« »
SGHSK NEW POSTS
« »

Monday, February 20, 2012

പൊതു വിജ്ഞാനം- 92 -കേരളത്തില്‍ വനപ്രദേശമില്ലാത്ത ജില്ല?

1. കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം എവിടെയാണ്?
2. തിരമാലയില്‍നിന്ന് വൈദ്യുതിയുണ്ടാക്കുന്ന ഇന്ത്യയിലെ ആദ്യ പദ്ധതി സ്ഥാപിതമായത് എവിടെ?
3. തിരുവനന്തപുരത്ത് ദൂരദര്‍ശന്‍ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്?
4. രണ്ടു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ താലൂക്ക്?
5. കേരളത്തില്‍ വനപ്രദേശമില്ലാത്ത ജില്ല?
6. തിരുവിതാംകൂറിന്റെ നെല്ലറ?
7. ശങ്കരാചാര്യരുടെ ജന്മസ്ഥലം?
8. കേരളത്തിലെ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷന്‍?
9. കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്?
10. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്നത്?
11. കേരളത്തിലെ ആദ്യ കയര്‍ഗ്രാമം?
12. 'കുട്ടനാടിന്റെ സാഹിത്യകാരന്‍' എന്നറിയപ്പെടുന്നത്?
13. പള്ളിവാസല്‍ പദ്ധതിപ്രവര്‍ത്തനമാരംഭിച്ചവര്‍ഷം?
14. കൊച്ചിയിലെ സെന്റ് ഫ്രാന്‍സിസ്പള്ളി നിര്‍മ്മിച്ചതാര്?
15. ആലുവ ഏതു നദിയുടെ തീരത്താണ്?
16. കൊച്ചിയിലെത്തിയ ആദ്യ ഇംഗ്ളീഷ് വ്യാപാരി?
17. കുണ്ടറവിളംബരം നടന്ന കൊല്ലവര്‍ഷം?
18. സ്വാമി വിവേകാനന്ദന്റെ ആത്മീയ ഗുരു?
19. കിപ്പര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മേജര്‍ ജനറല്‍?
20. ഇന്ത്യയിലെ ആദ്യ പത്രം?
21. മലയാള പത്രപ്രവര്‍ത്തനത്തിന്റെ പിതാവ്?
22. ഭാരത് സ്കൌട്ട് ആന്‍ഡ് ഗൈഡ്സ് രൂപവത്കരിച്ച വര്‍ഷം?
23. വൃക്കരോഗങ്ങളില്‍ ഏറ്റവും മാരകമായ രോഗം?
24. ലോക വനദിനമായി ആചരിക്കുന്ന ദിവസം?
25. കേരളത്തില്‍ ഏറ്റവും കുറവ് വനമുള്ള ജില്ല ഏതാണ്?
26. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വനമുള്ള കേന്ദ്രഭരണപ്രദേശം?
27. ജലശതാബ്ദ വര്‍ഷമായി യു. എന്‍. ആചരിക്കുന്നത്?
28. ജലത്തിന്റെ പരമാവധി സാന്ദ്രത എത്ര ഡിഗ്രി സെല്‍ഷ്യസിലാണ്?
29. ലോക ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന ദിനം?
30. ക്ഷയരോഗത്തിന് കാരണമായ സൂക്ഷ്മാണു?
31. ദീര്‍ഘനാളത്തെ സഹവാസത്തിലൂടെ മാത്രം പകരുന്ന രോഗം?
32. ആരുടെ ജന്മദിനമാണ് റെഡ്ക്രോസ് ദിനമായി ആചരിക്കുന്നത്?
33. 1966ല്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍?
34. പത്രസ്വാതന്ത്യ്രദിനമായി ആചരിക്കുന്നത്?
35. ആരുടെ ജന്മദിനമാണ് വായനാദിനമായി ആചരിക്കുന്നത്?
36. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ആദ്യ സെക്രട്ടറി?
37. 'മനുഷ്യന് ഒരു ചെറിയ ചുവട്. മനുഷ്യരാശിക്കാകട്ടെ ഒരു  കുതിച്ചുചാട്ടം' ഇങ്ങനെ ചന്ദ്രനില്‍ മനുഷ്യന്‍ എത്തിയതിനെക്കുറിച്ച് അഭിപ്രായപ്പെട്ട ബഹിരാകാശ സഞ്ചാരി?
38. ലോകത്ത് ബഹിരാകാശയാത്ര നടത്തുന്ന എത്രാമത്തെ വ്യക്തിയാണ് രാകേഷ് ശര്‍മ്മ?
39. ജപ്പാനിലെ ഹിരോഷിമയില്‍ അമേരിക്ക അണുബോംബ് വര്‍ഷിച്ചത് എന്ന്?
40. ഹിരോഷിമയില്‍ പ്രയോഗിച്ച അണുബോംബ്?
41. ക്വിറ്റ് ഇന്ത്യാദിനമായി ആചരിച്ച ദിവസം?
42. സദ്ഭാവനാ ദിനമായി ആചരിക്കുന്നത് ഏത് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ജന്മദിനമാണ്?
43. ഏത് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ചരമദിനമാണ് ഇന്ത്യയില്‍ ദേശീയ പുനരര്‍പ്പണദിനമായി ആചരിക്കുന്നത്?
44. ഏത് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ജന്മദിനമാണ് ദേശീയ കര്‍ഷകദിനമായി ആചരിക്കുന്നത്?
45. ദേശീയ ഹൃദയശസ്ത്രക്രിയാദിനം?

ഉത്തരങ്ങള്‍
1) ശ്രീകാര്യം (തിരുവനന്തപുരം) 2) വിഴിഞ്ഞം, 3) 1982, 4) സുല്‍ത്താന്‍ ബത്തേരി, 5) ആലപ്പുഴ, 6) നാഞ്ചിനാട്, 7) കാലടി, 8) ഷൊര്‍ണൂര്‍, 9) മുഴുപ്പിലങ്ങാട് ബീച്ച്, 10) ചെറുകോല്‍പ്പുഴയിലാണ്, 11) വയലാര്‍, 12) തകഴി, 13) 1940, 14)പോര്‍ച്ചുഗീസുകാര്‍, 15)പെരിയാര്‍, 16) റാല്‍ഫ് ഫിച്ച്, 17) 984 മകരം, 18) ശ്രീരാമകൃഷ്ണ പരമഹംസര്‍, 19) കരിയപ്പ, 20) ബംഗാള്‍ ഗസറ്റ്, 21) ചെങ്കുളത്ത് കുഞ്ഞിരാമമേനോന്‍, 22) 1950, 23) യുറീമിയ, 24)മാര്‍ച്ച് 21, 25) ആലപ്പുഴ, 26) ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, 27) 2005 മാര്‍ച്ച് 22, 2015 മാര്‍ച്ച് 22, 28) 4 ഡിഗ്രി സെല്‍ഷ്യസ്, 29) മാര്‍ച്ച് 24, 30) ട്യൂബര്‍ക്കിള്‍ ബാസിലസ്, 31) കുഷ്ഠം, 32) ഹെന്ററി ഡ്യൂനന്റിന്റെ (മേയ് 8), 33) ഡോ. ഹോമി ജഹാംഗീര്‍ ഭാഭ, 34) മേയ് 3, 35) പി.എന്‍. പണിക്കരുടെ, 36) കാരൂര്‍ നീലകണ്ഠപ്പിള്ള, 37) നീല്‍ ആംസ്ട്രോങ്, 38) 138-ാമന്‍, 39) 1945 ആഗസ്റ്റ് 9, 40) ലിറ്റില്‍ ബോയ്, 41) ആഗസ്റ്റ് 9, 42) രാജീവ്ഗാന്ധിയുടെ (ഫെബ്രുവരി 20), 43) ഇന്ദിരാഗാന്ധിയുടെ (ഒക്ടോബര്‍ 31), 44) ചരണ്‍സിംഗിന്റെ (ഡിസംബര്‍ 23), 45) ആഗസ്റ്റ് 3.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites