« »
SGHSK NEW POSTS
« »

Wednesday, September 14, 2011

ക്യാന്സറും ഹൃദയാഘാതവും ഏകാന്തതയുടെ പ്രശ്നങ്ങളായി അലട്ടാം

ഏകാന്തത ഒരുശാപമാണ്. തനിച്ചിരിക്കുന്നത് മാനസികമായി പല പ്രശ്‌നങ്ങളും വരുത്തിത്തീര്‍ക്കും. പുറംലോകവുമായി ബന്ധമില്ലാത്തവരില്‍ ഡിമെന്‍ഷ്യ, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവ വരാനുള്ള സാധ്യതയും കൂടുതലാണ്. ഒറ്റയ്ക്കിരിക്കുന്നവരില്‍ ഇത്തരം രോഗാവസ്ഥകളെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്ന ജീനുകളുടെ അളവ് വളരെ കുറവായിരിക്കും. അതായത് ക്യാന്‍സറും ഹൃദയാഘാതവും പോലും ഏകാന്തതയുടെ പ്രശ്‌നങ്ങളായി അലട്ടാം. ഉറക്കം പോലും ഇല്ലാതാക്കി, ഡിമെന്‍ഷ്യയിലേക്കു നയിക്കുന്ന അവസ്ഥകളാണ് തനിച്ചായെന്ന തോന്നലും ആരും സ്‌നേഹിക്കാനില്ലെന്ന തിരിച്ചറിവും .ഹൃദയാഘാതവും സ്‌ട്രോക്കും വരെ വരാവുന്ന അവസ്ഥയിലെ ഉയര്‍ന്ന രക്തസമ്മര്‍ദത്തിനു കാരണമായ സ്‌ട്രെസ് ഹോര്‍മോണ്‍ കോര്‍ട്ടിസോളിന്റെ അളവ് കൂട്ടാനും ലോണ്‍ലിനെസ് കാരണമാകുന്നു. പ്രായമാകുന്നത് ഒരു ഘടകമാണെങ്കിലും, താമസിച്ചുള്ള വിവാഹവും കുട്ടികളുടെ കുറവുമൊക്കെ കാരണങ്ങളില്‍പ്പെടുത്താം. സമൂഹവുമായി ഇണങ്ങിച്ചേര്‍ന്നു ജീവിക്കാന്‍ സ്വയം പരിശീലിച്ചേ മതിയാവൂ. പ്രായമായവര്‍ക്ക് ഇതു പ്രയാസമാകും. ചെറുപ്പത്തില്‍ അതായത് സ്കൂള്‍, കോളെജ്, ജോലിസ്ഥലങ്ങള്‍ അവിടെയൊക്കെയാണ് സൗഹൃദം തീവ്രമായി അനുഭവിക്കാനാവുക. ഓരോരുത്തരും പുതിയ അവസ്ഥകളിലാവും. സൗഹൃദങ്ങളെല്ലാം പ്രായമാകുമ്പോഴേക്കും മാറിനില്‍ക്കും. പല പ്രശ്‌നങ്ങളാണ് ഇതിനു പിന്നില്‍ റിട്ടയര്‍മെന്റ് മുതല്‍ വീട്ടുകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരുന്നതു വരെ കാരണങ്ങളായി മാറുന്നു. ഇന്റര്‍നെറ്റില്‍ സജീവ സാന്നിധ്യമാകുന്ന സ്ത്രീകളുടേയും പുരുഷന്മാരുടേയും എണ്ണം വര്‍ധിച്ചു വരികയാണ്. പഴയ സൗഹൃദങ്ങള്‍ പുതുക്കാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് ഇപ്പോള്‍ അംഗമായിട്ടുള്ള ജിം, ടെന്നിസ് ക്ലബ്ബ് എന്നിവിടങ്ങളിലെ അംഗങ്ങളുമായി കൂട്ടുകൂടാം.  ഇഷ്ടപ്പെടുന്ന ക്ലബ്ബുകളില്‍ പോകാം, അവിടെ പുസ്തകം വായിക്കുകയോ, നടക്കുകയോ ഡ്രാമകളോ ലാംഗ്വേജ് ക്ലാസുകളോ അറ്റന്‍ഡ് ചെയ്യുകയോ ആവാം. ഒരു പുഞ്ചിരിയോടെ പുറത്തേക്കിറങ്ങൂ, അവിടെ കാത്തിരിക്കുന്നത് സൗഹൃദത്തിന്റെ വിശാലമായ ലോകമാണ്, അതു മറക്കരുത്, എന്തിനു വെറുതെ ഒറ്റപ്പെടലിന് അടിമപ്പെടണം.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites