« »
SGHSK NEW POSTS
« »

Friday, September 23, 2011

വീട്ടിലെ ഇന്റര്‍നെറ്റില്‍ പേരന്റല്‍ കണ്‍ട്രോള്‍ സിസ്റം

ഒരു പ്രോജക്റ്റ് ചെയ്യാന്‍ ലൈബ്രറിയില്‍ പോയിരു ന്ന്, പൊടിപിടിച്ച ഷെല്‍ഫുകള്‍ അരിച്ചുപെറുക്കി, ആവശ്യമുള്ള പുസ്തകങ്ങള്‍ എടുത്തുകൊണ്ടുവന്ന്, എല്ലാം കുത്തിപ്പിടിച്ചിരുന്ന് വായിച്ച് എഴുതുന്ന കുട്ടികളെ ഇന്ന് കാണാന്‍ കിട്ടുമോ? തീര്‍ച്ചയായും ഇല്ല.

ഒരു മൌസ് ക്ളിക്കില്‍ നടക്കാവുന്ന കാര്യത്തിന് വേണ്ടി ഇന്നാരും ലൈബ്രറിയില്‍ സമയം കളയില്ല. പഠനാവശ്യങ്ങള്‍ക്ക് കുട്ടികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഇന്റര്‍നെറ്റിനെയാണ്. എന്നാല്‍ കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ മാതാപിതാക്കളുടെ ടെന്‍ഷന്‍ മറ്റൊന്നാണ്. ഇവര്‍ ഇത് ദുരുപയോഗം ചെയ്യുമോ, ചീത്ത കൂട്ടുകെട്ടുകളില്‍ ചെന്നു പെടുമോ എന്നെല്ലാമോര്‍ക്കുമ്പോള്‍ അച്ഛനമ്മമാര്‍ക്ക് പേടിയാണ്. എന്നാല്‍ ഇനി ഇന്റര്‍നെറ്റ് ഉപയോഗിക്കണ്ട എന്ന് കര്‍ശനമായി പറയാനും പറ്റില്ല. നാളെ ക്ളാസ്സിലേക്ക് ചെയ്യണ്ട അസ്സൈന്‍മെന്റ് പൂര്‍ത്തിയാക്കണമെങ്കില്‍ നെറ്റിന്റെ സഹായം ആവശ്യവുമാണ്.

നെറ്റ് ഉപയോഗം സുരക്ഷിതമാക്കാം

കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം ഒഴിവാക്കാനാകില്ല. എന്നാല്‍ ഇതില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ അറിഞ്ഞിരിക്കുകയും, അനാവശ്യ ഉപയോഗം നിയന്ത്രിക്കുകയും വേണം. തെറ്റുകളില്‍ കുട്ടികള്‍ മനപ്പൂര്‍വ്വം ചെന്നുപെടുന്നതാവില്ല. കുട്ടികളെ ആകര്‍ഷിച്ച് കുടുക്കില്‍ വീഴിക്കുന്നവര്‍ ഇന്റര്‍നെറ്റിലും ഉണ്ട്. കുട്ടികളെ മാത്രം ലക്ഷ്യം വച്ച് തട്ടിപ്പുകള്‍ നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ കുട്ടികളിലേക്ക് എത്തുന്നതിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. കുട്ടികള്‍ നെറ്റില്‍ കുരുങ്ങാതിരിക്കാനും നെറ്റ് കുട്ടികളെ കുരുക്കാതിരിക്കാനും മാതാപിതാക്കള്‍ക്ക് എടുക്കാവുന്ന മുന്‍കരുതലുകളുണ്ട്.

വീട്ടിലെ ഇന്റര്‍നെറ്റില്‍ പേരന്റല്‍ കണ്‍ട്രോള്‍ സിസ്റം സ്ഥാപിക്കുന്നത് വഴി കുട്ടികളുടെ നെറ്റിലെ കറക്കം മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാം. കമ്പ്യൂട്ടര്‍ സിസ്റം എപ്പോള്‍ എങ്ങിനെയെല്ലാം പ്രവര്‍ത്തിക്കണമെന്നും അതിനെ ആപ്ളിക്കഷനുകള്‍ എങ്ങിനെയെല്ലാം ഉപയോഗിക്കണമെന്നും മാതാപിതാക്കള്‍ക്ക് മുന്‍കൂട്ടി തീരുമാനിക്കാനാകും. അത് കമ്പ്യൂട്ടറില്‍ സെറ്റ് ചെയ്തു വയ്ക്കാനും കഴിയും. മുന്‍കൂട്ടി സെറ്റ് ചെയ്തിട്ടില്ലാത്ത സൈറ്റില്‍ ആരെങ്കിലും കയറിയാല്‍ ആ സൈറ്റ് ഉടനെ ബ്ളോക്കാകും. പിന്നീട് അത് ഉപയോഗിക്കാന്‍ പറ്റില്ല.

അനാവശ്യമായ സന്ദേശങ്ങളും പോപ്പ് അപ്സും വരുന്നത് തടയുകയും ചെയ്യാം. അതായത് മാതാപിതാക്കള്‍ ഇല്ലാത്ത സമയങ്ങളില്‍ കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കുകയും സുരക്ഷിതമാക്കുകയുമാണ് പാരന്റല്‍ കണ്‍ട്രോള്‍ സിസ്റം ചെയ്യുന്നത്. സൌജന്യ പാരന്റല്‍ കണ്‍ട്രോള്‍ സോഫ്റ്റ്വെ യറുകള്‍ നെറ്റില്‍ നിന്നും നേരിട്ട് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. മാതാപിതാക്കള്‍ക്ക് നേരിട്ട് ഇത് ചെയ്യാവുന്നതാണ്. ഇന്റര്‍നെറ്റില്‍ പേരന്റല്‍ കണ്‍ട്രോള്‍ എന്നു സര്‍ച്ച് ചെയ്താ ല്‍ ഇതിനെപ്പറ്റിയുള്ള മുഴുവന്‍ വിവരങ്ങളും ഇതിന്റെ പ്രവര്‍ത്തനവും സൌജന്യമായി ലഭിക്കും. നെറ്റില്‍ നിന്നും പേരന്റല്‍ കണ്‍ ട്രോളിന്റെ സോഫ്റ്റ് വെയര്‍ കമ്പ്യൂട്ടര്‍ സിസ്റത്തിലേക്ക് ഡൌണ്‍ലോഡ് ചെയ്യുക. ഇത് നിങ്ങള്‍ക്കു തനിയെ ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ കമ്പ്യൂട്ടര്‍ വിദഗ്ദരുടെ സഹായം തേടാം.

ഈ സോഫ്റ്റ്വെയര്‍ ഡൌണ്‍ ലോഡ് ആയതിനുശേഷം ആവശ്യമുള്ള കാര്യങ്ങള്‍ മുന്‍പ് പറഞ്ഞതുപോലെ സെറ്റ് ചെയ്യാം. അതിനുള്ള ഓപ്ഷന്‍ സോഫ്റ്റ്വെയറില്‍ ഉണ്ടാകും. സെറ്റ് ചെയ്തിരിക്കുന്ന കാര്യങ്ങല്‍ പാസ്വേര്‍ഡ് ഉപയോഗിച്ച് സംരക്ഷിക്കുകയുമാകാം.
www.kidzui.com, www.onlinefamily.norton.com, www.parentalcontrolbar.com

തുടങ്ങി നിരവധി വെബ്സൈറ്റുകള്‍ പാരന്റല്‍ കണ്‍ട്രോള്‍ സോഫ്റ്റ്വെയര്‍ നല്‍കുന്നവയാണ്.

പേരന്റല്‍ കണ്‍ട്രോള്‍ സിസ്റത്തിന്റെ ഉപയോഗങ്ങള്‍

 കുട്ടികള്‍ക്ക് ആവശ്യമില്ലാത്ത വിവരങ്ങള്‍ അടങ്ങുന്ന വെബ് സൈറ്റുകള്‍ ബ്ളോ ക്ക് ചെയ്യു ന്നു.

സ്ഥ ഓരോ ദിവസവുമുള്ള കുട്ടികളുടെ ഇന്റര്‍
നെറ്റ് ഉപയോഗം മാതാപിതാക്കള്‍ നിശ്ചയിക്കുന്ന അത്ര സമയത്തേക്കുമാത്രം പരിമിതപ്പെടുത്താം.

 കുട്ടിക്ക് മാതാപിതാക്കള്‍ അനുവദിച്ചിരിക്കുന്ന സമയം കഴിഞ്ഞാല്‍ തനിയെ നെറ്റ് ഡിസ്കണക്റ്റ് ആകും.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites