« »
SGHSK NEW POSTS
« »

Friday, September 23, 2011

പ്രമേഹചികിത്സയില്‍ പ്രധാനം ഭക്ഷണനിയന്ത്രണo.

ജീവിതശൈലീ രോഗങ്ങളില്‍ ഒന്നാം സ്ഥാനം ഡയബറ്റിസ് എന്ന വിളിപ്പേരുള്ള ഡയബറ്റിസ് മെല്ലിറ്റസ് എന്ന രോഗത്തിനാണ്. പ്രമേഹചികിത്സയില്‍ പ്രധാനം ഭക്ഷണനിയന്ത്രണമാണ്. ഭക്ഷണനിയന്ത്രണത്തിലൂടെ പ്രമേഹത്തിന്റെ അസ്വസ്ഥതകളൊ ന്നുമില്ലാതെ ജീവിക്കാന്‍ സാധിക്കുന്നു.
പ്രമേഹമോ... ഓ അതൊന്നും മാറില്ലെന്നേ. നിരാശയില്‍ കുതിര്‍ന്ന ഈയൊരു സ്വരമായിരിക്കും മിക്കവാറും എല്ലാ പ്രമേഹരോഗികള്‍ക്കുമുള്ളത്.

പ്രമേഹം ഒരു ജീവിതശൈലീരോഗമാണ്. ഭക്ഷണനിയന്ത്രണത്തില്‍ ശ്രദ്ധിക്കു, ജോലിയിലൂടെയും വ്യായാമത്തിലൂടെയും ശരീരത്തിലെത്തുന്ന കലോറി ഉപയോഗിച്ചു തീര്‍ക്കുക, കൊഴുപ്പ് അടിഞ്ഞുകൂടി പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനം തടസപ്പെടുന്ന അവസരം ഇല്ലാതാക്കുക, ഇത്രയും കാര്യങ്ങള്‍ ചെയ്താല്‍ ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിക്കും.

കഠിനമായ പഥ്യനിഷ്ഠകള്‍ പാലിക്കുകയും എന്നാല്‍ വിവാഹത്തിനോ ആഘോഷങ്ങള്‍ക്കോ പാര്‍ട്ടിക്കോ എത്തിയാല്‍ എല്ലാ ഡയറ്റും മറക്കുകയും ചെയ്യുന്നവരാണ് പ്രമേഹരോഗികളില്‍ പലരും.

ജീവിതശൈലീ രോഗങ്ങളില്‍ ഒന്നാം സ്ഥാനം ഡയബറ്റിസിന്

ജീവിതശൈലീ രോഗങ്ങളില്‍ ഒന്നാം സ്ഥാനം ഡയബറ്റിസ് എന്ന വിളിപ്പേരുള്ള ഡയബറ്റിക് മെല്ലിറ്റസ് എന്ന രോഗത്തിനാണ്. ഭക്ഷണനിയന്ത്രണത്തിലൂടെ പ്രമേഹത്തിന്റെ അസ്വസ്ഥതകളൊന്നുമില്ലാതെ ജീവിക്കാനും സാധിക്കും. കഠിനമായ ഡയറ്റും അമിതാഹാരവുമല്ലാത്ത, രക്തത്തിലെ പഞ്ചസാരയുടെ അളവും ഉപയോഗിക്കുന്ന ഔഷധങ്ങളും പരിഗണിച്ചുള്ള ഡയറ്റാണ് പ്രമേഹരോഗികള്‍ക്കാവശ്യം. പ്രമേഹം നിയന്ത്രിക്കാന്‍ സാധിക്കുന്ന ഭക്ഷണക്രമീകരണത്തെ അറിയുക.

ഇന്ത്യക്കാരെ അതിവേഗം കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്ന ഈ രോഗത്തെ യഥാര്‍ഥത്തില്‍ ചികിത്സിച്ച് ഭേദമാക്കുക എന്ന പരിഹാരമില്ല. പ്രമേഹബാധിതര്‍ എപ്പോഴും ഓര്‍മ്മയില്‍ വയ്ക്കേണ്ട ഒരു വസ്തുതയാണിത്. മറിച്ച് മരുന്ന് ഭക്ഷണക്രമീകരണം, വ്യായാമം ഇവയിലൂടെ പ്രമേഹത്തെ നിയന്ത്രിച്ച് നിര്‍ത്താന്‍ മാത്രമേ സാധിക്കുകയുള്ളു.

ഭക്ഷണക്രമീകരണമാണ് പ്രമേഹ-പ്രതിരോധചികിത്സകളില്‍ ഏറ്റവും പ്രധാനം എന്ന് പറയാം. തെറ്റിദ്ധാരണകളും നുറുങ്ങ് അറിവുകളും ചേര്‍ത്ത് വച്ച് ഭക്ഷണക്രമീകരണം നടത്തുന്ന പല ഡയബറ്റിക് രോഗികളും ആ രോഗത്തെ സങ്കീര്‍ണമാക്കുന്നതായാണ് കാണുന്നത്.

ഓര്‍മിക്കേണ്ടത് അന്നജ വിചാരം

അന്നജം അഥവാ കാര്‍ബോഹൈഡ്രേറ്റ്സ് എന്ന വാക്ക് ചിരപരിചിതമാണ് ഇന്നത്തെ സമൂഹത്തിന്. ഒരു പ്രമേഹരോഗിയെ സംബന്ധിച്ചിടത്തോളം കാര്‍ബോഹൈഡ്രേറ്റ് അധികമുള്ള ആഹാരം കഴിക്കുന്നതിനു മുമ്പ് രണ്ടുവട്ടം ആലോചിക്കേണ്ടിയിരിക്കുന്നു.

അരി, ഗോതമ്പ്, മുതലായ ധാന്യങ്ങളാണ് കാര്‍ ബോഹൈഡ്രേറ്റുകളുടെ പ്രധാന സ്രോതസ്സുകള്‍. ഇന്‍സുലിന്‍ പുറമേ നിന്ന് സ്വീകരിക്കുന്നുവോ ഇല്ലയോ എന്നതും പ്രാധാന്യമര്‍ഹിക്കുന്നു. താരതമ്യേന ഭക്ഷണത്തില്‍ നിന്നും ലഭിക്കുന്ന ഊര്‍ജത്തിന്റെ 60-65% വരെ കാര്‍ബോഹൈഡ്രേറ്റുകളില്‍ നിന്നാവുന്നതാണ് സ്വീകാര്യമായ രീതി.

കാര്‍ബോ ഹൈഡ്രേറ്റുകള്‍ രണ്ട് തരമുണ്ട്. ലഘുവായ കാര്‍ബോഹൈഡ്രേറ്റും സങ്കീര്‍ണ്ണമായവയും. അവയില്‍ എളുപ്പം ഗ്ളൂക്കോസായി പരിവര്‍ത്തിതമാകുന്ന ലഘു കാര്‍ബോഹൈഡ്രേറ്റുകള്‍ പ്രമേഹബാധിതര്‍ ഒഴിവാക്കേണ്ടതാണ്. ഉദാഹരണത്തിന് ജാം,ജെല്ലി, പഞ്ചസാര,ശര്‍ക്കര മുതലായവ.

എന്നാല്‍ തവിടോടു കൂടിയ ധാന്യങ്ങളിലും മറ്റുമുള്ള കാര്‍ബോ ഹൈഡ്രേറ്റുകള്‍ കഴിക്കാവുന്നതാണ്. ഒരു ദിവസത്തില്‍ പ്രാതല്‍, ഉച്ചയൂണ്, വൈകുന്നേരത്തെ ലഘുപലഹാരങ്ങള്‍, അത്താഴം എന്നിങ്ങനെ നാലോ അഞ്ചോ തവണയായി ഭക്ഷിക്കുവാന്‍ ശ്രദ്ധിക്കേണ്ടതാണ്. അതല്ലാതെ ഗ്ളൂക്കോസ് നില താഴ്ന്നു നില്‍ക്കുവാന്‍ ഭക്ഷണം ഒഴിവാക്കുന്നത് അതീവ സങ്കീര്‍ണ്ണമായ ഹൈപ്പോഗ്ളൈസീമിയ എന്ന അവസ്ഥയിലേക്ക് നയിക്കുന്നു.

ഡയബെറ്റിസ് ബാധിതരായ പലരും വച്ചുപുലര്‍ത്തുന്ന അബദ്ധ ധാരണയാണ് അരിയാഹാരം ഒഴിവാക്കുന്നത് ഒരു നല്ല കാര്യമാണെന്നത്. പക്ഷേ അതിന്റെ സത്യാവസ്ഥ ഇതാണ്.

അരിയാണെങ്കിലും ഗോതമ്പാണെങ്കിലും ശരി തന്റെ ഗ്ളൂ ക്കോസ് നില എത്രത്തോളമാണോ അതനുസരിച്ച് ക്രമീകരിക്കുകയാണ് വേണ്ടത്. അല്ലാതെ അരിയെ ഒഴിവാക്കുകയല്ല. ഇന്‍സുലിന്‍ എടുക്കുന്ന ഒരു ഡയബറ്റിക് രോഗി തീര്‍ച്ചയായും കാര്‍ബോഹൈഡ്രേറ്റ്സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

പ്രോട്ടീന്‍ തേടി മാംസം കഴിക്കേണ്ട

ഊര്‍ജത്തിന്റെ 15-20% വരെ മാംസ്യത്തില്‍ നിന്നാവണം. പ്രോട്ടീന്‍ അഥവാ മാംസ്യം മാംസാഹാരത്തില്‍ നിന്നല്ലാതെ പയര്‍വ ര്‍ഗ്ഗങ്ങളില്‍ നിന്നാവുന്നതാണ് നല്ലത്. കാരണം കൊളസ്ട്രോള്‍ തീരെക്കുറഞ്ഞ എന്നാല്‍ നാരുകള്‍ ലഭിക്കുന്ന ഒരു പ്രധാന സ്രോതസ്സാണ് പയര്‍ വര്‍ഗ്ഗങ്ങള്‍.

നമുക്കറിയാവുന്നതു പോലെ മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങള്‍, മാംസ്യം, ധാതുലവണങ്ങള്‍ ഇവയുടെ നല്ല കലവറയാണ്.

ഒഴിവാക്കേണ്ടവ: പോത്തിറച്ചി, ഞണ്ട്, ചെമ്മീന്‍ മുതലായവ

ഗ്ളൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ നാരുകള്‍

പ്രമേഹമുള്ളവര്‍ക്ക് ഭക്ഷണ ത്തില്‍ നാരുകള്‍ ആവാമോ എന്ന ചോദ്യത്തിന് ആവാം എന്നാണ് ഇന്ന് എല്ലാ പോഷകാഹാരവിദഗ്ദ്ധരും നല്‍കുന്ന ഉത്തരം. കാരണം ഡയബറ്റിസില്‍ ഗ്ളൂക്കോസ് നില ഉയരുന്നത് തടയുക വലിയ ആവശ്യമായിരിക്കേ ഭക്ഷണത്തിലടങ്ങിയിരിക്കുന്ന നാരുകള്‍ ഇവ നിറവേറ്റിക്കൊള്ളും. ആമാശയത്തിലെ ദഹനപ്രവര്‍ത്തനങ്ങളുടെ സമയത്ത് പച്ചക്കറികളിലും ഫലവര്‍ഗ്ഗങ്ങളിലും അടങ്ങിയ നാരുകള്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ അതിവേഗം ഗ്ളൂക്കോസാകുന്നതിനെ തടയുന്നു. മാത്രവുമല്ല നാരുകള്‍ വന്‍തോതില്‍ അടങ്ങിയ ഭക്ഷണങ്ങള്‍ വളരെ കുറഞ്ഞ ഊര്‍ജം മാത്രം നല്‍കുന്നവയാണ്. അതിനാല്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ ധാന്യങ്ങളോടൊപ്പം നാരുകള്‍ അടങ്ങിയ പച്ചക്കറികള്‍ ധാരാളമായി കഴിക്കുന്നത് ഗ്ളൂക്കോസ് നില താഴ്ന്നു നല്‍ക്കാന്‍ സഹായിക്കുന്നു.

കൊഴുപ്പ് അപകടം വിതയ്ക്കും

ഡയബെറ്റിക്കുകള്‍ ശ്രദ്ധിക്കേണ്ട അതിപ്രധാന കാര്യം ശരീരഭാരം വര്‍ധിക്കാതെ സൂക്ഷിക്കുക എന്നതാണ്. ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്‍ പല പ്പോഴും അമിതഭാരമുള്ളവരില്‍ പ്രവര്‍ത്തനക്ഷമമല്ലാതെ കാണാറുണ്ട്.

അതിനാല്‍ വറുത്ത ഭക്ഷണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നത് ശരീരഭാരം ക്രമീകരിക്കാനും ഹൃദ്രോഗസാധ്യത കുറയ്ക്കുവാനും സഹായിക്കുന്നു.

ഊര്‍ജത്തിന്റെ 25% കൊഴുപ്പില്‍ നിന്നാകാമെങ്കിലും ധാന്യങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കു ന്ന അ ദൃശ്യ കൊഴുപ്പ് പ രിഗണിച്ച് 20 ഗ്രാമില്‍ താഴെ മാത്രം കൊഴുപ്പ്/എണ്ണ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് അഭികാമ്യം.

ഒഴിവാക്കേണ്ടവ ഡാള്‍ഡ, വനസ്പതി എന്നിവ

ധാതുലവണങ്ങള്‍ വിറ്റാമിനുകള്‍-മിനറലുകള്‍

വിറ്റാമിന്‍ ബി6, സിങ്ക്, ക്രോമിയം കോപ്പര്‍, മഗ്നീഷ്യം. ഇവ ശരിയായ അനുപാതത്തില്‍ ലഭ്യമാക്കുക ഒരു പ്രമേഹബാധിതനെ സംബന്ധിച്ചിടത്തോളം പ്രാധാന്യം അര്‍ഹിക്കുന്നു. കടല്‍ മത്സ്യങ്ങള്‍, പച്ചക്കറികള്‍ ഇവ ധാരാളമായി ഭക്ഷണത്തില്‍ അതിനാല്‍ തന്നെ ഉള്‍പ്പെടുത്തണം.

ഒഴിവാക്കേണ്ടവ: മണ്ണിനടിയില്‍ വിളയുന്ന പച്ചക്കറികള്‍

ഗ്ളൈസീമിക് ഇന്‍ഡെക്സ്

വിവിധങ്ങളായ ഭക്ഷണവസ്തുക്കള്‍ക്ക് ശരീരത്തില്‍ ഗ്ളൂക്കോസായി മാറാനുള്ള കഴിവിനെയാണ് ഈ പദം കൊണ്ട് അര്‍ഥമാക്കുന്നത് അതിനാല്‍ ഭക്ഷണപദാര്‍ഥങ്ങളില്‍ ഗ്ളൈസീമിക് ഇന്‍ഡക്സ് കുറഞ്ഞവ ഡയബറ്റിക്കുകള്‍ക്ക് ഉപകാരപ്രദമാണ്.

ഫലവര്‍ഗ്ഗങ്ങള്‍

നാരുകള്‍ കൂടുതലുള്ള എന്നാല്‍ ഗ്ളൈസീമിക് ഇന്‍ഡക്സ് കുറഞ്ഞ ഫലങ്ങളായ പേരയ്ക്ക, നെല്ലിക്ക, പപ്പായ, മാതളം, ആപ്പിള്‍ ഇവ ഉപയോഗിക്കുകയും, ഏത്തപ്പഴം, മാങ്ങ, സപ്പോട്ട, ഇവ ഒഴിവാക്കുകയും ചെയ്യുക.

വെളുത്ത അരിവേണോ ചുവന്ന അരി വേണോ

?ചുവന്ന അരിയോ വെളുത്ത അരിയോ ഡയബെറ്റിക് രോഗിക്ക് നല്ലത്

തവിടുള്ള ചുവന്ന അരി തന്നെ. തവിടില്‍ ഫൈബര്‍ അധികം അടങ്ങിയിരിക്കുന്നതിനാല്‍ പ്രമേഹരോഗികള്‍ക്ക് നല്ലത് ചുവന്ന അരിയാണ്.

?ഉലുവ ഡയബറ്റിസ് രോഗിക്ക് നല്ലതാണോ

ഉലുവയില്‍ എളുപ്പത്തില്‍ സ്വാംശീകരിക്കാവുന്ന നാരുകള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഉലുവ കഴിക്കുന്നത് വളരെയേറെ നല്ലതാണ്.

?മദ്യപാനിയായ ഡയബറ്റിസ് രോഗിക്ക് മദ്യം ഉപേക്ഷിക്കാതെ ചികിത്സ എടുക്കാമോ

പൊതുവേ ദുര്‍ബല അതിന്റെ കൂടെ ഗര്‍ഭിണിയും എന്ന അവസ്ഥയാണ് മദ്യപാനിക്ക് ഡയബറ്റിസ് വന്നാല്‍.

മദ്യം ഉപേക്ഷിച്ചു കൊണ്ടുള്ള ഭക്ഷണക്രമീകരണത്തെപറ്റി മാത്രം ചിന്തിക്കുക.

?മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന ഡയബറ്റിക്കുകാര്‍ക്കായുള്ള പഞ്ചസാര ഉപയോഗിക്കാമോ

പ്രോത്സാഹിപ്പിക്കാനാകില്ല എന്നാണ് ഉത്തരം. നമ്മള്‍ കഴിക്കുന്ന ഭക്ഷണം പോഷകങ്ങള്‍ക്കൊപ്പം നിരവധി രാസവസ്തുക്കളും കീടനാശിനികളും കലര്‍ന്നാണ് ശരീരത്തില്‍ എത്തുന്നത്.

അതിനോടൊപ്പം കൃത്രിമമധുരങ്ങളും വേണോ എന്ന് സ്വയം ആലോചിക്കുക. വല്ലപ്പോഴും ആയാലും പതിവാക്കാതിരിക്കുകയാണ് നല്ലത്.

?കുഞ്ഞുങ്ങളിലും ഗര്‍ഭിണികളിലും കാണപ്പെടുന്ന ഡയബെറ്റിക്സ് എങ്ങനെ പരിഹരിക്കും.

നിരന്തരമായ പരിശോധനയും വിലയിരുത്തലും ഇത്തരക്കാര്‍ക്ക് അത്യാവശ്യം. ഭക്ഷണനിയന്ത്രണം വിദഗ്ദ്ധനായ ഒരു ഡോക്ടറുടേയും പോഷകാഹാരവിദഗ്ദ്ധരുടെയും സഹായത്തോ ടെ മാത്രം ചെയ്യുക. 
ജിഷ ജോസഫ് .
കടപ്പാട് . ദീപിക സ്ത്രീധനം വാരിക

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites