« »
SGHSK NEW POSTS
« »

Monday, February 27, 2012

പൊതു വിജ്ഞാനം-99 ( G K ) പച്ചഗ്രഹം എന്നറിയപ്പെടുന്നത്?

1. കുന്നലക്കോനാതിരി, എര്‍ളാതിരി എന്നീ ബിരുദങ്ങള്‍ ഉണ്ടായിരുന്നതാര്‍ക്കാണ്?
2. എളയടത്തുസ്വരൂപം ഏത് രാജകുടുംബത്തിന്റെ ശാഖയായിരുന്നു?
3. ഡച്ചുരേഖകളില്‍ ബെറ്റിമെനി എന്നറിയപ്പെട്ട ദേശമേത്?
4. കുരുമുളകുനാട് എന്ന് പോര്‍ട്ടുഗീസുകാര്‍ വിളിച്ചത് ഏത് നാട്ടുരാജ്യത്തെയാണ്?
5. യൂറോപ്യന്‍ രേഖകളില്‍ പാപ്പനീട്ടി എന്നുപേരുള്ള നാട്ടുരാജ്യമേത്?
6. ഇന്നത്തെ വടകരത്താലൂക്കിലെ പ്രദേശങ്ങള്‍ ഏതുനാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു?
7. ഇപ്പോഴത്തെ കണ്ണൂര്‍നഗരം ഏത് രാജവംശത്തിന്റെ നിയന്ത്രണത്തിലായിരുന്നു?
8. കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം?
9. ഏറ്റവും കൂടുതല്‍ ദേശീയോദ്യാനങ്ങളുള്ള കേരളത്തിലെ ജില്ല?
10. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം?
11. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന രക്തകോശം?
12. കേരളത്തില്‍ ജനസംഖ്യ കുറഞ്ഞ പഞ്ചായത്ത്?
13. കേരളത്തിന്റെ ശരാശരി ജനസാന്ദ്രത?
14. രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കാതെ സൂക്ഷിക്കുന്ന വസ്തു?
15.  ഒരു പ്രാവശ്യം ദാനം ചെയ്യാവുന്ന രക്തത്തിന്റെ അളവ്?
16. പച്ചഗ്രഹം എന്നറിയപ്പെടുന്നത്?
17. റോമക്കാരുടെ സന്ദേശവാഹകന്റെ പേര് നല്‍കിയ ഗ്രഹം?
18. ലക്ഷ്മിപ്ളാനം പീഠഭൂമി എവിടെ സ്ഥിതിചെയ്യുന്നു?
19. ഭൌമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം?
20. ലോക്ജോഡിസീസ് എന്നറിയപ്പെടുന്നത്?
21. വൈറ്റ് പ്ളേഗ്, കോക്ക് ഡിസീസ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന രോഗം?
22. ശാസ്ത്രീയ സോഷ്യലിസത്തിന്റെ പിതാവാര്?
23. ഇന്ത്യന്‍ രാഷ്ട്രീയ കാര്‍ട്ടൂണിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
24. ലോകജനസംഖ്യാദിനം എന്നാണ്?
25. ലോക ജനസംഖ്യ 600 കോടി തികഞ്ഞ ദിവസം പിറന്ന കുഞ്ഞ്?
26. ഇന്ത്യയില്‍ സതി നിറുത്തലാക്കിയ വര്‍ഷം?
27. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപിച്ചത്?
28. ജാലിയന്‍വാലാബാഗ് കൂട്ടക്കൊല നടന്നതെന്ന്?
29. ക്വിറ്റിന്ത്യാ പ്രമേയം കോണ്‍ഗ്രസ് പാസാക്കിയത്?
30. യുദ്ധം ആരംഭിക്കുന്നത് മുനുഷ്യമനസ്സിലാണ് എന്ന് പറയുന്നത് ഏത് വേദത്തിലാണ്?
31. ഫോക്ലന്‍ഡ് യുദ്ധം ഏതെല്ലാം രാജ്യങ്ങള്‍ തമ്മിലായിരുന്നു?
32. വാട്ടര്‍ലൂ യുദ്ധത്തില്‍ പരാജയപ്പെട്ടതാര്?
33. രണ്ടാംലോക മഹായുദ്ധാനന്തരം രൂപംകൊണ്ട സമാധാന സംഘടന?
34. ഇന്ത്യയില്‍ മരുഭൂമിയിലൂടെ ഒഴുകുന്ന നദി?
35. സിക്കിമിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി?
36. ബംഗ്ളാദേശില്‍ പദ്മ എന്നറിയപ്പെടുന്ന ഇന്ത്യന്‍ നദി?
37. ബാരിസ് എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന നദി?
38. ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധവിഹാരമായ തവാങ് എവിടെ സ്ഥിതിചെയ്യുന്നു?
39. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ അണക്കെട്ടായ ഹിരാക്കുഡ് ഏത് സംസ്ഥാനത്താണ്?
40. മൂന്നുവശവും ബംഗ്ളാദേശിനാല്‍ ചുറ്റപ്പെട്ട ഇന്ത്യന്‍ സംസ്ഥാനം?
41. ലേഡി ഒഫ് ഇന്ത്യന്‍ സിനിമ എന്നറിയപ്പെടുന്നത്?
42. ഇന്ത്യന്‍ വിപ്ളവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത്?
43. ലോകത്തിലെ ആദ്യ നിയമദാതാവ്?
44. ഫോര്‍ത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത്?
45. മലയാളത്തിലെ ആദ്യത്തെ പത്രം ?

  ഉത്തരങ്ങള്‍
1) സാമൂതിരി, 2) വേണാട്ടുരാജകുടുംബം, 3) കാര്‍ത്തികപ്പള്ളി, 4) വടക്കുംകൂര്‍, 5) അയിരൂര്‍, 6) കടത്തനാട്, 7) അറയ്ക്കല്‍ രാജവംശം, 8) ഇരവികുളം, 9) ഇടുക്കി, 10) പാമ്പാടുംചോല, 11) പ്ളേറ്റ്ലറ്റുകള്‍, 12) ഇടമലക്കുടി, 13) ചതുരശ്ര കിലോമീറ്ററില്‍ 859 പേര്‍, 14) ഹെപ്പാരിന്‍, 15) 300 മില്ലിലിറ്റര്‍, 16) യൂറാനസ്, 17) ബുധന്‍, 18) ശുക്രന്‍, 19) ഓക്സിജന്‍, 20) ടെറ്റനസ്, 21) ക്ഷയം, 22) കാറല്‍മാര്‍ക്സ്, 23) കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍, 24) ജൂലായ് 11, 25) സിക്സ് ബില്യണ്‍ത് ബേബി, 26) 1826, 27) 1885, 28) 1919 ഏപ്രില്‍ 13, 29) 1942 ആഗസ്റ്റ് 8, 30) അഥര്‍വവേദം, 31) അര്‍ജന്റീന, ബ്രിട്ടണ്‍, 32) നെപ്പോളിയന്‍, 33) ഐക്യരാഷ്ട്ര സംഘടന, 34) ലൂണി, 35) ടീസ്റ്റ, 36) ഗംഗ, 37) പമ്പ, 38) അരുണാചല്‍പ്രദേശ്, 39) ഒറീസ, 40) ത്രിപുര, 41) ദേവികാ റാണി റോറിച്ച്, 42) മാഡം ഭിക്കാജി കാമ, 43) ഹമൂറാബി, 44) പത്രങ്ങള്‍, 45) രാജ്യസമാചാരം.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites