« »
SGHSK NEW POSTS
« »

Wednesday, September 28, 2011

പഠനവും വിലയിരുത്തലും

Photobucket
Excersise

പഠനവും വിലയിരുത്തലും
വിലയിരുത്തലിന്‍െറ ഉദ്ദേശ്യങ്ങള്‍
  പഠനത്തിനുള്ള പിന്തുണ നല്‍കല്‍
  പഠന നിലവാരം തിട്ടപ്പെടുത്തല്‍
  വിദ്യാഭ്യാസ മേഖലയിലെ പുരോഗതി സമൂഹത്തെ അറിയിച്ച് അംഗീകാരം നേടല്‍
വിലയിരുത്തല്‍ പ്രക്രിയകള്‍
നമ്മുടെ ജീവിതത്തില്‍ നാം പലപ്പോഴും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പദമാണ് ‘വിലയിരുത്തല്‍’ എന്നത്. പഠനവുമായി ബന്ധപ്പെട്ട നേട്ടങ്ങളുടെ ആകത്തുകയാണ് വിലയിരുത്തല്‍ എന്നത്. ഇതിന് മൂന്ന് പ്രക്രിയകളുണ്ട്.
പഠനത്തിനുവേണ്ടിയുള്ളത്
പഠനം നടക്കുമ്പോള്‍ അതിന്‍െറ പുരോഗതിക്കായി നടത്തുന്ന ഇടപെടലാണ് പഠനത്തിനു വേണ്ടിയുള്ള വിലയിരുത്തല്‍
വിലയിരുത്തല്‍ പഠനം
വിമര്‍ശാത്മകമായി പഠനത്തിലൂടെ കടന്നുപോകുന്ന ഒരു പഠിതാവ് തന്‍െറ മികവുകള്‍, പരിമിതികള്‍ എന്നിവ സ്വയം തിരിച്ചറിയുന്ന പ്രക്രിയയാണിത്.
പഠനത്തെ വിലയിരുത്തല്‍
പഠന പ്രവര്‍ത്തനത്തിലേര്‍പ്പെടവെ ഒരു നിശ്ചിത സമയത്തിനുശേഷം ‘എന്തുപഠിച്ചു’ എന്നു വിലയിരുത്തുന്ന പ്രക്രിയയാണിത്. ഇടക്കിടെ പഠിതാവ് ആര്‍ജിക്കുന്ന അറിവുകള്‍ അളക്കാനാണിത്.
വിലയിരുത്തേണ്ടത്
കുട്ടികളുടെ വൈജ്ഞാനികവും വൈകാരികവും ശാരീരികവും സാമൂഹികവുമായ വികാസം പൂര്‍ണമായും അളക്കുന്ന പ്രക്രിയയാണ് വിലയിരുത്തല്‍. ഇതിനായ് ചിലകാര്യങ്ങള്‍ ശ്രദ്ധിക്കണം
 വിവിധ വിഷയ മേഖലകളിലുള്ള കുട്ടിയുടെ പഠനവും പ്രകടനവും
 കുട്ടികളുടെ നൈപുണികള്‍, താല്‍പര്യങ്ങള്‍, മനോഭാവങ്ങള്‍, പ്രചോദനം എന്നിവ
 കുട്ടികളുടെ പഠനം, പെരുമാറ്റം എന്നിവയില്‍ വരുന്ന മാറ്റവും പുരോഗതിയും
 വ്യത്യസ്ത സാഹചര്യങ്ങളില്‍ കുട്ടികളുടെ പ്രതികരണം
രേഖപ്പെടുത്തല്‍
പഠനപ്രവര്‍ത്തനത്തിടെ കുട്ടികളിലുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും രേഖപ്പെടുത്തണം. ഗുണാത്മകമായ മാറ്റങ്ങളാണ് ഇതില്‍ പ്രധാനമായും വേണ്ടത്. കുട്ടിയുടെ ഉല്‍പന്നങ്ങള്‍ രേഖപ്പെടുത്തലില്‍ വേണം. രേഖപ്പെടുത്തല്‍ കണ്ണോടിച്ചാല്‍ കുട്ടിയുടെ പഠനനേട്ടങ്ങള്‍, പുരോഗതി എന്നിവ തിരിച്ചറിയാന്‍ സാധിക്കുകയും വേണം.
മത്സരം ‘സ്വയം’
കുട്ടികളെ മറ്റുള്ളവരുമായി മത്സരിപ്പിക്കാനുള്ള പരിശീലനമാണ് പൊതുവെ ഇന്ന് എല്ലാ ഭാഗത്തുനിന്നുമുണ്ടാകുന്നത്. എന്നാല്‍, അതുമാറി സ്വയം മത്സരിച്ച് പുരോഗതിയുണ്ടാക്കാനുള്ള പരിശീലനമാണ് നല്‍കേണ്ടത്. ഒടുവില്‍ വിലയിരുത്തുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങളിതാ.
 കുട്ടി എന്തെല്ലാം പഠിച്ചുകഴിഞ്ഞു?
 വിവിധ വിഷയങ്ങളില്‍ കുട്ടി എന്തെല്ലാം ചെയ്യുന്നുണ്ട്?
 കുട്ടിക്ക് ചെയ്യാന്‍ ഇഷ്ടമുള്ള പ്രധാന കാര്യങ്ങള്‍ ഏവ?
 കുട്ടിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ഏവ?
 ഏതുകാര്യത്തില്‍ കുട്ടിക്ക് സഹായം നല്‍കണം?
 പഠനം എളുപ്പമാക്കാന്‍ ഇനിയും എന്തുനല്‍കണം?
 ഏതു കാര്യങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത്?
വിലയിരുത്തല്‍ ഫലപ്രദമാകല്‍
വിലയിരുത്തല്‍ ഫലപ്രദമാകാന്‍ ചില ഘടകങ്ങള്‍ നിര്‍ബന്ധമായും ആര്‍ജിക്കണം. അവ കുട്ടിയിലുണ്ടോ എന്ന് നോക്കുന്നതാണ് യഥാര്‍ഥ വിലയിരുത്തല്‍. ഈ ഘടകങ്ങളാണ് അധ്യാപകരും രക്ഷിതാക്കളും നന്നായി ശ്രദ്ധിക്കേണ്ടത്.
 കുട്ടി എങ്ങനെ പഠിക്കുന്നു?
 ക്ളാസ് റൂം പഠനപ്രക്രിയ എങ്ങനെ?
 കുട്ടിയുടെ വികാര വിചാരങ്ങള്‍ പരിഗണിക്കണം
 തുടര്‍ന്നുള്ള പഠനത്തിന് പ്രചോദനം നല്‍കുന്നുണ്ടോ?
 പഠനലക്ഷ്യം, വിലയിരുത്തല്‍, മാനദണ്ഡം ഇവ തിരിച്ചറിയുന്നുണ്ടോ?
 പഠനത്തില്‍ മുന്നോട്ടുപോകാനുള്ള വഴി ബോധ്യപ്പെടുത്തണം
 സ്വയം വിലയിരുത്താനുള്ള കഴിവ് വികസിക്കണം
ഭാഷ വിലയിരുത്തല്‍
ജനനം മുതല്‍ വിവിധങ്ങളായ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന കുട്ടി നേടിയെടുക്കുന്ന അറിവുകളുടെ ആകത്തുകയാണ് അവന്‍ എങ്ങനെ സമൂഹത്തില്‍ ഇടപഴകി ജീവിക്കുന്നുവെന്നത്. അതി സങ്കീര്‍ണമായ ഭാഷയെ അതിശയിപ്പിക്കുന്ന വേഗത്തില്‍ സ്വായത്തമാക്കാനുള്ള കഴിവ് ഓരോ കുട്ടിക്കുമുണ്ട്. ഇടപെടുന്ന സന്ദര്‍ഭം, അതിലടങ്ങിയവര്‍, വസ്തുക്കള്‍ എന്നിവയിലൂടെ നിരന്തരമായി കുട്ടികളില്‍ ചിന്തകള്‍ ജനിക്കുകയും അറിയാതെ തന്നെ അറിവുനിര്‍മാണ പ്രക്രിയ നടക്കുകയും ചെയ്യുന്നു. അതിനാല്‍, ഭാഷാപരമായ വിലയിരുത്തല്‍ നിരന്തരവും തുടര്‍ച്ചയുള്ളതുമാകണം.
പരിസര പഠന വിലയിരുത്തല്‍
നമ്മുടെ പ്രകൃത്യാലുള്ള ചുറ്റുപാടാണ് പരിസരം. പരിസരപഠനം വിലയിരുത്തേണ്ടത് താഴെക്കൊടുത്തിരിക്കുന്ന ശേഷികള്‍ കുട്ടികള്‍ ആര്‍ജിച്ചിട്ടുണ്ടോ എന്നു നോക്കിയാണ്.
വിലയിരുത്തല്‍ ശേഷികള്‍
1. ആശയം
കുന്നിടിക്കല്‍
മണല്‍ വാരല്‍
വയല്‍ നികത്തല്‍
2. മനോഭാവം
പ്രകൃതി സംബന്ധിയായ പ്രശ്നങ്ങളില്‍ നിലപാട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട്
പരിസ്ഥിതി നാശത്തിനെതിരെ പ്രവര്‍ത്തിക്കാനുള്ള മനോഭാവം
3. സര്‍ഗാത്മകത
പോസ്റ്റര്‍ രചന
കൊളാഷ് നിര്‍മാണം
നോട്ടീസ് തയാറാക്കല്‍
4. സാമൂഹികമായ ശേഷികള്‍
 സംഘപ്രവര്‍ത്തനങ്ങളിലേര്‍പ്പെടല്‍
 ചുമതലകള്‍ നിര്‍വഹിക്കല്‍
 കണ്ടെത്തലുകള്‍ പങ്കുവെക്കല്‍
 മറ്റുള്ളവരുടെ ആശയങ്ങള്‍ ശ്രദ്ധിക്കാനും
    സ്വന്തം അറിവുമായി താരതമ്യം ചെയ്ത് സ്വാം
    ശീകരിക്കാനുമുള്ള സന്നദ്ധത.
5. പ്രക്രിയ ശേഷികള്‍
 കാരണങ്ങള്‍ വിശകലനം ചെയ്ത് നിഗമനം
    രൂപവത്കരിക്കല്‍
 നിരീക്ഷണം
 ആശയ വിനിമയം ചെയ്യല്‍
വിലയിരുത്തല്‍ തന്ത്രങ്ങള്‍
പരിസര പഠനത്തില്‍ വിലയിരുത്തല്‍ നടത്തുന്നതിന് പല ടൂളുകളുമുണ്ട്.
ഫീല്‍ഡ് ട്രിപ്സംഘപ്രവര്‍ത്തനം
ഡെമോണ്‍സ്ട്രേഷന്‍ഡ്രില്ലിങ്
പ്രശ്ന പരിഹാരംസഹകരണാത്മകത പഠനം
ലെക്ചര്‍ രീതിപരീക്ഷണങ്ങള്‍
നിരീക്ഷണം
 പ്രശ്നപരിഹാരത്തിനാവശ്യമായ വിവരശേഖരണത്തിനായി ഇന്ദ്രിയങ്ങളെ ഉപയോഗിച്ചിരുന്നു.
 വ്യത്യസ്ത വസ്തുക്കള്‍, സംഭവങ്ങള്‍ എന്നിവ തമ്മിലുള്ള വ്യത്യാസങ്ങള്‍ കണ്ടെത്തിയിരുന്നു.
 ഒരേ പോലുള്ള വസ്തുക്കള്‍, സംഭവങ്ങള്‍ തമ്മിലുള്ള സാമ്യം, വ്യത്യാസം എന്നിവ കണ്ടെത്തിയിരുന്നു.
 നിരീക്ഷണ ഫലം വാക്കിലൂടെ, എഴുത്തിലൂടെ രേഖപ്പെടുത്തിയിരുന്നു.
വര്‍ഗീകരണം
 നിരീക്ഷിക്കാന്‍ കഴിയുന്ന സ്വഭാവവിശേഷങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു കൂട്ടം വസ്തുതകളെ, ആശയങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
 ഒരു കൂട്ടം വസ്തുക്കളുടെ/ ആശയങ്ങടെ വ്യത്യാസങ്ങള്‍, സമാനതകള്‍ എന്നിവ  തിരിച്ചറിഞ്ഞിട്ടുണ്ട്.
 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വ്യത്യാസം മനസ്സിലാക്കുന്നു.
അളക്കല്‍
  അളന്നു തിട്ടപ്പെടുത്തേണ്ട വിവരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്
  അനുയോജ്യമായ തോത് ഉപയോഗിച്ച് അളന്നിട്ടുണ്ട്.
  അളവ് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്
ആശയ വിനിമയം ചെയ്യല്‍
  പട്ടിക, ഗ്രാഫ്, മാപ്പ്, ചാര്‍ട്ട് എന്നിവയിലൂടെ ഫലപ്രദമായി ആശയവിനിമയം നടത്തിയിട്ടുണ്ട്.
  ചിത്രം വരച്ചും മാതൃകകള്‍ നിര്‍മിച്ചും ആശയവിനിമയം നടത്തിയിട്ടുണ്ട്.
  കുറിപ്പുകള്‍, വിവരങ്ങള്‍, റിപ്പോര്‍ട്ടുകള്‍ എന്നിവ വഴി ആശയ വിനിമയം നടത്തിയിട്ടുണ്ട്.
പരീക്ഷണം
  ഉപകരണങ്ങള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്നുണ്ട്.
  പരീക്ഷണം നിരീക്ഷിച്ച് പ്രശ്നപരിഹാരത്തിനാവശ്യമായ തെളിവുകള്‍ ശേഖരിക്കുന്നുണ്ട്.
  പരീക്ഷണ ഫലങ്ങള്‍ രേഖപ്പെടുത്തുകയും വിശകലനം ചെയ്ത് നിഗമനത്തില്‍ എത്തിച്ചേരുകയും ചെയ്യുന്നുണ്ട്.
  ഉപകരണങ്ങള്‍ കൃത്യതയോടും സൂക്ഷമതയോടും കൈകാര്യം ചെയ്യുന്നുണ്ട്.
നിഗമന രൂപവത്കരണം
  ശേഖരിച്ച വിവരങ്ങളില്‍ നിന്നും പ്രശ്നപരിഹരണത്തിനാവശ്യമായ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.
  ലഭ്യമായ ദത്തങ്ങളുടെ പരസ്പരം ബന്ധം കണ്ടെത്തിയിട്ടുണ്ട്.
  ദത്തങ്ങളില്‍ നിന്നും പാറ്റേണുകള്‍ രൂപവത്കരിച്ചിട്ടുണ്ട്.
  തെളിവുകള്‍ പരിശോധിച്ചിട്ടുണ്ട്.
  ഊഹത്തിന്‍െറ സാധുത പരിശോധിച്ചിട്ടുണ്ട്.
ഗണിത വിലയിരുത്തലുകള്‍
ഗണിതപരമായ ആശയങ്ങള്‍, ശേഷികള്‍, പ്രക്രിയകള്‍, മനോഭാവങ്ങള്‍ എന്നിവയെല്ലാം ഗണിത വിലയിരുത്തലില്‍പ്പെടുന്നു. ഗണിത പഠനത്തില്‍ ഏര്‍പ്പെടുന്ന ഒരു കുട്ടിയുടെ താഴെ പറയുന്ന കാര്യങ്ങളെല്ലാം വിലയിരുത്തേണ്ടതാണ്.
 പ്രശ്നം കൃത്യതയോടെ നിര്‍ണയിക്കുന്നു?
 പ്രശ്ന നിര്‍ധാരണത്തിന് ഉചിതമായ വഴി തിരഞ്ഞെടുക്കുന്നു.
 വിവരങ്ങള്‍ ശേഖരിക്കുന്നു.
 വിവരങ്ങളെ അനുയോജ്യമായ രീതിയില്‍ തരംതിരിക്കുന്നു.
 വിവരങ്ങളെ കൃത്യമായി പട്ടികപ്പെടുത്തുന്നു.
 ഉചിതമായ ക്രിയാരീതി തിരഞ്ഞെടുക്കുന്നു.
 കൃത്യതയാര്‍ന്ന ഉത്തരത്തില്‍ എത്തിച്ചേരുന്നു.
 അനുയോജ്യമായ വഴികണ്ടെത്തുന്നു.
 നിര്‍മിതിയില്‍ കൃത്യത, സൂക്ഷ്മത എന്നിവ പാലിക്കുന്നു.
പോര്‍ട്ട് ഫോളിയോ
കുട്ടിയെ നിരന്തരമായ വിലയിരുത്തലിനു വിധേയമാക്കി അധ്യാപകര്‍ സൂക്ഷിക്കേണ്ട പ്രധാന രേഖയാണ് പോര്‍ട്ട് ഫോളിയോ. ഈ രേഖകള്‍ സൂക്ഷിക്കാനുള്ള മൂന്ന് പാളികളടങ്ങിയ ബാഗ്, കഴിഞ്ഞ അധ്യാപക പരിശീലന വേളയില്‍ മുഴുവന്‍ അധ്യാപകര്‍ക്കും നല്‍കിയിരുന്നു.
പോര്‍ട്ട് ഫോളിയോവില്‍ വേണ്ടത്
 കുട്ടിയുടെ പഠനത്തെളിവുകള്‍.
 അധ്യാപകന്‍െറ നിരീക്ഷണങ്ങള്‍.
 കുട്ടിയുടെ സ്വയം വിലയിരുത്തല്‍.
 ലിസ്റ്റുകള്‍, പട്ടികകള്‍, ശേഖരണങ്ങള്‍.
കടപ്പാട്: പടവുകള്‍: വിദ്യാഭ്യാസ വകുപ്പ്.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites