« »
SGHSK NEW POSTS
« »

Wednesday, September 14, 2011

മൊബൈല്‍ റേഡിയേഷനെ പേടിക്കണോ?


അടുത്തിടെ മൊബൈല്‍ ഫോണുകളുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വാര്‍ത്തകളെ പല ഉപഭോക്താക്കളും ഞെട്ടലോടെയാണ് കണ്ടത്. മൊബൈല്‍ ഫോണുകളില്‍ നിന്നുണ്ടാവുന്ന റേഡിയേഷനുകള്‍ ബ്രയിന്‍ ട്യൂമറിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പഠനത്തില്‍ വ്യക്തമായത്. പക്ഷേ പേടിക്കേണ്ട ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ റേഡിയേഷന്‍  കുറയ്ക്കാവുന്നതേയുള്ളൂ.
സെല്‍ഫോണുകള്‍ പുറത്തുവിടുന്ന റേഡിയോ മാഗ്‌നറ്റിക് തരംഗങ്ങളില്‍ നിന്നും രക്ഷ നേടാനുള്ള ചില മാര്‍ഗങ്ങള്‍ ഇ.ഡബ്ലു.എസ് എന്ന സ്വകാര്യ യു.എസ് സംഘടന നിര്‍ദേശിക്കുന്നുണ്ട്.
നിങ്ങള്‍ വാങ്ങാനുദ്ദേശിക്കുന്ന ഫോണിന്റെ റേഡിയേഷന്‍ നിരക്ക് എത്രയാണെന്ന് നെറ്റിലൂടെയോ, ഇതിനെക്കുറിച്ചറിയാവുന്നവരോടോ ചോദിച്ചറിയുക. മിക്കഫോണുകളുടേയും മോഡല്‍ നമ്പര്‍ ഫോണിന്റെ ബാറ്ററിയുടെ അടിയില്‍ പ്രിന്റ് ചെയ്തിട്ടുണ്ടാവും. കുറഞ്ഞ റേഡിയേഷനുള്ള ഫോണുകള്‍ മാത്രം തെരഞ്ഞെടുക്കുക.
ഹെഡ് സെറ്റുകളില്‍ കുറഞ്ഞ തോതില്‍ മാത്രമേ റേഡിയേഷന്‍ ഉണ്ടാവൂ. അതിനാല്‍ ഹെഡ് സെറ്റ് ഉപയോഗിച്ച് സംസാരിക്കുക. സ്ഥിരമായി ഹെഡ്‌സെറ്റ് ചെവിയില്‍ പിടിപ്പിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാല്‍ ഫോണ്‍ കട്ട് ചെയ്തയുടന്‍ ഹെഡ്‌സെറ്റ് മാറ്റിവയ്ക്കുക. ലൗഡ്‌സ്പീക്കര്‍ മോഡില്‍ ഫോണ്‍ ഉപയോഗിക്കുന്നതും റേഡിയേഷന്‍ കുറയ്ക്കും.
കുറഞ്ഞ സിഗ്‌നലുള്ള സമയത്ത് ഫോണ്‍ ഉപയോഗിക്കരുത്. അത് റേഡിയേഷന്‍ വര്‍ധിപ്പിക്കും. കുറഞ്ഞ സിഗ്‌നലുകള്‍ നിങ്ങളുടെ തലച്ചോറിനെയാണ് നശിപ്പിക്കുന്നത് എന്ന കാര്യം മനസില്‍വച്ച് ഫോണ്‍ ഉപയോഗിക്കുക.
ആന്റിന കാപ്‌സ്, കീപാഡ് കവറുകള്‍ കണക്ഷന്‍ ക്വാളിറ്റി കുറയ്ക്കുകയും ഫോണ്‍ കൂടുതല്‍ റേഡിയേഷന്‍ പുറത്തേക്ക് വിടാന്‍ കാരണമാകുകയും ചെയ്യുന്നു. ഇത്തരം കവറുകള്‍ നിങ്ങളുടെ ഫോണിനെ സംരക്ഷിക്കുമായിരിക്കാം. എന്നാല്‍ അത് നശിപ്പിക്കുന്നത് നിങ്ങളുടെ തലച്ചോറിനെയാണെന്ന് ഓര്‍ത്ത് പെരുമാറുക.
മുതിര്‍ന്നവരുടെ തലച്ചോറ് ആഗിരണം ചെയ്യുന്നതിന്റെ ഇരട്ടി റേഡിയേഷന്‍ കൊച്ചുകുട്ടികളുടെ ശരീരം ആഗിരണം ചെയ്യും. അതിനാല്‍ കുട്ടികള്‍ സെല്‍ഫോണ്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കുക. അടിയന്തിരമായ ഘട്ടങ്ങളില്‍ മാത്രമേ കുട്ടികള്‍ക്ക് സെല്‍ഫോണ്‍ നല്‍കാവൂ. അല്ലാത്ത സമയത്ത് അവര്‍ക്ക് ലാന്റ് ഫോണ്‍ നല്‍കുക.
നിങ്ങള്‍ സംസാരിക്കുമ്പോഴും മെസേജ് ടൈപ്പ് ചെയ്യുമ്പോഴുമാണ് സെല്‍ഫോണ്‍ ഏറ്റവും കൂടുതല്‍ റേഡിയേഷന്‍ പുറന്തള്ളുക. നിങ്ങള്‍ കേട്ടിരിക്കുമ്പോഴും, മെസേജ് റിസീവ് ചെയ്യുമ്പോഴും റേഡിയേഷന്‍ കുറയും. അതിനാല്‍ സംസാരം കുറയ്ക്കുകയും കേട്ടിരിക്കുകയും ചെയ്യുക.

ഹെഡ്‌സെറ്റ് ഉപയോഗിച്ച് സംസാരിക്കുമ്പോള്‍ തന്നെ നിങ്ങളുടെ ഫോണ്‍ ചെവിയുടെ അടുത്തോ, പോക്കറ്റിലോ, ബെല്‍റ്റിലോ, സൂക്ഷിക്കാതിരിക്കുക. ഉറങ്ങുന്ന സമയത്ത് തലയണയുടെ അടിയില്‍ സൂക്ഷിക്കുന്ന ശീലം ഒഴിവാക്കുക. രാത്രി ഫോണ്‍ ശരീരത്തിനടുത്ത് വയ്ക്കുന്നത് ഒഴിവാക്കുക. അത്രയ്ക്ക്
അത്യാവശ്യമുള്ള ഏതെങ്കിലും കോള്‍ വരാനുണ്ടെങ്കില്‍ കൈയ്യില്‍ മാത്രം സൂക്ഷിക്കുക.
എസ്.എം.എസ് ചെയ്യുമ്പോഴുള്ള റേഡിയേഷന്‍ സംസാരിക്കുമ്പോഴുണ്ടാവുന്നതിനേക്കാള്‍ കുറവാണ്. ഫോണ്‍ നമ്മള്‍ ചെവിയില്‍ വച്ചാണ് സംസാരിക്കുക. ഇത് തലയില്‍ റേഡിയേഷനുണ്ടാക്കും. എന്നാല്‍ എസ് എംഎസ് ചെയ്യുമ്പോള്‍ ഈ പ്രശ്‌നമില്ല.


0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites