെ തലവേദനയുണ്ടാവുക, അസഹ്യമായ തലവേദന, തലവേദന കൂടിക്കൂടി വരിക, പ്രത്യേക ലക്ഷണങ്ങളോടുകൂടിയ തലവേദന തുടങ്ങിയ സാഹചര്യങ്ങളില്ഉടന്വിദഗ്ധ ചികിത്സ തേടണം.
വേദനസംഹാരികള്പതിവാക്കരുത്
തലവേദനയ്ക്കു സ്വയംചികിത്സചെയ്യുന്നവരാണ് അധികവും. ഇതു നന്നല്ല. പതിവായി വേദനസംഹാരികള്വാങ്ങിക്കഴിക്കുകയും കൂടെക്കൊണ്ടുനടക്കുകയുമാണ് ഇവര്ചെയ്യുക. തലവേദനയുടെ യഥാര് കാരണം മറച്ചുവെക്കാനും പാര്ശ്വഫലങ്ങള്ഉണ്ടാകാനും വേദനസംഹാരി തീറ്റ ഇടയാക്കും. ആസ്പിരിനും ഐബുപ്രൂഫനും പോലുള്ള സാധാരണ വേദനസംഹാരികള്പോലും ആമാശയ രക്തസ്രാവം, വൃക്കത്തകരാറുകള്പോലുള്ള ഗുരുതര പാര്ശ്വഫലങ്ങള്ക്കിടയാക്കാം; പ്രത്യേകിച്ച് മറ്റു രോഗങ്ങളുള്ളവരില്‍. തലവേദനയ്ക്കു സ്ഥിരമായി ലേപനൗഷധങ്ങള്ഉപയോഗിക്കുന്നതും നല്ലതല്ല. സംവേദന നാഡികളില്മരവിപ്പുണ്ടാക്കി തത്കാലാശ്വാസം നല്കുന്ന ഇവ അലര്ജിക്കിടയാക്കാം.
തലവേദന പതിവായി ഉണ്ടാകുന്നവര്യഥാസമയം ചികിത്സയെടുക്കുന്നത് ഭാവിയിലെ അപകടങ്ങള്ഒഴിവാക്കും. മഞ്ഞ്, മഴ, വെയില്‍, പുക എന്നിവ കൊള്ളുന്നതും അസമയത്ത് കുളിക്കുന്നതും ഉറക്കമിളയ്ക്കുന്നതും തലവേദനക്കാര്ഒഴിവാക്കണം. ചെറുനാരങ്ങ നീരില്ചന്ദനവും കര്പ്പൂരവും ചാലിച്ച് നെറ്റിയിലിടുന്നത് തലവേദനയ്ക്ക് ആശ്വാസമേകും. ചുക്ക്, കുരുമുളക്, മഞ്ഞള്എന്നിവ തുല്യ അളവിലെടുത്ത് പൊടിച്ച് തുണിയില്വെച്ച് തിരിയാക്കി നെയ്യില്മുക്കി കത്തിച്ച് പുക ശ്വസിക്കുന്നത് സൈനസൈറ്റിസ് തലവേദയ്ക്കു ഫലപ്രദമാണ്. മുലപ്പാല്കൊണ്ട് നസ്യം ചെയ്യുന്നതും തലവേദനയ്ക്കു നല്ലതാണ്. നെല്ലിക്കയുടെ തൊലി പശുവിന്പാലിലരച്ച് നെറ്റിയിലിടുന്നതും ആശ്വാസം നല്കും.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites